പുൽത്തുമ്പിൽ ഇര തേടുന്ന പുൽച്ചാടിയുടെ ഹരിതാഭമായ സ്വപ്നങ്ങൾ. ഒരു ചാട്ടത്തിന്റെ ദൂരത്തിൽ അടങ്ങുന്ന പശിയുടെ കാളൽ. ഏതിരുൾനാവിലൊടുങ്ങിയാ ജന്മം. ഓന്തിന്റെ നിറംമാറ്റമറിയാതെ പോയൊരു നിമിഷം. ***നിഷിബ എം നിഷി***
മറക്കണമെന്ന് കരുതി മറക്കാൻ ശ്രമിച്ചിട്ടും മറക്കാനാകാതെ മറവി ഒരു ഓർമ്മയായ് മാറിടുന്നു ഓർക്കണമെന്നു കരുതി ഓർക്കാൻ മാറ്റി വച്ചതൊക്കെയും ഓർമ്മ ഒരു മറവിയായും മാറിടുന്നു
ചിന്തകളുടെ ഭാരങ്ങൾ ഏതുമില്ലാതെ വർണ്ണസ്വപ്നങ്ങളുടെ ചിറകിൽ ശലഭമായി പാറി നടന്ന ഓർമകളിലെ പാവാടകാരിയോടിന്നു ചിറകു കരിഞ്ഞു ചിന്തകൾക്ക് മുറിവേറ്റു നിലത്തു പതിച്ചു വിതുമ്പുന്നവൾക്ക് അസൂയയാണത്രെ….
ഗുരുവായി വന്നെൻ്റെ ജീവനിൽ അറിവാകും മഴവില്ലിൻ വർണ്ണങ്ങൾ ചാലിച്ചതെത്ര പേർ! നവരസഭാവങ്ങൾമുഖമാകെചാർത്തിയോര – ക്ഷരസുന്ദരിയൊത്ത് ആടിയവരെത്ര പേർ! അക്ഷരവാതായനം തുറന്നറിവിൻ്റെ വിസ്മയലോകത്തിൽ കൂടെവന്നെത്ര പേർ! അറിവിൻ്റെ കടലാഴങ്ങളിലൊളിക്കുന്ന മുത്തുകൾ കാട്ടി കൊതിപ്പിച്ചതെത്ര പേർ!…
പണ്ടൊരിക്കൽ അവിടെ ഒരുവളുണ്ടായിരുന്നു എല്ലാവരെയും സ്നേഹിച്ച് സ്വയം സ്നേഹിക്കാൻ മറന്നവൾ ചിരിക്കാൻ മറന്നവൾ കരയാൻ മറന്നവൾ മറുപുറം നിന്നിട്ട് അവളെ കാട്ടി കൊടുക്കാൻ മുതിർന്നിട്ടും മുഖം നോക്കാൻ മറന്നവൾ പത്തരമാറ്റ് പോൽ മിന്നി തിളങ്ങി…
ശലഭം കുട്ടിക്കാലത്തെ വലിയൊരു മോഹമായിരുന്നു ‘അമ്മ നട്ടു വളർത്തിയ പൂച്ചെടികളിൽ ഇരുന്നും വട്ടമിട്ടു പറന്നും ഇടയിൽ തേൻ നുകർന്നും നൃത്തമാടുകയും ചെയ്യുന്ന പല വർണ്ണങ്ങളാൽ മനോഹരിയായ ശലഭങ്ങളെ കൈയിൽപിടിച്ചു ഓമനിക്കാനും കൂടെ പറക്കാനും പക്ഷെ…
മറവി ഒരു രോഗമായ് വിഴുങ്ങുന്ന നിമിഷം വരെ നീ മാത്രം.. നീ മാത്രമായിരിക്കും എൻ്റെ ഓർമ്മകളിലെന്നും എപ്പോഴും.
Back to 1999 ഇന്നലെ ബോർഡിൽ സംസാരിച്ചവരുടെ പേര് ലീഡർ നീതു എഴുതിയപ്പോൾ നിന്റെ പേര് ഏതാണ്ട് മധ്യഭാഗത്ത് ആയിരുന്നു. തൊട്ടു താഴെ ഞാനും സ്ഥാനം പിടിച്ചു. ചുരുക്കി പറഞ്ഞാൽ ഭാവിയിലെ നമ്മുടെ കല്ല്യാണലെറ്റർ…
“നിങ്ങളൊക്കെ ഏറെ വളർന്നു, പക്ഷേ നിങ്ങളുടെ അച്ഛനെ, എൻ്റെ കുട്ടേട്ടനെ വിചാരണ ചെയ്യാൻ മാത്രം നിങ്ങൾ വളർന്നിട്ടില്ല. “അമ്മയുടെ വാക്കിൻ്റെ അഗ്നിയിൽ മക്കളുരുകി. ഡോക്ടർ വീനസ്
പുതിയ ഐഫോൺ വാങ്ങിയപ്പോ തൊട്ട് തുടങ്ങിയതാണ് കെട്യോൾക് അതിനോടൊരു പുച്ഛം.. എന്നാപ്പിന്നെ ഓളെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യിക്കാൻ അവളെ മുന്നിൽ വെച്ച് ഫോണിലെ സിരി മോളെ വിളിച്ചു ഞാൻ, ”ഹായ് സിരി” ”ഹായ് ദെയ്ർ”…
അവൾ അട്ടഹസിച്ചു, ചിരിച്ചു, ഉറക്കെ കരഞ്ഞു. പെട്ടെന്ന് മൗനിയായി. എന്നിട്ട് ഉറക്കെ പറഞ്ഞു, ഞാൻ ഭ്രാന്തിയാണെന്ന്. അവൾ ഇങ്ങനെ ആവാൻ ഇട വരുത്തിയ യഥാർത്ഥ ഭ്രാന്തന്മാരെ തിരിച്ചറിയാതെ.. റംസീന നാസർ
പശ്ചാത്താപമണിഞ്ഞ പാതകി സ്വർഗ്ഗമിച്ഛിക്കുന്നുവെങ്കിലുമാ – പാതകഫലമറിഞ്ഞവർക്കെന്നും നരകമാം ജീവിതമീ ധരത്രിയിൽ .
നീ ചിരിക്കാറുണ്ടോ? ഇല്ല അതെന്താ? എന്റെ ചുണ്ട് ചിരി മറന്നിട്ടും ചിരി എന്നെ മറന്നിട്ടും കാലമേറെയായി……
ഓർമ്മകൾ നശിക്കുന്ന ഭ്രാന്തല്ലേ വിളിച്ചിട്ടും വരാത്ത മരണത്തെക്കാൾ നല്ലത്…..
നെഞ്ചുപൊട്ടി ഉള്ളുരുകി കണ്ണുകൾ പെയ്തു. ചുറ്റുമുള്ളവർ ആർത്തുവിളിച്ചു. “നല്ല തെളിനീർ!!”. ✍️ബബിത അഡിറ്റ്
ഏറ്റവും നിസ്വാർത്ഥമായ ലവലേശം അസൂയയില്ലാത്ത കുശുമ്പ് തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു വിഭാഗം എന്നുപറഞ്ഞാൽ അത് അധ്യാപകർ തന്നെയാണെന്നതിൽ ഒരു തർക്കം പോലുമില്ല. മറ്റെല്ലാ മേഖലകളിലും ചുറ്റുമുള്ളവർ അല്ലെങ്കിൽ താഴെയുള്ളവർ നമ്മുടെ ഒപ്പമോ അല്ലെങ്കിൽ മുകളിലോ…
ആദ്യ പ്രണയം എന്റെ പ്രണയ വല്ലരിയിൽ ആദ്യമായ് പൂത്ത മലരേ നിൻ സുഗന്ധത്തിൽ ചാലിച്ച ഓർമ്മകൾക്കിന്നും ഏഴ് വർണ്ണങ്ങൾ നിന്നെക്കുറിച്ചുള്ള സ്വപ്നങ്ങൾക്കിന്നും ആയിരം ചിറകുകൾ നിൻ മൃദു മന്ദഹാസത്തിന് ഇന്നും ആയിരം സൂര്യ ശോണിമ…
വൈകിവന്ന വസന്തമാണവൻ..നിനച്ചിരിക്കാത്ത നേരത്ത് ദൈവത്തിന്റെ അനുഗ്രഹം ഞങ്ങളിലേക്കെത്തിയ നിറ വസന്തം ഒരുപാട് പരീക്ഷണ കാലങ്ങൾക്ക് ശേഷം അവന്റെ കുഞ്ഞു പുഞ്ചിരിയും കിലു കിലുക്കവും വീടിനെയെന്ന പോലെ മനസിനെയും ഉണർത്തുന്നു… വരണ്ടുണങ്ങിയ മരുഭൂമിയിൽ ആർത്തലച്ചു പെയ്ത…
ഫലഭൂയിഷ്ഠമായ മണ്ണുപോലെയാണത്രേ പ്രണയിക്കുന്നവരുടെ മനസ്സ്. ഒന്നു കിളച്ചൊരുക്കി വിത്തിട്ടാൽ എന്തും നൂറുമേനി വിളയും. പക്ഷേ എന്റെ മനസ്സിൽ അവൻ നട്ടതൊരു ചേനയായിരുന്നു. പറിച്ചെടുത്തുകൊണ്ട് പോയിട്ടും ആ ചൊറിച്ചിലങ്ങു മാറുന്നില്ലെന്നേ! പണ്ടാരക്കാലൻ 😭
അവസാന ശ്വാസംവരെയും ഓർമകളിൽ കൊളുത്തി വലിക്കുന്ന മനസ്സിൽ കൊരുത്തു പോയ ചൂണ്ടകൊളുത്തു പോലെയാണ് ആദ്യ ആത്മാർത്ഥ പ്രണയം…..
