ചായ എൻ്റെ ചൂടൻ ചിന്തകളിൽ കൂട്ടുകാരൻ ആണ് ചെറിയ തലവേദനകളിൽ മരുന്നാണ് ജോലി ചെയ്ത് തളർന്നിരിക്കുമ്പോൾ ക്ഷീണവും വിശപ്പും മാറ്റാനുള്ള മന്ത്രമാണ്. പക്ഷേ എൻ്റെ പ്രഭാതങ്ങളെ സുന്ദരമാക്കുന്നത് ചൂട് കാപ്പിയുടെ സുഗന്ധവും രുചിയുമാണ് സായന്തനങ്ങളെ…
ഒരിക്കൽ ഞാൻ കാവൽക്കാരി ആയിരുന്നു അന്ന് എനിക്ക് സങ്കടങ്ങൾ മാത്രം ആയിരുന്നു ചേർത്ത് പിടിച്ച കരങ്ങൾ കൈവിട്ടകലാതിരിക്കാൻ ആവത് ശ്രമിച്ചു തടുത്തു കരഞ്ഞു കാല് പിടിച്ചു എന്നിട്ടും എൻ്റെ കൈ തട്ടിമാറ്റി പോകാൻ അയാൾ…
ആൺകുട്ടി വേണം ആൺകുട്ടി ഉണ്ടായെങ്കിൽ ഒരാണെങ്കിലും വേണം എന്നിങ്ങനെ ചൊല്ലി കൂട്ടുന്നവർ സ്വന്തം ആണ്മക്കൾക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എങ്കിലും കൊടുക്കണം കുടുംബ ഭാരം ചുമക്കാൻ പറയുമ്പോൾ അതിനുള്ള വരുമാനം കൈയ്യിൽ വരുന്നുണ്ടോ എന്ന്…
നല്ലത് ചെയ്യുവാൻ നല്ലത് പറയുവാൻ കഴിയുമെങ്കിൽ അതെൻ ജന്മ പുണ്യം നീളും വഴികളിൽ കണ്ടുമുട്ടുന്നവർ ഒരു പുഞ്ചിരി തരികിലോ അതുമെൻ്റെ പുണ്യം വാടിക്കരിയുമൊരു വള്ളിതൻ ചോട്ടിലായ് അല്പം ജലമേകുവാനായ് കഴിയുമെങ്കിൽ ദാഹനീർ തേടുമൊരു പറവക്ക്…
ഓരോരുത്തർക്കും ഈ ലോകത്ത് ഓരോ നിയോഗങ്ങളുണ്ട്, ഓരോ വ്യക്തിയും മറ്റുളളവരിൽനിന്ന് പല നിലയ്ക്കും വ്യത്യസ്തരാണ്, മറ്റുളളവർക്കുളളത് നമ്മൾക്കില്ലല്ലോ എന്ന് ചിന്തിക്കുന്നതിനുപകരം അവർക്ക് ഇല്ലാത്ത എത്ര കഴിവുകൾ നമ്മൾക്കുണ്ട് എന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. ശുഭദിനം നേരുന്നു………
ഇളം കാറ്റിലും ഊയലാടിയുലഞ്ഞു വീഴാൻ കൊതിപൂണ്ടൊടുവിൽ ഞെട്ടറ്റു വീണു നിലം പതിച്ച നിന്നെ കയ്യിലെടുത്ത് തൊട്ടു തലോടി ഉള്ളം കയ്യാൽ കശക്കിയെടുത്ത് തേനൂറും നിൻ മധുരസത്ത് കിനിഞ്ഞിറക്കി കൊതിയൂറും എൻ നാവിൻ രസമുകുളങ്ങളെ മതിയാവോളം…
പുറം ചട്ട നോക്കി വിലയിരുത്തിയവരുണ്ട് പല ആവർത്തി വായിച്ചിട്ടും മനസ്സിലാക്കാതെ പോയവരുണ്ട് സ്വന്തം ഭാവനയ്ക്ക് അനുസരിച്ച് മാറ്റിയെഴുതാൻ ശ്രമിച്ചവരുണ്ട് വായിക്കാതെ വലിച്ചെറിഞ്ഞവരുണ്ട് തൂക്കി വിറ്റ് കാശാക്കാൻ നോക്കിയവരുണ്ട് എങ്കിലും നിലപാടുകളിൽ ഉറച്ച ഞാനെന്ന പുസ്തകം…
മഞ്ഞും മരങ്ങളും മധുവൂറും പൂക്കളും മഴയും മലകളും മഴവില്ലഴകും മാനും മയിലും മനുഷ്യരും മാന്ത്രിക സമസ്യ തീർക്കും മമ പ്രകൃതി നീയെത്ര മനോഹരി
നീതി നിഷേധിക്കപ്പെട്ടവളുടെ നിലവിളി ചാനലിലെ അന്തിചർച്ചകളിൽ മുങ്ങിപ്പോയി ഇരയും അതിജീവിതയും മുഖമില്ലാതെ കരഞ്ഞപ്പോൾ നിയമത്തിന്റെ പഴുതുകളിൽ കൂടി നൂണ്ടിറങ്ങിയ വേട്ടക്കാർ പൂമാലയിട്ട് സ്വീകരിക്കപ്പെട്ടു ഫിൽറ്ററിട്ട സ്വന്തം ഫോട്ടോയുടെ ലൈക്കുകൾ എണ്ണി തിട്ടപ്പെടുത്തി ഉറക്കെ ചിരിച്ചു…
സുഖാന്വേഷിയായ് ജന്മം മുഴുവനും അലഞ്ഞു തീർക്കും മനുഷ്യനോർക്കുന്നീല, സമ്പത്തും സൗഭാഗ്യവും ബാഹ്യമാം സുഖങ്ങൾ നൽകിടുമെങ്കിലും മനസ്സിൽ നിറയും ശാന്തിയോളം സുഖം നൽകിടാനാവില്ലൊരു സ്വത്തിനും.
ഒരാളും മറ്റുള്ളവരേക്കാൾ താഴെയുമല്ല മുകളിലുമല്ല, ഒരാൾ എത്ര ചെറുതായാലും വലുതായാലും അയാൾക്ക് പകരം വെക്കുവാൻ മറ്റൊരു ആളുമില്ല, ചെറുതും വലുതും എന്നത് നമ്മൾ നിശ്ചയിക്കുന്ന അർത്ഥശൂന്യങ്ങളായ അതിർത്തികൾ മാത്രമാണ്. ശുഭദിനം നേരുന്നു…… 🙏
ആരുടെയും അറിവുകളെ നിഷേധിക്കരുത്, നേട്ടങ്ങളിൽ അഹങ്കരിക്കുകയും ചെയ്യരുത്. ചെറിയവർ പറഞ്ഞതിൽപോലും ശരിയുണ്ട് എങ്കിൽ അതിനും വില കൽപിക്കണം, അതിലൂടെയാവണം നമ്മളുടെ വിലയേറേണ്ടതും. ശുഭദിനം നേരുന്നു…… 🙏
യുക്തി തൻ കണ്ണുകൾ കെട്ടിടുമേതു വിശ്വാസവും, മതമാകിടുകിലും ആശയമാകിലും, മനുഷ്യമനസ്സിലത് വേരൂന്നുകിൽ, അന്ധവിശ്വാസിയാക്കിടും, ഉള്ളിലെ വിവേകത്തിൻ വെളിച്ചം കെടുത്തിടും, തിന്മ തൻ ഇരുളിൽ തളച്ചിടും.
എൻ്റെ ഇഷ്ടങ്ങളത്രയും നീ മാത്രമായിരുന്നു എന്നിട്ടും … നിൻ്റെ ഇഷ്ടങ്ങളിലെവിടെയും ഞാനില്ലായിരുന്നു.
ഓരോ കാത്തിരിപ്പും നഷ്ടപ്പെടുത്തുന്നത് നമ്മുടെ കാലത്തെയാണെന്ന് ഓർക്കാതെ സുഖമുള്ള നോവെന്ന് കരുതി വീണ്ടും വീണ്ടും കാത്തിരിക്കയാണ്.
ആകാശം പോലും കാണാൻ കഴിയാത്തൊരു മേൽക്കൂരയ്ക്ക് താഴെ നാല് ചുവരുകൾക്കുള്ളിൽ പകലുകൾ മുഴുവനും രാവിൻ പാതിയും കഴിച്ചു കൂട്ടിയിട്ട് അമ്മ പറയാറുണ്ട്, ‘എനിക്കിവിടെ സുഖാ!’
ഉള്ളതെല്ലാം തുറന്ന് പറയുന്നവരെ ഒരിക്കലും വഞ്ചിക്കാതിരിക്കുക, ഇവർ തുടക്കംമുതൽ ഒടുക്കംവരെ നമ്മളോട് ഒരുപോലെ ആയിരിക്കും. ഉളളതിൽ പകുതി പറയുന്നവരെ ഒരിക്കലും വിശ്വസിക്കരുത്, ഇവർ പറയുന്നതിൽ പകുതിയും നുണകളുമായിരിക്കും, അതൊക്കെ അവരുടെ ജീവിതവുമായി യാതൊരു ബന്ധമില്ലാത്ത…
സൗജന്യമല്ലൊന്നും തന്നെയീ ഭൂവിൽ, മൂല്യമുണ്ട് നമ്മുടെയോരോ നേട്ടത്തിനും. അർഹതയില്ലാതെ നേടിയെടുക്കും സൗഭാഗ്യങ്ങൾക്ക് ചിലപ്പോൾ, വിലയായ് നൽകേണ്ടി വന്നിടും സ്വസ്ഥതയും ചിലപ്പോൾ ജീവിതം പോലും.
സാഹചര്യങ്ങൾ നോക്കി സ്നേഹിക്കുന്നവരെയല്ല നമ്മൾ സ്നേഹിക്കേണ്ടത്, ഏത് സാഹചര്യത്തിലും നമ്മളോടോപ്പം നിൽക്കുന്നവരെയാണ് നമുക്ക് വേണ്ടത്. സാഹചര്യങ്ങൾ നോക്കി സ്നേഹിക്കുന്നവരെ ഒഴിവാക്കി മുന്നോട്ട് പോവുക, ഒരു ഇല കൊഴിഞ്ഞു എന്ന് കരുതി ഒരു മരവും വീണുപോയ…
ഏതൊരു വ്യക്തിയുടെയും രൂപത്തിലല്ല ബഹുമാനം തോന്നേണ്ടത് മറിച്ച് അവർ കാണിക്കുന്ന ദയ, സ്നേഹം,സത്യന്ധത, വിശ്വാസം എന്നിവയിലാണ് ബഹുമാനം തോന്നേണ്ടത്. ശുഭദിനം നേരുന്നു…… 🙏
