പുഞ്ചിരിയും പുണ്യമാണ്, മുതൽ മുടക്കില്ലാതെ നൽകാവുന്ന ദാനവുമാണത്. നിങ്ങളുടെ പുഞ്ചിരി വേദനിക്കുന്നവന്റെ മനസ്സിനു ആശ്വാസമേകുമെങ്കിൽ മടിക്കാതെ നൽകീടുവിൻ. റംസീന നാസർ
അകാലത്തിൽ വിധവയായി തനിക്കു വേണ്ടി ജീവിതം ഹോമിച്ച അമ്മയെ പുനർവിവാഹം നടത്തിയിട്ടെ താൻ വിവാഹിതയാകു എന്ന മകളുടെ വാശിക്കു മുമ്പിൽ അടിയറവു വെച്ചു വീണ്ടും വിവാഹിതയായി നിൽക്കുന്ന അമ്മയെ കണ്ടപ്പോളാണ് ആ മകൾക്ക് അന്നാദ്യമായി…
പൂജയും മന്ത്രവും കാണിക്കയും നേടിത്തരില്ല മർത്യനു ജന്മപുണ്യം. സഹജീവികൾ തൻ വേദനയിൽ ആശ്വാസത്തിൻ ചെറുതരിയെങ്കിലും പകരുവാനായാൽ, അഴലിൻ കൂരിരുൾ പാതയിൽ വഴിയറിയാതെ ഉഴലും സഹജർ തൻ പാതയിൽ, ശുഭപ്രതീക്ഷ തൻ കൈത്തിരി തെളിക്കുവാനായാൽ, അതിനോളം…
ഏത് സാധനവും എടുത്താൽ എടുത്ത സ്ഥലത്തുതന്നെ തിരിച്ചുവെച്ചാൽ ആവശ്യമുള്ളപ്പോൾ വീണ്ടും തിരിച്ച് എടുക്കുവാൻ കഴിയും, അതുപോലെയാണ് ബഹുമാനവും; കൊടുത്താൽ മാത്രമേ തിരിച്ച് കിട്ടുകയുള്ളൂ, സ്വയം ബഹുമാനം ഉള്ളവർക്ക് മാത്രമേ മറ്റുള്ളവരെ ബഹുമാനിക്കുവാനും കഴിയുകയുള്ളൂ. ശുഭദിനം…
എന്താണ് ജീവിതത്തിൻ്റെ അർത്ഥം? അർത്ഥമില്ലാത്ത ജീവിതത്തിന്അർത്ഥം ഉണ്ടാക്കാനുള്ള അവസരമാണ് ജീവിതം. ഓരോ ജീവിതത്തിനും വ്യത്യസ്തമായ അർത്ഥങ്ങളാണ്.
എല്ലാ അധ്വാനത്തിനും അന്തസ്സും ആഭിജാത്യവും പ്രാധാന്യവുമുണ്ട്. ഒരു സ്ത്രീ അടുക്കളയിൽ പാത്രം കഴുകലിനോടും പാചകത്തിനോടും മല്ലിടുന്നത് മനുഷ്യരാശിയെ ഉയർത്തുന്ന മികവുറ്റ അധ്വാനം തന്നെയാണ്.
കഴിവില്ലാത്തവർ കഴിവുള്ളവരെ തിരിച്ചറിയുകയില്ല, കഴിവുള്ളവർ കഴിവുള്ളവരോട് മത്സരിക്കുന്നവരും ആയിരിക്കും, കഴിവുള്ളവരും കഴിവിനെ ആദരിക്കുന്നവരുമായ ശുദ്ധരായ മനുഷ്യരെ കിട്ടുവാൻ വിഷമവുമാണ്. ശുഭദിനം നേരുന്നു….. 🙏
പകലിന്തിയോളം അടുക്കളയിലെ കരിയിലും പുകയിലും പറമ്പിലെ ചളിയിലും ചേറിലും വിശ്രമമില്ലാതെ അധ്വാനിക്കുന്ന അവധിയും കൂലിയുമില്ലാത്ത തൊഴിലാളികളാണ് ഓരോ വീട്ടമ്മയും. റംസീന നാസർ
കാലത്ത് പത്ത് മണി ആയപ്പൊളേക്കും സൂര്യൻ കത്തിക്കാളുകയാണ്. ചെന്നിയിലൂടെയും നെറ്റിയിലുംഒലിച്ചിറങ്ങുന്ന വിയർപ്പ് ഒരു കൈ കൊണ്ട് തുടച്ച് അയാൾ കേശവേട്ടന്റെ കടയിലേക്ക് ആഞ്ഞ് നടന്നു. നാളെവിഷുവാണ്. മക്കൾ രണ്ടാളും സ്കൂളിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പിന്…
വിശ്വാസത്തിന്റെ നേർരേഖയിൽ അവിശ്വാസത്തിന്റെ നേരിയ വിള്ളൽ വീണാൽ നഷ്ടമാകുന്നത് ബന്ധങ്ങൾക്കിടയിൽ അന്നുവരെ ഉണ്ടായിരുന്ന ആത്മാർത്ഥയാകും. റംസീന നാസർ
അതാതു സ്ഥാനങ്ങളിലേക്കു യോജ്യമല്ലാത്തവരെ തിരഞ്ഞെടുക്കപ്പെട്ടാൽ കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ പ്രതീതി ആയിരിക്കും. റംസീന നാസർ
അവന്റെ ഓർമ്മകളാൽ തീർത്ത തടവറയുടെ കാവൽക്കാരി മാത്രമാണിന്നു ഞാൻ. അവന്റെ സ്വപ്നങ്ങളിൽ പോലും ഞാനിന്നു അന്യയായിരിക്കുന്നു. റംസീന നാസർ
അക്ഷരവും അക്കങ്ങളും കൂട്ടിവായിക്കാൻ പഠിച്ച അന്നുമുതൽ എന്റെ വിരസതയിലും വിനോദങ്ങളിലും കൂട്ടുകാരി ആയിരുന്ന പുസ്തകങ്ങൾ . പിന്നീട് ജീവിതത്തിന്റെ തടവറയിൽ ഏകയായ നാൾമുതൽ എന്റെ നിദ്രയുടെ കാവൽക്കാരിയും ജീവന്റെ മുന്നോട്ടുള്ള പ്രയാണത്തിനും കൂട്ടായതു ജീവിത…
നമുക്ക് ചുറ്റുമുള്ള ആളുകളെ നമുക്ക് മാറ്റാനാവില്ല. എന്നാൽ നമുക്ക് ചുറ്റും ആരൊക്കെ വേണമെന്ന് സ്വയം തീരുമാനിക്കാനാവും. വിവേകത്തോടെ തിരഞ്ഞെടുക്കുക. ✍🏼ഫാബി നിസാർ
മനുഷ്യർ സ്വാർത്ഥരാണ്. ഒരു പരിധിക്കുമപ്പുറം ആരും നമ്മളുടെ കാര്യത്തിൽ താല്പര്യപ്പെടുകയില്ല. അത് നമ്മൾ സ്വന്തമെന്ന് വിചാരിക്കുന്നവരോ എന്നും കൂടെയുണ്ടാവും എന്ന് ചിന്തിക്കുന്നവരോ, ആരും. മാതാപിതാക്കൾപോലും ഒരു അളവിനുമപ്പുറം കൂടെ കാണുകയുമില്ല. ശുഭദിനം നേരുന്നു…… 🙏
വന്ന വഴികൾ ഒരിക്കലും മറക്കുവാൻ പാടില്ല, നമ്മൾക്കുവേണ്ടി ഒരു നിമിഷമെങ്കിലും കൂടെ നിന്നവരാണ് എങ്കിൽ അവരെ തഴഞ്ഞുകളയാതെ സ്മരിക്കുകതന്നെ വേണം, അത് ഇപ്പോൾ ശത്രു ആയാൽപോലും അവർ പറഞ്ഞ വാക്കുകളോ പ്രവൃത്തിയോ എന്തും ആയിക്കൊള്ളട്ടെ…
ജീവിതത്തിൽ നേടണമെന്ന് ആഗ്രഹിക്കുന്ന ചില ലക്ഷ്യങ്ങൾ നമുക്കുണ്ടെങ്കിൽ ആ ലക്ഷ്യനേട്ടത്തിലേക്കുള്ള പ്രവർത്തനങ്ങൾ നമ്മളെ മുന്നോട്ട് നയിക്കും; അവ നമ്മൾ നേടിയില്ലെങ്കിൽ പോലും. പ്രതിസന്ധികളേക്കാൾ വലുതല്ല പ്രതീക്ഷയെങ്കിൽ പിന്നെ പ്രയത്നിക്കാൻ താൽപ്പര്യമുണ്ടാകില്ല. ശുഭദിനം നേരുന്നു ….…
നമുക്കിടയിൽ വാഗ്ദാനങ്ങളുടെ ഭാരമില്ല.. പ്രളയം പോൽ ഒഴുകിപ്പരക്കും പ്രണയമില്ല… എന്റേതെന്നോ നിന്റേതെന്നോ സ്വാർത്ഥതയുടെ കനച്ച മധുരമില്ല… തൂവാതെ തുളുമ്പാതെ ഉള്ളു നിറയ്ക്കും സ്നേഹം മാത്രം.. എന്നുമെപ്പോഴും പ്രിയപ്പെട്ടതെന്നൊരു വാക്ക് മാത്രം..!
വാക്ക് നൽകാൻ എളുപ്പമെങ്കിലും, പാലിക്കാൻ എത്രയോ ദുഷ്കരം! പ്രിയപ്പെട്ടവർക്ക് നൽകിയ വാഗ്ദാനം ലംഘിക്കാൻ മനസ്സ് പിടയുമ്പോഴും, നിശ്ചയദാർഢ്യവും മോഹവും തമ്മിലുള്ള യുദ്ധം, ഓരോ നിമിഷവും ഹൃദയം തകർക്കും. “കൊടുത്ത ആ വാക്ക് തെറ്റിക്കാൻ കഴിഞ്ഞെങ്കിൽ”…
