മരിച്ച മനസ്സുകളെ കുഴിച്ചു മൂടാനായ് മനോഹരമായ ഖബറൊന്നുണ്ടാക്കണം. പത്നിതന്നോർമ്മയ്ക്ക് ഷാജഹാൻ നിർമ്മിച്ച താജ്മഹലിനെപ്പോലെ മനോഹരമായൊന്ന്. തേങ്ങുന്ന മനസ്സുകളുടെ തേങ്ങലിന്നലയൊലികൾ പുറത്തേയ്ക്കെത്താതിരിയ്ക്കാനായ് ബന്ധിച്ചിടേണം ഖബറിനെ മന്ത്രച്ചരടിനാൽ സസൂകഷ്മം. സ്വപ്നങ്ങളിനിയും കാണാതിരിക്കാനായ് മനോരാജ്യങ്ങളിൽ മടങ്ങാതിരിക്കാനായ് മൂർച്ചയുള്ള വാക്കുകൾ…
ഒരു പനിനീർപ്പൂവിന്റ പരിമളം പോലെന്റെ കപോലങ്ങൾ ലോലമായ് തഴുകിത്തലോടിക്കടന്നുപോമീ മന്ദമാരുതൻ തന്നുടെയുറവിടമെവിടാകാം. എന്നെ നിനച്ചെന്റെ പ്രിയനിൽനിന്നുതിരുന്നയോരോരോ ശ്വാസനിശ്വാസവുമാകുമോ?. പ്രാണനെപ്പോലെന്നെ പ്രണയിക്കുന്നുണ്ടാകാം. അതാകാമീ നിശ്വാസത്തിനുള്ളം കുളിർപ്പിക്കുമൂഷ്മാവ്. കരളിലോ നിറയെ കനവുകളാകാം അതാകാമീ പരിമളത്തിന്നു നിദാനം.
മൗനത്തിൽ മൂടുപടമണിഞ്ഞിടുന്നു ചിലർ മൂടുപടമതങ്ങു മാറ്റിയാലോ അറിയാതെ തന്നെ വാചാലരായ് മാറിയേക്കാം ഞാനെൻ മൗനത്തിൽ മൂടുപടമഴിച്ചുവെന്നാൽ പണ്ഡിതനല്ല പാണ്ഡിത്യം പ്രസംഗിച്ചിടാനായ്. സുഭാഷിതമോതുവാൻ ഞാൻ പ്രവാചകനുമല്ല. ഒരുപക്ഷേ ഞാനൊരു വിമതനായേയ്ക്കാം. ആർത്തലച്ചു വരും തിരമാലകൾ പാറക്കൂട്ടത്തിലിടിച്ചു…
വെള്ളിമേഘംപോൽ വെളുത്ത പുടവയും ചുറ്റിയിരിക്കുന്നു മുത്തശ്ശിമിന്നുന്ന വെള്ളിനൂൽ പോലെ വെളുത്തതാം കൂന്തലുമായൊരു മുത്തശ്ശിപല്ലില്ലാ മോണയും കാട്ടിച്ചിരിക്കുമ്പോൾഒരു പിഞ്ചു പൈതലെപ്പോലല്ലോഒരു കഥ ചൊല്ലുവാൻ,ഒന്നു താലോലിക്കാൻപേരക്കിടാങ്ങളെ തേടുന്നൂമക്കളില്ലാ, പേരമക്കളില്ലകൂടെ നിഴലായി ഭൂതകാലം മാത്രംപോയകാലത്തെ നിറമുള്ള ഓർമ്മകൾതാലോലിച്ചീടുന്നു മുത്തശ്ശിആരുടെയോ…
ഞാൻ രാഷ്ട്രീയമെഴുതാത്തത്തിനാലാകാം എന്നെ നക്സലൈറ്റെന്നു മുദ്ര കുത്താത്തത്. ഞാൻ മതമെഴുതാത്തതുകൊണ്ടാകാം എന്നെ തീവ്രവാദിയാക്കാത്തത്. ഞാൻ ജാതി എഴുതാത്തതുകൊണ്ടാകാം എന്നെ അടിയാളനാക്കാത്തത്. ഞാൻ പ്രണയവും, വിരഹവും ജീവിതത്തിന്റെ ചവർപ്പും, മധുരവും എഴുതുന്നതുകൊണ്ടാകാം എന്നെ സ്മാർത്ത വിചാരത്തിനു…
പറയുന്നതും പ്രവർത്തിക്കുന്നതും എല്ലാം വിവാദമാകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അധ്യാപകൻ കുട്ടിയെ ശാസിച്ചാലും ശാസിച്ചില്ലെങ്കിലും കുറ്റം; മാതാപിതാക്കൾക്ക് പോലും മക്കളെ നേർവഴിക്കു നടത്താൻ ബുദ്ധിമുട്ട്. സോഷ്യൽ മീഡിയയുടെ അതിപ്രസരം കാരണം വാക്കും നോട്ടവും…
അർഹരല്ലാത്തോർക്കു സ്നേഹം വിളമ്പുവാൻ വ്യഗ്രത കാട്ടുന്ന വിഡ്ഢികളേ നിങ്ങൾ വിഡ്ഢിത്തമങ്ങു തിരിച്ചറിഞ്ഞീടൂ കൊട്ടിയടച്ചിടൂ ഹൃദയത്തിൻ വാതിലുകൾ.
മരണമേ നീയെന്നെ പുൽകുന്ന നേരത്തു കനിവിന്റെ കാണികയല്പം ബാക്കി വയ്ക്കേണമേ. അടച്ചിട്ട മുറിയിൽ ഇരുട്ടിന്റെ മറവിൽ മരുന്നിന്റെ മണത്തിൽ കറുപ്പായി നീയെന്നെ കൂട്ടാൻ വരരുതേ. വെളിച്ചത്തെ എന്നും പ്രണയിച്ചിരുന്ന ഞാൻ, ഈ വെളിച്ചത്തിൻ പ്രഭയിൽ…
കേരളത്തിന്റെ പ്രകൃതിയിലും സംസ്കാരത്തിലും നാളികേരത്തിന് പ്രധാന സ്ഥാനമുണ്ട്. പച്ചപ്പ് പൊതിഞ്ഞു നിൽക്കുന്ന കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്നത് കേരവൃക്ഷങ്ങൾ ആണ്. കേരളത്തിന്റെ കാലാവസ്ഥയും മണ്ണും തെങ്ങ് വളരാൻ അനുയോജ്യമാണ്. നാളികേരത്തിൽ നിന്ന്, കരിക്കിൻ വെള്ളം,വെളിച്ചെണ്ണ,…
എനിയ്ക്കു നല്കാൻ നിന്റെ കൈയിലൊരിയ്ക്കലും വറ്റാത്ത നീരുറവയുണ്ടോ സ്നേഹവും കരുതലും മാത്രം അണപൊട്ടിയോഴുകുന്നയമൂല്യമാമൊരു നീരുറവ.
ഞാൻ പേന കയ്യിലെടുക്കുകയും അക്ഷരങ്ങളെ കൂട്ടിച്ചേർക്കാൻ കൊതിയ്ക്കുകയും ചെയ്തു, അവരെന്നെ മറന്നു പോയിരുന്നു അതോ ഞാനവരെയോ? മഷി പുരണ്ട വിരലുകളെ സ്നേഹിച്ച ആറുവയസുകാരി ഉള്ളിലെവിടെയോ തേങ്ങുന്നു ആരും കാണാത്ത ആരും അറിയാൻ ശ്രമിക്കാത്ത…
ആ നീലവെളിച്ചം എന്റെ കണ്ണിലേയ്ക്ക് അതിശക്തമായി പതിച്ച നിമിഷം ഞാൻ തിരികേ ബോധത്തിലേക്ക് വന്നു, ഈ നേരമത്രയും കണ്ണീരൊഴുക്കിക്കൊണ്ട് തെരുവിലൂടെ നടക്കുകയായിരുന്നു എന്ന് തെല്ല് ജാള്യതയോടെ ഞാനോർത്തു. നീലവെളിച്ചത്തിൽ നിന്നും മാറി നടക്കുന്തോറും…
ജീവിതം എന്നത് കാത്തിരിപ്പിന്റെ പുസ്തകമല്ല, ഓരോ ദിവസവും നീ എഴുതുന്ന കഥയാണ്. വീണുപോയ ഇടങ്ങളിൽ നിന്ന് തന്നെ എഴുന്നേൽക്കാൻ പഠിക്കുക, കാരണം നിന്റെ മുറിവുകളാണ് നിനക്ക് കരുത്ത് പകരുന്നത്. മറ്റുള്ളവർ എന്ത്…
നബിദിനോണം …………………. ദഫ് മുട്ടിൻ്റെ താളത്തിൽ ആഘോഷ റാലികൾ ആധിയുടെ ഉത്രാടപാച്ചിൽ പെയ്തുതോരാതെ ഋതു മറന്ന മഴ ചിങ്ങത്തിൽ ചിന്നിച്ചിതറി തെരുവലങ്കാരങ്ങൾ കുതിർത്തിരിക്കുന്നു സന്ധ്യയ്ക്കൊരു കുഞ്ഞുമഴ മാബലി എഴുന്നള്ളുവാൻ മഴവില്ലു തീർക്കുന്നു പാഠശാലകളിൽ…
നടന്നു തീർത്ത വഴികളിലൊക്കെയും നടനവൈഭവമേറിയ മുഖങ്ങൾ. കളങ്കമില്ലാത്ത പുഞ്ചിരി കണ്ടതു ശിശുക്കളാം പൂക്കളിൽ മാത്രം. നടീനടന്മാർ നിറഞ്ഞാടുന്നൊരു നാട്യഗൃഹമോ ഭൂമിയിത്. മനസ്സിനെയാനന്ദിപ്പിക്കാൻ തേടിയ വഴികളൊക്കെയും മനസ്സിനെ നോവിച്ചപ്പോൾ മടുത്തു മനസ്സ് സ്വയം മരണം വരിച്ചു.…
എനിയ്ക്കു മുറിയണം വല്ലാണ്ടു മുറിയണം. പ്രണയത്തിൽ മുറിയണം, സ്നേഹത്തിൽ മുറിയണം, വാത്സല്യത്തിൽ മുറിയണം, ഏകാന്തതയിൽ മുറിയണം. മുറിവുകളുടെ അഭാവത്തിലീ ജീവിതമേനിക്കസഹ്യമാകുന്നു. ആഴമേറിയ മുറിവുകളുടെ നോവെന്നെ ജീവിക്കുന്നിപ്പോഴുമെന്നോർമ്മപ്പെടുത്തും. ശിരസ്സിലോ ഭാരം ഞാൻ പേറുന്നേയില്ല. എൻ മനസ്സിന്റെ…
പ്രണയത്തെ എഴുതുവാൻ ഭയമാണെനിക്ക്. ഞാൻ പ്രണയത്തിലാണെന്ന് തെറ്റിദ്ധരിച്ചാലോ. വിരഹത്തേയെഴുതാനും ഭയപ്പാടുണ്ടെനിക്ക്. ഞാൻ വിരഹിണിയായങ്ങു ചിത്രീകരിക്കപ്പെടും. സദാചാരബോധത്തിൻ തലപ്പത്തു നിൽക്കുന്ന മലയാളമനസ്സുകളെ ഭയമാണെനിക്ക്. വിരക്തിയെക്കുറിച്ചങ്ങെഴുതിയോ പോയാലോ തലയ്ക്കു വെളിവില്ലയെന്ന സഹതാപം. ഭക്തിയാൽ നാമസങ്കീർത്തനം ചെയ്തെന്നാൽ വ്യക്തമായിട്ടും…
പ്രണയ സാക്ഷ്യത്തിന്റെ അലിഖിത നിയമത്തിൽ പോലും നാം എന്ന ലോകത്തെ എത്ര മനോഹരമായിട്ടാണ് വർണിച്ചിരിക്കുന്നത്. കാറ്റായും മഴയായും വേനലായും എല്ലാം നാം ഇല്ലാതെ ഒരു കാലവും കടന്നു പോയിട്ടില്ല.. മനോഹരമായ സ്വപ്നത്തിന്റെ കാവടത്തിൽ നിനക്കായി…
മറുവാക്കിനായി കാത്തിരിക്കുമ്പോഴും ആ സൂര്യകിരണങ്ങൾ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ട്, ഒരു കള്ളപ്പുഞ്ചിരി – ഒന്നും മനസ്സിലായില്ല എന്ന പോലെ… ചുമന്നു തുടുത്ത ആ ചെമ്മൺ പാതയിൽ നമ്മുടെ പ്രണയത്തിനു സാക്ഷ്യം വഹിച്ച് പറയാതെ പറയുന്നുണ്ടായിരുന്നു….…
മനസ്സേ പൊറുക്കുക നിന്നപരാധി ഞാനിന്ന്. നിന്നാശകളൊന്നുമേ നിറവേറ്റാനാകാത്ത ഹതഭാഗ്യനാണു ഞാൻ. ഇനിയെനിക്കൊരു ജന്മവും വേണ്ട. അതൃപ്തനാമാതമാവിനെ പേറാൻ ദുർബലമാമൊരുടലും വേണ്ട. മെഴുകുതിരിപോലുരുകിത്തീരാൻ ഉറപ്പില്ലാത്തൊരു കരളും വേണ്ട. അടിച്ചമർത്തിയടക്കിപ്പിടിക്കാൻ ചഞ്ചലമാമൊരു മനസ്സും വേണ്ട. അണിഞ്ഞ മുഖംമൂടിയഴിയാതിരിക്കാൻ…
