സ്നേഹവാത്സല്യങ്ങളും കരുതലും നിറഞ്ഞു തുളുമ്പുമൊരാലിംഗനം ആശങ്കകൾ നിറഞ്ഞു നിൽക്കും മനസ്സിൻ മുറിവുകളിൽ ആശ്വാസത്തിൻ ലേപനം പുരട്ടിടും, കൂരിരുൾ നിറയും വഴിയിലും കൂടെ നടന്നിടാൻ കൂടെയുണ്ട് സ്നേഹങ്ങളെന്ന തോന്നലിൽ സാന്ത്വനത്തിൻ കുളിർമഴയായ് പൊഴിഞ്ഞിടും.
Author: Sreeja Ajith
വീട്ടിൽ നിന്നുമിറങ്ങി നടക്കുമ്പോൾ അയാൾ ഒരുറച്ച തീരുമാനത്തിലെത്തിയിരുന്നു. ഇനിയുമൊരു അധികപറ്റായി ഇവിടെ നിൽക്കേണ്ട. പക്ഷേ ഇനിയെങ്ങോട്ട് പോകാനാണ്. കയറിക്കിടക്കുവാൻ ഒരു കൂര പോലുമില്ലാതെ എന്തു ചെയ്യും? അയാൾ ബസ്സ്റ്റോപ്പിലെ മരബെഞ്ചിലിരുന്നു. കയ്യിൽ ചെറിയ തുകയുള്ളത് കൊണ്ട് തല്ക്കാലം പട്ടിണി കിടക്കേണ്ടി വരില്ലെന്ന ആശ്വാസമുണ്ട്. പക്ഷേ അത് തീരാൻ അധികം താമസമില്ല. പിന്നെയെന്താണ് ചെയ്യുക? എന്തെങ്കിലും ജോലി നോക്കാമെന്നു വെച്ചാൽ തന്റെ കഥകളെല്ലാമറിയുന്ന ആരാണ് തനിക്കൊരു ജോലി തരിക. ചിന്തയിൽ മുഴുകിയപ്പോൾ തല പെരുക്കുന്നത് പോലെ തോന്നി. കഴിഞ്ഞു പോയ രംഗങ്ങൾ അയാളുടെ ഹൃദയത്തിൽ ചോരച്ചാലുകൾ ഒഴുക്കിക്കൊണ്ട് ഓർമ്മയിൽ പുനർജ്ജനിച്ചു. ജീവിതത്തിൽ അറിഞ്ഞു കൊണ്ട് ആരേയും വേദനിപ്പിച്ചിട്ടില്ല. എന്നിട്ടും ഇങ്ങനെ അനാഥനായി അലയേണ്ടി വന്നത് എന്തുകൊണ്ടാണ്? എന്തൊക്കെ പ്രതീക്ഷകളോടെയാണ് മരുഭൂമിയിലേയ്ക്ക് പോയത്. നാടും വീടും വീട്ടുകാരും അത്രയേറെ പ്രിയപ്പെട്ടവയായിരുന്നു. പക്ഷേ വീട്ടിലെ ബാധ്യതകൾ ശ്വാസംമുട്ടിക്കാൻ തുടങ്ങിയപ്പോൾ അമ്മയുടേയും അച്ഛനില്ലാത്ത കുടുംബത്തിന്റെയും രക്ഷയ്ക്കായി വേദനയോടെ ഒരു പറിച്ചുനടൽ വേണ്ടിവന്നു. ഏതൊരു പ്രവാസിയേയും പോലെ നാടിനെ…
കൂടുമ്പോൾ ഇമ്പമേറും കുടംബമെന്ന സുന്ദരഗാനത്തിൽ, അപശ്രുതി കലരാതെ അമൃതധാരയായ് നിരന്തരം മുഴങ്ങിടാൻ, ഇണക്കത്തോടെ തമ്മിലൊന്നു ചേർന്നു വസിക്കേണം അംഗങ്ങളെല്ലാരും, സ്നേഹരാഗത്താൽ ഈണം പകർന്നു, വിട്ടു വീഴ്ച്ച കളാൽ സംഗീതം നൽകേണം. ശ്രവണ സുന്ദരമാം ഗാനത്തിൻ പദങ്ങൾ പോലവേ.
കടൽത്തീരത്തുള്ള ആ നഗരത്തിനു വലിയ മാറ്റമൊന്നും വന്നിട്ടില്ലായിരുന്നു. ഇരുപത് വർഷങ്ങൾക്കു മുൻപാണ് ഇവിടം വിട്ടത്. അന്നത്തെ അപേക്ഷിച്ച് കുറെ കെട്ടിടങ്ങൾ കൂടി ഉയർന്നു വന്നിട്ടുണ്ടെന്നേയുള്ളു. എങ്കിലും ആ പൗരാണിക നഗരം ഏറെക്കുറെ അതിന്റെ പഴയ മാതൃകയിലുള്ള കെട്ടിടങ്ങളും അങ്ങിങ്ങായി ഓടുന്ന പഴഞ്ചൻ കുതിരവണ്ടികളുമെല്ലാമായി മാറ്റമില്ലാതെ നിലകൊള്ളുന്നുണ്ട്. റെയിൽവേ സ്റ്റേഷനിൽ നിന്നും ഹോട്ടലിലേയ്ക്ക് രണ്ടു കിലോമീറ്ററോളമുണ്ട്. ഓട്ടോയിലിരുന്ന് അയാൾ കൗതുകത്തോടെ പുറത്തേയ്ക്ക് നോക്കി. പിന്നോട്ടോടി മറയുന്ന കാഴ്ചകൾക്കൊപ്പം അയാളുടെ മനസ്സും വർഷങ്ങൾക്ക് പുറകിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടം ചെലവഴിച്ച നഗരമാണിത്. യൗവ്വനാരംഭത്തിൽ പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ആർത്തുല്ലസിച്ചു നടന്നിരുന്ന വീഥികൾ. നാട്ടിൽ നിന്നും കാതങ്ങൾക്കകലെ അതു വരെ കാണാത്ത കാഴ്ചകൾ കണ്ട്, ആകാശത്തോളം ഉയരത്തിൽ സങ്കല്പസൗധങ്ങൾ മനസ്സിൽ തീർത്തിരുന്നത് ഈ നഗരത്തിലെ ജീവിതകാലത്താണ്. കോളേജിലെ പഠിപ്പ് കഴിഞ്ഞു നാട്ടിൽ ചെറിയ ജോലികൾ ചെയ്തു കഴിഞ്ഞിരുന്ന ദിവസങ്ങളിൽ ഒരു സർക്കാർ ജോലിയായിരുന്നു ഏറ്റവും വലിയ സ്വപ്നം. രാവു പകലാക്കിയുള്ള…
പാലിച്ചിടാൻ വിഷമങ്ങൾ ഏറെയുണ്ടാകിലും, ജീവിതം മുഴുവനും മുറുകെപിടിച്ചീടുകിൽ ഉള്ളിൽ ആനന്ദവും സംതൃപ്തിയും എന്നും നിറച്ചിടും നന്മയല്ലോ സത്യസന്ധത.
അഴകഴവുകൾ ഒപ്പിച്ചു മനോഹരമായ് ചമച്ചൊരുക്കും, ശില്പം വിളിച്ചോതിടുന്നു ശില്പി തൻ കരവിരുത്. നിർജ്ജീവമാം ശില്പങ്ങളെ തൻ സർഗ്ഗശേഷിയാൽ ജീവൻ തുടിക്കും പോൽ മനോജ്ഞമാക്കിടുന്നു ശില്പികൾ. രൂപത്തിൻ തികവോടെ ബുദ്ധിയും വികാരങ്ങളും ചേർത്തൊരുക്കിയ മർത്യനെപ്പോൽ പൂർണ്ണതയെഴും സൃഷ്ടിയെന്തുണ്ട് ഭൂവിൽ? ചെറിയൊരു കൈപ്പിഴ വന്നുപോയീടുകിൽ ജീവിതത്തിൻ ഗതി തന്നെ മാറിടും പ്രതിഭാസമല്ലോ മനുഷ്യസൃഷ്ടി.
അക്ഷരങ്ങളാം വർണ്ണങ്ങൾ ചാലിച്ചെഴുതിയ, മോഹനവാങ്മയ ചിത്രമല്ലോ പുസ്തകമോരൊന്നും. വിജ്ഞാനത്തിൻ ലോകം തുറന്നിടുന്നു മുന്നിൽ, ഭാവന തൻ ചിറകിലേറി വിസ്മയലോകങ്ങൾ താണ്ടിടും സ്വപ്നസഞ്ചാരിയായ് മാറ്റിടുന്നു അനുവാചകനെ. പുസ്തകം തുറന്നു തന്നിടും ലോകത്തിൽ അലിഞ്ഞു ചേരാൻ കൊതിച്ചിടുന്നു വായന ലഹരിയാക്കിയ മനുഷ്യൻ.
ഉലകിൽ ജീവന്റെ സ്പന്ദനം ശബ്ദങ്ങൾ, ശബ്ദമുഖരിതമീ ലോകത്തിൽ മർത്യനു നിശ്ശബ്ദത തൻ ശാന്തത പലപ്പോഴും കിട്ടാക്കനിയായിടുന്നു. ഏകാന്തത തൻ മൂകമാം തുരുത്തിൽ നിന്നിടും നേരം മനുഷ്യൻ, തിരിച്ചറിയുന്നു തന്നുള്ളിലെ ശ്രുതിമധുരമാം സംഗീതത്തെ, സ്വന്തം ആത്മാവിൻ മന്ത്രണത്തെ.
സ്കൂളിനു മുന്നിൽ ബസ്സിറങ്ങി നടക്കുമ്പോൾ മൃദുല വാച്ചിൽ നോക്കി. ഒൻപതു മണിയാവുന്നേയുള്ളു. ഭാഗ്യം, നേരത്തെ എത്തി. ആദ്യ ദിനം തന്നെ വൈകിയെത്തുമോ എന്ന് പേടിയുണ്ടായിരുന്നു. സ്വന്തം നാട്ടിൽ, പഠിച്ച സ്കൂളിൽ തന്നെ ട്രാൻസ്ഫർ കിട്ടി വന്നതിന്റെ ആവേശമൊന്നും അവൾക്കില്ലായിരുന്നു. ശരിക്കും അസൗകര്യമുണ്ടാക്കുന്നതായിരുന്നു ഈ ട്രാൻസ്ഫർ. പിറന്ന നാട്ടിൽ നിന്നും പറിച്ചു മാറ്റപ്പെട്ടിട്ട് വർഷങ്ങളായി. കൂടെ പഠിച്ച പലരും ഫേസ്ബുക്കിലും ഒക്കെയായി പരിചയം പുതുക്കാൻ ശ്രമിച്ചെങ്കിലും മൃദുല എല്ലാവരുമായി ഒരകലം പാലിച്ചു. സ്വന്തം ബാച്ചിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലും അവൾ നിശ്ശബ്ദയായിരുന്നു. എല്ലാവരും പഠനകാലത്തെ മധുരമുള്ള ഓർമ്മകൾ പങ്കുവെയ്ക്കുമ്പോൾ മൃദുലയുടെ ഓർമകളിൽ കയ്പ്പ്നീർ നിറയുമായിരുന്നു. മനസ്സിൽ ഏറ്റവും വെറുപ്പോടെ ഓർക്കുന്നത് ഈ സ്കൂളിൽ പഠിച്ചിരുന്ന ദിനങ്ങളെയായിരുന്നു. ചിരപരിചിതമായ ആ ഇടനാഴിയിലൂടെ ഓഫീസ് റൂം ലക്ഷ്യമാക്കി നടക്കുമ്പോൾ അവിടെ വീണു കിടന്നിരുന്ന ഇരുണ്ട നിഴലുകൾ പോയ കാലത്തെ മോഹഭംഗങ്ങളാണെന്ന് അവൾക്കു തോന്നി. പഠിക്കാൻ വലിയ മിടുക്കിയൊന്നുമല്ലായിരുന്നു അവൾ. എങ്കിലും നന്നായി പരിശ്രമിക്കുമായിരുന്നു. അച്ഛൻ ചെറിയ കച്ചവടം…
ഏഴുനിറങ്ങളിൽ അഴകിൻ വർണ്ണക്കാഴ്ചയായ്, നിനച്ചിരിക്കാതെ വിൺകോണിൽ തെളിയും മഴവില്ലിൻ മനോഹരദൃശ്യം, ക്ഷണനേരമെങ്കിലും ആനന്ദവിസ്മയങ്ങൾ നിറച്ചിടുന്നു മനുഷ്യമനസ്സിൽ. ജീവിതത്തിലെ സുന്ദരനിമിഷങ്ങളുമിതു പോൽ ആകസ്മികമല്ലോ. അപ്രതീക്ഷിതമായ് മുന്നിലെത്തി, കൊതിതീരെ ആസ്വദിക്കുന്നതിന്നു മുന്നേ മാഞ്ഞുപോയിടുന്നു ചിലപ്പോൾ.
