Author: Suma Jayamohan

പെൻഷനായ ഒരു രസതന്ത്രാധ്യാപിക. ചെടികളോടും പൂക്കളോടും പുസ്തകങ്ങളോടും കൂട്ടുകൂടി സസന്തോഷം കഴിയുന്നു❤️🌷

ഐപാഡും ഫോണുമായി ബാൽക്കണിയിലിരിക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി. ഒരു വരി പോലും എഴുതാൻ കഴിഞ്ഞിട്ടില്ല. ‘ഈയിടെയായി എഴുത്തൊന്നും കാണുന്നില്ലല്ലോ എന്തു പറ്റി?’ എന്നു ചോദിച്ച് പലരുടേയും മെസേജുകൾ വന്നു കിടപ്പുണ്ട്. മറുപടി എന്തു കൊടുക്കും? ഇങ്ങനെയൊരു വിരസത ജീവിതത്തിലിന്നു വരെ ഉണ്ടായിട്ടില്ല. പെൻഷനായിട്ട് പത്തു പന്ത്രണ്ടു വർഷമായിട്ടും ചെറുപ്പക്കാരനെപ്പോലെ ഊർജ്ജസ്വലനായി നടക്കുന്നതിൻ്റെ രഹസ്യമെന്തെന്നു ചോദിച്ച് കൂട്ടുകാർ കളിയാക്കിയിരുന്നതാണ്. ഇനി അവന്മാരുടെയെങ്ങാനും കണ്ണുപെട്ടതായിരിക്കുമോ? ഛേ… അങ്ങനെയുള്ള അന്ധവിശ്വാസങ്ങളോട് എന്നും അകലം പാലിച്ചിട്ടേയുള്ളു. ടീപ്പോയിലിരുന്ന ഫോണിനടുത്തേക്ക് ഐപാഡും നീക്കിവെച്ച് അയാൾ ആകാശത്തേക്കു കണ്ണുംനട്ടിരുന്നു. പത്മയെ ഒറ്റയ്ക്കു വിട്ടത് അബദ്ധമായി. രണ്ടു പേർക്കും കൂടി പോകാമെന്നവൾ പറഞ്ഞതാണ്. യു.എസിലുള്ള മോളുടെ അടുത്തേക്കു പോയ ഭാര്യയെ ഓർത്തപ്പോൾ അയാളുടെ മനസ്സാകെ അസ്വസ്ഥമായി. പ്രസവ സമയത്ത് അമ്മയും അച്ഛനും കൂടെ വേണമെന്ന് മോൾ നിർബ്ബന്ധം പിടിച്ചപ്പോൾ താനെത്ര എതിർത്തതാണ്. ഒടുവിൽ അമ്മയെങ്കിലും വന്നേ പറ്റൂ എന്ന അവളുടെ കടും പിടുത്തത്തിനു വഴങ്ങിയത് തെറ്റായിപ്പോയി. തന്നെ ഒറ്റയ്ക്കാക്കിപ്പോകാൻ പത്മയ്ക്ക് ഒട്ടുംതാല്പര്യമില്ലായിരുന്നു.…

Read More

ബൈക്കിനടുത്തേക്കു നടക്കുമ്പോൾ ജിതിൻ്റെ മനസ്സാകെ കലങ്ങിയിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളെ അയാൾ ശ്രദ്ധിച്ചതേയില്ല. വണ്ടി സ്റ്റാർട്ടു ചെയ്യുമ്പോഴാണ് പ്രിൻസിപ്പാൾ രാധ ടീച്ചർ അടുത്തേക്കു വന്നത്. “ഇന്ന് പ്രോഗ്രാമൊന്നുമില്ലേ ജിതിൻ ? പിന്നെ അടുത്താഴ്ച മുതൽ നമുക്കു പ്രാക്ടീസൊക്കെ ഒന്നു കൂടി ഉഷാറാക്കണം. ഇത്തവണ മാക്സിമം കുട്ടികളെ സ്റ്റേറ്റ് ലവലെത്തിക്കണം. എല്ലാം നോക്കേണ്ടത് ജിതിനാണ് കേട്ടോ.” ഒരു പുഞ്ചിരി മാത്രം മറുപടിയായി നൽകി അയാൾ പോകുന്നത് അവർ അമ്പരപ്പോടെ നോക്കി നിന്നു. പ്രസരിപ്പോടെ എന്തിനും മുന്നിട്ടു നിൽക്കാറുള്ള പഴയ ജിതിനല്ലല്ലോ ഇത്? രണ്ടാഴ്ചത്തെ തൻ്റെ ട്രെയിനിംഗിനിടയിൽ എന്താണു സംഭവിച്ചത്? ബൈക്കിലിരിക്കുമ്പോൾ എങ്ങോട്ടു പോകണമെന്ന ചിന്തയിലായിരുന്നു ജിതിൻ. ദൂരെയെവിടെയെങ്കിലും…. ആരും കാണാത്തൊരിടത്ത് ……. അയാൾ ബീച്ചിലേക്കു വണ്ടി തിരിച്ചു. ഫോൺ നിർത്താതെ ബല്ലടിക്കുന്നുണ്ട്. തന്നെ കാണാഞ്ഞ് അനിലും ജയനുമെല്ലാം മാറി മാറി വിളിയ്ക്കുന്നതാവും. ഫോൺ സൈലൻ്റാക്കി വെച്ച് അയാൾ ഓളപ്പരപ്പിലേക്കു കണ്ണുനട്ടിരുന്നു. ഉയർന്നു പൊങ്ങി കരയെ പുൽകാനൊരുങ്ങുന്ന തിരയെ അടിച്ചു താഴ്ത്തുന്നു പിന്നാലെ വരുന്ന തിരകൾ.…

Read More

“ചേച്ചീ ചേച്ചീ ഈ ചേച്ചിയിതെവിടെപ്പോയി?” അമ്മു കുറെ നേരമായി ചേച്ചിയെ വിളിച്ചു നടക്കുകയാണ്. ”അമ്മാ ചേച്ചിയെ കണ്ടോ?” അവൾ അടുക്കളയിൽ ധൃതിയിൽ ജോലി ചെയ്തു കൊണ്ടിരുന്ന അമ്മയുടെ അടുത്തെത്തി. “അവിടെവിടെയെങ്കിലും കാണും. നിങ്ങൾക്കാർക്കും പോകണ്ടെങ്കിലും എനിക്ക് ഓഫീസിൽ പോകണം . നീ ശല്യം ചെയ്യാതെ പോകുന്നുണ്ടോ കുഞ്ഞേ “ ഡ്രോയിംഗ് ബുക്കിൽ പടം വരച്ചു തരാമെന്നും മുടി കഴുകിത്തരാമെന്നുമെല്ലാം ഏറ്റിരുന്ന ചേച്ചിയെ കാണാതെ അമ്മു വിഷമിച്ചു നിന്നു. “നീ അവളുടെ മുറിയിൽ നോക്കിയില്ലേ? ചിലപ്പോൾ സിറ്റൗട്ടിലോ ബാൽക്കണിയിലോ ചെടികളുടെ അടുത്തു കാണും. “ ലത അവളെ സമാധാനിപ്പിച്ചു. അമ്മു ചേച്ചിയെ വിളിച്ചു നടക്കുന്നതിനിടയിൽ അച്ഛൻ്റെ മുറി തള്ളിത്തുറന്നു. ആ ഒച്ചയിലാണ് മോഹൻ കണ്ണുതുറന്നത്. ഒന്നും ചോദിക്കാതെ അവൾ പുറത്തേക്കു നടന്നു. നഗരത്തിലെ ഒരു ഫ്ലാറ്റിൻ്റെ രണ്ടാം നിലയിലാണ് മോഹനും കുടുംബവും താമസിക്കുന്നത്. ആറു വീടുകൾ മാത്രമടങ്ങിയ ചെറിയൊരു ഫ്ലാറ്റ് സമുച്ചയം. മോഹൻ ബാങ്കിലും ലത ഒരു പ്രൈവറ്റ് കമ്പനിയിലും ജോലി ചെയ്യുന്നു.…

Read More

“ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന് “ കുട്ടിക്കാലം മുതൽ കേട്ടിരുന്ന ഒരു പല്ലവിയാണിത്. അദ്ധ്യാപകൻ എങ്ങനെയായിരിക്കണം എന്നു വെളിവാക്കുന്ന വാചകം. ആരാണ് ഒരു നല്ല അദ്ധ്യാപകൻ? എങ്ങനെയാണ് ഒരു മാതൃകാദ്ധ്യാപകനാവുക ? അഭിപ്രായങ്ങൾ ഒരു പാട് ഉയർന്നുവരുന്നുണ്ടാവും. ഗുരുനിത്യ ചൈതന്യയതിയുടെ വാക്കുകളാണ് മനസ്സിൽ വരുന്നത്. ”നിങ്ങളുടെ മുന്നിലിരിക്കുന്ന കുട്ടി നിങ്ങളുടേതല്ലെന്ന് എന്നു തോന്നുന്നുവോ അന്ന് നിങ്ങളാ വിദ്യാലയത്തിൻ്റെ പടിയിറങ്ങണം” ഒരു നല്ല അദ്ധ്യാപകൻ നല്ലൊരു ഗുരുവായിരിക്കും. അതെങ്ങനെ? രണ്ടും ഒന്നു തന്നെയല്ലേ എന്നാവും നാം ചിന്തിക്കുന്നത്. അറിവു പകർന്നു നൽകുന്നതു മാത്രമാണോ അദ്ധ്യാപകൻ്റെ കടമ ? ആ അറിവിൽ നിന്ന് വിദ്യാർത്ഥിക്ക് എന്തു തിരിച്ചറിവാണുണ്ടായത് എന്നു മനസ്സിലാക്കി ശരിയുടെ പാത കാണിച്ചു കൊടുക്കുന്നതാവണം അദ്ധ്യാപനം. ഒരാളുടെ ചിന്തകളെ സ്വാധീനിക്കാനും മാറ്റിമറിക്കാനും കഴിയുന്ന ശക്തമായ ആയുധമാണ് അറിവ്. തൻ്റെ മുന്നിലിരിക്കുന്ന ഓരോ കുട്ടിയുടേയും കഴിവുകളും അന്തഃസത്തയും കുറച്ചെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞാൽ ആ അദ്ധ്യാപകൻ വിജയിച്ചു. ഒരു കല്ലിൽ നിന്ന് ശില്പം കൊത്തിയെടുക്കുന്നതുപോലെയാണ് ഒരു…

Read More

പ്രിയപ്പെട്ട അച്ഛാ, ഇന്ന് സെപ്തംബർ 5 ആണ്, അദ്ധ്യാപക ദിനം. എൻ്റെ പ്രിയപ്പെട്ട കുട്ടികൾ പലരും മറക്കാതെ ആശംസകളറിയിച്ച് എന്നെ ആഹ്ലാദഭരിതയാക്കുന്ന ദിവസം. അതിലുമെത്രയോ ഉപരിയായി എൻ്റെ മനസ്സിനെ നൊമ്പരത്തിൻ്റെ തീരാച്ചൂടിലേക്കെറിഞ്ഞ ദിവസമാണത്. അച്ഛൻ ഞങ്ങളെ വിട്ടുപിരിഞ്ഞ ദിവസം. ഏഴുവർഷങ്ങൾക്കിപ്പുറവും ഒരിയ്ക്കലും മായാത്ത സ്നേഹവുമായി അച്ഛനെന്നെ തൊട്ടു വിളിക്കുന്നുണ്ട്. എൻ്റെ ഗുരുനാഥന്മാരെ ഓർമ്മിക്കുമ്പോൾ അക്കൂട്ടത്തിൽ ഏറ്റവും മുൻ നിരയിൽ തൂവെള്ള ഖദർ ധരിച്ച് എന്നത്തെയും പോലെ സുസ്മേര വദനനായിരിക്കുന്ന അച്ഛനെ ഞാനെങ്ങനെ കാണാതെ പോവും? അച്ഛനെ ഓർമ്മിക്കാൻ എന്തിനാണിങ്ങനെയൊരു ദിവസം? മറന്നെങ്കിലല്ലേ ഓർമ്മിക്കേണ്ടതുള്ളു? അച്ഛനെന്ന സംരക്ഷണകവചം ഇന്നും എന്നും എന്നോടൊപ്പമുണ്ട്. ഒരിക്കലെങ്കിലും അച്ഛനിൽ നിന്ന് ഒരടിയോ ശകാരമോ കിട്ടിയതായി ഓർമ്മിക്കുന്നേയില്ല. എപ്പോഴും വെള്ള ഖദർ മുണ്ടും ഷർട്ടും ധരിച്ച് മായാത്തൊരു പുഞ്ചിരിയോടെ മാത്രം കണ്ടിട്ടുള്ള അച്ഛൻ ലാളിത്യത്തിൻ്റെ അടയാളം തന്നെയായിരുന്നല്ലോ. ഹൈസ്ക്കൂളിൽ ഒൻപതിലും പത്തിലും സോഷ്യൽസ്റ്റഡീസ് പഠിപ്പിച്ചത് അച്ഛനായിരുന്നില്ലേ.പാനിപ്പട്ടു യുദ്ധങ്ങൾ നടന്ന വർഷങ്ങളും അക്ബറിൻ്റെയും ഷെർഷായുടെയും തുഗ്ലക്കിൻ്റെയും ഭരണപരിഷ്ക്കാരങ്ങളും രാജ്യങ്ങളുടെ ഭൂപടങ്ങളും…

Read More

‘വല്യമ്മ കലണ്ടറിലെന്താ നോക്കുന്നത്?” കാപ്പി കുടി കഴിഞ്ഞ് കലണ്ടറുമായി വരാന്തയിലിരിക്കുന്ന സുമതിയമ്മ അമ്മുക്കുട്ടിയുടെ ചോദ്യം കേട്ട് തിരിഞ്ഞു നോക്കി.  “നീ ആ പെൻസിലിങ്ങെടുത്തേ. പിള്ളേരോണോം അത്തോമൊക്കെ അടയാളപ്പെടുത്തി വെയ്ക്കണം. “ ” ഇപ്പോൾ എന്തു പിള്ളേരോണം ?” അമ്മുക്കുട്ടി പെൻസിലുമായി വന്നു.  “എനിയ്ക്കതെല്ലാം അറിയണം അമ്മൂട്ട്യേ. പണ്ടത്തെ കാര്യങ്ങൾ ഓരോന്ന് ഓർത്തോർത്തിരിക്കുന്നതും ഒരു സുഖമല്ലേ “ സുമതിയമ്മയ്ക്ക് 86 കഴിഞ്ഞു. ഓർമ്മയ്ക്കും ബുദ്ധിയ്ക്കും കേൾവിയ്ക്കും ഒരു കുറവുമില്ല. കണ്ണിനു കാഴ്ച ലേശം കുറഞ്ഞുവെന്നു മാത്രം. ഒരു മാസം മുമ്പ് മുറ്റത്തൊന്നു വീണതിനു ശേഷം അമ്പലത്തിൽപ്പോക്കു മുടങ്ങിയതിൽ മാത്രമാണു വിഷമം. അഞ്ചു വർഷം മുമ്പ് കൃഷ്ണക്കുറുപ്പു മരിച്ചതിനു ശേഷം അമ്മുക്കുട്ടിയാണു കൂട്ട്. അമ്മുക്കുട്ടിയുടെ മകൾ ലതികയും കുടുംബവും ടൗണിലാണു താമസം. ആഴ്ചയിലൊരിക്കൽ വീടൊന്നു വൃത്തിയാക്കാൻ പോകുന്നതൊഴിച്ചാൽ മുഴുവൻ സമയവും അവർ ഇവിടെത്തന്നെയാണ്. മക്കളില്ലാത്ത സുമതിയമ്മയ്ക്ക് അമ്മുക്കുട്ടിയും ലതികയും മക്കളുമെല്ലാം സ്വന്തം തന്നെ.  “നിനക്കറിയാമോ കർക്കിടകത്തിലെ തിരുവോണമാണ് പിള്ളേരോണം. പണ്ട് ഞാനും സുഷമയുമെല്ലാം കുട്ടികളായിരുന്ന…

Read More

വയസ്സായെന്നോ എനിക്കോ ? അയ്യോ ഇനി എന്നെ ഒന്നിനും കൊള്ളില്ലേ? ഇനിയുള്ള കാലം നാമം ജപിച്ചും പേരക്കുട്ടികളെ കളിപ്പിച്ചും മാത്രം ഇരിക്കണോ? “ പ്രായം കൂടുന്തോറും എല്ലാവരുടെയും മനസ്സിലുയർന്നു വരുന്ന ചിന്തകൾ ഇങ്ങനെ തുടങ്ങുന്നു പ്രായമായിപ്പോകുന്നതാണല്ലോ എല്ലാവരുടെയും പ്രശ്നം. പ്രായമാകാതിരിക്കാനുള്ള മാർഗ്ഗങ്ങൾ നോക്കിയാൽപ്പിന്നെ പേടിക്കാനില്ലല്ലോ .എന്താ അല്ലേ. പലരേയും കാണുമ്പോൾ ചർമ്മം കണ്ടാൽ പ്രായം തോന്നുകയേയില്ല എന്നു നാം പറയാറുണ്ട്. ചർമ്മത്തിൻ്റെ പ്രായം കുറയ്ക്കാൻ ബോട്ടോക്സ് ഇഞ്ചക്ഷനും ഡെർമൽ ഫില്ലേഴ്സുമൊക്കെ ചെയ്ത് യുവത്വം കാത്തു സൂക്ഷിക്കുന്ന സെലിബ്രിറ്റികൾ ചുറ്റുമുണ്ട്. പക്ഷേ ഇതൊന്നും കൊണ്ടല്ല പ്രായത്തിനു തടയിടേണ്ടത്. വയസ്സു കൂടുമ്പോൾ ശരീരത്തിനു ജരാനരകൾ ബാധിക്കും. പ്രായമാകും. അത് പ്രകൃതി നിയമമാണ്. എന്നാൽ ആ പ്രായം നമ്മുടെ മനസ്സിനെ ബാധിക്കാതെ നോക്കിയാലോ. നാല്പതുകളുടെ അവസാനത്തിലുള്ള കുറെ സഹപ്രവർത്തകരുണ്ടായിരുന്നു. ഏതുനേരവും വയസ്സായി എന്നു പറഞ്ഞ് ഒന്നിനോടും മമതയില്ലാതിരിക്കുന്നവർ. അങ്ങനെയുള്ളവരെ മോട്ടിവേററു ചെയ്യുന്നതിലും പ്രയാസമുള്ളൊരു പണി വേറെയുണ്ടായിട്ടില്ല. Millennials അല്ലെങ്കിൽ Gen Z ആയ നിങ്ങൾക്ക് ഇപ്പോഴിതു…

Read More

” ചേച്ചിയെ തിരക്കി ഒരാൾ വന്നിരുന്നു. “ മൂന്നു ദിവസത്തെ അവധിക്കു ശേഷം ബാങ്കിലെത്തിയപ്പോഴാണ് അനിത പറഞ്ഞത്. ”ഒരാളോ അതാര്? എന്നു വന്നു? “ മൂന്നു ദിവസവും വന്നു. ഒരു നാലുനാലരയായിക്കാണും” ”കസ്റ്റമറാണോ?” ”അല്ല. അതു ഞാൻ ചോദിച്ചു. അറിയാത്ത ആളായതു കൊണ്ട് നമ്പറും കൊടുത്തില്ല. ബാങ്കിലെ നമ്പർ കൊടുക്കാമെന്നു പറഞ്ഞതാണ്. നേരിട്ടു കണ്ടോളാം എന്നു പറഞ്ഞിട്ടു പോയി. ഒരു 45 വയസ്സിനടുത്തു പ്രായം കാണും.” എന്നാലും ആരായിരിക്കും വന്നത്? ഉച്ചയൂണുസമയത്ത് രാജിയുടെ ചിന്ത അതായിരുന്നു. “നിൻ്റെ പഴയ ലൈൻ വല്ലതുമാണോ? പൊട്ടിപ്പോയതു കൂട്ടിക്കെട്ടാനെങ്ങാനും  വന്നതാണെങ്കിൽ “ വീട്ടിലെത്തി മോഹനോടു പറഞ്ഞപ്പോൾ മറുപടി അതായിരുന്നു. അവളൊന്നും മിണ്ടാതെ ആ അജ്ഞാതനേക്കുറിച്ചു മാത്രമോർത്തു നിന്നു. പിറ്റേന്ന് വൈകുന്നേരം അഞ്ചു മണിയ്ക്ക് അയാളെത്തി മേശയ്ക്കു മുന്നിൽ വന്നു നിന്നപ്പോഴാണ് രാജി തലയുയർത്തിയത്. ഒരു പുഞ്ചിരിയോടെ അയാളവളെ നോക്കി നിന്നു. അവൾ ചാടിയെഴുന്നേറ്റു. ”ഹരീ നീ…. മായ എവിടെ?” ”അപ്പോൾ നീ ഞങ്ങളെ മറന്നിട്ടില്ല” ”മറക്കുകയോ?…

Read More

“മോളുടെ കല്യാണമായി അല്ലേ? എല്ലാ കാര്യങ്ങളും പറഞ്ഞുറപ്പിച്ചോ? സ്വർണ്ണം എത്ര പവനാണ്?ഏതു കാർ വേണമെന്ന് അവർ പറഞ്ഞോ? കല്യാണച്ചെലവിന് എത്ര കൊടുക്കണം? വസ്തുവായിട്ടാണോ പണമായാണോ ബാക്കി?” ചോദ്യങ്ങളിങ്ങനെ നാലു പാടു നിന്നും വന്നു കൊണ്ടേയിരുന്നു. മറുപടി പറയാൻ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നതേയില്ല. പക്ഷേ വീണ്ടും പരശ്ശതം ചോദ്യങ്ങൾ ഒന്നിനു പിറകെ ഒന്നായി വന്നു. “അയ്യോ അവരൊന്നും ചോദിച്ചില്ലേ? ചോദിക്കുന്നതു കുറഞ്ഞുപോയാലോ എന്നു കരുതിയാവും.. അവൾ സ്വർണ്ണക്കടയിലെ മോഡലിനേപ്പോലെ നിൽക്കില്ലെന്നു പറഞ്ഞാലും നൂറു പവനെങ്കിലും കൊടുക്കണ്ടേ? വലിയ പഠിത്തക്കാരിയാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല. നിങ്ങളിങ്ങനെ ന്യായങ്ങളും പറഞ്ഞിരുന്നോ. നല്ല സ്വത്തുമായി ചെന്നില്ലെങ്കിൽ മോൾക്കവിടെ ഒരു വിലയും കാണില്ല കേട്ടോ” നമ്മുടെ സമൂഹത്തിൻ്റെ ചിന്താഗതികൾ എങ്ങനെ പോകുന്നുവെന്നു നോക്കൂ. സ്ത്രീധനം എങ്ങനെയാണ് ഒരു സാമൂഹ്യവിപത്തായി മാറുന്നത്? വിവാഹം നടക്കുന്ന സമയത്ത് കണക്കു പറഞ്ഞു നൽകേണ്ട അവസ്ഥ വരുമ്പോഴല്ലേ? സ്ത്രീധനത്തേക്കുറിച്ചു പറയുമ്പോഴെല്ലാം ഉയർന്നു വരുന്ന ഒരു പ്രശ്നമാണ് സ്ത്രീകളുടെ സ്വത്തവകാശം. പല സ്ഥലങ്ങളിലും സമുദായങ്ങളിലും ഇപ്പോഴും സ്ത്രീകൾക്ക് തുല്യ…

Read More

കാർ കോടതി വളപ്പിലേക്കു കയറിയതും ഹൃദയം പടപടാ മിടിക്കാൻ തുടങ്ങി. വിറയാർന്ന കൈത്തലങ്ങൾ കൊണ്ട് ഹാൻഡ് ബാഗിൽ മുറുകെപ്പിടിച്ചു. വല്ലാതെ വിയർക്കുന്നുണ്ടോ? നെറ്റിയും കഴുത്തും അമർത്തിത്തുടച്ചു കൊണ്ട് അടുത്തിരിക്കുന്ന ആളുടെ മുഖത്തേക്കൊന്നു പാളി നോക്കി. പഴയ ലാവണത്തിലെത്തിയതിൻ്റെ സന്തോഷം കൊണ്ടു തിളങ്ങുന്നു. ”നീയിറങ്ങ്. ഞാൻ വണ്ടി ഒതുക്കിയിട്ടിട്ടു വരാം.” ”എനിക്കു പേടിയാവുന്നു. “ ” പേടിക്കാനെന്തിരിക്കുന്നു? നിന്നെ തൂക്കിക്കൊല്ലാനൊന്നും പോകുന്നില്ല. കൂടിയാൽ ഒന്നോ രണ്ടോ വർഷം. “ ഞെട്ടലോടെ തറപ്പിച്ചു നോക്കുമ്പോൾ ആൾ പൊട്ടിച്ചിരിക്കുന്നു. ”എടീ മണ്ടീ, ഒന്നു സമാധാനിക്ക്. “ വരാന്തയിലൂടെ നടക്കുമ്പോഴും ആകെ പരവശയായിരുന്നു. കറുത്ത കോട്ടുമണിഞ്ഞ് വവ്വാലുകളെപ്പോലെ തലങ്ങും വിലങ്ങും വക്കീലന്മാരുടെ പട തന്നെ. “ആഹാ വക്കീൽ സാർ വീണ്ടും പ്രാക്ടീസ് തുടങ്ങിയോ? ” ഒരാൾ അടുത്തേക്കു വന്നു. ” ഇല്ലില്ല. ഇവൾക്ക് ഒരു ഇലക്‌ഷൻ കേസുണ്ട്. “ “എന്നാലിനി കുറെക്കാലം കയറിയിറങ്ങി നടക്കേണ്ടി വരുമല്ലോ. ടീച്ചർ പേടിക്കുകയൊന്നും വേണ്ട ഇതൊക്കെ വെറുതെയല്ലേ.” പേടിച്ചരണ്ട എൻ്റെ ദയനീയമായമുഖം…

Read More