Author: Sreeja Ajith

വായനയോട് പ്രിയം.

കാലമേറെയായ് അടിമത്തം തുടച്ചു നീക്കിയിട്ടെന്നാകിലും, മനുഷ്യനെന്നുമൊരടിമ തന്നെ. മനോവികാരങ്ങൾ തൻ, സ്നേഹബന്ധങ്ങൾ തൻ, അനുഭവങ്ങൾ പകർന്നു നൽകിയ മനോവ്യഥകൾ തൻ, ആരുമറിയാതുള്ളിലൊളിപ്പിയ്ക്കും ഭീതികൾ തൻ, അപകർഷതകൾ തൻ, കരങ്ങളിൽ നിരന്തരം പിടഞ്ഞു തീരും പാവം അടിമ.

Read More

പ്രിയനിമിഷങ്ങളെ എന്നെന്നും ഓർമ്മയിൽ സൂക്ഷിച്ചിടാനായ് പകർത്തിവെച്ചിടാം, ഭംഗിയിൽ കാത്തുവെച്ചിടാം, ശാസ്ത്രത്തിൻ സംഭാവനയാകും നിശ്ചലചിത്രങ്ങൾ തൻ അനുഗ്രഹത്താൽ.

Read More

മനുഷ്യൻ ഏകനായി ജനിക്കുന്നു. ഏകനായിത്തന്നെ മരിക്കുകയും ചെയ്യുന്നു. കവിയുടെ വാക്കുകൾ കടമെടുത്താൽ, പാന്ഥർ പെരുവഴിയമ്പലം തന്നിലെന്നപോലെ, നാം കയറിനിൽക്കുന്ന ഇടത്താവളങ്ങൾ മാത്രമാണ് ഈ ലോകബന്ധങ്ങൾ. ഇങ്ങനെയൊക്കെ തത്വചിന്ത പറഞ്ഞാലും ഒരു മനുഷ്യനും ഈ ലോകത്ത് ഒറ്റപ്പെട്ടു ജീവിയ്ക്കാനാവില്ലെന്നതാണ് നിഷേധിക്കാനാവാത്ത സത്യം. ഒറ്റപ്പെടൽ പോലെ നോവ് നൽകുന്ന അനുഭവവും വേറെയില്ല തന്നെ. മനുഷ്യനെപ്പോലെ ജനിച്ചു വീണ നാൾ മുതൽ ഇത്രയേറെ കാലം പരസഹായം വേണ്ട മറ്റൊരു ജീവിയുമില്ലെന്നുള്ളതാണ് സത്യം. പ്രായപൂർത്തയാകുന്നതു വരെയും അതു കഴിഞ്ഞാലും ഒരു കുട്ടി തന്റെ മാതാപിതാക്കളുടെയും മുതിർന്ന വരുടെയും സഹായം പല കാര്യങ്ങളിലും തേടുന്നുണ്ട്. ചുറ്റുമുള്ള പലരെയും നാം ചിലപ്പോൾ നമ്മുടെ അഭയസ്ഥാനമായി കരുതാറുണ്ട്.  എന്റെ കാര്യവും വ്യത്യസ്തമല്ല. എനിക്കു ചുറ്റിലുമുണ്ടായിരുന്നു ജനിച്ചു വീണ നാൾ മുതൽ സ്നേഹത്തിന്റെയും കരുതലിന്റെയും കവചം തീർത്തവർ. അച്ഛനും അമ്മയും വീട്ടുകാരും കൂട്ടുകാരും അധ്യാപകരുമെല്ലാം ചെറുപ്പത്തിൽ എന്റെ ലോകമായി. പേടികളും അരക്ഷിതാവസ്ഥകളുമകറ്റി എന്റെ ലോകത്തെ സുന്ദരമാക്കി മാറ്റിയത് ഇവരെല്ലാം ചേർന്നാണ്. വിദ്യാർത്ഥി ജീവിതത്തിലെ മധുരസ്മരണകളെല്ലാം…

Read More

പുതുവർഷത്തിൻ പുത്തൻപ്രതീക്ഷകൾ തൻ പുതുവെളിച്ചം, മലയാളമണ്ണിൽ നിറച്ചുകൊണ്ടെത്തിടുന്നു പൊൻചിങ്ങപ്പുലരി. കലിതുള്ളിയാടും കർക്കിടകപ്പെരുമഴയിൽ കുളിച്ചുനിൽക്കും കേരളഭൂമി, പുതുപുഷ്പങ്ങൾ ചൂടിനിന്നിടുന്നു. മാവേലിമന്നനെ വരവേറ്റിടാൻ, ഓണപ്പൂവിളികൾക്കായ് നാടും മാലോരും ചമഞ്ഞൊരുങ്ങി നിൽക്കും നാളുകൾ വരവായ്.

Read More

ഒരു നുള്ളോളമുപ്പു മതി നമ്മുടെ രസമുകുളങ്ങളെ ത്രസിപ്പിച്ചിടുവാൻ, അല്പം പോലുമില്ലെങ്കിലോ, രുചിയില്ലാതെ പാഴായിടുമേതു വിഭവവും. ആത്മാർത്ഥയില്ലാ മനുഷ്യബന്ധങ്ങളുമതുപോലെ, ഉപ്പില്ലാ ഭോജ്യം പോൽ നിർവികാരമാം ബന്ധനം മാത്രം.

Read More

സിംഹത്തെപ്പോൽ പ്രതാപത്തിൽ വാണരുളും മനുഷ്യനെ നിസ്സാരനായ് മാറ്റിടാൻ കാലമെന്ന മാന്ത്രികനു കണ്ണിണ ചിമ്മിത്തുറക്കും നേരം മാത്രം മതിയായിടും.

Read More

വിവാഹത്തെ ഒരു പെൺകുട്ടിയ്ക്ക് ജീവിതം നൽകുന്ന പുരുഷന്റെ ഔദാര്യമായി കാണാതെ പരസ്പരസ്നേഹവും വിശ്വാസവുമുള്ള രണ്ടു പേരുടെ കൂട്ടായ്മയായിക്കണ്ടാൽ മാത്രമേ സ്ത്രീധനം നൽകിയുള്ള അടിമക്കച്ചവടം അവസാനിക്കൂ.താഴെ കേൾക്കുന്ന സംഭാഷണം ശ്രദ്ധിക്കൂ. “അമ്മേ, എനിക്കിവിടെ പറ്റുന്നില്ല. സ്ത്രീധനം കുറഞ്ഞു എന്ന് പറഞ്ഞു എന്നും വഴക്കാണ്.” “മോളെ, നീ നമ്മുടെ കുടുംബത്തെയോർത്ത് ഒന്ന് അഡ്ജസ്റ്റ് ചെയ്യു. അച്ഛൻ അവർക്ക് വേണ്ടത് കൊടുക്കും.” “ഇന്നലെ ചേട്ടൻ എന്നെ ചവിട്ടി. മുടിയ്ക്ക് കുത്തിപ്പിടിച്ചു. ഞാൻ ഇനിയിവിടെ നിൽക്കില്ല.” ഒരാഴ്ചയ്ക്കു ശേഷം സന്ധിസംഭാഷണങ്ങൾക്കൊടുവിൽ അവൾ ഭർത്താവിന്റെ വീട്ടിൽ തിരിച്ചെത്തി. അവളുടെ ഫോൺ നിലത്തെറിഞ്ഞു പൊട്ടിച്ചതും ആഗ്രഹിച്ചു നേടിയ ജോലിയ്ക്ക് പോകാൻ സമ്മതിയ്ക്കാത്തതും വീണ്ടും അഡ്ജസ്റ്റ് ചെയ്തു ഒതുക്കി. അവസാനം മടുത്തു ഒരു മുഴം കയറിൽ അവൾ ജീവിതമെന്ന അഡ്ജസ്റ്റ്മെന്റ് അവസാനിപ്പിച്ചപ്പോൾ ആ കേസും പണത്തിന്റെയും സ്വാധീനത്തിന്റെയും അഡ്ജസ്റ്റ്മെന്റിൽ ഒതുക്കിത്തീർത്തു. ഇതല്ലേ പലപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത്? വിസ്മയ, ഉത്ര, ഷേർലി, അതുല്യ ഇങ്ങനെ എത്രയോ സ്ത്രീജന്മങ്ങൾ കൊടും ക്രൂരതകൾ അനുഭവിച്ചു മരണത്തിനു കീഴടങ്ങുന്നു.…

Read More

ഭൂമിയിൽ ജീവൻ തളിർത്തിടാൻ വേണം നനവാർന്ന മണ്ണ്. ജീവിതത്തിൽ ബന്ധങ്ങൾ തൻ വേരുകൾ ആഴ്ന്നിറങ്ങാൻ വേണം, കരുണയാൽ, സ്നേഹത്താൽ നനവാർന്ന മനം.

Read More

ബാല്യത്തിൻ സ്മരണകൾ മനസ്സിലെത്തി നോക്കിടും നേരങ്ങളിൽ എങ്ങു നിന്നോ വീശിടുന്നുണ്ടൊരു കുളിർതെന്നൽ കൊതി പകരും മാമ്പഴമണവുമായ്.

Read More

ഓരോ നീക്കവും ജാഗ്രതയോടെ ചെയ്യുകിൽ, വിജയം നേടിടാം ജീവിതമാം ചതുരംഗത്തിൽ. ഭാഗ്യനിർഭാഗ്യങ്ങൾ നിയന്ത്രിച്ചിടും ചൂതാട്ടം നിരന്തരം നടക്കുമീയൂലക വാഴ്‌വിൽ, ചതി തൻ പകിടയെറിഞ്ഞു തളർത്തിടുന്നു മർത്യനെ വിധിയെന്ന അദൃശ്യനാം കളിക്കാരൻ നിനച്ചിരിക്കാതെ ചിലനേരം.

Read More