നമ്മളെ നമ്മളായിട്ട് മനസ്സിലാക്കിയവർക്ക് മാത്രമേ നമ്മൾ പറയുന്ന കാര്യങ്ങൾ നമ്മൾ ഉദ്ദേശിച്ച അർത്ഥത്തിൽ മനസ്സിലാക്കുവാൻ സാധിക്കുകയുള്ളു, അല്ലാത്തവർക്ക് നമ്മൾ ചെയ്യുന്നതും പറയുന്നതും എല്ലാം തെറ്റുകൾ മാത്രമായിരിക്കും. ശുഭദിനം നേരുന്നു……. 🙏
അക്ഷരദീപം തെളിച്ചു കുരുന്നുകൾ തൻ ഹൃദയത്തിൽ അറിവിൻ വെളിച്ചം പകർന്നിടുന്നു അധ്യാപകർ, പരീക്ഷകൾ ജയിക്കുവാൻ മാത്രമല്ല, ജീവിതം മുന്നിൽ വെയ്ക്കും പരീക്ഷണങ്ങളിൽ തീരാമുറിവുകൾ ഏറ്റു നീറിയാലും ഉയിർത്തെഴുന്നേൽക്കാൻ കരുത്തു പകർന്നിടുന്നു ശ്രേഷ്ഠരാം അധ്യാപകർ. ആരെല്ലാം…
വില്പനയ്ക്കായൊരുങ്ങുന്നെൻ ഗൃഹം… ചുറ്റുമുള്ളൊരീ ഭൂമിയും.. വിൽക്കുന്നില്ല ഞാനെൻ സ്വപ്നങ്ങൾ… എൻഭൂതവുംഭാവിയും… വിൽക്കുന്നില്ല ഞാനെന്നെ വിട്ടുപോയൊരാ ബന്ധങ്ങളും ബന്ധനങ്ങളും… വിൽക്കുന്നില്ലെൻ മുറ്റത്തുപതിഞ്ഞ കുഞ്ഞു കാൽപ്പാടുകൾ… വിടർന്നുസുഗന്ധം പരത്തി നിന്നൊരെൻ പൂക്കളും… തേനുണ്ടുനിറഞ്ഞുപറന്നകന്നൊരാ പൂമ്പാറ്റകളും കുഞ്ഞുകുരുവികളും വിൽക്കുന്നില്ല…
നിലച്ചുപോയ ഓരോ ഘടികാരസൂചിക്കും പറയാൻ ഉണ്ടാകും ഓടി തളർന്നു കിതക്കുമ്പോൾ ഒരു കൈത്താങ്ങ് കൊതിച്ച, ആരും ചേർത്ത്പിടിക്കാൻ ഇല്ലാതെ പോയ ഒരു നൊമ്പരകഥ.
അവൾ മരിച്ചിരുന്നു. താലിയണിഞ്ഞതിൻ്റെ ഏഴാം നാൾ അപമാനത്തിൻ്റെ കൂർത്ത വാൾമുന നെഞ്ചിൽ ആഞ്ഞു പതിച്ചപ്പോൾ ഒന്ന് ശ്വാസം വിടാൻ പോലും ആവാതെ പിടഞ്ഞു പിടഞ്ഞവൾ മരിച്ചു പക്ഷേ ഒരാളും അത് അറിഞ്ഞില്ല ഒരു വ്യാഴവട്ടത്തിനിപ്പുറവും,…
നീ വേദനിപ്പിച്ചപ്പോൾ മാത്രം ആണ് ഞാൻ നിരാശപ്പെട്ടത്. നീ കോപിച്ചപ്പോൾ മാത്രമാണ് എൻ്റ നീൾമിഴികൾ തുളുമ്പിപോയത്. നീ അകന്നപ്പോൾ മാത്രം ആണ് ഞാൻ നിലയില്ലാക്കയത്തിൽ ആണ്ടുപോയത്. നീ ഇല്ല എന്ന തോന്നലിൽ നിന്നാണ് ഞാൻ…
ഒരാളെ ഏറ്റവും അധികം പരിണാമത്തിനു വിധേയമാക്കുന്നത് ഒന്നുകിൽ പ്രണയം അല്ലെങ്കിൽ ദുഃഖം. പൂവ് പോലുള്ള മനസ്സിന് കരിങ്കല്ലിൽ കാഠിന്യമേകാൻ ദുഖങ്ങൾക്ക് കഴിയും. മറിച്ച് കല്ല് പോലെ ഉള്ള മനസ്സ് പൂമെത്തയാക്കാൻ പ്രണയത്തിനും.
ഏതൊരു പരിണാമത്തിനും ആധാരം ചുറ്റുപാടുകൾ ആണല്ലോ. നിലനിൽപ്പിന് വേണ്ടി പൊരുതി ചിലത് പാതിവഴിയിൽ മരിച്ചു വീഴും മറ്റുചിലത് പരിണാമത്തിന് വിധേയമായി വിജയം നേടും. സ്വന്തം സ്വത്വത്തിൽ അടിയുറച്ച് നിൽക്കുമ്പോഴും ചുറ്റുപാടുകൾ ആവശ്വപ്പെടുന്നുണ്ടെങ്കിൽ നമ്മൾ പരിണാമത്തിന്…
പിന്തിരിഞ്ഞു നോക്കുമ്പോൾ ഞാൻ സന്തോഷവതി അയിരുന്നു എന്ന് പറയാതെ പറയാൻ ഫോട്ടോ പിന്നിട്ട് കാലത്തിലേക്ക് എളുപ്പം എത്താൻ ഒരിടവഴിയാണത്. നഷ്ടങ്ങളുടെ വ്യാപ്തിയും നേട്ടങ്ങളുടെ ശോഭയും ഒളി മങ്ങാതെ തെളിയുന്നു നിന്നിൽ. ഇന്ന് നമ്മുടെ ആരുമല്ലാത്ത…
എൻ്റെ ജീവിതത്തിലെ മറക്കാനാവാത്ത പ്രിയപ്പെട്ട ഗുരുക്കന്മാർക്ക് ഹൃദയപൂർവ്വം വന്ദനം, ഒപ്പം മൺമറഞ്ഞുപോയവർക്ക് കണ്ണീർ പൂക്കളും. ഇന്ന് ദേശീയ അധ്യാപക ദിനം 🙏 പാഠപുസ്തകങ്ങളിലെ അറിവ്പകരുന്നതിനുമപ്പുറം വിദ്യാർത്ഥിയായി തന്റെ മുന്നിൽ എത്തുന്ന ഒരോ കുട്ടിയുടെയും ഉള്ളിലുള്ള…
ചിന്തകളും കാഴ്ചകളും വലുതാകുമ്പോൾ നമ്മൾ പണ്ട് കണ്ട ഭയങ്ങൾക്ക് ഒരു അടിസ്ഥാനവും ഇല്ലായിരുന്നുവെന്ന് മനസ്സിലാവും. കുട്ടിക്കാലത്ത് പലർക്കും കിണറിനെ പേടിയായിരുന്നില്ലേ, ഇപ്പോൾ പേടിയില്ലല്ലോ, കിണർ ചെറുതായിപ്പോയതല്ല, നമ്മൾ വലുതായതാണ്, നമ്മളുടെ കാഴ്ചകളും വലുതായി. ശുഭദിനം…
ബാല്യത്തിൻ സ്മൃതികളിൽനിറഞ്ഞുനിൽക്കുന്നുനാരങ്ങാമിഠായി തൻകൊതിപ്പിയ്ക്കും രുചിയ്ക്കൊപ്പം,മിഠായിയും കുഞ്ഞുകൗതുകങ്ങളുംപങ്കുവെയ്ക്കുവാൻ കൂട്ടായെത്തിയകളിക്കൂട്ടുകാർ തൻസ്നേഹത്തിൻ മധുരവും.
നമ്മളെ എത്രത്തോളം അവഗണിക്കുന്നുവോ അത്രത്തോളം നമ്മൾക്ക് കരുത്ത് ആർജിക്കുവാൻ കഴിയണം, ഓരോ അവഗണനയും ജീവിതത്തിലെ ഓരോ പാഠങ്ങൾ ആക്കണം, അകറ്റി നിർത്തിയവർക്കും അവഗണിച്ചവർക്കും നമ്മളെ ആവശ്യം വരുന്ന ഒരു സമയം തീർച്ചയായും വരും. ശുഭദിനം…
“പ്രിയതമേ നീ എന്നെ സ്നേഹിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ ഒരു നിസ്സാരനായിരുന്നേനെ ” പ്രിയതമ പ്രിയതമനെ ഒരുപാട് സ്നേഹിച്ചു.. കാറ്റു മഴയെ സ്നേഹിക്കുന്ന പോലെ വഞ്ചി കടവിനെ സ്നേഹിക്കുന്ന പോലെ… പ്രിയതമൻ ഓരോ നാളും നിസ്സാരനായികൊണ്ടിരുന്നു ……
വിവിധങ്ങളാം ഹിംസ്രമൃഗങ്ങൾ, അജ്ഞാതമാം പാതകൾ, തിങ്ങിനിറയും കൊടുംകാട് പോൽ, ദുരൂഹത നിറയും രഹസ്യങ്ങൾ, ദുഷ്ടചിന്തകൾ, മൗനനൊമ്പരങ്ങൾ, ഒളിഞ്ഞിരിക്കുമൊരു പ്രഹേളികയല്ലോ മനുഷ്യമനം.
ബന്ധം അത് പരസ്പരം അറിയലാണ്, അറിയുവാനും പരസ്പരം മനസ്സിലാക്കാനും കഴിഞ്ഞാൽ അപരിചിതരും നമ്മളുടെ സ്വന്തമാവും. അറിയുവാനും മനസ്സിലാക്കുവാനും കഴിഞ്ഞില്ലെങ്കിൽ സ്വന്തങ്ങൾ പോലും നമുക്ക് അന്യമായി തീരും. ശുഭദിനം നേരുന്നു……. 🙏
അതെയ് നമ്മളൊക്കെ എന്തോരം തിരക്കുള്ള മനുഷ്യരാണല്ലേ, പ്രിയപ്പെട്ടവരോട് ഒന്ന് ചേർന്നിരിക്കാനോ അവരിലേക്ക് ഒന്ന് എത്തിനോക്കാനോ സമയം കിട്ടാറില്ലല്ലോ. ചുറ്റുമുള്ള വലയത്തിലെ ആത്മഹത്യകളുടെ എണ്ണം കൂടുമ്പോഴാണ് പ്രിയപ്പെട്ടവരോട് ഒന്നൂടെ ചേർന്നിരിക്കണമെന്ന് ഓർമിക്കാറ്…. പല ആത്മഹത്യകൾ കേൾക്കുമ്പോയും…
കാടൊരു അമൂല്യ നിധികുംഭമല്ലോ കാട്ടാറുകളും കാട്ടരുവികളും കാട്ടുമരങ്ങളും കാട്ടുമരുന്നും കാട്ടുമനുഷ്യരും കാട്ടു മൃഗങ്ങളും ഒന്നായി ഒരുമയോടെ വാഴുന്ന ഭൂമിയുടെ ജൈവ സമ്പത്ത് റംസീന നാസർ
തന്നെക്കാൾ കേമനായി തന്റെ മക്കൾ വളർന്നു വരുമെന്ന ഉൾവിളിയാൽ ഗ്രീക്ക് സുന്ദരൻ ക്രോണസ് തന്റെ മക്കളെ ഓരോന്നായി കൊന്നൊടുക്കാൻ തുടങ്ങി. തിന്നൊടുക്കാൻ തുടങ്ങി എന്ന് വേണം പറയാൻ. കുഞ്ഞുങ്ങളെ പ്രസവിച്ചയുടനെ തിന്നുന്നതായിരുന്നു ക്രോണസിന്റെ പതിവ്.…
മേഘം കരഞ്ഞാൽ മഴയാണ് ഭൂമി ചിരിച്ചാൽ ഭൂകമ്പമാണ് ഭൂകമ്പം ഒരു ദുരന്തമാണ് മഴ ആനന്ദവും ചിലർ ആനന്ദിക്കുന്നത് ആരുടെയൊക്കെയോ കണ്ണുനീരിലാണ്!! ബദറുന്നിസ
