Author: Suma Jayamohan

പെൻഷനായ ഒരു രസതന്ത്രാധ്യാപിക. ചെടികളോടും പൂക്കളോടും പുസ്തകങ്ങളോടും കൂട്ടുകൂടി സസന്തോഷം കഴിയുന്നു❤️🌷

” ചേച്ചിയെ തിരക്കി ഒരാൾ വന്നിരുന്നു. “ മൂന്നു ദിവസത്തെ അവധിക്കു ശേഷം ബാങ്കിലെത്തിയപ്പോഴാണ് അനിത പറഞ്ഞത്. ”ഒരാളോ അതാര്? എന്നു വന്നു? “ മൂന്നു ദിവസവും വന്നു. ഒരു നാലുനാലരയായിക്കാണും” ”കസ്റ്റമറാണോ?” ”അല്ല. അതു ഞാൻ ചോദിച്ചു. അറിയാത്ത ആളായതു കൊണ്ട് നമ്പറും കൊടുത്തില്ല. ബാങ്കിലെ നമ്പർ കൊടുക്കാമെന്നു പറഞ്ഞതാണ്. നേരിട്ടു കണ്ടോളാം എന്നു പറഞ്ഞിട്ടു പോയി. ഒരു 45 വയസ്സിനടുത്തു പ്രായം കാണും.” എന്നാലും ആരായിരിക്കും വന്നത്? ഉച്ചയൂണുസമയത്ത് രാജിയുടെ ചിന്ത അതായിരുന്നു. “നിൻ്റെ പഴയ ലൈൻ വല്ലതുമാണോ? പൊട്ടിപ്പോയതു കൂട്ടിക്കെട്ടാനെങ്ങാനും  വന്നതാണെങ്കിൽ “ വീട്ടിലെത്തി മോഹനോടു പറഞ്ഞപ്പോൾ മറുപടി അതായിരുന്നു. അവളൊന്നും മിണ്ടാതെ ആ അജ്ഞാതനേക്കുറിച്ചു മാത്രമോർത്തു നിന്നു. പിറ്റേന്ന് വൈകുന്നേരം അഞ്ചു മണിയ്ക്ക് അയാളെത്തി മേശയ്ക്കു മുന്നിൽ വന്നു നിന്നപ്പോഴാണ് രാജി തലയുയർത്തിയത്. ഒരു പുഞ്ചിരിയോടെ അയാളവളെ നോക്കി നിന്നു. അവൾ ചാടിയെഴുന്നേറ്റു. ”ഹരീ നീ…. മായ എവിടെ?” ”അപ്പോൾ നീ ഞങ്ങളെ മറന്നിട്ടില്ല” ”മറക്കുകയോ?…

Read More

“മോളുടെ കല്യാണമായി അല്ലേ? എല്ലാ കാര്യങ്ങളും പറഞ്ഞുറപ്പിച്ചോ? സ്വർണ്ണം എത്ര പവനാണ്?ഏതു കാർ വേണമെന്ന് അവർ പറഞ്ഞോ? കല്യാണച്ചെലവിന് എത്ര കൊടുക്കണം? വസ്തുവായിട്ടാണോ പണമായാണോ ബാക്കി?” ചോദ്യങ്ങളിങ്ങനെ നാലു പാടു നിന്നും വന്നു കൊണ്ടേയിരുന്നു. മറുപടി പറയാൻ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നതേയില്ല. പക്ഷേ വീണ്ടും പരശ്ശതം ചോദ്യങ്ങൾ ഒന്നിനു പിറകെ ഒന്നായി വന്നു. “അയ്യോ അവരൊന്നും ചോദിച്ചില്ലേ? ചോദിക്കുന്നതു കുറഞ്ഞുപോയാലോ എന്നു കരുതിയാവും.. അവൾ സ്വർണ്ണക്കടയിലെ മോഡലിനേപ്പോലെ നിൽക്കില്ലെന്നു പറഞ്ഞാലും നൂറു പവനെങ്കിലും കൊടുക്കണ്ടേ? വലിയ പഠിത്തക്കാരിയാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല. നിങ്ങളിങ്ങനെ ന്യായങ്ങളും പറഞ്ഞിരുന്നോ. നല്ല സ്വത്തുമായി ചെന്നില്ലെങ്കിൽ മോൾക്കവിടെ ഒരു വിലയും കാണില്ല കേട്ടോ” നമ്മുടെ സമൂഹത്തിൻ്റെ ചിന്താഗതികൾ എങ്ങനെ പോകുന്നുവെന്നു നോക്കൂ. സ്ത്രീധനം എങ്ങനെയാണ് ഒരു സാമൂഹ്യവിപത്തായി മാറുന്നത്? വിവാഹം നടക്കുന്ന സമയത്ത് കണക്കു പറഞ്ഞു നൽകേണ്ട അവസ്ഥ വരുമ്പോഴല്ലേ? സ്ത്രീധനത്തേക്കുറിച്ചു പറയുമ്പോഴെല്ലാം ഉയർന്നു വരുന്ന ഒരു പ്രശ്നമാണ് സ്ത്രീകളുടെ സ്വത്തവകാശം. പല സ്ഥലങ്ങളിലും സമുദായങ്ങളിലും ഇപ്പോഴും സ്ത്രീകൾക്ക് തുല്യ…

Read More

കാർ കോടതി വളപ്പിലേക്കു കയറിയതും ഹൃദയം പടപടാ മിടിക്കാൻ തുടങ്ങി. വിറയാർന്ന കൈത്തലങ്ങൾ കൊണ്ട് ഹാൻഡ് ബാഗിൽ മുറുകെപ്പിടിച്ചു. വല്ലാതെ വിയർക്കുന്നുണ്ടോ? നെറ്റിയും കഴുത്തും അമർത്തിത്തുടച്ചു കൊണ്ട് അടുത്തിരിക്കുന്ന ആളുടെ മുഖത്തേക്കൊന്നു പാളി നോക്കി. പഴയ ലാവണത്തിലെത്തിയതിൻ്റെ സന്തോഷം കൊണ്ടു തിളങ്ങുന്നു. ”നീയിറങ്ങ്. ഞാൻ വണ്ടി ഒതുക്കിയിട്ടിട്ടു വരാം.” ”എനിക്കു പേടിയാവുന്നു. “ ” പേടിക്കാനെന്തിരിക്കുന്നു? നിന്നെ തൂക്കിക്കൊല്ലാനൊന്നും പോകുന്നില്ല. കൂടിയാൽ ഒന്നോ രണ്ടോ വർഷം. “ ഞെട്ടലോടെ തറപ്പിച്ചു നോക്കുമ്പോൾ ആൾ പൊട്ടിച്ചിരിക്കുന്നു. ”എടീ മണ്ടീ, ഒന്നു സമാധാനിക്ക്. “ വരാന്തയിലൂടെ നടക്കുമ്പോഴും ആകെ പരവശയായിരുന്നു. കറുത്ത കോട്ടുമണിഞ്ഞ് വവ്വാലുകളെപ്പോലെ തലങ്ങും വിലങ്ങും വക്കീലന്മാരുടെ പട തന്നെ. “ആഹാ വക്കീൽ സാർ വീണ്ടും പ്രാക്ടീസ് തുടങ്ങിയോ? ” ഒരാൾ അടുത്തേക്കു വന്നു. ” ഇല്ലില്ല. ഇവൾക്ക് ഒരു ഇലക്‌ഷൻ കേസുണ്ട്. “ “എന്നാലിനി കുറെക്കാലം കയറിയിറങ്ങി നടക്കേണ്ടി വരുമല്ലോ. ടീച്ചർ പേടിക്കുകയൊന്നും വേണ്ട ഇതൊക്കെ വെറുതെയല്ലേ.” പേടിച്ചരണ്ട എൻ്റെ ദയനീയമായമുഖം…

Read More

ആരോ ഗേറ്റു തുറക്കുന്ന ശബ്ദം കേട്ട് ലക്ഷ്മി ജനലിലൂടെ എത്തിനോക്കി. മാമൻ്റെ മകൻ വിഷ്ണുവും ഭാര്യ നീതുവുമാണ്. അവൾ വേഗം ചെന്ന് കതകു തുറന്നു. അകത്തു വന്ന് ഇരുന്നിട്ട് വിഷ്ണു ഹരിയ്ക്ക് ഒരു കാർഡു നീട്ടി. “ഞങ്ങൾ കല്യാണം പറയാൻ വന്നതാണ്. അടുത്ത മാസം 31 ന്. രണ്ടു പേരും വരണം. ലക്ഷ്മി ഹരിയുടെ കൈയിൽ നിന്നു കാർഡു വാങ്ങി ”ആഹാ നല്ല കാര്യം. പയ്യൻ്റെ വീടെവിടെയാ? ജോലി?” ലക്ഷ്മിയുടെ ചോദ്യം കേട്ട് അവർ അന്യോന്യം നോക്കി. ”മോൻ്റെ കല്യാണമാണു ചേച്ചീ. മോൾ റിസർച്ച് കഴിയാതെ ഒന്നും വേണ്ടെന്ന കടും പിടിത്തത്തിലാണ്. “അതൊന്നും സമ്മതിച്ചു കൊടുക്കരുത്. പെൺകുട്ടികൾക്ക് കല്യാണമാണ് പ്രധാനം ” ഹരി തൻ്റെ നിലപാടു വ്യക്തമാക്കി. പക്ഷേ ഹരിയുടെ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ടാണ് ലക്ഷ്മി മറുപടി പറഞ്ഞത്. “അങ്ങനെ തന്നെ മതി വിഷ്ണൂ. അവൾ തൻ്റെ സ്വപ്നങ്ങളുടെ പുറകെ പോകട്ടെ. നല്ലൊരു ജോലി കൂടി കിട്ടി സ്വയം തോന്നുമ്പോൾ പറയും. അപ്പോൾ…

Read More

ആകാശനീലിമയിൽക്കൂടി പക്ഷികളേപ്പോലെ പറന്നു നടക്കുന്ന വിമാനങ്ങൾ ഇന്നും ഒരാകർഷണമാണ്. വിമാനത്തിൻ്റെ ഇരമ്പൽ കേട്ടാൽ ഈ പ്രായത്തിലും ഓടി മുറ്റത്തിറങ്ങും. കാഴ്ചയിൽ നിന്നു മറയുന്നതുവരെ കണ്ണിമയ്ക്കാതെ നോക്കി നിൽക്കും. രാത്രിയിലാണെങ്കിലോ നിറയെ ലൈറ്റുകൾ മിന്നിക്കത്തി വിമാനങ്ങൾ പോകുന്നതു കാണാൻ എന്തു രസമാണ്. അതിനകത്തിരിക്കുന്ന ആളുകൾക്കെന്തു സുഖമാണ്. ആട്ടിൻപറ്റങ്ങളേപ്പോലെ നിരനിരയായി നീങ്ങുന്ന മേഘങ്ങളെ തൊട്ടു കൊണ്ടു യാത്ര ചെയ്യാം. സിനിമയിൽ കാണുന്നതു പോലെയുള്ള സുന്ദരിമാരായ എയർഹോസ്റ്റസുമാരെകാണാം. നല്ല നല്ല ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാം. പക്ഷേ വിമാനത്തിൽ യാത്ര ചെയ്യാൻ വലിയ പണക്കാർക്കു മാത്രമല്ലേ പറ്റൂ. ഇതൊക്കെയായിരുന്നു എൻ്റെ കുട്ടിക്കാലത്തെ ചിന്തകൾ. അന്ന് അങ്ങനെയായിരുന്നു. ഇന്നത്തേപ്പോലെ കൂടുതൽ വിമാന സർവീസുകളില്ല. സ്ഥിരം യാത്രക്കാരുമില്ല. സാധാരണക്കാരായ ആളുകളുടെ കൈയിൽ പണവുമില്ല. എഴുപതുകളിൽ എൻ്റെ ആൻ്റി ജർമ്മനിയ്ക്കു പോയപ്പോൾ നാട്ടുകാരും ബന്ധുക്കളുമെല്ലാം കൂടി വന്ന് കൂട്ടക്കരച്ചിൽ നടത്തിയത് ചെറിയൊരോർമ്മയുണ്ട്. രാവണൻ്റെ പുഷ്പകവിമാനത്തേക്കുറിച്ചു മാത്രം കേട്ടിട്ടുള്ള പാവങ്ങളായതു കൊണ്ടാവാം. ഒരു കഥാകാരൻ പറഞ്ഞതു പോലെ കരയിൽ ജീവിക്കാനും വായുവിൽ പറക്കാനും കഴിവുള്ള,…

Read More

“എന്തൊരു ചൂട്. ഫാനിനൊന്നും കാറ്റേയില്ലാത്ത പോലെ ” നെറ്റിയിലൂടെയൊഴുകുന്ന വിയർപ്പുതുള്ളികൾ തുടച്ചു കൊണ്ട് സുജ സീലിംഗ് ഫാനിലേക്കു നോക്കി. “നീയാ ടേബിൾ ഫാൻ കൂടി ഓണാക്ക് വിയർപ്പാറിയിട്ട് പോയി കുളിക്ക്. ജോലിയൊക്കെ കഴിഞ്ഞില്ലേ ” അവൾ അനങ്ങാതിരിക്കുന്നതു കണ്ട ഹരി തന്നെ പോയി ഫാൻ ഓണാക്കി. “ആ ഷവർ തുറന്ന് കുറച്ചു നേരം അതിൻ്റെ കീഴിൽ നിൽക്ക്. ചൂടെല്ലാം മാറും” അയാൾ അവളെ ആശ്വസിപ്പിച്ചു. “എനിക്കു ഷവറിൽ കുളിയ്ക്കണ്ട” “പിന്നെ?” “എനിക്ക് ആറ്റിൽ കുളിയ്ക്കണം. ” “കൊള്ളാം .ആറ്റിൽക്കുളിക്കാൻ പറ്റിയ പ്രായം. ” “അതിനു പ്രായമൊന്നുമില്ല. അമ്മയും അച്ഛമ്മയുമെല്ലാം ആറ്റിലാണു കുളിച്ചിരുന്നത്. ” “അതൊക്കെ അന്നത്തെക്കാലത്ത്. ഇപ്പോൾ നീ ആറ്റിൽക്കുളിക്കാനിറങ്ങിയാൽ മൈ ബോസ് സിനിമയിൽ മമ്ത കുളത്തിൽ കുളിച്ചതുപോലാകും. മൊബൈലും ക്യാമറയുമായി എന്തൊരാൾക്കൂട്ടമായിരിക്കും” ഹരി പൊട്ടിച്ചിരിച്ചു. ഭർത്താവിൻ്റെ വാക്കുകൾ അവൾ ശ്രദ്ധിച്ചില്ല. അവളുടെ മനസ്സ് പുഴയിലെ ഓളങ്ങളിലും ചുഴികളിലും ഒഴുക്കിലും ചുറ്റിത്തിരിഞ്ഞു. വർഷങ്ങളെത്ര കഴിഞ്ഞിരിക്കുന്നു. അരനൂറ്റാണ്ടിനപ്പുറത്തേക്ക് ഓർമ്മകളങ്ങനെ ഓളം തല്ലിയൊഴുകി. ഇനിയൊരു തിരിച്ചു പോക്കുണ്ടാവില്ലെന്നറിഞ്ഞിട്ടും ഒരു വട്ടം…

Read More

ഇടവ മാസത്തിലെ നിർത്താതെ പെയ്യുന്ന മഴ. തണുപ്പ് അതിനേക്കാളും മടുപ്പ്. ഒന്നും ചെയ്യാനില്ലാതെ ആഞ്ഞു കുത്തിപ്പെയ്യുന്ന മഴയിലേക്കു കണ്ണും നട്ടു നിൽക്കുമ്പോൾ മനസ്സിനകത്തൊരിളക്കം. മനസ്സിൻ്റെ മുറ്റത്തെ കോണിലൊരു തിണ്ടിന്മേൽ കയറി നിന്ന് കൈയിലുള്ള കമ്പുകൊണ്ടു കരിയിലകൾ വെള്ളത്തിലേക്കൊഴുക്കിവിടുകയാണ് ഉണ്ണിക്കുട്ടൻ. ആ കമ്പ് തനിക്കു വേണമെന്നു വാശി പിടിച്ചു കൊണ്ടു് വെള്ളിക്കൊലുസും കിലുക്കി അമ്മിണിയും, വീഴല്ലേടാ എന്നു ശാസിച്ചു കൊണ്ട് കുട്ടേട്ടനും അരികിൽത്തന്നെയുണ്ട്. കാലത്തിൻ്റെ കുത്തൊഴുക്കിൽ ഒലിച്ചു പോകാതിരിക്കാൻ തടയിണ കെട്ടി നിർത്തിയ ഓർമ്മകൾ മനസ്സിനെ പുറകിലേക്കു വലിക്കുന്നു. എന്നാണീ ഉണ്ണിക്കുട്ടനും ഉണ്ണിക്കുട്ടൻ്റെ ലോകവും ജീവിതത്തിലേക്കു കടന്നുവന്നത്? ശരിയ്ക്കും ഓർമ്മിക്കുന്നില്ല. എന്തായാലും അരനൂറ്റാണ്ടെങ്കിലും ആയിക്കാണും. അകത്തെ തടിയലമാരയിൽ അമ്മ അടുക്കി വെച്ചിരുന്ന പഴയ മാതൃഭൂമി ആഴ്ചപ്പതിപ്പുകളിൽ ഒളിച്ചു കളിച്ചിരുന്ന ഉണ്ണിക്കുട്ടനും അവൻ്റെ കൊച്ചു ലോകവും അന്നുമുതൽ എൻ്റെ കൂടെത്തന്നെയുണ്ട്. മനസ്സിൽ നിന്നുമായാതെ നിൽക്കുന്ന ഒട്ടനവധി കഥാപാത്രങ്ങൾക്കിടയിൽ നിന്നും എന്നോടല്ലേ കൂടുതലിഷ്ടം എന്നു കൊഞ്ചിക്കൊണ്ട് ഓടിയെത്തുന്ന ആ അഞ്ചുവയസ്സുകാരനെ നിങ്ങൾക്കുമറിയാം. ശ്രീ നന്തനാർ എഴുതിയ ഉണ്ണിക്കുട്ടൻ്റെ ലോകം…

Read More

അപ്പുവും അമ്മൂമ്മയും കൂടി രാവിലെ തേവരുടെ നടയിൽ തൊഴാൻ പോയതായിരുന്നു. അവൻ്റെ പിറന്നാൾ ദിവസം പതിവുള്ളതാണത്. വൈകിട്ട് സ്ക്കൂൾ വിട്ടു വരുമ്പോഴേക്ക് അമ്മൂമ്മ ഒരു ശർക്കരപ്പായസമുണ്ടാക്കി വെയ്ക്കും. അതാണവൻ്റെ പിറന്നാളാഘോഷം. ആനാട്ടേ പടി കടന്നതേയുള്ളു ആരോ പുറകിൽ നിന്നു വിളിക്കുന്നു. “കല്യാണിച്ചേച്ചിയേ ഒന്നു നിന്നേ “ “അമ്മൂമ്മേ ദേ ആരോ വിളിക്കുന്നു” അവൻ തിരിഞ്ഞു നോക്കിയപ്പോൾ സാരിയുടുത്തൊരു സ്ത്രീയാണ്. അവരടുത്തെത്തി. “കല്യാണിച്ചേച്ചി കൊച്ചുമോൻ്റെ കൂടെ അമ്പലത്തിൽപ്പോയിട്ടു വരുവാണോ” കല്യാണിയമ്മ അവരെ സൂക്ഷിച്ചു നോക്കി. ” ഇതു ഞാനാ സാവിത്രി . എട്ടുപത്തു കൊല്ലം കഴിഞ്ഞപ്പോഴേക്കു മറന്നുപോയി അല്ലേ?” അമ്മൂമ്മ ചിരിച്ചു. “നീയങ്ങു ഡൽഹീലല്ലായിരുന്നോ? എന്നു വന്നു?” “മോനു ജോലി മാറ്റമായി ചേച്ചി . ഒരു മാസമായി വന്നിട്ട്. സ്കൂളിൽ പോകുമ്പോൾ ആ വീടിൻ്റെ ഗേറ്റിനടുത്തു നിന്ന് അവർ തന്നെ സൂക്ഷിച്ചു നോക്കിയിരുന്നത് അവനോർമ്മ വന്നു. ” ഇത് ലതികേടെ മൂത്തമോനല്ലേ. ഇവൻ ചേച്ചിയുടെ കൂടെയാ അല്ലേ?” അമ്മൂമ്മ തലയാട്ടി. എന്നിട്ടു പറഞ്ഞു.…

Read More

”എന്തൊരു മഴയും കാററും “ ഭദ്ര ജനാലയിലൂടെ പുറത്തേക്കു നോക്കി. ടൈൽസിട്ട മുറ്റത്ത് ഒരടിവെള്ളമെങ്കിലും കാണും. ആറ്റുമണൽ നിരത്തിയ മുറ്റത്ത് മഴവെള്ളത്തിൽ കാലിട്ടിളക്കി നനഞ്ഞു നടന്നതോർത്തപ്പോൾ അവൾക്കു കുളിരു കോരി. ഒരു കാറ്റു വീശിയടിച്ചു. “അയ്യോ എൻ്റെ ചെടികൾ “ ജനൽപ്പടിമേലിരുന്ന കുപ്പികളും മണിപ്ലാൻ്റുകളും ദാ കിടക്കുന്നു. ഭാഗ്യം ഒന്നും പൊട്ടിയില്ല. അവൾ ആശ്വാസത്തോടെ എല്ലാമെടുത്തു പാതകത്തിനരികിൽ ഒതുക്കി വെച്ചു . ” ഇന്നലെ രാത്രി തുടങ്ങിയ മഴയാണ്. ഇതിപ്പോ 2018 ലെപ്പോലെ വെള്ളപ്പൊക്കമാകുമോ?” ഭദ്ര വേണുവിനെ നോക്കി. “നമുക്കെന്തു വെള്ളപ്പൊക്കം? കുറച്ചു ദിവസം മീനൊന്നും കിട്ടില്ല. അത്ര തന്നെ “ അവൾ ദേഷ്യത്തോടെ കതകു തുറന്ന് വരാന്തയിലേക്കിറങ്ങി. നനഞ്ഞൊട്ടിയ ചിറകുകളുമായി രണ്ടു കാക്കകൾ മുറ്റത്തെ പവിഴമല്ലിയിലിരുപ്പുണ്ട്. കുളത്തിലെ നീല ആമ്പലുകൾ ഈ മഴയത്തും വിരിഞ്ഞു നിൽക്കുന്നു. മഴ തകർത്തു പെയ്യുകയാണ്. പെട്ടെന്നൊരു കൊള്ളിയാൻ മിന്നി. പിന്നാലെ ഇടിയും. ഭദ്ര ഓടി അകത്തു കയറി. “ഞാനില്ലേ എന്തിനാ ഇടിയെ പേടിക്കുന്നത്?” അച്ഛൻ്റെ…

Read More

ഓഫീസ് മുറിയിലെ കസേരയിലിരുന്ന് സുമിത്ര പത്രം നിവർത്തി. എല്ലാം മനസ്സിൻ്റെ സുഖം കെടുത്തുന്ന വാർത്തകൾ. കാണരുതെന്നും കേൾക്കരുതെന്നും ആഗ്രഹിക്കുന്നതെല്ലാം കൺമുന്നിൽ വന്നു നിരക്കുന്നു. ആരുടെയോ കാൽപ്പെരുമാറ്റം കേട്ട് അവർ തലയുയർത്തി. ”അമ്മാ ലക്ഷ്മിയേച്ചി പാലിൻ്റെ കണക്കു തന്നിട്ടുണ്ട് “ ശാന്തി മേശവലിപ്പിൽ നിന്ന് രണ്ടു പേപ്പറുകളെടുത്ത് കൈയിലേക്കു തന്നു. “ഇതെല്ലാം അവിടെ വെച്ചാൽപ്പോരേ കുട്ടീ. എൻ്റെ കൈയിൽ തരണോ ?” അവൾ ചിരിച്ചു. “ഈ അമ്മ എല്ലാം മറക്കുന്നു. കണക്കുകളെല്ലാം അമ്മയെ ഏല്പിക്കണമെന്നും കംപ്യൂട്ടറുമായി ഒത്തുനോക്കണമെന്നും സ്വാമിജി പറഞ്ഞതല്ലേ “ സുമിത്ര പുഞ്ചിരിയോടെ അവളെ നോക്കി. ”പ്രായമായില്ലേ മോളേ” “ചൂടുവെള്ളത്തിൽ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാലും അറച്ചു നിൽക്കും. ഇനിയൊരബദ്ധം വരാതെ സുമിത്ര വേണം നോക്കാൻ.” സ്വാമിജിയുടെ വാക്കുകൾ അവരുടെ മനസ്സിൽ തെളിഞ്ഞു. ശാന്തി കംപ്യൂട്ടർ ക്ലാസിൽ ചേർന്ന സമയത്താണ് സുജിത് ആശ്രമത്തിലെത്തിയത്. കണക്കുകൾ നോക്കാനും കംപ്യൂട്ടറിൽ എൻ്റർ ചെയ്യാനുമായി സ്വാമിജിയുടെ പരിചയക്കാരിലൊരാൾ ഏർപ്പാടു ചെയ്തു തന്നതായിരുന്നു. എല്ലാറ്റിലും മിടുക്കനായിരുന്ന അവൻ വേഗം ഇവിടുത്തെ…

Read More