വിഷാദവീഞ്ഞ് നുണയുന്നേരം ദൈവച്ചിരിയോടെന്നെ സ്നേഹം കൊണ്ട് തൊട്ടവനേ… നീയല്ലാതാരെന്നിൽ കവിതയായ് ഉയിർക്കുവാൻ…!
ഓരോ വേദനയിലും ഞാൻ നിന്നെയോർക്കും.. ഇനിയുമണങ്ങാത്ത അകമുറിവുകൾ നീയെന്ന് നിലവിളിക്കും.. നിന്നോളം ആരുമെന്നെ നോവിച്ചില്ലെങ്കിലും നിന്നോളം ആരുമെന്നെ സ്നേഹിച്ചില്ലെന്ന് ഞാനെന്നെ കെട്ടിപ്പിടിക്കും…!
ഞങ്ങൾ പ്രണയമെന്നെഴുതിപ്പോൾ തുടുത്തു പോയതാണ് ഭൂമി പാതാളങ്ങൾ.. നിലച്ചു പോയതാണ് ചുറ്റിലും ഒച്ചയനക്കങ്ങൾ… എന്നിട്ടും ഉടലോളം നീളത്തിൽ ഉമ്മ വെക്കാതെ, മുറുകിയ കെട്ടിപ്പിടുത്തങ്ങളാൽ പ്രണയത്തിന്റെ അതിർത്തികൾ…
പാതിയിൽ പൊലിഞ്ഞ സ്വപ്‌നത്തെ, കടിഞ്ഞൂൽ പെറ്റ് പോറ്റിയൊരാശയെ.. ഏറിടുന്ന നിരാശയെ… എന്റെയതീത ദുഃഖത്തെ, ഞാൻ നീയെന്നു വിളിക്കും..
നിന്റെ മണങ്ങളെ തൊട്ടെടുത്ത വിരൽത്തുമ്പുകളിൽ, ഞാനമർത്തി ചുംബിക്കാറുണ്ട്. ഏകാന്തതകളിൽ നീയുമ്മ വെച്ച കവിളിൽ നിന്റെ ചുണ്ടിൻ പാടുകൾ തിരയുമ്പോൾ, എന്നിലൊട്ടുമേ ഇല്ലാതെ പോയ് നീയെന്ന് തിണർപ്പ്…
നമ്മൾ കണ്ടിട്ടില്ലെന്ന്, സ്നേഹം കൊണ്ട് തൊട്ടിട്ടില്ലെന്ന്, മാറോട് ചേർന്നിരുന്നിട്ടില്ലെന്ന്, മുറുകെ പുണർന്ന് ഉമ്മ വെച്ചിട്ടില്ലെന്ന്, നിന്നോളമാഴത്തിൽ നിന്നിൽ ഞാൻ ജീവിച്ചിരുന്നില്ലെന്ന്, നിന്നിലലിഞ്ഞതിൽപ്പിന്നെ എന്നിൽ ഞാനൊട്ടുമേയില്ലെന്ന്, നീയൊരു നുണയായിരുന്നുവെന്ന്,…
ഞാനൊരു സമുദ്രം… നീയെന്നിൽ ചുറ്റി സഞ്ചരിക്കും നാവികൻ…! പ്രണയം പേറും യാനത്തിൻ അണിയത്തും അമരത്തുമായ് സ്വപ്നസഞ്ചാരി നീയൊരൊറ്റ നാവികൻ… തിരമുറിച്ച് കപ്പൽപ്പാത താണ്ടി കാലഭേദങ്ങൾ…
നീയില്ലായ്‌മയുടെ പൊള്ളലേറ്റും വരണ്ടുണങ്ങിയും ജീവന്റെ അവസാന പച്ചയും കൊഴിയാൻ തുടങ്ങവേ നിന്റെയോർമ്മകൾ വന്നെന്നെ കെട്ടിപ്പിടിക്കുന്നു… നീ ചുംബിച്ച പാടുകളിൽ വേര് മുളയ്ക്കുമ്പോൾ പിന്നെയും ജീവന്റെ പച്ച തിരയുന്നു….!…
എത്ര ശ്രമിച്ചിട്ടും അമ്മയെ ആശ്വസിപ്പിക്കാൻ അവൾക്ക് വാക്കുകൾ കിട്ടിയില്ല… അല്ലെങ്കിൽ തന്നെ വെറും 20 വയസ്സ് കഴിഞ്ഞ അവൾക്ക് 60 വയസ്സ് കഴിഞ്ഞ അമ്മയെ എങ്ങനെ, എത്രയ്ക്ക്…
നിന്നോടൊപ്പം എനിക്കൊരു യാത്ര പോകണം… വിശുദ്ധ രാജ്യങ്ങളുടെ അതിർത്തികൾ ഭേദിച്ച് ഒരു തീർത്ഥയാത്ര..! നിഗൂഢതകളുടെ രാജ്യങ്ങളെ കരമൊഴിവാക്കി അടിയറ വെച്ച്, വസന്തത്തെയൊന്നാകെ ഉടലിൽ നിറച്ച് നമ്മൾ…
