എന്നിൽ നിന്നകലാൻ നീ ശ്രമിക്കും തോറും ഞാൻ ചിരിക്കും ആ അകലത്തിൽ നിന്നിലേക്ക് ഞാൻ ആഴ്ന്നിറങ്ങുകയാണെന്ന് അറിയുന്നത് കൊണ്ടു മാത്രം
ഞാൻ നിന്നെ സ്നേഹിക്കുന്നതെന്റെ മോഹങ്ങൾക്കു അറുതി വരുത്താനല്ല ഉള്ളിൽ നിറയുന്ന പ്രണയനൊമ്പരങ്ങൾ അളവില്ലാ പാത്രത്തിൽ പകർന്നു എന്നിലേക്കു ചേർത്ത് നിർത്തുവാനാണ്
രാപ്പകലുകൾ കരിപുരണ്ടതിൽ ഒതുങ്ങി തീരാനുള്ളതല്ലെന്ന് നീ പറഞ്ഞു തരുമ്പോഴും ജോലിക്കാരിയായപ്പോൾ പണ്ടു തഴഞ്ഞ പല വേദികളിലും സ്ഥാനം നേടി തന്നപ്പോഴാണ് സ്വന്തം കാലിൽ ഞാൻ നിൽക്കണമെന്ന നീ ശാഠ്യം പിടിച്ചതിൻ്റെ അർത്ഥം ഞാൻ മനസിലാക്കിയത്…
പൂക്കൾക്ക് സൂര്യപ്രകാശം എന്നപോലെയാണ് നമ്മൾ മനുഷ്യർക്ക് ചിരി എന്നത്, നമുക്കരികിലൂടെ കടന്നുവരുന്നവർക്ക് നൽകാൻ ഒന്നുമില്ലെങ്കിലും പകരംനൽകാൻ ഹൃദ്യമായ ഒരു പുഞ്ചിരിയെങ്കിലും കരുതിവെക്കുക. ചിരിക്കൂ, ലോകം നമ്മൾക്കൊപ്പം ചിരിക്കും. കരഞ്ഞാലോ, നമ്മൾ ഒറ്റയ്ക്ക് കരയേണ്ടിവരും. ശുഭദിനം…
ജീവിതത്തിൽ തർക്കങ്ങൾ മാറ്റിനിർത്തി ചർച്ചകൾക്ക് പ്രാധാന്യം കൊടുക്കണം, കാരണം എല്ലാ തർക്കങ്ങളിലും നമ്മളാണ് ശരി എന്നു വരുത്തി തീർക്കുവാനുള്ള വ്യഗ്രതയായിരിക്കും, എന്നാൽ ചർച്ചകൾ എന്താണ് ശരി എന്ന് കണ്ടെത്തുവാൻ ഉള്ളതുമാണ്, അതായിരിക്കും ബന്ധങ്ങളുടെ കെട്ടുറപ്പിനും…
നമ്മളുടെ സ്വപ്നം നമ്മളെക്കാൾ വലുതാകണം. മാനസികവും ശാരീരികവും വൈകാരികവുമായ എല്ലാ അസ്വസ്ഥതകളുടെയും കാരണം മനസ്സിൽ അടിച്ചമർത്തപ്പെട്ട് കിടക്കുന്ന നിരർത്ഥകതയുടെയും ശൂന്യതാബോധത്തിന്റെയും ഫലമാണ്. ശുഭദിനം നേരുന്നു……. 🙏
നിശ്ചയം നിങ്ങളുടെ കർമ്മത്തിന്റെ ഫലം നിങ്ങൾ അനുഭവിക്കുക തന്നെ ചെയ്യും. അതു നന്മയാണേലും തിന്മയാണേലും കർമ്മഫലം സുനിശ്ചതം. റംസീന നാസർ
അവൻ ഉശിരുള്ള ആൺകുട്ടിയാ തന്റെ പെൺസുഹൃത്തിനെ ആക്രമിക്കാൻ ശ്രമിച്ചവരെ ഒറ്റക്കാ അവൻ അടിച്ചൊതുക്കിയത്. ആൺകുട്ടികളായാൽ അങ്ങനെ വേണം പെണ്ണിന്റെ നേരെ കാമ വെറിയോടെ നോക്കുന്നവനല്ല ആണ് മറിച്ച് അവൾക്കു സംരക്ഷണം നൽകുന്നവനാ. സ്വന്തം പേരക്കുട്ടിയെ…
പകലന്തിയോളം അടുക്കളയിലെ കരിയിലും പുകയിലും പറമ്പിലെ ചളിയിലും ചേറിലും വിശ്രമമില്ലാതെ അധ്വാനിക്കുന്ന അവധിയും കൂലിയുമില്ലാത്ത തൊഴിലാളികളാണ് ഓരോ വീട്ടമ്മയും. റംസീന നാസർ
പുഞ്ചിരിയും പുണ്യമാണ് മുതൽ മുടക്കില്ലാതെ നൽകാവുന്ന ദാനവുമാണത് . നിങ്ങളുടെ പുഞ്ചിരി വേദനിക്കുന്നവന്റെ മനസ്സിനു ആശ്വാസമേകുമെങ്കിൽ മടിക്കാതെ നൽകീടുവിൻ. റംസീന നാസർ
അകാലത്തിൽ വിധവയായി തനിക്കു വേണ്ടി ജീവിതം ഹോമിച്ച അമ്മയെ പുനർവിവാഹം നടത്തിയിട്ടെ താൻ വിവാഹിതയാകു എന്ന മകളുടെ വാശിക്കു മുമ്പിൽ അടിയറവു വെച്ചു വീണ്ടും വിവാഹിതയായി നിൽക്കുന്ന അമ്മയെ കണ്ടപ്പോളാണ് ആ മകൾക്ക് അന്നാദ്യമായി…
സൗജന്യം സൗജന്യം ഇതു കേട്ടാൽ എന്തും ഏതും നോക്കാതെ സ്വീകരിക്കുക എന്നുള്ളത് മനുഷ്യസഹജമാണ് . എന്നാൽ ഏതു സൗജന്യവും സ്വീകരിക്കുക എന്നതു ഭൂഷണമല്ല . ചിലതിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ തിരിച്ചറിയുക . റംസീന നാസർ
അന്ധവിശ്വാസിയുടെ ജീവിതം വിഭ്രാന്തി നിറഞ്ഞതും വിട്ടുമാറാത്ത സംശയവും പേറി സദാ അസ്വസ്ഥമാകും. റംസീന നാസർ
പ്രഭാതം മുതൽ ശരീരത്തിനും മനസ്സിനും വിശ്രമമില്ലാതെ ജോലിയെടുത്തുണ്ടാക്കുന്ന തുച്ഛം ശമ്പളത്തിന്റെ പോലും പങ്കുപറ്റുന്ന വീട്ടുകാരും നാട്ടുകാരും ഒരിക്കൽ പോലും അവനു സുഖമാണൊ എന്നു വിളിച്ചന്വേഷിക്കാറില്ല. വെള്ളപ്പൊക്കം വന്നാലും പൊള്ളുന്ന വെയിലിൽ വെന്തു മരിച്ചാലും അവൻ…
മധുരിക്കും മാമ്പഴക്കാലമൊക്കെ ഒരുപാട് കാതം അകലെയായി. വേനലവധിയുടെ ചുട്ടുപൊള്ളുന്ന ചൂടിനെ വകവെക്കാതെ മുറ്റത്തും തൊടിയിലും അയൽവീട്ടിലെ മാഞ്ചോട്ടിലും മാമ്പഴം പെറുക്കി നടന്നതും പാതി കൊത്തിയ മാമ്പഴം കഴുകാൻ പോലും കാത്തുനിൽക്കാതെ കടിച്ചു പറിച്ചു നടന്ന…
മനുഷ്യരൂപം പ്രാപിച്ചു ഭൂമിയിൽ അവതരിച്ച മാലാഖമാർ. ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരേയുള്ള ജീവിതയാത്രയിൽ അവരുടെ നിഷ്ക്കളങ്ക സേവനം അനുഭവിക്കാത്തവർ വിരളം ഈ ഭൂവിൽ. റംസീന നാസർ
നാലരവെളുപ്പിനെണീറ്റു മുറ്റമടിക്കിടയിൽ പൂവങ്കോഴിയെ കതകിൽ തട്ടിയെണീപ്പിച്ചു തുടങ്ങുന്ന അവളുടെ ദിവസങ്ങൾ.. എല്ലാവർക്കുമുള്ള പ്രാതൽ തരം തിരിച്ചു വേണ്ടതെല്ലാം ഉണ്ടാക്കി, മക്കളെ ഉണർത്തിയോരുക്കി പള്ളികൂടത്തിലയച്ചു കെട്ടിയോനെയും യാത്രയാക്കി വന്നു ബാക്കി പണിക്കിടയിൽ കൈയിൽ കിട്ടിയതെടുത്തു വായിലിട്ടെന്ന്…
മറക്കാൻ കഴിയാത്ത അനുഭവങ്ങൾ സമ്മാനിച്ചു കടന്നു വന്ന പുതിയ പേര് മാതാവ്. ഈ മഹനീയ സ്ഥാനത്ത് എത്തിയാൽ പിന്നെ ദേഷ്യം പാടില്ല വാശി പാടില്ല ആഗ്രഹങ്ങൾ പാടില്ല എന്തിന് വിശപ്പ് പോലും പാടില്ലത്രേ! അതൊക്കെ…
ചില നേരങ്ങളിൽ കാറും കോളും നിറഞ്ഞ മാനം പോലെ ചില നേരങ്ങളിൽ ആർത്തിരമ്പുന്ന കടൽ പോലെ ചില നേരങ്ങളിൽ അണ പൊട്ടിയൊഴുകുന്ന വെള്ളച്ചാട്ടം പോലെ ചില നേരങ്ങളിൽ വാളും പരിചയൂം എന്തിയ ഉണ്ണിയാർച്ചയെ പോലെ…
എവിടെ അവൾ സ്നേഹിക്കപ്പെടുന്നു എവിടെ പരിഗണനയുടെ സുഖം അറിയുന്നു എവിടെ സാന്ത്വനത്തിൻ്റെ തൂവൽ സ്പർശമേൽക്കുന്നു. എവിടെ അംഗീകരിക്കപ്പെടുന്നു അവിടെയെല്ലാം അവൾ എന്നും മറ്റുള്ളവരെ നിഷ്പ്രഭമാക്കും വിധം അതി മനോഹരിയായിരിക്കും
