മാതൃദിനം 2025 രചനാമത്സരം
1000 രൂപ ക്യാഷ് പ്രൈസുമായി മാതൃദിന രചനാ മത്സരം🥳🤩🤩
മെയ് 11 ന് അന്താരാഷ്ട്ര മാതൃദിനമാണ്. ഇത്തവണ വിഷയം നിർദേശിക്കുന്നതിനോടൊപ്പം സമ്മാനം സ്പോൺസർ ചെയ്യാനും മുന്നോട്ട് വന്നിരിക്കുന്നത് കൂട്ടക്ഷരങ്ങളുടെ ഒരു അഭ്യുദയകാംക്ഷിയും രചയിതാവുമായ അജിത് രാജാണ്. ഈ പിന്തുണയ്ക്കും സഹകരണത്തിനും നന്ദി.
മാതൃത്വം എന്നത് സ്ത്രീകളെ സംബന്ധിച്ച് ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒന്നാണ്. ശാരീരികവും മാനസികവും കുടുംബപരവും തൊഴിൽപരവുമായ പല വെല്ലുവിളികൾ നേരിടുന്ന കാലമാണ്. ഈ മാറിയ ലോകത്തും സ്ത്രീകൾക്ക് ഈ കാലത്ത് ലഭിക്കേണ്ട പിന്തുണ കിട്ടാക്കനിയാണോ? അതോ മാതൃത്വം ഒരു കൂട്ടുത്തരവാദിത്തം ആയി മാറിയിട്ടുണ്ടോ? We are pregnant എന്ന് പറയാൻ ദമ്പതിമാർ വളർന്നോ? മുലയൂട്ടൽ ബുദ്ധിമുട്ടുകൾ,പോസ്റ്റ് പാർട്ടം വിഷാദം പോലുള്ള വെല്ലുവിളികളെക്കുറിച്ച് സമൂഹത്തിൽ വേണ്ടത്ര അവബോധം ഉണ്ടായി എന്ന് തോന്നുന്നുണ്ടോ?
സിംഗിൾ പാരന്റിങ്, കോ പാരന്റിങ് വെല്ലുവിളികൾ, ട്രാൻസ് സ്ത്രീകളുടെ മാതൃത്വം, സറോഗസി, ദത്തെടുക്കൽ എന്നിങ്ങനെ വിഷയങ്ങൾ പലതുണ്ട്.
എല്ലാവരും എഴുതുമല്ലോ?
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
