ഓണം2024 രചനാമത്സരം

ഇത്തവണ ഓണം സ്പെഷ്യൽ രചന മത്സരത്തിൽ വിഷയം നിർദേശിക്കുന്നത് പ്രസിദ്ധ ബാലസാഹിത്യകാരൻ അജോയ് കുമാറാണ്. സംസ്ഥാന ബാല സാഹിത്യ അക്കാദമി അവാർഡ് (2012), ഇന്ത്യൻ റൂമിനേഷൻസ് അവാർഡ് (2012) എന്നിവ നേടിയ “അങ്ങനെ ഒരു മാമ്പഴക്കാലം” ഉൾപ്പെടെ എട്ടു പുസ്തകങ്ങൾ രചിച്ചിട്ടുള്ള അജോയ് കുമാർ സോഷ്യൽ മീഡിയ എഴുത്തിലും സജീവമാണ്. 

വിഷയം: ഓണം – കണ്ടതും കേട്ടതും

പഴയകാല ഓണത്തെപ്പറ്റി നിങ്ങൾ ഒരുപാട് കേട്ടിട്ടുണ്ടാവും. അച്ഛനോ അമ്മയോ പറഞ്ഞത്. മുത്തച്ഛനോ മുത്തശ്ശിയോ പറഞ്ഞത്. അങ്ങനെ നിറം പിടിപ്പിച്ച ഓർമ്മക്കഥകൾ. അവരോടും അവരുടെ അച്ഛനും അമ്മയും മുത്തച്ഛനും മുത്തശ്ശിയും ഇങ്ങനെ കഥകൾ പറഞ്ഞിട്ടുണ്ടാവും. വളരെ പഴയ ഓണക്കഥകൾ. ഈ കഥകളിലൂടെ അല്ലാതെ നിങ്ങൾ ഓണം ആഘോഷിച്ചിട്ടുമുണ്ടാവുമല്ലോ? ആ കഥകൾ ആവും നിങ്ങൾ നിങ്ങളുടെ കുട്ടികളോട് പറയുക. നിങ്ങൾ കേട്ട ഓണവും നിങ്ങൾ കണ്ട ഓണവും രണ്ടും രണ്ടാണോ? പൂക്കളം മുതൽ ഓണക്കോടി വരെ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായി. പണ്ടത്തെ സദ്യയിലും ഓണക്കളികളിലും മാറ്റം ഉണ്ടായില്ലേ? ഓണം ഓഫറുകളുടെ കാലമായത് നിങ്ങളുടെ ചെറുപ്പത്തിലായിരുന്നോ അതോ യൗവ്വനത്തിലോ? ഓണപ്പാട്ടുകളിൽ എന്തൊക്കെ ഇപ്പോഴും ഓർക്കുന്നുണ്ട്. എല്ലാ മാറ്റങ്ങളും ഒന്ന് ആലോചിച്ചു നോക്കൂ. അതിനെപ്പറ്റി രസകരമായ താരതമ്യം നടത്താമോ? മികച്ച രചനകൾക്ക് സമ്മാനങ്ങൾ നിങ്ങളെ കാത്തിരിപ്പുണ്ട്. അജോയ് കുമാർ രചിച്ച പുസ്തകങ്ങളാണ് നിങ്ങൾക്കുള്ള സമ്മാനം. അപ്പോൾ വേഗമാകട്ടെ…

ഇത്തവണ രണ്ടാഴ്ച സമയമുണ്ട്. എഴുതാൻ മറക്കരുത്!

നിങ്ങൾ ഈ വിഷയത്തിൽ എഴുതുന്ന ബ്ലോഗുകൾ/കഥകൾ 300 വാക്കുകൾ എങ്കിലും ഉള്ള രചന ആയിരിക്കണം. നിങ്ങളുടെ രചനകൾ പോസ്റ്റ് ചെയ്യുമ്പോൾ ഓണം2024  രചനാമത്സരം എന്ന കാറ്റഗറി തിരഞ്ഞെടുക്കാൻ മറക്കരുത്.

സമ്മാനങ്ങളായി ലഭിക്കുന്നത് അജോയ് കുമാർ രചിച്ച ഈ പുസ്തകങ്ങളാണ്

ഒന്നാം സമ്മാനം:  സംശയാലുവായ പൂച്ചക്കുഞ്ഞ് 
രണ്ടാം സമ്മാനം : അങ്ങനെ ഒരു മാമ്പഴക്കാലം 
മൂന്നാം സമ്മാനം:  കൽക്കണ്ടക്കനവുകൾ
 

ഈ മത്സരം സെപ്റ്റംബർ 6 വെള്ളിയാഴ്ച മുതൽ സെപ്റ്റംബർ 20 വെള്ളിയാഴ്ച വരെയാണ്.
വേഗമാകട്ടെ…

വിജയികൾ