ദുരനുഭവങ്ങളുടെയും ദുരുദ്ദേശ്യങ്ങളുടെയും മേൽക്കൂരയിൽനിന്ന് മറ്റുള്ളവരെ വീക്ഷിക്കുന്നവർക്ക് ഒരാളിലും നന്മ കാണാനാവുകയില്ല. വേദനയുടെ ആഴം അറിയുന്നവർക്കെ ആശ്വസിപ്പിക്കുവാനുള്ള മനസ്സ് ഉണ്ടാവുകയുള്ളൂ. ശുഭദിനം നേരുന്നു……. 🙏
കവിത : ചിതറുന്ന മനസ്സ് നോവുന്നു നോവുന്നു പിടയുന്നു പിടയുന്നൊരീ മനസ്സ് മനുഷ്യന്റെ അകത്തളങ്ങളിൽ പിടിയുന്നൊരാ ഇളം മനസ്സ് ജീവിതമാകുന്ന ഈ യാത്രയിൽ വിധിയുടെ ഉഗ്ര പ്രഹരങ്ങൾ ആഞ്ഞടിക്കുമ്പോൾ, അലതല്ലി ഉലയുന്നോരീ മനസ്സ്. മനസ്സിന്റെ…
പാകി, പരിപാലിച്ച് വളർത്തിയെടുക്കുമ്പോഴാണ് വിളവുണ്ടാകുന്നത്, തനിയെ രൂപപ്പെടാനുള്ളശേഷി എല്ലാറ്റിനുമുണ്ടാകില്ല, താങ്ങ് വേണ്ടവയ്ക്കെല്ലാം യഥാസമയത്ത് വേണ്ടത് ലഭിക്കണം, അല്ലാത്തവയെല്ലാം എങ്ങനെയെങ്കിലും വളരുകയേയുള്ളൂ. ശുഭദിനം നേരുന്നു ……..🙏
നിർഭാഗ്യങ്ങളുടെ നിഴൽ വീണ് മങ്ങിപ്പോയൊരെൻ ഭൂതകാലത്തിന് എന്റെയും നിന്റെയും ജീർണ്ണ സ്വപ്നങ്ങളുടെ ഗന്ധം…
എന്റേതല്ലാത്ത കാരണത്താൽ ഞാനിടയ്ക്കൊക്കെ വിഷാദത്തിന്റെ പരുക്കൻ ഭിത്തികളിൽ ചെന്നിടിച്ചു വീഴാറുണ്ട്… അന്നേരം മൗനം കൊണ്ടൊരു മുഖാവരണമണിഞ്ഞ് കാഴ്ചകൾക്കും കേൾവിക്കും നേരെ ഞാനെന്റെ ഇന്ദ്രിയങ്ങളെ പൂട്ടിവെക്കും.. വിഷാദവും ഏകാന്തതയും എന്നെ വിഴുങ്ങാൻ പരസ്പരം…
പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത ജീവിതം നമ്മളെ അലസരാക്കി മാറ്റും, പ്രശ്നങ്ങൾ മാത്രമുള്ള ജീവിതമാണെങ്കിൽ മൊത്തത്തിൽ ജീവിതം മടുക്കുകയും ചെയ്യും, രണ്ടും ഉൾക്കൊള്ളുവാനും തുല്യഅകലം പാലിച്ച് ജീവിതത്തെ മുന്നോട്ട് നയിക്കുവാനും കഴിയുന്നുണ്ടെങ്കിൽ അതായിരിക്കും സുഖജീവിതം. ശുഭഞായറാഴ്ച…
നിന്റെ മൗനത്തിന്റെ കൂർത്ത ചില്ലുകൾ കൊണ്ടാണ് ഇനിയുമുണങ്ങാത്ത മുറിവുണ്ടായതും.. മുറി കൂടാത്ത മുറിവായ് ഞാൻ മാറിയതും…!
ഒരേ രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ മാത്രമല്ല വ്യത്യസ്ത ചിന്താഗതികൾ ഉള്ളവരും ആത്മാർത്ഥ സുഹൃത്തുക്കൾ ആവാറുണ്ട്. ആരെയും ഒന്നിനെയും മനസ്സിലാക്കുവാൻ ശ്രമിക്കാത്തവർക്കും അംഗീകരിക്കുവാൻ സാധിക്കാത്തവർക്കും ഒരിക്കലും നല്ല ബന്ധങ്ങൾ ഉണ്ടാവുകയുമില്ല. ശുഭദിനം നേരുന്നു……. 🙏
ചില നേരത്ത് പറയുന്നത് ആരും കേൾക്കാറില്ല, കേൾക്കുന്നത് ആരും പറയാറുമില്ല, എന്നാൽ പറയാത്തത് കേൾക്കുവാനും കേൾക്കാത്തത് പറയുവാനും നമ്മൾ മനുഷ്യരോളം മിടുക്ക് മറ്റാർക്കുമില്ല. ശുഭദിനം നേരുന്നു…….. 🙏
നിന്നോർമ്മകളുടെ വേലിയേറ്റത്തിൽ ഞാനെന്റെ ഭ്രമണപഥത്തിൽ നിന്ന് വേർപെട്ട് പോകുന്നു…!
ഞാൻ ടോവിനോയുടെ ഒരു പടം കാണുവായിരുന്നു. എനിക്കൊത്തിരി ഇഷ്ടമാണ് ടോവിനോ. എന്നിട്ടും പടം കാണുമ്പോൾ ഞാനാലോചിച്ചത്… “എന്നാലും ടോവിനോയ്ക്ക് അവന്റത്ര ഗ്ലാമർ ഇല്ലല്ലോ” എന്നായിരുന്നു… ഇത് ഞാൻ പുറത്ത് പറഞ്ഞാൽ എല്ലാവരും ചിരിക്കും -…
പാതിയുറക്കത്തിൽ വഴുതി വീണ കിനാക്കളെ താരാട്ട് പാടിയുറക്കി കിടത്തി ഞാൻ… രാത്രിമഴ കണ്ണീരൊഴുക്കി തുടച്ച് വെടിപ്പാക്കിയ.. നിദ്രയെന്നെ കൈവിട്ട രാത്രിയിൽ… ഏകാന്ത രാവിൻ വ്യസനങ്ങളെ- ക്കുറിച്ചൊരു കവിത എഴുതണം… ഇനിയുണരാത്ത അവസാന…
എന്റേതെന്നൊരു വിശ്വാസപ്പെ- രുക്കത്താൽ നിന്നെ ഞാനൊട്ടുമേ അവിശ്വസിച്ചില്ല.. അതിനാൽ മുദ്ര ചാർത്തി സ്വന്തമാക്കി താഴിട്ട് പൂട്ടി വെച്ചില്ല… എന്റെ വിശ്വാസങ്ങളെ കവച്ചു കടന്ന്.. നിന്നെയും എന്നിൽ നിന്നെന്നെയും വേരോടെ പിഴുതെടുത്തു നീ പോയ്.. തിരസ്കാരങ്ങളുടെ…
എന്നെയോർക്കുമ്പോൾ ചൂടാറി തണുത്തുറഞ്ഞു പോമൊരു ഹൃദയത്തിൽ നിന്നാണ് അന്യയായ് ഞാനെന്നേക്കുമായ് പടിയിറങ്ങിയത്.. ഇനി വരും കാലം ചിരപരിചിതരാം അപരിചിതർ നാം എങ്കിലും… നിസ്സ്വയാമെൻ പ്രാണനിൽ ഭാരമില്ലാതലിഞ്ഞു ചേർന്നു പോയ് നിന്റെ ഓർമയും…
എന്ത് ചെയ്താലും പറഞ്ഞാലും അതിൽ എല്ലാം കുറ്റം കണ്ടെത്തി പരാതിപ്പെടുന്ന ഒരു വ്യക്തിക്ക് ജീവിതത്തിൽ ഒരിക്കലും സന്തോഷത്തോടെ ഇരിക്കുവാൻ കഴിയുകയില്ല, എപ്പോഴും നല്ല കാര്യങ്ങൾ ചെയ്യുക, നല്ലത് ചെയ്യുന്നത് ഒരു കടമ മാത്രമല്ല സന്തോഷവും…
കനവിലാണിയെന്റെ ജന്മം, ഇനിയുള്ള കാലം നിൻ കനവിൽ മാത്രമാണ് ഇനിയെന്റെ ലോകം കരുണയില്ലാത്ത ദൈവങ്ങൾ എന്തിനീ പാവമാം പെണ്ണിനോടീ ക്രൂരത കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടെന്നെ അനാഥയാക്കിയതെന്തിനാണ് ? പ്രിയമുള്ള ഓർമ്മകൾ ബാക്കിയാക്കി പ്രിയമുള്ളവരൊക്കെയും…
വട്ടത്തിലും നീളത്തിലും മുറിച്ച പച്ചക്കറികളെ അഗ്നിയിൽ വേവിച്ചെടുത്തു നാളികേരവും ജീരകവും ചേർത്തെടുത്തു കുറുക്കിയും താളിച്ചുമെടുത്തു ഒരുക്കിയ സദ്യ. ഇടത്തോട്ട് തിരിച്ചിട്ട തൂശനിലയിൽ ഉപ്പു തൊട്ടു ഉപ്പേരി പഴം അച്ചാർ പുളിഞ്ചി മുതൽ കാളൻ ഓലൻ…
നന്മയുടെ പൂവിതളുകൾ പറിച്ച് സ്നേഹത്തിന്റെ പുക്കളമെഴുതുവാൻ ഓണപുലരി ആഗതമായി. എല്ലാവർക്കും ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞ ഓണാശംസകൾ……… ശുഭദിനം നേരുന്നു… 🙏
നമ്മളിൽ ചിലർക്ക് നല്ലത് അല്ലെങ്കിൽ ശരിയാണ് എന്നു പറയുന്നതിനേക്കാൾ ഇഷ്ടം തെറ്റ് കണ്ടുപിടിക്കുന്നതിലാണ്. മന:ശുദ്ധി ഉള്ളവരേ നന്നായിട്ടുണ്ട് എന്നുപറയുകയുള്ളൂ, മന:ശുദ്ധി ഇല്ലാത്തവർ എല്ലായിടത്തും തെറ്റേ കാണൂ, അവർ ജീവിതകാലം മുഴുവൻ തെറ്റുകൾ കണ്ടുപിടിച്ചുകൊണ്ടിരിക്കും. ശുഭദിനം…
