Author: Suma Jayamohan

പെൻഷനായ ഒരു രസതന്ത്രാധ്യാപിക. ചെടികളോടും പൂക്കളോടും പുസ്തകങ്ങളോടും കൂട്ടുകൂടി സസന്തോഷം കഴിയുന്നു❤️🌷

വെയിൽ മങ്ങിത്തുടങ്ങി. യാത്ര തുടങ്ങിയിട്ട് നാലഞ്ചു മണിക്കൂറായി. അനൂപ് ഗൂഗിൾ മാപ്പിലേക്കു നോക്കി. ഇനി 6 മണിക്കൂറെങ്കിലും കാറോടിക്കേണ്ടിവരും.  വിചാരിച്ച വേഗത്തിൽ വരാൻ പറ്റിയില്ല. എന്തൊരു തിരക്കാണ്. റോഡാണെങ്കിൽ മിക്ക സ്ഥലങ്ങളിലും ആകെ താറുമാറായിക്കിടക്കുന്നു . വല്ലാത്ത ക്ഷീണം… ഉച്ചയ്ക്ക് ഒരു സാൻവിച്ച് മാത്രമാണ് കഴിച്ചത്. ഒരു ചായ കിട്ടിയിരുന്നെങ്കിൽ… കുറച്ചു ദൂരം കൂടി പോയിക്കഴിഞ്ഞപ്പോൾ ഒരു ചെറിയ ചായക്കട കണ്ടു. അനൂപ് വണ്ടി ഒതുക്കി നിർത്തിയിറങ്ങി. “ചേട്ടാ ഒരു ചായ ” ” “നല്ല പരിപ്പുവടയും പഴംപൊരിയുമുണ്ട് ഓരോന്നെടുക്കട്ടെ?” “ആയിക്കോട്ടേ” അനൂപ് ബഞ്ചിലിരുന്നു. ചായ കുടിക്കുന്നതിനിടെ കടക്കാരൻ കുശലങ്ങൾ ചോദിച്ചുതുടങ്ങി. “സാറെങ്ങോട്ടാ?” “എനിക്ക് ബ്ലൂമൗണ്ട് എസ്റ്റേറ്റിൽ പോകണം.” “അതിനി ഒരു പാടു ദൂരമുണ്ടല്ലോ. ആരെക്കാണാനാ?” “ഒരു കൂട്ടുകാരനെകാണാനാണ്”. “റോഡൊക്കെ മഹാമോശമാണു സാറേ, സൂക്ഷിച്ചൊക്കെപോകണേ. അയാൾ തൻ്റെ നാട്ടിൻപുറം ശൈലിയിൽ പറഞ്ഞു. അയാളോടു യാത്ര പറഞ്ഞ് അനൂപ് കാറിൽ കയറി. സന്ധ്യ മയങ്ങി. ഒരു തണുത്ത കാറ്റുവീശി. മഴ പെയ്താൽ ആകെ…

Read More

            മറവിയേക്കുറിച്ചുള്ള ബ്ലോഗുകൾ നാം വായിച്ചു കഴിഞ്ഞു. ഓർമ്മയേക്കുറിച്ചും വളരെയേറെ കാര്യങ്ങൾ ജോയ്സിൻ്റെ ‘ഫ്ളാഷ് ബൾബ് ‘എന്ന ബ്ലോഗിൽ നിന്നും  മനസ്സിലാക്കി. എനിക്കറിയാവുന്ന കുറച്ചു കാര്യങ്ങൾ നിങ്ങൾക്കായി പങ്കുവെയ്ക്കുകയാണ്. മനുഷ്യജീവിതത്തെ ഏറ്റവും സുന്ദരമാക്കുന്നതെന്താണെന്നു ചോദിച്ചാൽ നിസ്സംശയം പറയാം നമ്മുടെ ഓർമ്മകളാണെന്ന്. നമ്മുടെ ശരീരത്തിലെ ഒരത്ഭുത പ്രപഞ്ചമായ തലച്ചോറിൻ്റെ ഒട്ടനവധി ശേഷികളിൽ ഒന്നാണ് ഓർമ്മ. ഓർമ്മയുടെ രൂപപ്പെടൽ വളരെ സങ്കീർണ്ണവും തലച്ചോറിൻ്റെ ഒട്ടുമിക്ക പ്രധാന ഭാഗങ്ങളും ഉൾപ്പെടുന്നതുമാണ്. ഇത് എൻകോഡിംഗ്, കൺസോളിഡേഷൻ, റീട്രീവൽ എന്നീ മൂന്നു ഘട്ടങ്ങളിലൂടെയാണ് പൂർത്തീകരിക്കുന്നത് ഓർമ്മയെ രജിസ്റ്റർ ചെയ്യുന്നതാണ് എൻകോഡിംഗ് (Encoding). ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന അറിവിനെ തലച്ചോറിനു സൂക്ഷിക്കാൻ പററുന്ന രീതിയിലേക്കു മാറ്റുകയാണ് ചെയ്യുന്നത്. ചിത്ര രൂപത്തിലും ശബ്ദരൂപത്തിലും അറിവിൻ്റെ രൂപത്തിലുമാണ് മാറ്റപ്പെടുന്നത്. എൻകോഡ് ചെയ്ത അറിവുകൾ ദീർഘകാല പ്രവർത്തനമായി മാറ്റുന്നതാണ് കൺസോളിഡേഷൻ (Consolidation) അഥവാ കരുതിവെയ്ക്കൽ കൺസോളിഡേറ്റു ചെയ്ത അറിവുകളെ ആവശ്യമുള്ള സമയത്ത് വീണ്ടെടുക്കുന്നതിനെയാണ് റിട്രീവൽ (Retrieval ) എന്നു…

Read More

എന്നത്തെയും പോലെ അഞ്ചു മണിക്കു തന്നെ ശ്രീജ ഉണർന്നു. അതിപ്പോൾ ഒരു ശീലമാണ്. എന്തോ ഒരുൾവിളി പോലെ എന്നും ഉണർന്നു പോകും. എന്തെങ്കിലും വായിക്കാനോ എഴുതാനോ കിട്ടുന്ന സമയം അതിരാവിലെ മാത്രമാണ്. നേരത്തെ തന്നെ ജോലികളൊക്കെ തീർക്കണം. കൂടുതൽ സമയം ചേട്ടനോടൊപ്പം ചെലവഴിക്കണമെന്നാണ് കഴിഞ്ഞ ദിവസം കണ്ടപ്പോൾ ഡോക്ടർ പറഞ്ഞത്. എന്തെങ്കിലും മാറ്റങ്ങളുണ്ടായാലോ. കഴിഞ്ഞ 15 വർഷങ്ങളായി ആ മാറ്റങ്ങൾക്കു വേണ്ടിയാണ് കാത്തിരിക്കുന്നത്. ചരിഞ്ഞു കിടന്നുറങ്ങുന്ന ഭർത്താവിനെ അവൾ വാത്സല്യത്തോടെ നോക്കി. ഒരു കൊച്ചു കുഞ്ഞിൻ്റെ നിഷ്ക്കളങ്കതയാണാ മുഖത്ത്. ശരിക്കും ഒരു കുഞ്ഞു തന്നെ. അടുക്കളയിൽ അയാൾക്കിഷ്ടപ്പെട്ട ഇഡ്ഡലിയും സാമ്പാറുമുണ്ടാക്കുമ്പോൾ അവളുടെ മനസ്സ് ഒരു പാടു വർഷം പുറകിലേക്കു പോയി. ഡിഗ്രിയ്ക്കു ചേർന്നപ്പോഴാണ് ആദ്യമായി ഹരിയേട്ടനെ കാണുന്നത്. കോളേജിലെ വോളിബോൾ ക്യാപ്റ്റനായിരുന്നു ഹരി. പെൺകുട്ടികളുടെയെല്ലാം ആരാധനാപാത്രം. പക്ഷേ അയാളുടെ കണ്ണുകൾ പതിഞ്ഞത് മിണ്ടാപ്പൂച്ചയായ ശ്രീജയിലാണ്. നീണ്ട 6 വർഷത്തെ പ്രണയത്തിനൊടുവിൽ അവരൊന്നായി. ഒരു മോൾ ജനിച്ചു. ഹരി എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. സ്നേഹം…

Read More

“സമയമിതപൂർവ്വ സായാഹ്നം ” എന്ന പാട്ട് കേൾക്കുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ് നമ്മൾ. ശരിക്കും ഒരപൂർവ്വ സൗഭാഗ്യം തന്നെയല്ലേ സമയം? നാം ജനിക്കുമ്പോൾ ഒഴുകാൻ തുടങ്ങുന്ന സമയ നദി ഒഴുകിയൊഴുകി അനന്തതയിൽ ലയിച്ചു ചേരുന്നതിനിടയിൽ  നിധിപോലെ കിട്ടുന്ന സമയത്തെ നാമെങ്ങനെ ചെലവാക്കുന്നു? ഒന്നു ചിന്തിച്ചു നോക്കൂ.  നമ്മുടെ ഒരു ദിവസം 24 മണിക്കൂറാണ്. മിനിറ്റിൽ പറഞ്ഞാൽ 24 x 60= 1440 മിനിറ്റ്. ദൈനംദിന കാര്യങ്ങൾക്കും ജോലികൾക്കും വിശ്രമിക്കാനും ഉല്ലസിക്കാനുമൊക്കെയായി സമയം ചെലവഴിക്കേണ്ടതുണ്ട്. അതെല്ലാം കഴിഞ്ഞാലും അല്പമെങ്കിലും സമയം ബാക്കി കാണില്ലേ? വെറുതെ ഫോണിൽ തോണ്ടിയും റീൽസുകൾ കണ്ടും ഗോസിപ്പുകൾ പറഞ്ഞും നാം വൃഥാ ചെലവഴിക്കുന്ന സമയത്തിൽ നിന്നൊരല്പം പ്രയോജനപ്പെടുത്തിയാലോ? ഡറാഡൂണിലുള്ള രോഹിത് മാംഗെയ്ൻ എന്ന യുവാവിൻ്റെ തലയിലുദിച്ച പുതിയൊരാശയം എന്താണെന്നറിയേണ്ടേ? അതിനേക്കുറിച്ചു പറയുന്നതിനു മുമ്പ് വേറെ ചില കാര്യങ്ങൾ പറയാതെ വയ്യ ഒരു മനുഷ്യന് ഏറ്റവും അവശ്യമായ ഒരു കാര്യമാണ് അവനെ കേൾക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടാവണമെന്നത്. കുട്ടിക്കാലത്ത് നമ്മുടെ മാതാപിതാക്കളോ കൂട്ടുകാരോ…

Read More

കെമിസ്ട്രി റിക്കാർഡ് എഴുതിക്കൊണ്ടിരിക്കുകയാണ്. ആരോ പാവാടയിൽ പിടിച്ചു വലിക്കുന്നു. തിരിഞ്ഞു നോക്കിയിട്ട് ആരുമില്ല. പല പ്രാവശ്യമായപ്പോൾ എഴുന്നേറ്റു പതുക്കെ മുറിക്കു പുറത്തേക്കു നടന്നു. ആരെയും കാണുന്നില്ല. വീണ്ടും അകത്തേക്കു കയറിയപ്പോൾ കതകിനു താഴെ രണ്ടു കൊച്ചു കാൽപ്പാദങ്ങൾ. അമ്പടാ കള്ളാ… ഉണ്ണിക്കുട്ടാ… അവൻ ഇറങ്ങിയോടി. ഞാൻ പുറകെയും. എത്ര ഓടിയിട്ടും അവനെ പിടിക്കാൻ പറ്റുന്നില്ല. എങ്ങോട്ടോ ഓടിയോടിപ്പോകുകയാണ്. കൈയെത്തുമ്പോഴേക്കും ദൂരെ മറയുന്നു. ” ഉണ്ണിക്കുട്ടാ”… “അനൂ… ” ആരോ കുലുക്കി വിളിക്കുന്നു. കണ്ണു തുറന്നപ്പോൾ ചേട്ടനാണ്. “എന്താ അനൂ ? ആകെ വിയർത്തു കുളിച്ചല്ലോ. ഈ വെള്ളം കുടിക്ക്. എന്തെങ്കിലും സ്വപ്നം കണ്ടുകാണും അല്ലേ? അതുമിതുംചിന്തിച്ചു കിടന്നിട്ടാണ്. ” പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല. മനസ്സ് ഒരു പാടു വർഷം പുറകിലേക്കു പോയി. ഫസ്റ്റ് ഇയർഡിഗ്രിക്കു പഠിക്കുമ്പോഴാണ് തൊട്ടടുത്ത് പുതിയൊരു വീടുയർന്നത്. താമസിയാതെ വീട്ടുകാരെത്തി. രഘുസാറും ഭാര്യയും രണ്ടു മക്കളും. രഘുസാർ അടുത്തുള്ള സ്കൂളിൽ കണക്കു പഠിപ്പിക്കുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവർ…

Read More

പ്രിയ കൂട്ടുകാരാ, ” പ്രിയതമാ… പ്രിയതമാ… പ്രണയലേഖനമെങ്ങനെയെഴുതണം” ഇങ്ങനെ തുടങ്ങിയാലോ എന്നു ചിന്തിച്ചതാണ്. പക്ഷേ ഞാനിപ്പോഴും ആ പഴഞ്ചൻ സ്വഭാവത്തിൽത്തന്നെ ഉറച്ചുനിൽക്കുകയാണെന്ന് നീ കരുതിയാലോ… അതെനിക്കു ക്ഷീണമാവില്ലേ? എഴുതാനൊരുങ്ങിത്തുടങ്ങിയിട്ട് കുറെ ദിവസങ്ങളായി. ഇന്ന് എല്ലാത്തിരക്കുകളും മാറ്റി വെച്ച് നിനക്കേറ്റവുമിഷ്ടപ്പെട്ട ആ നീല ലെറ്റർ പാഡുമായി ഇരിക്കാൻ തുടങ്ങിയിട്ട് സമയമേറെ കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ മാസം ഞാൻ നാട്ടിൽ പോയിരുന്നു. പോകുന്ന കാര്യം പറയുമ്പോഴൊക്കെ “അവിടെയാരെ കാണാനാണ്?” എന്ന ചോദ്യത്തിൽ എല്ലാ ആഗ്രഹങ്ങളും ചുരുട്ടിക്കൂട്ടിക്കളയുകയാണു പതിവ്. എന്നാൽ ഓർമ്മകൾ തിക്കിത്തിരക്കി മനസ്സിൻ്റെ വിങ്ങൽ സഹിക്കാൻ പറ്റാതായപ്പോൾ മോനേയും കൂട്ടി ഞാനങ്ങു പോയി. “നിനക്കു തനിയെ പോയാലെന്താ ” എന്നാവും നീ ചിന്തിക്കുന്നത്. ഡ്രൈവിംഗ് പോയിട്ട് സൈക്കിൾ പഠിക്കാൻ പോലും എന്നേക്കൊണ്ടാവില്ലെന്ന് നിനക്കറിയില്ലേ? ഞാനിപ്പോഴും ആ പഴയ പേടിത്തൊണ്ടി തന്നെ. പണ്ട് നീ സൈക്കിളുമായി പുറകെ വന്നപ്പോൾ ഞാൻ വീണ് മുട്ടുപൊട്ടിയതും നീ കമ്യൂണിസ്റ്റ് പച്ച പിഴിഞ്ഞ് മുറിവിലിറ്റിച്ചു തന്നതും ഓർമ്മയില്ലേ? നമ്മൾ പണ്ടു നടന്ന…

Read More

ഇനിയെന്തു ഹണിമൂൺ… അതൊക്കെ ചൂടോടെ എഴുതാൻ ചെറുപ്പക്കാർ ഇഷ്ടം പോലെയുണ്ടല്ലോ എന്നാണ് ആദ്യം ചിന്തിച്ചത്. എന്നാൽ ഓർമ്മകളുടെ വഴികളിലൂടെ ഒന്നോടി നടന്നപ്പോൾ എന്തെങ്കിലും എഴുതിയാലോ എന്നു തോന്നി. ഇന്ന്, വിവാഹം തീരുമാനിക്കുന്നതിനു മുമ്പേ ഹണിമൂൺ ഡസ്റ്റിനേഷൻ കണ്ടുപിടിക്കുന്നതാണല്ലോ ട്രൻ്റ് . ടെക്സ്റ്റൈൽസുകളും ജ്യൂവലറികളും വമ്പൻ ഓഫറുകളുമായി മത്സരബുദ്ധിയോടെ രംഗത്തുണ്ട്. മിക്കവർക്കും വിദേശത്തേക്കു പോകാനാണ് താല്പര്യം. എന്നാൽ ഒരു മുപ്പത്തഞ്ചു കൊല്ലംമുമ്പ് എന്നേപ്പോലുള്ളവർക്ക് ഇതൊക്കെ ചിന്തിക്കാൻ തന്നെ പ്രയാസമായിരുന്നു. കൊടൈക്കനാലിലോ ഊട്ടിയിലോമൂന്നാറിലോ കന്യാകുമാരിയിലോ ഒന്നു പോകാൻ പറ്റിയാൽ നന്നായിരുന്നു എന്നു ചിന്തിച്ചിരുന്ന നവദമ്പതികളായിരുന്നു മിക്കവരും. പലർക്കും അതൊരു ‘മിഥുനം ‘മധുവിധു യാത്രയായി മാറുകയും ചെയ്തിട്ടുണ്ട്. എവിടെയെങ്കിലും ഒരു യാത്ര പോകണമെന്നാഗ്രഹിച്ച ഒരു നവ വധുവായിരുന്നു ഞാനും. കല്യാണം കഴിഞ്ഞ് പത്തുദിവസം കൂടിയേ ചേട്ടനു ലീവുണ്ടായിരുന്നുള്ളു. ആ പത്തു ദിവസവും വിരുന്നു പോക്കു മാത്രമേ നടന്നുള്ളു. അങ്ങനെ എൻ്റെ ഹണിമൂൺ സ്വപ്നങ്ങൾ കണ്ടില്ലെന്നു നടിച്ച് അദ്ദേഹം ജോലിക്കു പോയിത്തുടങ്ങി. ഞാനാണെങ്കിൽ കല്യാണം കഴിക്കാൻ വേണ്ടി…

Read More

യാത്രകൾ എന്നുമൊരുഹരമാണ്. പുതിയ പുതിയ സ്ഥലങ്ങൾ കണ്ട് പുതുമയുള്ള കാഴ്ചകൾ ആസ്വദിച്ചുള്ള യാത്രകൾ ആരാണിഷ്ടപ്പെടാത്തത്? വിരസമായ ജീവിതത്തിൽ ഉന്മേഷം നിറയ്ക്കുന്ന ഇത്തരം യാത്രകളാണ് ഏറ്റവും വലിയ സന്തോഷം. പുതുമകൾ തേടിയുള്ള സഞ്ചാരമാണ് ഓരോ യാത്രയും. ആ യാത്രകളെ മനോഹരമാക്കുന്നത് നമ്മുടെ മനസ്സും ചിന്തകളും സാഹചര്യങ്ങളുമാണ്. സ്ക്കൂളിലും കോളേജിലും പഠിക്കുമ്പോൾ പോയ എസ്കർഷൻകളാണ് ആദ്യം യാത്രകളോടടുപ്പിച്ചത് പല ചട്ടക്കൂടുകൾക്കുള്ളിലായിരുന്നെങ്കിലും അന്നത്തെ മധുരിക്കുന്ന ഓർമ്മകൾ എന്നും പ്രചോദനമായിരുന്നു. പിന്നീട് ഒരു സൗഹൃദക്കൂട്ടായ്മയിലെത്തിയപ്പോൾ യാത്രയെ പ്രണയിക്കുന്ന ഒരു കൂട്ടം ആളുകളുടെയിടയിലായി. എല്ലാ വർഷവും പൂജാവധിക്കാലത്ത് രണ്ടോമൂന്നോ ദിവസത്തെ ഒത്തൊരുമിച്ചുള്ളയാത്രകൾ നൽകുന്ന ആനന്ദം അനുഭവിച്ചു തന്നെയറിയണം. കേരളത്തിനകത്തും പുറത്തുമുള്ള പ്രകൃതി രമണീയമായ എത്രയെത്ര സ്ഥലങ്ങളാണ് സന്ദർശിക്കാൻ കഴിഞ്ഞത്. ഒരു വർഷത്തെ വിരസത പാടേ കഴുകിക്കളഞ്ഞ് മനസ്സും ശരീരവും ഊർജസ്വലമാക്കുന്ന ചാർജറുകളാണ് ഈ യാത്രകൾ. വിദേശത്തേക്കൊന്നു യാത്ര പോയാലോ എന്നു ചിന്തിച്ചു തുടങ്ങിട്ട് അധികകാലമായില്ല. അങ്ങനെ ഒരു ടൂർ ഗ്രൂപ്പുമായി ചേർന്നു നടത്തിയ സിംഗപ്പൂർ – മലേഷ്യ, ബാലി…

Read More

ഇഷ്ടഭക്ഷണമെന്താണെന്നു ആലോചിച്ചാലോചിച്ച് ഒരു വഴിയായി. ഇന്നിഷ്ടമുള്ളത് നാളെ വേണ്ട. സമയവും സാഹചര്യവുമനുസരിച്ച് ഇഷ്ടങ്ങൾ മാറി മാറി വന്ന് എല്ലാം കൂടിക്കുഴഞ്ഞ് അവിയലോ എരിശ്ശേരിയോ പോലെയായി.  കഞ്ഞിയും ചെറുപയറു തോരനും കൊതിച്ചിരുന്ന ഒരു ഹോസ്റ്റൽ കാലമുണ്ടായിരുന്നു. അളന്നു കുറിച്ചു കിട്ടുന്ന ഭക്ഷണം – മിക്കതും ഇഷ്ടമല്ലാത്തവ – കുത്തിച്ചികഞ്ഞ് കഴിച്ചെന്നു വരുത്തി വിശപ്പറിഞ്ഞ നാളുകൾ. നാലു മണിക്ക് ചായയുടെ അഗാധതയിലേക്കു മുങ്ങിത്താഴാൻ മടിക്കാത്ത രണ്ടു ബിസ്ക്കറ്റും കഴിച്ച് ഞങ്ങൾ ഇഷ്ടഭക്ഷണങ്ങളേക്കുറിച്ചു ചർച്ച ചെയ്ത് സംതൃപ്തിയടഞ്ഞിരുന്നു.  നോൺവെജ് വലിയ ഇഷ്ടമല്ലാത്തതുകൊണ്ട് ഇഷ്ടഭക്ഷണങ്ങളും നാടൻ വെജിറ്റേറിയൻ വിഭവങ്ങൾ തന്നെ.  ചോറിൽ കുറെ സാമ്പാറും തൈരും ചേർത്ത് കലക്കി കുടിക്കുന്നത് എന്നുമിഷ്ടമാണ്. പണ്ട് അച്ഛൻ ചോറിൽ തൈരൊഴിച്ചു കുഴച്ചു കഴിയുമ്പോൾ ” ഇനി ഞാനുണ്ടോളാമച്ഛാ” എന്നു പറഞ്ഞ് ഓടിച്ചെന്നിരുന്ന ആ പഴയ കുട്ടിപ്പാവാടക്കാരിയായി ഇനി മാറാനാവില്ലല്ലോ. തൈരും യോഗർട്ടും ഏറ്റവുമിഷ്ടം..  ഞങ്ങളുടെ നാട്ടിൻ പുറത്ത് അവധി ദിവസങ്ങളിലെ ബ്രേക് ഫാസ്റ്റ് പുഴുക്കായിരുന്നു. കപ്പയും കാച്ചിലും ചേമ്പുമൊക്കെ ചേർത്തു…

Read More

വില്‌പനയ്ക്കായൊരുങ്ങുന്നെൻ ഗൃഹം… ചുറ്റുമുള്ളൊരീ ഭൂമിയും.. വിൽക്കുന്നില്ല ഞാനെൻ സ്വപ്നങ്ങൾ… എൻഭൂതവുംഭാവിയും… വിൽക്കുന്നില്ല ഞാനെന്നെ വിട്ടുപോയൊരാ ബന്ധങ്ങളും ബന്ധനങ്ങളും… വിൽക്കുന്നില്ലെൻ മുറ്റത്തുപതിഞ്ഞ കുഞ്ഞു കാൽപ്പാടുകൾ… വിടർന്നുസുഗന്ധം പരത്തി നിന്നൊരെൻ പൂക്കളും… തേനുണ്ടുനിറഞ്ഞുപറന്നകന്നൊരാ പൂമ്പാറ്റകളും കുഞ്ഞുകുരുവികളും വിൽക്കുന്നില്ല ഞാനെൻ പൂമുഖം പോയ്മറഞ്ഞോരെന്നച്ഛനുമമ്മയുമായക്ഷരശ്ലോകം ചൊല്ലിക്കളിച്ച സന്ധ്യകൾ… വിൽക്കുന്നില്ലഞാനെൻനടുത്തളം… കൊച്ചരിപ്പല്ലുകൾ കാട്ടിയെൻ പൈതങ്ങൾ മാമുണ്ടോടി നടന്നൊരാ നടുമുറ്റവും വിൽക്കുന്നില്ല ഞാനെൻ കിടപ്പറ.. പനിച്ചൂടിലൊരു നെറ്റിയിലിട്ട ശീലമേലിറ്റിറ്റു വീണ കണ്ണുനീർത്തുളളികൾ… തീരാനോവിൻ വ്യഥയിലുറങ്ങാതെ വെളുപ്പിച്ച രാത്രികൾ… വിൽക്കുന്നില്ലഞാനെൻ്റെയടുക്കള..നെഞ്ചിലെ കനലെരിച്ചു ഞാൻ വേവിച്ചു വാർത്തൊരാ ചോറിൻ ഗന്ധവും… വിൽക്കുന്നില്ല ഞാനെൻ തൊടിയിലൂടോടിപ്പായുന്നൊരണ്ണാർക്കണ്ണന്മാരെ… വിൽക്കുന്നില്ല ഞാനെന്നടുക്കളപ്പടിമേലിരുന്നു ചാഞ്ഞും ചരിഞ്ഞും കള്ളക്കണ്ണെറിയുന്നൊരാ മുത്തശ്ശിക്കാക്കയെ… വിൽക്കുന്നില്ല ഞാനെൻമാവിൻ കൊമ്പിലിരുന്നു മദിച്ചു പാടുന്നൊരാ പുള്ളിക്കുയിലിനെ… വിൽക്കുന്നില്ല ഞാനെൻ മോഹങ്ങളെ… പെയ്തൊഴിയാത്തൊരെൻ കണ്ണുനീരിനെ… നീറിപ്പുകയുന്നൊരെൻ നെഞ്ചകത്തെ… എങ്ങനെ വിൽക്കും ഞാൻ… മോഹങ്ങൾ തൻ കളിത്തേരിലേറി ഞങ്ങൾ നെയ്തെടുത്തൊരാ സ്വപ്നങ്ങൾ തൻ പട്ടു തൂവാലകൾ

Read More