Author: Geminikraj

അധ്യാപിക.വായനയോടും എഴുത്തിനോടും ഒത്തിരി ഇഷ്ടം..കവിതയെ കൂടുതൽ ഇഷ്ടപ്പെടുന്നു.കൂട്ടക്ഷരങ്ങളിലൂടെ കൂട്ടുകൂടാനും എഴുതാനും ഒരിടം കിട്ടി. ❤️

സ്ത്രീ, അവൾ ചിന്തയാണ് അവൾ ജ്വാലയാണ് കാലത്തിൻ അടിത്തട്ടിൽനിന്നുയർന്നു വരുന്ന സത്യം സമത്വം അവൾക്കുള്ള കരുണയല്ല അവൾക്കുള്ള നീതിയാണ് കരുണയുടെ ഭാഷയും സഹനത്തിന്റെ ദർശനവും അവളുടെ ഹൃദയത്തിൻ മർമ്മരങ്ങൾ. അവളുടെ കണ്ണുകളിൽ ഒളിച്ചിരിക്കുന്നു അനന്തസ്വപ്നങ്ങളിൻ പ്രകാശം. ജെമിനി കെ രാജ്

Read More

കേളികൊട്ടായി അത്തതിൻ പൂക്കുടയേന്തി പുലർന്ന പുലരിയിൽ ഓർമ്മയിലൊരോണവില്ലു മാഞ്ഞു കാലത്തിൻ പൂവിളിപ്പാട്ടിന്നീണം പകർന്നൊരോണം ഉണ്ണിക്കരങ്ങളാൽ പൂക്കളം തീർത്തൊരോണവെയിലിൻ ശേലിൽ പൊന്നോണമായി പുതുമയാർന്നൊരു പുലരിയിൽ കുളിരേറ്റ കാറ്റിൻ പാട്ടിൽ ഓണത്തുമ്പികളോർമ്മയായി പാറുന്നു. ഇന്നിതാ,തിരക്കിട്ട വീഥികൾ കച്ചവടചന്തയിലെ പൂക്കൾ കൈയിലെ ഫോണും മനസ്സിലെ തിരക്കും നേര മില്ലാത്തോരാക്കിമാറ്റി.. തൊടിയിലെ പൂക്കളിറുക്കലും ഒക്കെയൊ- രോർമ്മയായ് മാറുന്നു. അന്നുമിന്നും ഒരേ സൂര്യൻ, ഒരേ വെളിച്ചം അവനിയിൽ അത്തതിൻ തൂവെളിച്ചം പകരും ഏകതയുടെ ഗാനവുമായി.. നിറങ്ങളുടെ പൂക്കളം ഒരുമയിൻ ഉത്സവമായി. -ജെമിനി കെ രാജ് –

Read More

അടിമ സ്വന്തനാട്ടിലന്യനായി വിശപ്പിനും ദാരിദ്ര്യത്തിനും അടിമയാകുന്നവർ മറ്റൊരാളുടെ വാക്കിനായി ജീവിച്ചു സ്വപ്‌നങ്ങൾ അടക്കിവയ്ക്കുന്നൊർ ശരീരത്തോട് മാത്രമല്ല ചിന്തയോടും വികാരത്തോടുമടിമത്തം അജ്ഞാനത്തിന്റെ ഇരുളിൽ കുടുങ്ങി, വിദ്യയുടെ വെളിച്ചം തേടി അലയുന്നവർ. സമ്പത്തിനും അധികാരത്തിനും അടിമയായി, മനസ്സിനെ നഷ്ടപ്പെടുത്തിയവർ; ആത്മാവിനെ പണയപ്പെടുത്തി ജീവിതം അടിമപ്പെടുത്തുന്നവർ ജാതിയുടെ പേരിൽ ഇരുകാലിമാടുകളെപ്പോലെ വിറ്റുവില വാങ്ങി സ്വന്തനാട്ടിലാട്ടിലടിമകളായവർ പണത്തിന്റെയും കച്ചവടദാസ്യത്തിൽ വിറങ്ങലിക്കുന്നവർ; സ്വാതന്ത്ര്യം സ്വപ്നം മാത്രം, ജീവിതം വേദനയായി മാറുന്നവർ. എന്നാലും— ചങ്ങലകൾ എത്ര ശക്തമായാലും, അടിമ അതു തീ പോലെ പടർന്നു വളരും. ഒരു ശബ്ദം മറ്റൊന്നിനോടു ചേർന്നാൽ, അടിമത്തത്തിന്റെ മതിലുകൾ തകർന്നുവീഴും. ആകാശത്തെ പോലെ വിശാലമായ സ്വാതന്ത്ര്യം ഒരുനാൾ വരും; അവിടെ മനുഷ്യൻ, മനുഷ്യനായി തന്നെ ജീവിക്കും. ജെമിനി കെ രാജ്

Read More

പച്ചപ്പിൻ പുതപ്പു മണ്ണിൽ വിരിച്ച് ആകാശ നെറ്റിയിൽ ചിങ്ങത്തിൻ പൊൻകിരണം ചാർത്തി മഴത്തുള്ളികൾ പെയ്തൊഴിയാതെ മഴമേഘങ്ങൾ… നനവിൻ കുളിർത്തെന്നൽ വീശി വയൽക്കിളിപ്പാട്ടുമായി പൊന്നിൻ ചിങ്ങം വന്നല്ലോ ഇളവെയിലിൻ ചെറുവളകളണിഞ്ഞു പ്രഭാതം, സ്വർണ്ണ പുടവഞ്ഞുറിഞ്ഞുടുത്തു വന്നല്ലോ. മേടകുളിരകറ്റി മിഥുനത്തിൻ ദുരിതക്കയത്തിൽ നിന്നു കരേറി കർക്കിടക വറുതി ഒഴിഞ്ഞെത്തുന്ന പൊന്നിൻ ചിങ്ങം വന്നല്ലോ ഓർമ്മകളിൻ മാസ്മര സംഗീതമായി കാലത്തിൻ വെണ്മണിപ്പൂക്കളുമായി ചിങ്ങം പിറന്നല്ലോ.. Gemini K Raj

Read More

കടലിൻ നീലിമയിൽ നിശബ്ദയായ നീ കാലത്തിൻ കനലിൽ ചുട്ടുപൊള്ളുന്ന നുഭവത്തിൻ കണികയായ് മാറി നീ ജീവിതത്തിൻ രുചിക്കൂട്ടിൽ നീ വേണം ചിരിയുടെ മാധുര്യമേറുമ്പോഴും മിഴിനീരിൻ രുചിയുപ്പുതന്നെ. ജെമിനി കെ രാജ്

Read More

അന്യന്റെ കൈയ്യിൽ മണ്ണു പിടഞ്ഞപ്പോൾ കണ്ണിൽ തീ പാറിയവൻ ആദിവാസി വെട്ടിത്തെളിച്ച വീഥികൾ രക്തം നനച്ച കഥകൾ അവരുടെ നൃത്തം ഭൂമിയുടെ മിടിപ്പ് അവരുടെ പാട്ട് ചരിത്രത്തിൻ ശ്വാസം അവരുടെ ചിരിയിൽ പ്രകൃതിയുടെ വസന്തം. ആദിവാസി, അവരുടെ കാലുകൾക്ക് വിശ്രമമില്ല അവരുടെ ചുവരുകൾക്ക് സിമന്റ് കട്ടകളില്ല, അവർ തണുപ്പിൽ വിറക്കുന്നു ചൂടിൽ ഉരുകുന്നു മഴയിൽ നനയുന്നു അവരുടെ കാടും അവരുടെ മണ്ണും അവർക്കു സ്വന്തം. -ജെമിനി കെ രാജ്-

Read More

അന്നുനീയെൻ കണ്ണുകളെ നക്ഷത്രങ്ങളോടുപമിച്ചു എൻ വാക്കുകൾ കാറ്റുപോൽ കുളിരെന്നു ചൊല്ലി നീ എൻ സ്നേഹത്തെ പുഴുയോടുപമിച്ചു നീ എൻ മൊഴി നിശകളിൽ തെളിയും ദീപമെന്നു മൊഴിഞ്ഞു നീ ഒടുവിൽ, ജീവിതം ഒരു കവിതപോലെ, അക്ഷരങ്ങൾ ഉപമകൾ തേടി നീണ്ടു നിൽക്കുന്ന നിശബ്ദതയിൽ നിനക്കുള്ളൊരുപമയായി ഞാൻ.. ജെമിനി കെ രാജ്

Read More

അറിയാതെ പെയ്തൊരു വേനൽ മഴയിൽ നിനവിലൊരു നനവായി വന്നു നീ അപരിചിത നേത്രങ്ങൾക്കൊണ്ടു നാം പരസ്പരം പുഞ്ചിരി പങ്കുവച്ചു അരികിലെന്നുമൊരു ഉപാധിയില്ലാസ്നേഹമായി പെയ്തൊഴുകുമ്പോൾ പ്രിയ സുഹൃത്തേ, നിനക്കായി വാക്കുകൾ ഹൃദയത്തിൽ കൊരുക്കുന്നു ഞാൻ നിനക്കായെഴുതിയ സൂര്യോദയങ്ങൾ, നിന്നോർമ്മകളിൽ കവിതയായി. അറിയാതെ നാം കണ്ട നേരം മിഴികൾ സാകൂതമുഴിഞ്ഞു ചുണ്ടിൽ മൃദു സ്മിതം തൂകി പാദങ്ങളിടറാതെ കാത്തു നീ സ്നേഹത്തിൻ കൈപിടിച്ചു നാം നടന്നു ഒരേ പാതയിലൂടെ.. ജെമിനി കെ രാജ്

Read More

നീലവെളിച്ചത്തിൻ സ്‌ക്രീനിൽ മിഴിമുന കോർത്ത്‌ വിരൽത്തുമ്പിലൂടൊഴുകി നീങ്ങുന്ന പല പല കാഴ്ചകൾ പുതു പുതു സൗഹൃദങ്ങൾ കമന്റുകൾ, ലൈക്കുകൾ, ഷെയറിങ്ങുകൾ കാറ്റുപോലെ വീശിയടിക്കും വാർത്തകൾ ഫെയ്ക്കും ഫെയ്ക്കല്ലാത്തതും ഹൃദയത്തിൻ കാഴ്ചകൾ സ്റ്റാറ്റസായി മാറുന്നു വിരസമാം നിമിഷങ്ങളെ സരസമാക്കുന്ന മീഡിയ വ്യാജത്തിൻ നിഴൽ വീഴ്ത്തി നീലവെളിച്ചത്തിൻ സ്‌ക്രീനിൽ മിഴിമുന കോർത്ത്‌ വിരൽത്തുമ്പിലൂടൊഴുകി നീങ്ങുന്ന പല പല കാഴ്ചകൾ പുതു പുതു സൗഹൃദങ്ങൾ കമന്റുകൾ, ലൈക്കുകൾ, ഷെയറിങ് കാറ്റുപോലെ വീശിയടിക്കും വാർത്തകൾ ഫെയ്ക്കും ഫെയ്ക്കല്ലാത്തതും ഹൃദയത്തിൻ കാഴ്ചകൾ സ്റ്റാറ്റസായി മാറുന്നു വിരസമാം നിമിഷങ്ങളെ സരസമാക്കുന്ന മീഡിയ വ്യാജത്തിൻ നിഴൽ വീഴ്ത്തി സത്യത്തിൻ മുഖം മറച്ചിടും ഏകാന്തതയിൽ കൂട്ടായി വന്നിടും അറിവുകൾ വിരൽത്തുമ്പിലെത്തിക്കും മീഡിയ. ഓർക്കുക, വെർച്വൽ ലോകത്തിനപ്പുറം യാഥാർഥ്യമാം ലോകത്തെ, വാക്കുകൾക്കായി കൊതിക്കുന്ന കാതുകൾ കൈപിടിച്ചൊഴുകാൻ കൊതിക്കുന്ന സ്നേഹം കാത്തിരിക്കുന്ന മനസ് ഡേറ്റയിലല്ല, മനുഷ്യരിലാണന്നോർക്ക. -ജെമിനി കെ രാജ്

Read More

ഇന്നലെ കഴിഞ്ഞപോലെ…. എന്റെ ജീവിതയാത്രയിൽ പാതി വഴിയിൽ വച്ചു എന്നോടൊപ്പം കൂടിയ എന്റെ സഹയാത്രികൻ. ഞങ്ങളുടെ ഒന്നിച്ചുള്ള യാത്രയിൽ പിന്നീട് ഒരാൾ കൂടി കൂട്ടിനു വന്നു. വേനൽ മഴപെയ്ത്തിൽ പുതുമണ്ണിന്റെ ഗന്ധം എങ്ങും പരന്നൊഴുകിയ ഒരു മെയ് മാസപ്പകലിലാരുന്നു ഞങ്ങൾ ആദ്യമായി കണ്ടത്. സാധാരണ ചെക്കനും ചെക്കന്റെ കൂട്ടുകാരും ആയിട്ടാക്കുമല്ലോ പെണ്ണുകാണാൻ വരുന്നത്. എന്നാൽ ഇവിടെ ഇങ്ങനായിരുന്നു… അച്ഛനും അമ്മാവനും ചെക്കനും കൂടിയാണ് എന്നെ കാണാൻ വന്നത്. നല്ലൊരു ഞായറാഴ്ച. എന്റെ വീട്ടിൽ കുറെ കുട്ടിപ്പട്ടാളം ഉണ്ട്. ചെക്കൻ വരുന്നത് അവർ ജനാലയിൽക്കൂടി നോക്കിയിട്ട് എന്റരികിൽ ഓടിവന്നു പറഞ്ഞു. കൊള്ളാം സൂപ്പർ.. ഞാനും പതിയെ ജനലരികിൽ ചെന്നു നോക്കി. പക്ഷെ കാണാൻ കഴിഞ്ഞില്ല. ‘ ആ സാരമില്ല എന്തായാലും എന്നെ കാണനാണല്ലോ വന്നിരിക്കുന്നത്.’ മനസ്സെന്നോട് പറഞ്ഞു. ചേച്ചി വന്നു പറഞ്ഞു “വേഗം സാരിയുടുക്ക്. അതാ നിനക്കു നന്നായി ചേരുന്നത് ” ഞാൻ സാരിയുടുത്തു. നെഞ്ചിന്റെ ഇടിപ്പ് കൂടിയതുപോലെ. ഇതാദ്യമായിട്ടല്ല ഈ ചായ…

Read More