തനുവരികെയെന്നാലും മനം കാതങ്ങൾക്കകലെയായ്, ഒരു ചെറുപുഞ്ചിരി പോലും ഉള്ളറിഞ്ഞു പകരാതെ, കടമകൾ തൻ ചങ്ങലകളാൽ ബന്ധിതരായ്, കൂട്ടിൽ കുടുങ്ങും പക്ഷികൾ പോലെ ജന്മം മുഴുവനും ഉരുകിത്തീർന്നിടുന്നു, ചില മനുഷ്യർ.
അതിരുകളില്ലാ വാനിൽ സ്വച്ഛന്ദമായ് പറന്നുയർന്നിടാൻ കൊതിച്ചവൾ തൻ ചിറകുകൾ, അച്ചടക്കത്തിൻ നിയമങ്ങളാൽ, ലോകം ചമച്ചെടുത്ത അരുതുകൾ തീർത്ത വലയിൽ കുരുക്കി, സ്നേഹത്തിൻ ചരടായ് തോന്നും ചങ്ങലകളാൽ ബന്ധിച്ചു, സ്വാർത്ഥതയാകും ഖഡ്ഗത്താൽ അരിഞ്ഞെടുക്കുവതിൻ കാഴ്ചകൾ ചുറ്റിലും…
നമ്മുടെ ജീവിതത്തിൽ തെറ്റുകൾ എപ്പോഴും സംഭവിച്ചുകൊണ്ടേയിരിക്കും, എന്നാൽ സ്വയം തിരുത്തുവാനും നന്നാക്കുവാനുമുള്ള പരിശ്രമം നമ്മളുടെ ഭാഗത്തുനിന്നും ഉണ്ടാവുകയും വേണം, അതിനുവേണ്ടി നമ്മളുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും നന്മകൾ നിറഞ്ഞത് ആയിരിക്കുവാൻ പ്രത്യേകം ശ്രദ്ധിയ്ക്കുക. ശുഭദിനം…
വെറുതെ ആരും നമ്മൾക്ക് പ്രിയപ്പെട്ടവർ ആകുന്നില്ല, ഓരോരുത്തരേയും പരസ്പരം അടുപ്പിക്കുന്ന അവരവരുടേതായ സവിശേഷകൾ ഉണ്ടാകും, അതിനെ അംഗീകരിക്കുവാനും ഉൾക്കൊള്ളുവാനും കഴിയുകയും പരസ്പരം നന്നായി ചേർന്ന് പ്രവർത്തിക്കുകയും വേണം. ശുഭദിനം നേരുന്നു….. 🙏
വിഷാദങ്ങൾ ഒരുപാട് ഒരുപാട് വാങ്ങിവച്ച് മനസ്സിന് വല്ലാതെ ഭാരം കൂടിയിരിക്കുന്നു. ഇപ്പോൾ എൻ്റെ ജീവിതയാത്രയിൽ മനസ്സ് എനിക്ക് താങ്ങാൻ പറ്റാത്ത വലിയ ഭാരമായി തീർന്നിരിക്കുന്നു. എവിടെയാണ് ഞാനീ ചുമട് ഇറക്കി വയ്ക്കേണ്ടത്?
സന്തോഷത്തെ എങ്ങനെ നിർവചിക്കാം? ഓരോരുത്തർക്കും ഓരോ പോലെയായിരിക്കും അല്ലേ… അർഹിക്കുന്നത് പോലെ സ്നേഹിക്കപ്പെടുന്നു, അംഗീകരിക്കപ്പെടുന്നു, പരിഗണിക്കപ്പെടുന്നു എന്ന ബോധ്യമാണ് എനിക്ക് സന്തോഷം. നിങ്ങളെങ്ങനെ സന്തോഷത്തെ നിർവചിക്കും?
എന്തു ശല്യമാണീയമ്മയെപ്പഴും സ്വൈര്യമില്ലൊരു നേരവുമെൻ വിധി കഞ്ഞി കാപ്പി ഗുളിക സിറപ്പുകൾ ഒന്നൊഴിയാതെ വേണമിടയ്ക്കിടെ പല്ലുതേപ്പും കുളിച്ചൊന്നു തോർത്തലും നല്ലുടുതുണി മാറ്റിയുടുക്കലും എല്ലാമെന്നുടെ ജോലിയായ് തീരവേ തെല്ലൊരീർഷ്യ പൊടിഞ്ഞു മനസ്സിലും ഓർമ്മയില്ലാതെ കാട്ടുന്ന വേലകൾ…
ഭംഗിയുള്ളത് കൊണ്ടല്ല നമ്മളോട് പലർക്കും ഇഷ്ടം തോന്നുന്നത്, ഇഷ്ടമുള്ളത് കൊണ്ടാണ് നമ്മളെ പലർക്കും ഭംഗിയായി തോന്നുന്നത്, അതുപോലെ നമ്മളെക്കുറിച്ച് മറ്റുള്ളവരുടെ വാക്കുകൾ കേട്ടുമായിരിക്കും നമ്മളെ ഇഷ്ടപ്പെടുന്നത്. ശുഭദിനം നേരുന്നു…… 🙏
അവളുടെ അപ്പൻ ഒരു ഉദ്യാനപാലകൻ ആയിരുന്നു. അവളുടെ അമ്മ സ്വന്തം മക്കളെ പോലെ നോക്കിയത് കൊണ്ടാകാം, അമ്മയുടെ മരണശേഷം അപ്പൻ അത് ഏറ്റെടുത്തത്. അവയെ പരിപാലിക്കുമ്പോൾ, അമ്മ അടുതുള്ളത് പോലെ തോന്നുന്നു എന്ന് അപ്പൻ…
നിരാശപ്പെടുത്തുന്ന തമാശകളും, ആശ നിറയ്ക്കുന്ന പൊള്ള് വാഗ്ദാനങ്ങളും, ഒരുപോലെ നിരർത്ഥകം.
ഓഫീസിൽ നിന്നു വന്ന ഭർത്താവിൻ്റെ ചോറ്റുപാത്രം തുറന്ന ഭാര്യ അതിലൊരു കുറിപ്പ് കണ്ടു. ‘നീ പറഞ്ഞ സാധനങ്ങൾ വാങ്ങാൻ മറന്നു. സദയം ക്ഷമിയ്ക്കുക.’ പിറ്റേന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിയ്ക്കാൻ ഭർത്താവ് ചോറ്റുപാത്രമെടുത്തു തുറന്നപ്പോൾ അതിൽ…
പ്രസവമുറിയുടെ പുറത്ത് ബന്ധുജനമഹോത്സവം. വാതിൽ തുറന്നു നഴ്സ‌് പുറത്തേക്കു വന്നു. “പ്രസവിച്ചു… സുഖപ്രസവം അമ്മായിയപ്പൻ്റെ ആദ്യത്തെ ചോദ്യം “പെണ്ണാണോ?” “ആണ് ” സന്തോഷപൂത്തിരി കത്തി കൊമ്പൻ മീശ തടവി. ചുറ്റമുള്ളവരെ നോക്കി ഒന്നമർത്തി മൂളി.…
രാവിലെ ഉറങ്ങി എഴുന്നേറ്റ് വരുമ്പോൾ നമ്മുടെ മുഖത്ത് പുഞ്ചിരി വിടർത്തുന്ന ചില കാര്യങ്ങൾ…. 5. കിളിക്കൊഞ്ചലുകളും നേരിയ ചൂടുള്ള സൂര്യകിരണങ്ങളും ദൂരെയെങ്ങുനിന്നോ ഒഴുകിവരുന്ന വെങ്കട്ടേശസുപ്രഭാതവും 4. കലണ്ടർ നോക്കുമ്പോൾ, ഇന്ന് അവധി ആണല്ലോ കുറച്ചുനേരം…
“ഹലോ..” “രാജേഷേട്ടാ..” “ഇവിടെ, അച്ഛനിന്നു വീണു. കാല് പ്ലാസ്റ്ററിട്ടേക്കാ, ഞാൻ പിന്നെ വന്നാലോ..?” “അപ്പിവിട്യോ? അമ്മേടെ റസ്റ്റ് കഴിയാറാവുന്നല്ലേയുള്ളൂ?” “എന്നാലേട്ടനും അമ്മയും കൂടിങ്ങോട്ട് വരോ?” “ഓഹോ..!! കൊള്ളാലോ പൂതി. ഞാനുമമ്മയും നിൻ്റെ വീട്ടില് വന്നടയിരിക്കണോന്ന്! രണ്ട് ദെവ്സം…
… അസൂയയ്ക്ക് ??? നമ്മൾ അസൂയപ്പെട്ടാലും ഇല്ലെങ്കിലും അവർ ജീവിതം അവരുടെ പാട്ടിനു മുന്നോട്ട് കൊണ്ടുപോകും. പിന്നെന്താണ് നമുക്ക് നേട്ടം??? ഒരാളോട് അസൂയപ്പെടുമ്പോൾ നമ്മൾ അവരെ ബോധിപ്പിക്കുകയാണ്; നമ്മളെക്കാൾ ഉയരത്തിലാണ് അവർ എന്നത്… അവരുടെ…
പലർക്കും സാമ്പത്തിക സ്വാതന്ത്ര്യം എന്നത് സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് പണം ചെലവഴിക്കാനുള്ള അവസരം മാത്രമാണെന്ന് തോന്നാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ, അതിനപ്പുറം സാമ്പത്തിക സ്വാതന്ത്ര്യത്തിന് ധാരാളം അർത്ഥങ്ങളുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയുടെ ഉത്തരവാദിത്തം ഒരു വ്യക്തിയിൽ മാത്രം…
രണ്ടാമതൊരു അവസരമില്ലാത്ത, പുനർമൂല്യനിർണ്ണയത്തിനായി അപേക്ഷിക്കാനുള്ള ഓപ്ഷനില്ലാത്ത ഒരേയൊരു പരീക്ഷയാണ് ജീവിതം. കിട്ടിയ അവസരം പാഴാക്കി കളയാതിരിക്കുക എന്നതാണ് ഏറ്റവും ബുദ്ധിമാനായ പരീക്ഷാർത്ഥിയുടെ ലക്ഷണം. ✍️രതി രമേഷ്
കാണാമറയത്ത് എനിക്കൊരു സുഹൃത്തിനെ വേണം, എന്റെ സങ്കടപ്പെയ്ത്തിൽ കുടയാവാൻ, എന്റെ സന്തോഷങ്ങളിൽ കൂട്ട് കൂടാൻ, ഞാനെന്ന റേഡിയോയുടെ ശ്രോതാവാവാൻ, ഇടയ്ക്കൊന്ന് പൊട്ടിത്തെറിക്കാൻ, മനസ്സിന്റെ ഭാരം ഇറക്കി വയ്ക്കാൻ, ഒരാൾ, ഒരിക്കലും ഞാനെന്ന വ്യക്തിക്ക് മാർക്കിടാൻ…
ടാർഗെറ്റ് എന്ന വലിയ വാൾ തലക്കുമീതെ ഒരു ചോദ്യചിഹ്‌നം ആയിട്ടു ഇരിക്കുന്നനേരത്താണ് അറുപത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഒരാൾ ഷോറൂമിന്റെ ഡോറിനടുത്തെത്തിയത്. കസ്റ്റമേഴ്സിനെ ആതിഥ്യ മര്യാദയോടെ സ്വീകരിക്കേണ്ട ഡ്യൂട്ടി എന്റെതായാതിനാലും ടാർഗറ്റ് എന്ന വാൾ മനസ്സിൽ…
നിന്നോട് ചേർന്ന് കിടക്കുന്നതുകാനുള്ള എന്റെ മോഹമായിരുന്നു ഒരു വെള്ളികൊലുസ് സമ്മാനിച്ചു ഞാൻ നിർവൃതിയടഞ്ഞത് Remyasajeesh
