കുഞ്ഞുകാര്യങ്ങൾ

Bookmark Now
Please login to bookmark Close

സ്നേഹിക്കുന്നു എന്ന് പറയുന്ന ഇടത്തല്ല, സ്നേഹിക്കപ്പെടുന്നു എന്ന് തോന്നുന്ന ഇടത്താണ് സ്നേഹം. സ്നേഹം എന്നത് കത്തിച്ചുവെച്ച തിരിനാളംപോലെ ആണ്, ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം, ഊതികെടുത്തുവാൻ എളുപ്പവുമായിരിക്കും, അണഞ്ഞ് കഴിഞ്ഞാലേ ഇരുട്ടിൽ എത്ര വെളിച്ചമാണ് പകർന്നിരുന്നത് എന്നറിയുകയുള്ളൂ.…

Read More
Bookmark Now
Please login to bookmark Close

നിറഭേദങ്ങളാൽ മനുഷ്യരെ വേർതിരിച്ചു കാണുമീ ലോകത്തിൽ കറുപ്പും വെളുപ്പുമായ് തരം തിരിച്ചിടാനാവില്ല വസ്തുതകളെ, പ്രകാശം മുഴുവൻ പ്രതിഫലിപ്പിച്ചിടും വെളുപ്പും, എല്ലാം തന്നിലേക്കു വലിച്ചു വിഴുങ്ങിടും കറുപ്പും മാത്രമല്ലയീയുലകിൽ. പരിപൂർണ്ണതയാർന്നതും പരിപൂർണ്ണശൂന്യത നിറഞ്ഞതും ഒന്നുമില്ല ഭൂമിയിൽ…

Read More
Bookmark Now
Please login to bookmark Close

മുന്നിൽനിന്നും കുത്തുന്നവരെ കൂടുതൽ ഭയക്കേണ്ടുന്ന ആവിശ്യമില്ല, കാരണം അവരിൽ ശത്രുത ഉണ്ടായിരിക്കുകയില്ല, പലരും മിത്രങ്ങളുമായിരിക്കും. എന്നാൽ പിന്നിൽനിന്നും കുത്തുന്നവരെ ശ്രദ്ധിക്കുകയും ഭയക്കുകയും വേണം, കാരണം അവർ എപ്പോഴും ശത്രുത മനസ്സിൽ കൊണ്ട് നടക്കുന്നവരായിരിക്കും. ശുഭദിനം…

Read More
Bookmark Now
Please login to bookmark Close

അവഗണനങ്ങളെമാത്രം നോക്കുന്നത് കൊണ്ടാണ് പരിഗണനയുടെ ഇടങ്ങൾ പലപ്പോഴും കാണാതെ പോകുന്നത്, അവഗണനകളെ കണ്ടില്ല എന്ന് നടിച്ച് പരിഗണനയുടെ ഇടങ്ങളിൽ സന്തോഷത്തോടെ ഇടപെട്ടാൽ ജീവിതം മനോഹരവുമാണ്. ശുഭദിനം നേരുന്നു……. 🙏

Read More
Bookmark Now
Please login to bookmark Close

എത്രപേർ ചുറ്റിലുമുണ്ടെന്നാകിലും തനിയെ നടന്നു തന്നെ തരണം ചെയ്തിടേണം വൈതരണികൾ പലതും, അനിശ്ചിതമാം പാതകൾ നിറഞ്ഞ ലോകജീവിതയാത്രയിൽ മർത്യൻ. തനിയെ നടക്കും വേളയിൽ സ്വന്തം ആത്മവിശ്വാസം തന്നെ തുണയവന്. ആത്മാർത്ഥതയില്ലാ സഹയാത്രികരെ, കൂടെക്കൂട്ടുന്നത്തിനെക്കാളുത്തമം തനിയെ…

Read More
Bookmark Now
Please login to bookmark Close

ഒരു കാലത്ത് നമ്മൾ ഏറെ ആഗ്രഹിച്ച ചില കാര്യങ്ങൾ ഉണ്ടാകും. കിട്ടാൻ ഒത്തിരി പ്രാർത്ഥിച്ചിട്ടുള്ള കാര്യങ്ങൾ. പിന്നെപ്പോഴോ മറന്നു പോയ കാര്യങ്ങൾ. ഒരു പക്ഷേ വർഷങ്ങൾക്കു ശേഷം അപ്രതീക്ഷിതമായിട്ടാവും, ആ ആഗ്രഹം സഫലമാകുന്നത്. നമ്മളാഗ്രഹിച്ചത്…

Read More
Bookmark Now
Please login to bookmark Close

ചെമ്പകം പൂത്ത പാതിരാവ്.. മുന്തിരിച്ചാറു പോൽ നിന്റെ പ്രണയം പകുത്ത രാവ്.. പാതി മാഞ്ഞൊരീ ഈറൻ നിലാവിൽ മുഗ്ധമീ രാവിനെന്തു ചേല്!!

Read More
Bookmark Now
Please login to bookmark Close

ഏതൊരു ബന്ധത്തിൻ്റെയും ആഴം കൂട്ടുന്നത് സംസാരത്തിലൂടെയാണ്. ബന്ധം നിലനിർത്തുന്നതിലും ദൃഢമാക്കുന്നതിലും പരസ്പരമുള്ള സംസാരങ്ങൾക്ക് വലിയ പങ്കുണ്ട്. സംസാരം പരിമിതമാകുമ്പോൾ എത്ര വലിയ ബന്ധങ്ങൾ ആണെങ്കിലും അകന്നുതുടങ്ങുകയും ചെയ്യും. ശുഭദിനം നേരുന്നു……. 🙏

Read More
Bookmark Now
Please login to bookmark Close

എന്തൊക്കെ കൈവിട്ടുപോയി എന്നതിലല്ല എന്തൊക്കെ നേടുവാനുണ്ട് എന്ന ചിന്തയാണ് നമ്മളുടെ ജീവിതവഴിയിൽ പ്രകാശമായി മാറേണ്ടത്. ജീവിതത്തിൽ സ്നേഹവും വിശ്വാസവും സത്യസന്ധതയും വളരെ വിലയേറിയ അമൂല്യമായ സമ്മാനങ്ങളാണ്, ജീവിതത്തിൽ മൂല്യബോധമില്ലാത്ത ആരിൽനിന്നും ഇതൊന്നും പ്രതീക്ഷിക്കുകയും ചെയ്യരുത്.…

Read More
Bookmark Now
Please login to bookmark Close

നമ്മളൊന്ന് നോക്കി ചിരിച്ചാൽ തിരിച്ചൊന്ന് നോക്കുകപോലും ചെയ്യാതെ പോകുന്നവർ നമുക്കിടയിലുണ്ട്, മന:പൂർവ്വമായി ചെയ്യുന്ന ഇത്തരക്കാർ പണക്കാരെയോ പ്രമുഖരെയോ കണ്ടാൽ അങ്ങോട്ടുപോയി കൈകൊടുത്ത് കുശലം പറയുന്നവരുമാണ്. ഇവരെ ശ്രദ്ധിക്കാതിരിക്കുക, നോക്കാതിരിക്കുക, ഒരിക്കലെങ്കിലും ഇവർ എന്തിനെങ്കിലും നമ്മുടെ…

Read More
Bookmark Now
Please login to bookmark Close

ഭംഗിയേറും കാപട്യത്തിൻ കംബളത്താൽ മൂടി, മനം മയക്കും പുഞ്ചിരി തൻ ആഭരണമണിയിച്ചൊരുക്കിയെന്നാലും,കള്ളത്തിൻ ചങ്ങല പൊട്ടിച്ചു പുറത്തുവന്നിടും സത്യം,മേഘത്തിൻ മറനീക്കി സൂര്യനെന്ന പോൽ.

Read More
Bookmark Now
Please login to bookmark Close

ചില നല്ല നിമിഷങ്ങൾ ഒരിക്കലും അവസാനിക്കരുതെന്ന് നമ്മൾ കരുതും, ചിലതൊക്കെ എന്നും കൂടെ കാണണമെന്നും കരുതും. പക്ഷെ മനോഹരമായതിനൊക്കെ ആയുസ്സ് കുറവായിരിക്കും. ശുഭദിനം നേരുന്നു …… 🙏

Read More
Bookmark Now
Please login to bookmark Close

ചില യാത്രകളിൽ കൂട്ടിന് ഉണ്ടാവുക സ്വപ്‌നങ്ങൾ ആയിരിക്കും, ചില യാത്രകളിൽ വേദനകളും. മറ്റുചില യാത്രകളിൽ മനസ്സ് നിറയെ പ്രതീക്ഷകളുമായിരിക്കും. അതുപോലെ തന്നെയാണ് നമ്മുടെ ജീവിതവും, സ്വപ്നങ്ങളും പ്രതീക്ഷകളും വേദനകളും നിറഞ്ഞതാണ് നമ്മുടെ ജീവിതയാത്ര. ശുഭദിനം…

Read More
Bookmark Now
Please login to bookmark Close

മർത്യൻ തന്നുള്ളിൽ നിന്നുടലെടുക്കും ശാന്തിയെ തേടി, ലോകം മുഴുവനും അലയുന്നവൻ, ആത്മീയതയിൽ, ലഹരിയിൽ, സമ്പത്തിൽ സമാധാനം കണ്ടെത്തിടാൻ ശ്രമിക്കുന്നു നിത്യവും. സ്വന്തം മേനിയിൽ നിന്നുയരും കസ്തൂരിഗന്ധം, തിരിച്ചറിയാതെ അലയും കസ്തൂരിമാനെപ്പോൽ.

Read More
Bookmark Now
Please login to bookmark Close

വിലക്കുകൾ തീർത്തിടും ഉടക്കുകളിൽ നഷ്ടമായിടുന്നു കുഞ്ഞുസന്തോഷങ്ങൾ, ചിലപ്പോൾ ജീവിതാശ തന്നെയും.

Read More
Bookmark Now
Please login to bookmark Close

തിരിഞ്ഞു നോക്കാൻ ഇഷ്ടമില്ലാതെ കടന്നു വന്ന ഒരു വഴിയുണ്ട്.. എങ്ങനെയോ കഷ്ടപ്പെട്ട് അത് താണ്ടി എത്തിനിൽക്കവേ ഓർത്തു ഞാൻ ആ പൂക്കളെ, വഴിയരികിൽ കണ്ടവ സുന്ദരമായത്!!! ആ പൂക്കളെ ഒന്ന് ചുംബിക്കണമെന്നുണ്ട് പക്ഷെ തിരികെ…

Read More
Bookmark Now
Please login to bookmark Close

മനസ്സിൻ്റെ കോണിലെവിടെയോ നട്ടുനനച്ചു വളർത്തിയെടുത്തൊരു പൂന്തോട്ടം വിജയ കിരീടം ചൂടിയാ മന്ത്രകോടി മനസിൻ്റെ അന്തരാളങ്ങളിൽ കടിഞ്ഞാണില്ലാതെയോടുന്നൊരു കുതികണക്കെ നിൽക്കുന്നു ശ്രീകോവിൽ മുന്നിലശ്രു പൊഴിക്കുമാ ചിത്തഭ്രമം നടതുറന്നൊരാ നേരം മനസമാധാനത്തിനായികേണിടുന്നു. ആരോ മൊഴിഞ്ഞൊരാ അശരീരി കണക്കെ…

Read More
Bookmark Now
Please login to bookmark Close

ശുദ്ധമായ മനസ്സാണ് ലോകത്തിലെ ഏറ്റവും പരിശുദ്ധമായ ദേവാലയം. ആത്മാർത്ഥതയുള്ള ഒരു ഹൃദയമാണ് നമ്മൾക്ക് വേണ്ടത്. അയൽക്കാരുടേയും സ്നേഹിതരുടേയും വളർച്ചയിൽ അസൂയപ്പെടരുത്, അഹങ്കാരവും ഞാനെന്ന ഭാവവും അകറ്റിനിർത്തിയാൽ പല ആപത്തുകളേയും ഒഴിവാക്കുവാനും കഴിയും. ശുഭദിനം നേരുന്നു…….…

Read More
Bookmark Now
Please login to bookmark Close

വാർദ്ധക്യം ഒരു രോഗമോ വൃദ്ധർ വീടിന്റെ ശാപമോ അല്ല. അതൊരവസ്ഥയാണ്, നിങ്ങളും ഞാനുമടങ്ങുന്ന ഏതൊരു മനുഷ്യനും കടന്നുപോകേണ്ട അവസ്ഥ. അവരെ പുച്ഛത്തോടെ അകറ്റിമാറ്റി നിർത്തുമ്പോളും വൃദ്ധസദനങ്ങളിലേക്കു നടതള്ളുമ്പോഴും ഓർക്കുക നാളെയാ വാതിലുകൾ നമുക്കുമുമ്പിലും തുറന്നുകിടക്കുമെന്ന്.…

Read More
Bookmark Now
Please login to bookmark Close

ജീവിതം മനോഹരമാക്കുവാൻ ഒരു വഴിയേയുള്ളു, തേടിപോകാതെ തേടിവരുന്നവരെ ചേർത്തുപിടിച്ചാൽ മതി, അങ്ങനെയുള്ള ജീവിതത്തിൽ സമയം കിട്ടുമ്പോൾ മിണ്ടുന്നവരേക്കാൾ സമയം കണ്ടെത്തി മിണ്ടുന്നവരെയാണ് ജീവിതത്തിൽ ചേർത്തുനിർത്തേണ്ടത്. ശുഭദിനം നേരുന്നു…… 🙏

Read More