Author: Suma Jayamohan

പെൻഷനായ ഒരു രസതന്ത്രാധ്യാപിക. ചെടികളോടും പൂക്കളോടും പുസ്തകങ്ങളോടും കൂട്ടുകൂടി സസന്തോഷം കഴിയുന്നു❤️🌷

”എന്തൊരു മഴയും കാററും “ ഭദ്ര ജനാലയിലൂടെ പുറത്തേക്കു നോക്കി. ടൈൽസിട്ട മുറ്റത്ത് ഒരടിവെള്ളമെങ്കിലും കാണും. ആറ്റുമണൽ നിരത്തിയ മുറ്റത്ത് മഴവെള്ളത്തിൽ കാലിട്ടിളക്കി നനഞ്ഞു നടന്നതോർത്തപ്പോൾ അവൾക്കു കുളിരു കോരി. ഒരു കാറ്റു വീശിയടിച്ചു. “അയ്യോ എൻ്റെ ചെടികൾ “ ജനൽപ്പടിമേലിരുന്ന കുപ്പികളും മണിപ്ലാൻ്റുകളും ദാ കിടക്കുന്നു. ഭാഗ്യം ഒന്നും പൊട്ടിയില്ല. അവൾ ആശ്വാസത്തോടെ എല്ലാമെടുത്തു പാതകത്തിനരികിൽ ഒതുക്കി വെച്ചു . ” ഇന്നലെ രാത്രി തുടങ്ങിയ മഴയാണ്. ഇതിപ്പോ 2018 ലെപ്പോലെ വെള്ളപ്പൊക്കമാകുമോ?” ഭദ്ര വേണുവിനെ നോക്കി. “നമുക്കെന്തു വെള്ളപ്പൊക്കം? കുറച്ചു ദിവസം മീനൊന്നും കിട്ടില്ല. അത്ര തന്നെ “ അവൾ ദേഷ്യത്തോടെ കതകു തുറന്ന് വരാന്തയിലേക്കിറങ്ങി. നനഞ്ഞൊട്ടിയ ചിറകുകളുമായി രണ്ടു കാക്കകൾ മുറ്റത്തെ പവിഴമല്ലിയിലിരുപ്പുണ്ട്. കുളത്തിലെ നീല ആമ്പലുകൾ ഈ മഴയത്തും വിരിഞ്ഞു നിൽക്കുന്നു. മഴ തകർത്തു പെയ്യുകയാണ്. പെട്ടെന്നൊരു കൊള്ളിയാൻ മിന്നി. പിന്നാലെ ഇടിയും. ഭദ്ര ഓടി അകത്തു കയറി. “ഞാനില്ലേ എന്തിനാ ഇടിയെ പേടിക്കുന്നത്?” അച്ഛൻ്റെ…

Read More

ഓഫീസ് മുറിയിലെ കസേരയിലിരുന്ന് സുമിത്ര പത്രം നിവർത്തി. എല്ലാം മനസ്സിൻ്റെ സുഖം കെടുത്തുന്ന വാർത്തകൾ. കാണരുതെന്നും കേൾക്കരുതെന്നും ആഗ്രഹിക്കുന്നതെല്ലാം കൺമുന്നിൽ വന്നു നിരക്കുന്നു. ആരുടെയോ കാൽപ്പെരുമാറ്റം കേട്ട് അവർ തലയുയർത്തി. ”അമ്മാ ലക്ഷ്മിയേച്ചി പാലിൻ്റെ കണക്കു തന്നിട്ടുണ്ട് “ ശാന്തി മേശവലിപ്പിൽ നിന്ന് രണ്ടു പേപ്പറുകളെടുത്ത് കൈയിലേക്കു തന്നു. “ഇതെല്ലാം അവിടെ വെച്ചാൽപ്പോരേ കുട്ടീ. എൻ്റെ കൈയിൽ തരണോ ?” അവൾ ചിരിച്ചു. “ഈ അമ്മ എല്ലാം മറക്കുന്നു. കണക്കുകളെല്ലാം അമ്മയെ ഏല്പിക്കണമെന്നും കംപ്യൂട്ടറുമായി ഒത്തുനോക്കണമെന്നും സ്വാമിജി പറഞ്ഞതല്ലേ “ സുമിത്ര പുഞ്ചിരിയോടെ അവളെ നോക്കി. ”പ്രായമായില്ലേ മോളേ” “ചൂടുവെള്ളത്തിൽ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാലും അറച്ചു നിൽക്കും. ഇനിയൊരബദ്ധം വരാതെ സുമിത്ര വേണം നോക്കാൻ.” സ്വാമിജിയുടെ വാക്കുകൾ അവരുടെ മനസ്സിൽ തെളിഞ്ഞു. ശാന്തി കംപ്യൂട്ടർ ക്ലാസിൽ ചേർന്ന സമയത്താണ് സുജിത് ആശ്രമത്തിലെത്തിയത്. കണക്കുകൾ നോക്കാനും കംപ്യൂട്ടറിൽ എൻ്റർ ചെയ്യാനുമായി സ്വാമിജിയുടെ പരിചയക്കാരിലൊരാൾ ഏർപ്പാടു ചെയ്തു തന്നതായിരുന്നു. എല്ലാറ്റിലും മിടുക്കനായിരുന്ന അവൻ വേഗം ഇവിടുത്തെ…

Read More

“ഈ അമ്മയ്ക്ക് ഒരു വക പറഞ്ഞാൽ മനസ്സിലാവില്ല. എന്താ ചെയ്യുന്നതെന്നും പറയുന്നതെന്നും വല്ല ബോധവുമുണ്ടോ? ഓ… കേട്ടും കണ്ടും സഹിച്ചും എനിക്കു മതിയായി. അച്ഛനെ സമ്മതിച്ചു കൊടുക്കണം ” അനീഷിൻ്റെ ശബ്ദം ഉയർന്നപ്പോൾ അനുഷയും കൂടെക്കൂടി. “ശരിയാ ചേട്ടാ, വയസ്സായാലെങ്കിലും മനുഷ്യനു വകതിരിവു വേണ്ടേ. എങ്ങനെയെങ്കിലും നമ്മളെ ബുദ്ധിമുട്ടിക്കണമെന്നും കഷ്ടത്തിലാക്കണമെന്നുമുള്ള വിചാരമേ ഈ അമ്മയ്ക്കുള്ളു.” വിവർണ്ണമായ മുഖത്തോടെ അമ്മ നിശ്ശബ്ദം തിരിഞ്ഞു നടന്നു. ഇത് പതിവുള്ള കാര്യമല്ലല്ലോ എന്ന മട്ടിൽ ചേട്ടനും അനിയത്തിയും പരസ്പരം നോക്കി. സാധാരണ അമ്മ കുറെ എതിർത്തു സംസാരിച്ച് വലിയ ഒച്ചപ്പാടിലേ കാര്യങ്ങൾ അവസാനിക്കാറുള്ളു. ഇതിവിടെ പതിവല്ലേ എന്ന മട്ടിൽ രശ്മി ഫോണിലേക്കു മടങ്ങി. പക്ഷേ മിഥുന് വല്ലായ്മ തോന്നി. ഇവരെന്താ ഇങ്ങനെ? സ്വന്തം അമ്മയോട് ഇങ്ങനെയാണോ സംസാരിക്കേണ്ടത് എന്നെല്ലാം ചിന്തിച്ച് അയാൾ തൻ്റെ ഭാര്യയുടെ അടുത്തേക്കു ചെന്നു. “അനൂ, നീയെന്തിനാണ് അമ്മയോടിങ്ങനെ മുഷിഞ്ഞു സംസാരിക്കുന്നത്? ഇതത്ര നല്ല സ്വഭാവമല്ല കേട്ടോ” “ചേട്ടനെന്തറിയാം? യാഥാർത്ഥ്യങ്ങൾ ഞങ്ങൾക്കല്ലേ അറിയൂ”…

Read More

ഫോൺ ബല്ലടിക്കുന്നതു കേട്ടിട്ടും അനിൽ കസേരയിൽ നിന്നനങ്ങിയില്ല. പല തവണ ബല്ലടിച്ചു നിന്നപ്പോഴാണ് മോൾ താഴേക്കു വന്നത്.  “അച്ഛാ കുറെ ബല്ലടിച്ചു. അച്ഛൻ കേട്ടില്ലേ?” ഫോൺ വാങ്ങി അയാൾ തിരികെ വിളിച്ചു. പിന്നെ കണ്ണടച്ച് കസേരയിലേക്കു ചാഞ്ഞു.  ”ആരാ ചേട്ടാ?” അനിൽ തിരിഞ്ഞു നോക്കി. സുധയാണ്. വാടിത്തളർന്ന അവളുടെ മുഖത്തേക്കു നോക്കാനാവാതെ മുഖം തിരിച്ച് പറഞ്ഞു “വക്കീലാണ്. നാളെയാണ്‌ വിധി പറയുന്നത്. നമ്മൾ ചെല്ലണം എന്നു പറയാൻ വിളിച്ചതാണ്” ആ രാത്രി ആരും ഒന്നും കഴിച്ചില്ല. മടിയിലേക്കു തല ചായ്ച്ചിരുന്ന മകളുടെ മുടിയിലൂടെ വിരലോടിച്ച് ശൂന്യമായ മനസ്സുമായി അനിലും മകൻ്റെ ഫോട്ടോയിലേക്കു കണ്ണും നട്ട് സുധയും മണിക്കൂറുകൾ തള്ളി നീക്കി.  എത്ര പെയ്തിട്ടും തോരാത്ത പോലെ ആ മൂന്നു ജോടി കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടേയിരുന്നു.  കരഞ്ഞു തളർന്നു മയങ്ങുന്ന സുധയേയും മോളേയും നോക്കി പിടയുന്ന മനസ്സോടെ അനിൽ ഉറങ്ങാതെ കിടന്നു. പിന്നെയെപ്പോഴോ മയക്കത്തിലേക്കു വഴുതിവീണു.  എപ്പോഴോ രണ്ടു കുഞ്ഞിക്കൈകൾ അയാളുടെ കഴുത്തിൽ ചുറ്റിവരിഞ്ഞു. …

Read More

                യാത്രകൾ എന്നും ജീവിതത്തിൻ്റെ ഭാഗം തന്നെയായിരുന്നു. കുട്ടിക്കാലത്തെ സ്ക്കൂളിലേക്കുള്ള യാത്രകൾ, വീടു വിട്ട് ഹോസ്റ്റലിലേക്കുള്ള യാത്രകൾ, പിന്നെ വേരോടെ പിഴുതെടുത്ത് മറ്റൊരു നാട്ടിലേക്കുള്ള യാത്ര. സുഖദുഃഖസമ്മിശ്രമായ ജീവിത യാത്രയിൽ വീണ്ടും ചെറുതും വലുതുമായ പല പല യാത്രകളുടെ ഭാഗമായി. ചിലത് ഹൃദയത്തോട് ഏറ്റവുമധികം ചേർത്തുപിടിക്കുന്നവയാണ്. അങ്ങനെയുള്ളൊരു യാത്രയായിരുന്നു കാനഡയിലേക്ക്. മോൻ മനസ്സിലേക്ക് മോഹങ്ങളുടെ തീപ്പൊരികളെറിഞ്ഞു തന്നപ്പോഴും അതങ്ങനെ നീറി നീറി കനലായപ്പോഴും എങ്ങനെ, എപ്പോൾ ?  എന്നീ രണ്ടു ചോദ്യച്ചിഹ്നങ്ങൾ മനസ്സിൽ ഉയർന്നുവന്നു. പിന്നെ ഓരോരോ കടമ്പകൾ മുന്നിലേക്കിറങ്ങി നിൽക്കാൻ തുടങ്ങി. അവയെല്ലാം തച്ചുടച്ച് ലക്ഷ്യം കാണുക എന്നത് വലിയൊരു ടാസ്ക്കു തന്നെയായിരുന്നു. കൂനിന്മേൽ കുരു പോലെ നമ്മുടെ പ്രധാനമന്ത്രിയും കനേഡിയൻ പ്രസിഡൻറും തമ്മിലുള്ള പിണക്കങ്ങളും. പക്ഷേ അവയ്ക്കൊന്നും പറന്നുയരാൻ വെമ്പുന്ന ആശകൾക്കു തടയിടാൻ കഴിഞ്ഞില്ല.പിന്നെ രണ്ടും കല്പിച്ച് അങ്ങിറങ്ങി. ” നീ ചുമ്മാതെ വെള്ളവും വെച്ചിരുന്നോ.വിസയൊന്നും കിട്ടാൻ പോകുന്നില്ല”…

Read More

വൈകുന്നേരം അനിത മോളെ പഠിപ്പിച്ചു കൊണ്ടിരുന്നപ്പോഴാണ് ലക്ഷ്മി വിളിച്ചത്. “ചേച്ചീ നമ്മുടെ എട്ടാം നമ്പർ വീട്ടിൽ ആരോ വാടകക്കാർ വരുന്നു “ “നിന്നോടാരു പറഞ്ഞു?” “ചേട്ടനോട് സുധാകരൻ സാർ പറയുന്നതു കേട്ടു. ചേച്ചി രമേശേട്ടൻ വരുമ്പോൾ ഒന്നു ചോദിച്ചു നോക്ക്. ആ വീട് ഇരുട്ടു മൂടിക്കിടക്കുന്നതു കാണുമ്പോൾ ആകെയൊരു പേടിയാണ്. ആരെങ്കിലും വരട്ടെ” ലക്ഷ്മിയുടെ വീടിൻ്റെ നേരെ എതിർ വശത്താണ് എട്ടാം നമ്പർ. അനീഷിൻ്റെയും സ്മിതയുടെയും വീടാണത്.  പതിനഞ്ചു വീടുകൾ മാത്രമുള്ള ചെറിയൊരു ഹൗസിംഗ് കോളനിയാണ് ശാന്തിനഗർ. മിക്കവരും താമസം തുടങ്ങിയിട്ട്പതിനഞ്ചു വർഷത്തോളമായി. എല്ലാവരും തമ്മിൽ നല്ല അടുപ്പമാണ്.  രണ്ടുവർഷം മുമ്പാണ് അനീഷിന് ദുബായിൽ നല്ലൊരു ഓഫർകിട്ടിയത്. വീടു പൂട്ടിയിട്ട് സ്മിതയും മക്കളുമായി അനീഷ് പോയതോടെ അവർ പതിന്നാലു കുടുംബമായി.  രാത്രി രമേശ് വന്നപ്പോൾ അനിത വിവരങ്ങൾ ചോദിച്ചു.  “ഞാനറിഞ്ഞില്ല. നാളെ തിരക്കാം, ആർക്കും വാടകയ്ക്കു കൊടുക്കുന്നില്ലെന്നല്ലേ അനീഷ് പറഞ്ഞിരുന്നത്?” “നല്ല വാടക കിട്ടുമ്പോൾ വേണ്ടെന്നു വെയ്ക്കണോ? ഇതുവരെ പുറത്തു നിന്നാരും…

Read More

പ്രസംഗത്തിൻ്റെ അവസാനമിനുക്കുപണിയിലായിരുന്നു അനുപമ. ഒടുവിൽ ഒരു ചോദ്യോത്തര സെഷൻ കൂടിയുണ്ടെന്ന് സംഘാടകർ പറഞ്ഞിരുന്നു. വിഷയം നന്നായി അരച്ചുകലക്കിക്കുടിച്ചേ പറ്റൂ. വ്യക്തമായ ഉത്തരങ്ങൾ കൊടുത്തില്ലെങ്കിൽ അതു തൻ്റെ ഇമേജിനെയാണ് ബാധിക്കുക. പുറകിലൊരു നിഴൽ കണ്ടാണ് അവൾ തിരിഞ്ഞു നോക്കിയത്. സഹായിയായ ലീലാമ്മയാണ്. അനുപമ ചോദ്യഭാവത്തിൽ നോക്കി. “കുഞ്ഞേ മോൾക്ക് നല്ല ചൂടുണ്ട്. ഒന്നും കഴിച്ചുമില്ല” “എങ്ങനെയെങ്കിലും ഒരു ഗ്ലാസ് പാലും ഒരു പാരാഅസറ്റമോൾ ടാബ്‌ലറ്റുംകൊടുക്ക്. രാവിലെയാവുമ്പോൾ മാറിക്കോളും.” “അമ്മയെക്കാണണമെന്നു പറഞ്ഞു കരച്ചിലാണ് ” ലീലാമ്മ മടിച്ചു മടിച്ചാണു പറഞ്ഞത്. അനുപമ രൂക്ഷമായി ലീലാമ്മയെ നോക്കി. ” ഞാനൊരു ജോലിയിലാണെന്നു കാണുന്നില്ലേ? പറഞ്ഞതനുസരിക്കാൻ നോക്ക് ” ലീലാമ്മ ഒന്നും മിണ്ടാതെ പുറത്തേക്കു പോയി. പുറത്ത് കാർ നിർത്തുന്ന ശബ്ദം. പ്രകാശ് വന്നതാവും.അനുപമ വാതിൽ ശബ്ദത്തോടെ വലിച്ചടച്ചു. എന്നത്തെയും പോലെ രാത്രി വളരെ വൈകിയാണവൾ ബഡ്റൂമിലേക്കു ചെന്നത്. പ്രകാശും മോളും ഉറങ്ങിക്കഴിഞ്ഞു. …

Read More

ഇതെന്താ ടി. വി യിൽ? അവൾ ഒന്നു നിന്നു. ഓ… ചാനൽ ചർച്ചയാണല്ലേ? “ഞങ്ങളുടെ സമുദായത്തെ കരിതേച്ചു കാണിക്കുന്ന രംഗങ്ങളാണ് അതിൽ നിറയെ “ ങേ… അതേതു രംഗം? “ചീത്ത സ്വഭാവങ്ങളുള്ള നായകനും വില്ലനും ഞങ്ങളുടെ മതക്കാരുടെ പേരുകളിട്ടത് കളിയാക്കാനല്ലേ?” ആഹാ… പേരിൽ അങ്ങനെയൊരു കാര്യമുണ്ടോ? “ഞങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളാണതിൽമുഴുവനും “ ആണോ? അതു ശരി. ” ഇവർക്കൊക്കെ ഇതെന്തിൻ്റെ കേടാണ്? അതൊക്കെ വെറും കഥയല്ലേ? ഇത്ര പറയാനെന്തിരിക്കുന്നു? ഇവരൊക്കെ കഥകളും നോവലുകളും കവിതകളും വായിക്കാത്തതു നന്നായി. അല്ലെങ്കിൽ അതിൻ്റെ പേരിൽ പ്രശ്നങ്ങളുണ്ടാക്കിയേനേ “ ആത്മഗതം കുറച്ചുറക്കെയായിപ്പോയി. “നിനക്കെന്തറിയാം? ഇതെല്ലാം വളരെയധികം ആലോചിച്ചു ചെയ്യുന്ന കാര്യങ്ങളാണ്. ഇതിൻ്റെ പിന്നിൽ ഒരു പാടു പേരുടെ കൂർമ്മബുദ്ധിയും കറുത്ത കൈകളുമുണ്ട്. അതൊന്നും നിസ്സാരവൽക്കരിക്കാൻ പറ്റില്ല. “ “എനിക്കെന്തറിയാമെന്നോ?” “നീ ഇങ്ങോട്ടൊന്നും പറയണ്ട. ഞാൻ പറയുന്നതങ്ങു കേട്ടാൽ മതി “ നാവിൻ തുമ്പിൽ വന്ന ചോദ്യം അപ്പാടേ വിഴുങ്ങിക്കളഞ്ഞ് അവൾ തിരിഞ്ഞു നടന്നു. അതു ശരി. അപ്പോൾ…

Read More

സാധനങ്ങൾ പായ്ക്കു ചെയ്യുമ്പോഴും ജനാലകളടയ്ക്കുമ്പോഴും സുമിയുടെ മനസ്സ് വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടേയിരുന്നു. എന്തിനാണിങ്ങനെയൊരു യാത്ര… വേണോ വേണ്ടയോ എന്ന സംശയത്തിൽ അവൾ തെല്ലിട ശങ്കിച്ചു നിൽക്കുകയും ചെയ്തു.  “ടിക്കറ്റ് കൺഫേം ആയല്ലോ.  ഇനി രണ്ടാമതൊന്നാലോചിക്കേണ്ട. പോയിട്ടു വരൂ. ഒരു പക്ഷേ എല്ലാമൊന്നു കലങ്ങിത്തെളിയാനാവും “ ഹോസ്പിറ്റലിൽ വെച്ചു തൻ്റെ മടി കണ്ടപ്പോൾ രാജി നിർബ്ബന്ധിച്ചതാണ്.  അവൾക്കെന്തറിയാം? കലങ്ങിത്തെളിയാൻ ഇത് ബക്കറ്റിൽ പിടിച്ചു വെച്ച വെള്ളമാണോ. അനന്തമായ സമുദ്രം പോലെ ഇളകിമറിയുന്ന മനസ്സ് എങ്ങനെ തെളിയും? ഒരു ദീർഘനിശ്വാസത്തോടെ പെട്ടി ലോക്കു ചെയ്തു. ഹാൻഡ് ബാഗിൽ ചാർജറും മറ്റ് അത്യാവശ്യസാധനങ്ങളുമുണ്ടോ എന്നു നോക്കി. ഫോൺ കൈയിലെടുത്തു.  ഫ്ളാറ്റിൻ്റെ ഡോർ പൂട്ടി ലിഫ്റ്റിൽ കയറുമ്പോഴും അവളുടെ മനസ്സാകെ അസ്വസ്ഥമായിരുന്നു.  സെക്യുരിറ്റിയോടു പറഞ്ഞിട്ട് അവൾ ഓട്ടോയ്ക്കായി കാത്തുനിന്നു. ഓഫീസ് കഴിയുന്ന സമയമായതു കൊണ്ട് വല്ലാത്ത തിരക്ക്. ആറരയ്ക്കാണ്‌ ട്രെയിൻ. ഒരു മണിക്കൂർ സമയമുണ്ട്.  ദൂരെ നിന്നു വരുന്ന ഓട്ടോയ്ക്ക് കൈ കാണിച്ചു. നിർത്തിയപ്പോഴാണു അതിലാരോ ഇരിപ്പുണ്ടെന്നു…

Read More

രസതന്ത്രത്തിലും ഊർജ്ജതന്ത്രത്തിലും ജീവശാസ്ത്രത്തിലുമൊക്കെ പല ഹൈപ്പോതീസിസുകളെക്കുറിച്ചും (Hypothesis) നാം പഠിച്ചിട്ടുണ്ട്. ഗ്രാൻഡ് മദർഹൈപ്പോതീസിസ് എന്നു കേട്ടിട്ടുണ്ടോ? എന്താണീ അമ്മൂമ്മയഭ്യൂഹം? കുഞ്ഞുങ്ങളെ പ്രസവിച്ച് പാലൂട്ടി വളർത്തുന്നവയാണല്ലോ സസ്തനികൾ ( mammals). സസ്തനികളുടെ ആയുസ്സ് അവയുടെ പ്രത്യുൽപാദന ശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ജീവശാസ്ത്രം പറയുന്നത്. മനുഷ്യനും കുരങ്ങുകളുമെല്ലാം ഉൾപ്പെടുന്ന സസ്തനികളുടെ ഗോത്രമാണ് പ്രൈമേറ്റ്(Primate ) വിഭാഗം. ഈ വിഭാഗത്തിൽ, മനുഷ്യസ്ത്രീ ഒഴികെയുള്ളവരെല്ലാം പ്രത്യുൽപ്പാദനശേഷി ഇല്ലാതാകുന്നതോടെ മരണം വരിക്കുന്നു. പരിണാമപരമായി മനുഷ്യനോട് ഏറ്റവും അടുത്തു നിൽക്കുന്ന ഗോറില്ലയും ചിമ്പൻസിയും പോലും പ്രത്യുൽപ്പാദനകാലം കഴിയുന്നതോടെ കാലയവനികയ്ക്കുള്ളിൽ മറയുന്നതായാണ് കാണുന്നത്. എന്നാൽ മനുഷ്യരിലാകട്ടെ തൊണ്ണൂറു വയസ്സുകഴിഞ്ഞ ആണുങ്ങളും അച്ഛനാകുന്ന വാർത്തകൾ നാം വായിച്ചു രസിക്കുന്നുണ്ട്. പക്ഷേ….. അതല്ല ഇവിടത്തെ വിഷയം. എന്താണ് നമ്മൾ പെണ്ണുങ്ങളുടെ സ്ഥിതി? നാൽപ്പതുകളുടെ മധ്യത്തിലോ അൻപതുകളുടെ തുടക്കത്തിലോ അവളുടെ അണ്ഡാശയങ്ങൾ തരിശായി പ്രത്യുൽപ്പാദന ശേഷി നിലച്ചാലും മുപ്പതോ നാൽപ്പതോ വർഷങ്ങൾ കൂടി സ്ത്രീകൾ ജീവിച്ചിരിക്കുന്നതിൻ്റെ കാരണമെന്ത്? ജീവശാസ്ത്രകാരന്മാരും നരവംശശാസ്ത്രജ്ഞരുമെല്ലാം എത്രയോ ദശകങ്ങളായി അന്വേഷിച്ചു കൊണ്ടിരിക്കുന്ന…

Read More