‘ഹലോ’ പറഞ്ഞ ഉടനെ… തമാശയ്ക്ക് ആണെങ്കിൽ പോലും ‘കൺമണീ’ എന്ന ആ വിളി ! അവൾ ഏറ്റവും മിസ്സ് ചെയ്യുന്നതും അത് തന്നെയാണ്… പ്രണയത്തിന്റെ ആദ്യ നാളുകളിൽ, സുഹൃത്തിനും കാമുകിയ്ക്കും ഇടയിലുള്ള ആ ഘട്ടത്തിൽ,…
എന്തോ ഓർക്കുമ്പോൾ മനസ്സിൽ സുഗന്ധം നിറയും പേര്… ഓർമ്മകൾ കുട്ടിക്കാലത്തേക്ക് ആഴ്ന്നു പോവുന്നു. ഓടിട്ട വീട്ടിന് മുറ്റത്തു തന്നെ ഒരു മുത്തശ്ശൻ അമ്പാഴ മരമുണ്ടായിരുന്നു. അതിൽ ചുറ്റിപ്പിടിച്ചു വളർന്നൊരു മുല്ല വള്ളിയും. രണ്ടു പേർക്കും…
ഇന്നലെ എന്തുചെയ്യുവാൻ സാധിച്ചില്ല എന്ന് ഓർത്തു വിഷമിച്ചു സമയം കളയാതെ ഇന്ന് എന്തുചെയ്യുവാൻ കഴിയും എന്നതിനെക്കുറിച്ച് ഓർക്കുക. ഇന്ന് മറക്കുവാൻ ശ്രമിച്ചതെല്ലാം നാളെ ഓർത്തെടുക്കുവാൻ കഴിഞ്ഞേക്കും പക്ഷെ ഇന്ന് നഷ്ടമായതൊന്നും നാളെ തിരിച്ചുകിട്ടിയെന്ന് വരില്ല.…
വിശ്രമിക്കുവാൻ നേരമില്ലാത്തതിനാലും ഭാരം താങ്ങിടുവാൻ കഴിയാത്തതിനാലും കൈമാറുവാൻ കൂടെ ആളില്ലാത്തതിനാലും പ്രിയമുള്ളൊരാ സ്വപ്നം ഇവിടെയുപേക്ഷിക്കുന്നു ഞാൻ, ഒപ്പം നിന്നെയും.
ലോകം എത്ര മാറിയാലും നമ്മൾക്ക് സന്തോഷമായി ഇരിക്കുവാൻ കഴിയുകയില്ല, നമ്മളുടെ കാഴ്ചപ്പാട് മാറുന്ന ദിവസം ജീവിതം സന്തോഷകരമാകും. ഒരുപാട് ആഗ്രഹിച്ചവർക്ക് ഒന്നും കിട്ടണമെന്നില്ല, പക്ഷേ ഒരു ആഗ്രഹം തന്നെ പലവട്ടം ആഗ്രഹിച്ചവർക്ക് അത് കിട്ടുകയും…
നീണ്ട പകലുകൾക്കൊടുവിൽ ഞാൻ നിനക്കഭയമായിരുന്നു… നീണ്ട സ്വപ്നങ്ങൾക്കു കാവൽ ഞാനായിരുന്നു… നിറപ്പകിട്ടിനാൽ നീ മായ്ച്ചതെന്റെ കറുപ്പിനെയല്ല, ഞാൻ കാത്തുവച്ച സ്വപ്നങ്ങളുടെ നീ മോഹിച്ച വർണങ്ങൾ ആയിരുന്നു… പകലിനെപ്പോലെ പുഞ്ചിരിയാൽ നീയെന്നെ സ്വീകരിച്ചില്ല… നിനക്കുറങ്ങാൻ…
മുല്ലവള്ളിയും തേൻമാവും ഒന്നിച്ചൊരു യാത്ര തുടങ്ങി. മുല്ലയെ ഊട്ടാതെ തേൻമാവും തേൻമാവിനെ ഉടുപ്പിക്കാതെ മുല്ലയും ഉറങ്ങിയിരുന്നില്ല. രണ്ട് പേരും ഏകോദര സഹോദരൻമാരെ പോലെ, നല്ല സതീർത്ഥ്യരായി വാണു വന്നു. മുല്ല പൂമ്പൊടിയേറ്റ് തേൻമാവിനൊരു ജനിതകമാറ്റം.…
നമ്മൾ പങ്കിടും രഹസ്യങ്ങൾ, ആരുമറിയാത്ത സ്വകാര്യങ്ങൾ… നമ്മളെ ഒന്ന് ചേർക്കുന്ന ചിരികൾ, നമുക്ക് മാത്രമറിയാവുന്ന കോഡുകൾ. നമ്മെ ബന്ധിക്കുന്ന നൂലുകളാണവ; നിന്നോടൊപ്പമുള്ള സുന്ദരനിമിഷങ്ങൾ. ഹൃദയങ്ങൾ തമ്മിൽ ഇഴ ചേർത്തിടും, പ്രണയത്തിന്റെ അദൃശ്യ കണ്ണികൾ. -…
ഒരുപാട് കാര്യങ്ങൾ എഴുതാൻ മനസ്സിലുണ്ട്. പലപ്പോഴും എഴുതണം എന്നോർത്തു. പക്ഷെ മനസ്സിൽ എന്തോ കുറേ വീർപ്പുമുട്ടൽ. അത് കാരണം എഴുതേണ്ട കാര്യങ്ങൾക്കൊരു വ്യക്തത ഇല്ലായിരുന്നു. ഇത് കേട്ടാൽ തോന്നും ഇപ്പോൾ വീർപ്പുമുട്ടൽ ഒക്കെ മാറി…
സുഗന്ധം പരത്തി കണ്ണിനും കരളിനും ഇമ്പമേകും മുല്ലപ്പൂക്കൾ, മനോജ്ഞമായൊരു കാഴ്ച തന്നെ. സാമീപ്യം കൊണ്ട് മുല്ലപ്പൂപോൽ ചുറ്റിലും സുഗന്ധം പരത്തി വെളിച്ചമേകും മനുഷ്യരുമുണ്ടൊരുപാട് പേർ നമുക്കുചുറ്റും.
ഉമ്മാടെ കൈ കൊണ്ട് വാരി തരുന്ന കൈപ്പത്തിരിയുണ്ട് … നല്ല പാകത്തിന് മൊരിഞ്ഞ കട്ടിയുള്ള കൈപ്പത്തിരിയിൽ കട്ടി തേങ്ങാപ്പാലും ചെറിയുള്ളിയും ഞെരടി ആവിയോടെ വാരിത്തരുന്ന കൈപ്പത്തിരി … വറുത്തരച്ച തേങ്ങാ കറിയിൽ മുങ്ങി നിവരുന്ന…
കാർമേഘങ്ങൾക്ക് ഒന്നിനും അധികം ആയുസ്സ് ഉണ്ടായിരിക്കില്ല. ഒന്നുകിൽ പേമാരിയായി പെയ്തൊഴിയും അല്ലെങ്കിൽ എങ്ങോ മറഞ്ഞു സ്വയം ഇല്ലാതാകും. അതുപോലെ സങ്കിർണമെന്ന് നമ്മൾ കരുതുന്ന പല പ്രശ്നങ്ങളുടെയും ആയുസ്സ് ഇത്രയൊക്കെയേ ഉള്ളൂ. ശുഭദിനം നേരുന്നു…….. 🙏
പിണങ്ങി ഉറങ്ങുന്നതിനേക്കാൾ നല്ലത് ഇണങ്ങി ഉറങ്ങുന്നതാണ്, ഉണരുമ്പോൾ പുഞ്ചിരിയുണ്ടാകണം, ഒരുപിണക്കവും ഒരു രാവിനപ്പുറം പോകരുത്, നമ്മുടേത് ചെറിയ ജീവിതമല്ലേ? അതിൽ വലിയ പിണക്കങ്ങൾ ഒന്നും നമുക്ക് വേണ്ട. ശുഭഞായറാഴ്ച നേരുന്നു …… 🙏
നല്ല പെങ്കിടാങ്ങള് പ്രണയത്തെപ്പറ്റി രതിയെപ്പറ്റി സ്വയംഭോഗത്തെപ്പറ്റി ഒന്നും മിണ്ടില്ലെത്രെ. സ്വന്തം മേനിയെക്കുറിച്ച് മോഹങ്ങളെക്കുറിച്ച് ഉറക്കെ ഉരിയാടില്ലെത്രെ. നല്ല പെങ്കുട്ട്യോളൊന്നും കാലകത്തിയിരിക്കേയില്ല ഇറക്കമില്ലായുടയാടകളിടേയില്ല. എന്തിനിതളുകളങ്ങനെ സ്വന്തം മേത്തേക്കാഭ്യംഗങ്ങൾക്കു ക്ഷണക്കത്തു കൊടുക്കണമെന്ന് അച്ചടക്ക…
കുഞ്ഞിളം ചെഞ്ചുണ്ടുകളിൽ നറുപുഞ്ചിരിയുമായ്, കുഞ്ഞുകാലുകളിൽ കൊഞ്ചും തളകളുമായ് കുപ്പിവളകിലുക്കങ്ങളും വാക്കുകൾ തിരിയാ കൊഞ്ചലുകളുമായ് സ്നേഹത്തിൻ, ആഹ്ലാദത്തിൻ പൂത്തിരികൾ തെളിച്ചിടുന്നവൾ, വീടകങ്ങളിൽ, മാതാപിതാക്കൾ തൻ ഹൃദയങ്ങളിൽ. ഭാരമല്ലവൾ, വിലക്കുകൾ തൻ ചങ്ങലയാൽ ബന്ധിക്കേണ്ടും നിധിയല്ലവൾ, പിന്നെയോ,ആത്മവിശ്വാസത്തിൻ…
നിന്റെ ഓർമ്മകളൊക്കെ അവസാനിക്കട്ടെ എന്ന് കരുതിയാണ് മനസ്സിന്റെ മൂലയ്ക്ക് കുഴിച്ചിട്ടത് പക്ഷെ മനസ്സിന്റെ വിടവിലൂടെ അരിച്ചിറങ്ങുന്ന ഓർമ്മപ്പുഴുക്കളൊക്കെ ഇനിയും ചീഞ്ഞു തീരാത്ത പ്രണയത്തിന്റെ തിരുശേഷിപ്പുകളാണ് പണ്ടെന്നോ ചൂടിത്തന്ന മുല്ലപ്പൂവിനിപ്പോൾ അഴുകിയ നാറ്റമാണ് ചേർത്തുപിടിച്ചണച്ചപ്പോളുള്ള വിയർപ്പു…
തനിച്ചാണ്…. പ്രിയമുള്ളോരാളെന്റെ കൈവിട്ടകന്നതിൽ പിന്നെ… ശൂന്യമായിപ്പോയ ആകാശത്തിനും ഭൂമിയ്ക്കുമിടയിൽ നിഴലുപോലുമകന്നൊരൊറ്റ ത്തുരുത്തിൽ തനിയെ… രാവും പകലും മഴയും വെയിലും കണ്ണുനീർവെട്ടത്തിൽ മങ്ങിയ കാഴ്ചയാക്കി മറയുന്നോരോ നിമിഷവും തനിയെ…. ആൾക്കൂട്ടനടുവിലും തനിയെ…. ആരവങ്ങൾക്കിടയിലും തനിയെ… ഇനിയെന്നും…
നന്മയിൽ നന്ദി കാണിച്ചും തിന്മയിൽ ക്ഷമിച്ചും മുന്നേറുവാൻ ശീലിക്കുക, ക്ഷമ എന്ന ശീലം ഏതൊരു ഹൃദയത്തെ കീഴ്പ്പെടുത്തിയോ മഹത്വമുള്ള ആ ഹൃദയത്തിനുടമ ഒരിക്കലും പരാജയപ്പെടുകയില്ല. ശുഭദിനം നേരുന്നു……. 🙏
സൗഹൃദഭാവത്തിന്റെ മൗനസന്ദേശമാണ് പുഞ്ചിരി. കൊടുക്കുന്നവർക്ക് നഷ്ടമില്ല, കിട്ടുന്നവർക്കോ സന്തോഷവും. എപ്പോഴും പുഞ്ചിരി നൽകുവാൻ ശ്രമിക്കുക. ഒരു പുഞ്ചിരി, സ്പർശം, ദയാപൂർണമായ ഒരു വാക്ക്, കേൾക്കുവാനുള്ള സന്മനസ്സ്, അഭിനന്ദനം, ശ്രദ്ധ എന്നിവയ്ക്ക് പലരുടെയും ജീവിതത്തെ മാറ്റിമറിക്കുവാനുള്ള…
സ്നേഹാക്ഷരങ്ങളാൽ മധുരം പുരട്ടി വിദൂരസ്ഥലികളിൽ നിന്നും വിരുന്നെത്തും കത്തുകൾ, എങ്ങോ പോയ്മറഞ്ഞൊരു സുന്ദരഗതകാലത്തിൻ സ്മരണകൾ, കാലം മാറിയെന്നാലും സ്നേഹം ചൊരിഞ്ഞവർ മണ്മറഞ്ഞു പോയീടുകിലും എന്നെന്നുമോർമ്മയിൽ സൂക്ഷിക്കുവാനായുള്ള ഭൂതകാലത്തിൻ തിരുശേഷിപ്പുകൾ.
