ഫോൺ നിർത്താതെ ബല്ലടിക്കുന്നതു കേട്ടാണ് സുനിൽ ഉണർന്നത്. കണ്ണു തുറക്കാതെ തന്നെ മേശപ്പുറത്തു പരതി നോക്കി. ഫോണെവിടെപ്പോയി? കോട്ടുവായിട്ടു കൊണ്ട് അയാളെഴുന്നേറ്റിരുന്നു. വെളുപ്പിനെയാണ് അല്പ സമയം ഉറങ്ങിയത്. ഇതിപ്പോൾ സ്ഥിരമായിരിക്കുന്നു. ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് രാവിലെ ഒരു പൂച്ചയുറക്കം. ഫോൺ വീണ്ടും ഒച്ചവെച്ചു തുടങ്ങി. ശല്യം… ആരാണോ രാവിലെ? ഇന്നലെ രാത്രി ചാർജ്ജു ചെയ്യാനിട്ടിരുന്ന കാര്യം അപ്പോഴാണോർത്തത്. ഫോണെടുത്ത് അയാൾ വീണ്ടും കട്ടിലിലേക്കു ചാഞ്ഞു. ഹോസ്പിറ്റലിൽ നിന്നാണ്. ”സർ മെഡിസിറ്റി റിസപ്ഷനിൽ നിന്നാണ്. ഇന്നു 12 മണിയ്ക്ക് ഷേണായി സാറിൻ്റെ അപ്പോയിൻമെൻ്റുണ്ട്. ഓർമ്മിപ്പിക്കാൻ വിളിച്ചതാണ്. 10 മണിയ്ക്കെത്തണം. കുറെ ടെസ്റ്റുകളുണ്ട്. “ 8 മണി കഴിഞ്ഞു. ഇന്നു പോകണോ. സുനിൽ ഒരു നിമിഷം ആലോചിച്ചു. ”നമുക്കു സമയം തീരെയില്ല സുനിൽ . ഇതു തമാശയല്ല. താൻ ഒന്നും സീരിയസായി എടുക്കുന്നില്ല” ഡോക്ടറുടെ വാക്കുകളോർത്തപ്പോൾ അയാൾ പതിയെ എഴുന്നേറ്റു. വീണ്ടും ഫോണടിക്കാൻ തുടങ്ങി. മോളുടെ ചിരിക്കുന്ന മുഖം സ്ക്രീനിൽ തെളിഞ്ഞു. ”അച്ഛനിതു…
Author: Suma Jayamohan
”ടൈം ടേബിൾ ഇതാ എത്തിയിരിക്കുന്നു. ടീച്ചറേ എവിടെയൊട്ടിക്കണം?” ബിജു ഒരു പേപ്പറും കൊണ്ടു മുന്നിൽ വന്നു നിന്നു. ”ഡ്യൂട്ടിയില്ലാത്ത ദിവസം ഓഫുണ്ടോ ബിജു ?” രേഷ്മയുടെ ചോദ്യത്തിന് ഇല്ലെന്നു തലയാട്ടിയ ബിജു ഭിത്തിയിൽ പേപ്പറൊട്ടിച്ചു സ്ഥലം വിട്ടു. “നമ്മളിനി സകല ഡ്യൂട്ടിയും ചെയ്തു വലയും ടീച്ചറേ. ലീവുള്ളവരൊക്കെ വീട്ടിലുമിരിക്കും” രേഷ്മ എൻ്റെടുത്തു വന്നിരുന്നു. എല്ലാ ഡിസംബറിലും ഇങ്ങനെയല്ലേ ഇതിലെന്താ ഇത്ര പുതുമ എന്ന മട്ടിൽ ഞാനൊന്നും മിണ്ടിയില്ല.. പരീക്ഷ തുടങ്ങി. ഞാനും ലക്ഷ്മിയും മാത്രമുളള ഒരു പകൽനേരത്താണ് ഞാനവളെ ശ്രദ്ധിച്ചത്. എൻ്റെ മോളേക്കാൾ അഞ്ചോ ആറോ വയസ്സു കൂടുതൽ കാണും. എപ്പോഴും ഒരു വിഷാദ ഭാവം. ഒരുണർവ്വും ഉത്സാഹവുമില്ലാത്ത പ്രകൃതം. ഇതെന്താ ഈ കുട്ടിയ്ക്ക്? എന്നിലെ അമ്മയ്ക്ക് വെറുതെയിരിക്കാൻ തോന്നിയില്ല. “ലക്ഷ്മീ “ ഫോണിൽ പരതിയിരിക്കുന്ന അവൾ തലയുയർത്തി. ”നമുക്കൊന്നു നടന്നിട്ടു വന്നാലോ? ഒരു ചായയും കുടിക്കാം. “ സ്ക്കൂളിനു പുറത്തുള്ള കോഫീ ഷോപ്പിൽ നിന്ന് ചായയും പരിപ്പുവടയും കഴിച്ച് ഞങ്ങൾ…
“എപ്പോഴും പ്രോജക്ടുകളും മീറ്റിംഗുകളും തന്നെ. ഞാനെന്താ റോബോട്ടു വല്ലതുമാണോ. ഒരു സമയവും സ്വസ്ഥത തരില്ല. ഒറ്റയൊരെണ്ണം പറയുന്ന പോലെ ചെയ്യുമോ അതുമില്ല” മീറ്റിംഗു കഴിഞ്ഞു വന്ന് ശ്യാം കസേരയിലേക്കു വീണു. “എന്താ ശ്യാം തനിയെ സംസാരിക്കുന്നത്?” അടുത്ത സീറ്റിലെ സീമയാണ്. “നീ വിഷമിച്ചിട്ടൊരു കാര്യവുമില്ല. നമ്മുടെയെല്ലാം അവസ്ഥ ഇതൊക്കെത്തന്നെ. ടെൻഷൻ കാരണം ഉറങ്ങിയിട്ടു ദിവസങ്ങളെത്രയായെന്നറിയാമോ? ജോലിഭാരം മാത്രമാണെങ്കിൽ സാരമില്ലെന്നു ചിലപ്പോൾ തോന്നും. പക്ഷേ ഏതു നിമിഷവും ജോലി പോയാലോ എന്ന പേടി വേറെയുമുണ്ടല്ലോ” വീട്ടിലെത്തിയിട്ടും ശ്യാമിൻ്റെ മനസ്സു നേരെയായില്ല. ഇങ്ങനെയായാൽ പറ്റില്ല. റിലാക്സ് ചെയ്യാൻ എന്തെങ്കിലും ചെയ്തേ പറ്റൂ. കുളി കഴിഞ്ഞു വന്ന് അയാൾ ലാപ്ടോപ്പെടുത്തു. എഫ്.ബിയും ഇൻസ്റ്റായുമൊക്കെ അനാഥമായിക്കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. വാട്ട്സാപ്പു പോലും തുറക്കാറില്ല. എല്ലായിടത്തും നിറഞ്ഞു കവിഞ്ഞു കിടക്കുന്ന മെസേജുകൾ. അയാൾ വെറുതെ എഫ്.ബിയിൽ സ്ക്രോൾ ചെയ്തു കൊണ്ടിരുന്നു. പെട്ടെന്നാണ് ഒരു ഫ്രണ്ട് റിക്വസ്റ്റ് കണ്ണിൽപ്പെട്ടത്. കൃഷ്ണപ്രിയ… പ്രൊഫൈൽ പിക്ചറായി ഒരു പാദസരം… ഒരു സ്വർണ്ണപ്പാദസരം… ശ്യാം…
“അമ്മേ എൻ്റെ ലഞ്ചെടുത്തു വച്ചോ? മോനൊന്നും കഴിച്ചില്ല. ചൂടോടെ ഒരു ദോശ ചുട്ടു കൊടുത്തേക്ക്. രാവിലത്തേയും ഉച്ചയ്ക്കത്തേയും മരുന്നു മറക്കാതെ കൊടുക്കണം. കുളിപ്പിക്കണ്ട ദേഹം തുടച്ചാൽ മതി. അര മണിക്കൂറിൽ കൂടുതൽ കാർട്ടൂൺ വെച്ചു കൊടുക്കല്ലേ. ഈ അമ്മയിതെവിടെപ്പോയിക്കിടക്കുന്നു?” സ്മിതയുടെ ഒച്ചയും ബഹളവും കേട്ട് ഉഷ പത്രം മാറ്റി വെച്ച് എഴുന്നേററു. എല്ലാ ജോലിയും തീർത്ത് പത്രമൊന്നുവായിക്കാനിരുന്നതേയുള്ളു. സ്മിത ഇങ്ങനെ വിളിച്ചു വിളിച്ചു നിൽക്കുന്നതുകൊണ്ടാണ് ദുഃഖിപ്പിക്കുന്ന ഓർമ്മകൾ തന്നെ കാര്യമായി ബാധിക്കാത്തത്. ചെറിയൊരു മൂക്കൊലിപ്പായതുകൊണ്ട് രണ്ടു ദിവസമായി കുഞ്ഞിനെ നഴ്സറിയിൽ വിടുന്നില്ല. അങ്ങോട്ടുമിങ്ങോട്ടും നീങ്ങാൻ അവൻ സമ്മതിക്കുകയുമില്ല. പിന്നല്ലേ പത്രം വായന. “കുട്ടൻ വന്നേ അമ്മൂമ്മ ദോശ തരാം” അവർ മോനെയെടുത്തു. “ഞാനിറങ്ങുകയാ. ദാ അമ്മയുടെ ഫോണിൽ തുരുതുരാ മെസേജു വരുന്നല്ലോ. ഓ… കൗമാരക്കൂട്ടം… ഇനി ഫോണും കൊണ്ടങ്ങിരുന്ന് കുഞ്ഞിൻ്റെ കാര്യം മറന്നേക്കരുത്. ” സ്കൂട്ടറിൻ്റെ കീയെടുക്കുന്നതിനിടയിൽ സ്മിത ഫോണിലേക്കു എത്തി നോക്കി. അവർ വേഗം പോയി ഫോണെടുത്തു നോക്കി. മെസേജുകൾ…
“എന്താ ചേട്ടാ, പത്രത്തിൻ്റെ കൂടെ ഒരു വലിയ നോട്ടീസ്? ശ്രദ്ധിച്ചു നോക്കുന്നുണ്ടല്ലോ “ ചായ കൊടുത്തിട്ട് ഉഷ ആ നോട്ടീസിനായി കൈ നീട്ടി. “ഇത് ആ പുതിയ ഹോം അപ്ലയൻസസ് കടയുടെ പരസ്യമാണ്. ഓഫറുകളുടെ പെരുമഴ. ഇതൊക്കെ സത്യമാണോന്ന് ചെന്നു നോക്കുമ്പോഴറിയാം. ഇന്നാ “ മനോജ് പത്രത്തിലേക്കു മുഖം പൂഴ്ത്തി. ”പിന്നെ നോക്കാം. ഇതും നോക്കിയിരുന്നാൽ കഴിക്കാനുള്ളത് ആരുണ്ടാക്കും?” അവൾ തിരികെ അടുക്കളയിലേക്കു പോയി. തിരക്കിട്ട ജോലികൾക്കിടയിൽ കടയും പരസ്യവുമെല്ലാം അവൾ മറന്നു. “നിനക്കിന്നു വൈകിട്ട് എന്താ പരിപാടി?” ഊണു കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് മനോജ് ചോദിച്ചത്. ”എനിക്കെന്തു പരിപാടി? സ്ഥിരം ജോലികളൊക്കെത്തന്നെ. എന്താ?” “നീ ആ പരസ്യം നോക്കിയോ? നാളെ വരെയേ ഓഫറുകളൊക്കെയുള്ളു. മിക്സി നന്നായി വർക്കു ചെയ്യുന്നില്ലെന്നും ചെറിയ ബൗൾ മാറ്റണമെന്നും കഴിഞ്ഞ ദിവസവും പറഞ്ഞില്ലേ. ഇനിയതു മാറ്റാനൊന്നും മിനക്കെടണ്ട. നമുക്കു പുതിയതൊരെണ്ണം വാങ്ങാം. ഇന്നു തന്നെ പോയാലോ “ “ആഹാ എന്തു പറ്റി? സാധാരണയായി എന്തെങ്കിലും വാങ്ങണമെങ്കിൽ പറഞ്ഞു…
സീറ്റിൽ നിന്നെഴുന്നേറ്റ് അജിത് വാച്ചിലേക്കു നോക്കി. ആറു മണിയാവുന്നു. ഓഫീസിലിന്ന് ആകെ തിരക്കായിരുന്നു. നിന്നു തിരിയാനിട കിട്ടിയില്ല. ബാഗുമെടുത്ത് അയാൾ റോഡിലേക്കിറങ്ങി. ജനങ്ങൾ മുഴുവൻ റോഡിലാണെന്നു തോന്നുമാറ് എങ്ങും തിക്കിത്തിരക്കി നടന്നു നീങ്ങുന്ന ആളുകൾക്കിടയിലൊരാളായി അജിതും അലിഞ്ഞുചേർന്നു. നിർത്തിയിട്ടിരിക്കുന്ന ബസു കണ്ട് അയാൾ വേഗം ബസ് സ്റ്റോപ്പിലേക്കു നീങ്ങി. തള്ളിക്കയറാൻ തുടങ്ങുമ്പോഴാണോർത്തത് ഓ… അമ്മുവിൻ്റെ മരുന്നു വാങ്ങിയില്ലല്ലോ. പിൻതിരിഞ്ഞു നടക്കുമ്പോൾ അയാൾ തൻ്റെ മറവിയെ ശപിച്ചു. ഡോക്ടറുടെ ക്ലിനിക്കിൽ തിരക്കുണ്ടാവാതിരുന്നെങ്കിൽ… കാലുകൾ നീട്ടി വെച്ച് അങ്ങോട്ടേക്കു നടക്കുമ്പോൾ കഴിഞ്ഞ രാത്രി അയാളുടെ മനസ്സിലേക്കു വന്നു. ഒരുറക്കം കഴിഞ്ഞുണർന്നപ്പോൾ ശ്വാസത്തിനായി ആയാസപ്പെട്ട് കട്ടിലിൽ എഴുന്നേറ്റിരിക്കുന്ന അമ്മുവിനെയാണു കണ്ടത്. ചൂടുവെള്ളം കുടിച്ചിട്ടും നെഞ്ചുഴിഞ്ഞു കൊടുത്തിട്ടും അവൾക്കുറങ്ങാൻ പറ്റിയില്ല. ”നീ മരുന്നു കഴിച്ചില്ലേ ?” മരുന്നു തീർന്നിട്ടു രണ്ടു ദിവസമായെന്ന് അപ്പോഴാണു പറയുന്നത്. ”നിനക്കെന്നെ ഒന്നു വിളിച്ചോർമ്മിപ്പിക്കാമായിരുന്നില്ലേ ?” അമ്മു ഒന്നും മിണ്ടാതെ കണ്ണടച്ചിരുന്നതേയുള്ളു. ക്ലിനിക്കിലെത്തുമ്പോൾ ഒരാളേയുള്ളു ഭാഗ്യം. വേഗം മരുന്നും വാങ്ങി അയാൾ ബസിലേക്കിടിച്ചു…
“എൻ്റെ കേരളം എത്ര സുന്ദരം ……” പ്രശസ്ത ഗായിക ഉഷാ ഉതുപ്പ് ആവേശത്തോടെ പാടിത്തകർത്തപ്പോഴൊക്കെ നമ്മുടെ മനസ്സും ആഹ്ലാദത്തോടെ തുള്ളിത്തുളുമ്പിയിരുന്നില്ലേ? എത്ര സുന്ദരമാണ് നമ്മുടെ കേരളം. പ്രകൃതി കനിഞ്ഞരുളിയ മനോഹരമായ ഭൂപ്രകൃതി, തീരങ്ങളെ തഴുകി അലയടിക്കുന്ന തിരമാലകൾ, കളകളമൊഴുകുന്ന പുഴകൾ, കായലുകൾ, നാവിലെ രസമുകുളങ്ങളെ കോൾമയിർക്കൊള്ളിക്കുന്ന രുചിഭേദങ്ങൾ, ഉത്സവത്തിമിർപ്പുകൾ, കഥകളിയും ഓട്ടൻ തുള്ളലും മോഹിനിയാട്ടവും തെയ്യവും പൂരവും പടയണിയും വള്ളംകളിയും… എല്ലാം കൊണ്ടും ദൈവത്തിൻ്റെ സ്വന്തം നാടു തന്നെയല്ലേ? 1956 നവംബർ 1 ന് കേരള സംസ്ഥാനം രൂപം കൊണ്ടതു മുതൽ എല്ലാ വർഷവും മലയാളത്തനിമയുള്ള വേഷങ്ങളണിഞ്ഞും ആശംസകൾ പങ്കു വെച്ചും കേരള ചരിത്രത്തേക്കുറിച്ചു പാടിഘോഷിച്ചും നാം കേരളപ്പിറവി കൊണ്ടാടുന്നു. കേരളത്തിൽ ജീവിക്കുന്നതിൽ അഭിമാനിക്കുന്നവരാണു നാമെല്ലാം. ഐക്യകേരളം എങ്ങനെയാണ് രൂപം കൊണ്ടത് ? പരശുരാമൻ മഴുവെറിഞ്ഞ് കടലിൽ നിന്നുയിർ കൊണ്ട ദേശമെന്നത് ഐതിഹ്യം മാത്രം. എങ്ങനെയാണ് പുതിയൊരു സംസ്ഥാനം എന്ന ആശയമുണ്ടായത്? ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം ഭാഷാടിസ്ഥാനത്തിൽ പുതിയ സംസ്ഥാനങ്ങൾ ഉണ്ടാകണമെന്ന ശക്തമായ ആവശ്യം…
ണിം …ണിം…..ണിം…… ചുണ്ടിലേക്കടുപ്പിച്ച ചായ തിരികെ വെച്ച് രാജി എഴുന്നേറ്റു. ചായ കുടി പത്രം വായിച്ചു കൊണ്ടാവാം. ഞായറാഴ്ചയല്ലേ എല്ലാറ്റിനും സാവകാശമുണ്ട്. അച്ഛനും മക്കളും ഉണർന്നിട്ടില്ല. “ചേച്ചി അറിഞ്ഞോ?” പത്രം നീട്ടിക്കൊണ്ടാണ് രമേഷ് ചോദിച്ചത്. ചോദ്യഭാവത്തിൽ തലയുയർത്തി. ”നമ്മുടെ രമണിയക്ക മരിച്ചു “ ങേ ……. രമണിയക്കയോ അതോ രാജു അണ്ണനോ?. ഇവൻ പറഞ്ഞതാണോ ഞാൻ കേട്ടതാണോ തെറ്റ്. രാജിയ്ക്കങ്ങനെയാണു തോന്നിയത്. രാജുവണ്ണൻ എത്ര വർഷമായി കിടപ്പിലാണ്. “രമണിയക്ക തന്നെ. ഇന്നലെ വൈകിട്ടു തൂങ്ങി മരിച്ചു. ഉഷച്ചേച്ചി ഓഫീസീന്നു വന്നപ്പഴാ കണ്ടത്. പോസ്റ്റുമോർട്ടം കഴിഞ്ഞ് 11 മണിയ്ക്കു ബോഡി കൊണ്ടുവരും. “ രാജിയുടെ മനസ്സുവായിച്ചതു പോലെ അവൻ പറഞ്ഞു. ” ഞാൻ പോകട്ടെ ചേച്ചീ ആ സുരേഷണ്ണൻ പത്രവും നോക്കി പടിക്കൽ നിൽക്കുന്നു.” മനസ്സിലേക്കൊരു ബോംബെറിഞ്ഞു പൊട്ടിച്ചിട്ട് രമേഷ് സൈക്കിളിൽ സ്ഥലം വിട്ടു. രാജി പത്രവും കൈയിൽ വെച്ച് ശൂന്യതയിൽ നോക്കിയിരുന്നു.ചായ തണുത്തുപാട കെട്ടിയിട്ടും അവളാ ഇരിപ്പു തുടർന്നു. ദൈവം ചിലരോടൊക്കെ…
”എടാ മനൂ…… “ ഉടുമുണ്ടു പുതച്ച് ചുരുണ്ടു കൂടിക്കിടന്ന രാഘവൻ കണ്ണു തുറന്നു. ഇവൾക്ക് കുറച്ചു പതുക്കെ വിളിച്ചൂടേ? മനുഷ്യനെ ഉറങ്ങാനും സമ്മതിയ്ക്കില്ല . പിറുപിറുത്തു കൊണ്ട് കൈകൾ തുടകൾക്കിടയിൽ തിരുകി അയാൾ ഒന്നു കൂടി ചുരുണ്ടു കിടന്നു. “എടാ ആ വെള്ളം കൊണ്ടു പോയി നിൻ്റെച്ഛൻ്റെ തലയിലൊഴിക്ക്. ചൂടുവെള്ളമായിരുന്നു വേണ്ടത്. ഗ്യാസു തീർന്നില്ലായിരുന്നെങ്കിൽ കാണിച്ചു തരാമായിരുന്നു. വിറകിൻ്റെ കാര്യമാണെങ്കിൽ പറയുകയും വേണ്ട” ഇവൾക്കിതെന്തിൻ്റെ കേടാണ്? പുതച്ചിരുന്ന മുണ്ട് വലിച്ചു വാരിയുടുത്ത് അയാൾ മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റിരുന്നു. അവൾ പറഞ്ഞാൽ പറഞ്ഞതാണ്. ”ഓ….. തല പൊക്കിയോ? നിങ്ങൾക്കു ജോലിക്കൊന്നും പോകണ്ടേ മനുഷ്യാ? ഉരുട്ടി വിഴുങ്ങാൻ കാത്തിരുന്നോ.” തിണ്ണയിൽ നിന്നു മുറ്റത്തേക്കിറങ്ങിയതേ അവളുടെ തിരുമോന്തയാണു കണ്ടത്. കൈ വിറച്ചിട്ടു വയ്യ. പണ്ട് വൈകുന്നേരം വരെ കഴിച്ചില്ലെങ്കിലേ കുഴപ്പമുണ്ടായിരുന്നുള്ളു. ഇന്നെന്തെങ്കിലും തടഞ്ഞില്ലെങ്കിൽ….. വിറയ്ക്കുന്ന കൈപ്പത്തികൾ കൂട്ടിത്തിരുമ്മി രാഘവൻ പൈപ്പിനടുത്തെത്തി. പേസ്റ്റും ബ്രഷുമൊക്കെ ആർക്കു വേണം? ഉമിക്കരിയിൽ ചാരായമൊഴിച്ചു പല്ലു തേച്ചിരുന്ന കുഞ്ഞമ്മാവനെ മനസ്സിൽ ധ്യാനിച്ചു…
കാർ മതിലരികിലേക്കൊതുക്കിയിട്ട് കിരൺ വാച്ചിൽ നോക്കി. അഞ്ചു മണി കഴിഞ്ഞു. മൊബൈലുമെടുത്ത് അയാൾ പുറത്തിറങ്ങി. തുറന്നു കിടന്ന ഗേറ്റിലൂടെ പതിയെ മുറ്റത്തേക്കു കയറി. അവിടെയുമിവിടെയും കൂടി നിന്നവരും കസേരകളിൽ നിശ്ശബ്ദരായിരുന്നവരുമെല്ലാം ഒട്ടൊരപരിചിതത്വത്തോടെ അയാളെ വീക്ഷിച്ചു. അയാൾ ആരുടേയും മുഖത്തേക്കു നോക്കിയില്ല. എന്തു ചെയ്യണമെന്നറിയാതെ നാലുപാടും കണ്ണോടിച്ചപ്പോഴാണ് വീടിനു പുറകിൽ നിന്നുയരുന്ന പുക കണ്ണിൽപ്പെട്ടത്. തൊണ്ടയിലേക്കു വന്നൊരു തേങ്ങൽ ഉള്ളിലൊതുക്കി അയാൾ അങ്ങോട്ടു നടന്നു. കത്തിത്തീരാറായ ചിതയ്ക്കരികിൽ ചുവന്ന പട്ടുടുത്ത് ആകെ നനഞ്ഞു നിൽക്കുന്ന അഞ്ചു വയസ്സുകാരൻ താൻ തന്നെയല്ലേ? കൊട്ടിയടച്ചു താഴിട്ടു പൂട്ടിയിരുന്ന ഓർമ്മപ്പാളികളെ പതിയെത്തുറന്ന് അയാൾ മുപ്പതു വർഷം പിറകിലേക്കു നടന്നു. “അമ്പിളീ…….നീ ആ ചെക്കനെ വിളിച്ച് എന്തെങ്കിലും കഴിയ്ക്കാൻ കൊടുക്ക്” ആരോ പറഞ്ഞു. കരഞ്ഞു തളർന്ന് വരാന്തയിലെ തൂണിൽ ചാരിയിരിക്കുമ്പോഴാണ് അപ്പയുടെ ശബ്ദം ഉയർന്നു കേട്ടത്. ”പിന്നേ ഞാനിപ്പോൾ മടിയിലിരുത്തി വാരിക്കൊടുക്കാം. തള്ളയല്ലേ ചത്തുള്ളു.തന്ത എവിടെപ്പോയി? അവനു വേണേൽ ഇങ്ങോട്ടു വരട്ടെ” അമ്മ മരിച്ചു മൂന്നാം ദിവസം അച്ഛനും…
