നിദ്രയെന്നെ പുൽകാത്ത രാവിൽ ഉള്ളിൽ.. ഉള്ളിന്റെയുള്ളിൽ നിന്നെടുത്തു ഞാൻ നുണയും ആലിപ്പഴമാണെന്റെ ആദ്യപ്രണയം..
വിശപ്പിന്റെ ചെറുകാടെരിയുന്നു എന്റെ ആത്മാവിൽ.. തുള്ളി സ്നേഹമിറ്റിക്കൂ.. വേവൊന്നു ശമിക്കട്ടെ..
കാലത്തിന്റെ കൈവഴികളിലെങ്ങോ കളഞ്ഞുപോയ മുഖങ്ങൾ ഒന്നൊന്നായ്… ഇന്നലെകളുടെ ചില്ലുജാലകങ്ങളിൽ മുട്ടിവിളിക്കുന്നു… ഓർമ്മകളുടെ വിരുന്നൂട്ടാൻ…..
നഷ്ടപ്രണയത്തിന്റെ ശവപ്പെട്ടിയ്ക്കുള്ളിൽ ഇന്നും വീർപ്പുമുട്ടി പിടയുന്നു.. നീ കടം തന്ന.. നിന്റെ ഉച്ഛ്വാസത്തിൻ ഇളം ചൂട് തങ്ങിയ ഒരു നൂറുമ്മകൾ…
ആഗ്രഹം മരണാസന്നന് അരികിലെത്തിയ കാലന്‍റെ ചോദ്യം അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ട് പ്രഭോ അങ്ങയോടൊപ്പം ഒരു സെല്‍ഫി
ജീവിതത്തിൽ ഏതിനും ഒരു അളവുകോൽ ആവശ്യമാണ്. വീഴ്ചയുടെ താഴ്ചയറിഞ്ഞാലേ ഉയർച്ചയുടെ ഉയരമറിയുള്ളൂ. ✍️ ബബിത അഡിറ്റ്
നെഞ്ചോട് ചേർത്തു നെറ്റിയിൽ മുകരുന്ന ചുണ്ടുകൾ പകരും കരുതൽ, പാൽമണം മാറാത്ത പിഞ്ചിളം ചുണ്ടുകൾ പകരുമനുഭൂതി, പ്രണയം പകരുന്ന ചുണ്ടുകൾ നാണം വിടർത്തുന്നു കവിളിണയിൽ, സ്നേഹം ,പ്രണയം, വാത്സല്യമങ്ങനെ ചുംബനങ്ങൾക്ക് മുഖങ്ങളേറെ, അന്ത്യ ചുംബനത്തിന്റെ…
സമയം വെളുപ്പിന് മൂന്ന് മണി. കട്ടിലിൽ കിടക്കുന്ന ഭാര്യയെ രാഹുൽ ഇരുട്ടിൽ പരതി. പക്ഷേ അവളില്ല. “ഇവൾ ഇതെവിടെ പോയി? ഈ പെണ്ണിന് ഇരുട്ടത്ത് ഒറ്റയ്ക്ക് ഇറങ്ങി പോകേണ്ട വല്ല കാര്യവും ഉണ്ടോ? നിറവയർ…
നരച്ച തെരുവീഥികളിലൊന്നിലൂടെ ഒരു കുടുംബം നടന്ന് നീങ്ങി. അച്ഛനും അമ്മയും രണ്ട് പെൺമക്കളും. എന്റെ മൂക്കിൻ തുമ്പിനെ തട്ടിത്തലോടിക്കൊണ്ട് മക്കളിൽ ഒരാളുടെ ചുവപ്പും മഞ്ഞയും കലർന്ന ഷാൾ കാറ്റിൽ പാറിപ്പറന്നു. കുട്ടികൾ കലപില കൂട്ടുകയും…
ഉമ്മ അത്രമേൽ ദൃഢമുള്ള ബന്ധങ്ങളത്രെ ഉമ്മ നൽകി സ്നേഹിച്ചതത്രയും . ബന്ധങ്ങൾക്ക് മൂല്യച്യുതി വന്നതും ഉമ്മയുടെ മൂല്യം കുറഞ്ഞതും ഇക്കാലമത്രെ . റംസീന നാസർ
ചിണുങ്ങി പെയ്തു തോർന്ന മഴത്തുള്ളികൾ കളിയാടിടവേ കൈചേർത്തിറുത്തൊരാ പൂമൊട്ടുകൾ കുമ്പിട്ടിടുമീ മണ്ണിൽ വിരഹമോതി മണമില്ല ഗുണമില്ല പൂവിതളുകൾ പിഴുതെടുത്തതും കളമൊരുക്കി പുതുമയുടെ ഗന്ധമോതും ഉടുപ്പുകളണിഞ്ഞവൾ നൃത്തമാടി നാവിലൂറും വിഭവങ്ങളാൽ തീന്മേശയിൽ നിറഞ്ഞു ആളെണ്ണം കുറഞ്ഞെന്ന്…
ഇടയ്ക്കൊന്ന് മേഘം മറച്ചെന്നുവച്ച് മരിച്ചുപോകുന്നവനല്ല സൂര്യൻ. ഇടയ്ക്കിടെ ഒത്തിരി പ്രതിസന്ധികൾ വന്നെന്നാൽ തളരുന്നവരാകരുത് നമ്മളും. ✍️ ബബിത അഡിറ്റ്
എല്ലുന്തിയ, വയറൊട്ടിയ ചിത്രങ്ങൾ. ക്യാമറക്കണ്ണുകൾ എല്ലാം ഒപ്പിയെടുത്തു. ദൈന്യതയെ വിറ്റ് കാശാക്കി. വിജയത്തെ ആഘോഷമാക്കി. എച്ചിൽ കൂമ്പാരം കുമിഞ്ഞു. വിശന്ന വയർ അത് മാന്തിക്കഴിച്ചു.. ✍️ബബിത അഡിറ്റ്
“എന്തിനാ നീ എപ്പോഴും എന്റെ കൂടെ നടക്കുന്നെ?” “എല്ലാരും ഉണ്ടായിട്ടും ആരുമില്ലാത്ത നിനക്ക് കൂട്ടായ് ആരെങ്കിലും വേണ്ടേ” “എല്ലാർക്കും ഞാൻ ഒരു ഭാരമാണ്.നാളെ നിനക്കും..” “എനിക്ക് നീ എങ്ങനെ ഭാരമാകും? നീ ഉണ്ടെങ്കിലേ ഞാനുള്ളൂ..ഈ…
ഇണ ———- സുഖദുഃഖങ്ങൾ മാറിമറഞ്ഞിടും അനിശ്ചിതമാകുമീ ജീവിതവീഥിയിൽ, സൗഭാഗ്യങ്ങൾ കൈവിളക്കേന്തി നിൽക്കും വേളയിൽ, കൂട്ടിനായെത്തും ലോകം മടിയ്ക്കാതെ. ഊഷരമാം ദുഃഖഗ്രീഷ്മത്തിൽ, കൂടെ നിൽക്കുന്നവരല്ലോ ഹൃദയം തൊട്ടറിയുന്നവർ. ജീവിതഋതുക്കൾ മാറിമറഞ്ഞീടിലും മാറ്റുകുറയാതെ കരുതൽ പകർന്നിടും ഇണയെ…
വിശന്ന വയറിന്റെ മുന്നിൽ വിളമ്പിയ അന്നത്തിനു മുമ്പിലെ പുഞ്ചിരി ലോകം ജയിച്ചു വന്ന യോദ്ധാവിന്റെ പുഞ്ചിരിയേക്കാൾ മനോഹമാണ്..!!!
പറയാതെ മനസ്സിനെ പരസ്പരമറിയുന്ന മുഖം കറുക്കാതെ പരസ്പരം കേൾക്കുന്ന മടുക്കാതെ മുഖമൂടികളില്ലാതെ നമ്മളെ നമ്മളായി സ്നേഹിക്കുന്ന സ്വപ്നങ്ങൾക്ക് ചിറകുമാകാശവും ഒരുക്കുന്ന വീഴ്ചയിൽ പരസ്പരം താങ്ങാവുന്ന ഒരാൾ അതാവണം ഓരോ മനുഷ്യന്റേയും ഇണ ഒരുറക്കത്തിൽ മാത്രം…
ഇണ ഇണക്കുരുവിപോൽ കഴിഞ്ഞവർ . കളിച്ചും ചിരിച്ചും കലഹിച്ചും സന്തോഷത്തോടെ വാണവർ . പെട്ടന്നൊരുനാൾ അവരിലൊന്നിനെ മൃത്യു കവർന്നെടുത്തഹോ . ചിറകറ്റു വീണ തൻ ഇണയെ നോക്കി പൊട്ടിത്തകർന്നു കരഞ്ഞവള്‍ . പിന്നെ ചിരിച്ചില്ല…
ഒരു വേള ഞാൻ നിശബ്ദയാവും. കണ്ണുകളടച്ചു നിദ്ര പൂകും. ശൂന്യതയിൽ അലിഞ്ഞു ചേരും. അന്നാവും.., അന്നാവും നാം നമ്മളിൽ നിന്നും നീയും ഞാനുമാകുന്നത്. …
അകതാരിലുണരുന്ന ആത്മപ്രകാശം പോൽ അനുവാദമില്ലാതെയുള്ളിൽ തെളിയുന്നിന്നാദ്യമായി, ഒരു നോക്കിനായോ ഒരു വാക്കിനായോ കൊതിക്കുന്നു, മിടിപ്പുയരും ഹൃദയതാളത്തിൽ മുഴങ്ങും നാമമതൊന്നു മാത്രം, ആദ്യാനുരാഗമിതാനന്ദമോ ആദ്യാഭിലാഷസാഫല്യമോ, അത്രമേൽ എന്നെ പുണരുന്നൊരനുഭൂതിയിലാർദ്രമാകുന്നിതെൻ മനം, ചിത്രപതംഗങ്ങൾ നിറയും പൂവനി പോൽ…
