നന്ദിയെന്നതു നന്മയുടെ നാന്ദി, വന്നവഴികളെ വിസ്മരിക്കാത്ത ഹൃദയത്തിന്റെയുണ്മ, അഹങ്കാരത്തിന്റെ കറുപ്പൊരിക്കലും പുരളാത്ത വെണ്മ, കിട്ടിയ തണലിനെ അർഹർക്കായി കാത്തുവെക്കുന്ന ചേതന, നന്ദിയെന്നതു ഹൃദയത്തിലുരുവാകും സ്നേഹതീർത്ഥം, പ്രാർത്ഥനയായതുള്ളിൽ…
മറയ്ക്കാനുള്ളത് മറയ്ക്കണം എന്ന് അവളുടെ ശരീരം ! മറക്കാനുള്ളത് മറക്കണം എന്ന് അവളുടെ ഹൃദയം !!! ഹൃദയം വിങ്ങി പൊട്ടി അലമുറയിടുന്നത് മറവിയുടെ മറയിൽ ആരും കേട്ടില്ല…
നഷ്ടങ്ങൾ എന്നാൽ അത് നമ്മളുടെ ഇഷ്ടങ്ങളുമാണ്, കാരണം നഷ്ടമെന്ന് നമ്മൾക്ക് തോന്നണമെങ്കിൽ അത് നമ്മളുടെ ഇഷ്ടങ്ങൾ മാത്രമായിരിക്കും, തിരിച്ച് കിട്ടില്ല എന്ന് അറിഞ്ഞാലും നമ്മൾ അതിനെ ഇഷ്ടപ്പെട്ടുകൊണ്ടിരിക്കും.…
തോരാത്ത മഴ… തണുത്തുറഞ്ഞ അന്തരീക്ഷം. ലിവിങ് റൂമിലെ സോഫയിൽ പതുപതുത്ത കുഷ്യനിൽ തലയും ചാരി, പ്രമുഖരുടെ നടന സമവാക്യങ്ങളെ കുറിച്ചുള്ള ടിവിയിലെ ചർച്ചയും കണ്ടു പുറത്തെ മഴയും…
“ആ പെണ്ണ് ഏതാണ്?” നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് കവലയിൽ ബസിറങ്ങി റോഡിന്റെ ഓരം ചേർന്നു അവൾ നടക്കുമ്പോൾ പിന്നിൽ ദാമുവേട്ടന്റെ ചായക്കടയിലിരുന്ന് ആരോ ചോദിക്കുന്നുണ്ടായിരുന്നു. “അത് ആ…
“നിനക്കീ നരച്ച സാരിയേ ഉള്ളോ..” ഗേറ്റ് പൂട്ടി മടങ്ങുമ്പോൾ കെട്ട്യോന്റെ ചോദ്യം കേട്ട് അവൾ ഒരു വിളറിയ ചിരി ചിരിച്ചു. ഭാഗ്യം, ചെരിപ്പിന്റെ വിട്ടുപോയ വാറിന് പകരം…
പാനിപൂരി ഒരെണ്ണം ഒറ്റയടിക്ക് മുഴുവനും വായ്ക്കകത്താക്കി ചുണ്ടുകൾ ചേർത്തുവയ്ക്കുന്നതിൻ്റെ തത്രപ്പാടിലായിരുന്നു ഞാനപ്പോൾ. റോഡരികിൽ പാനി പൂരി ആരാധകരുടെ മദ്ധ്യത്തിലായിരുന്നിട്ടും വഴിയരികിൽ നിന്ന് കഴിക്കുന്നതിൻ്റെ വിമ്മിഷ്ടം കണ്ണുപൂട്ടി നിന്നുകൊണ്ടാണ്…
” ലക്ഷ്മി ആൻ്റീ, ആ സുപാലിൻ്റെ ലോൺ ഫയൽ ഒന്ന് അപ്രൂവ് ചെയ്യാമോ? മാനേജരുടെ കയ്യിൽ ഉടനെ കൊണ്ട് കൊടുക്കാൻ പറഞ്ഞു. ” ലക്ഷ്മി തലയുയർത്തി…
“ഡീ.. ന്തേലും ചില്ലറയുണ്ടാവോ കയ്യില്..?” ചെറുതായി നര കയറിയ കുഞ്ഞു താടിയിലും നെറ്റിയിലും വിയർപ്പ് പൊടിഞ്ഞ് മുന്നിൽ വന്ന് നിന്ന് അവനെന്നോട് ചോദിച്ചപ്പോൾ പതിവ് പോലെ ഞാൻ…
ആദ്യഭാഗം ========================== ഇങ്ങനെയൊരു വിധി കാത്തുവെച്ചിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞില്ലല്ലോ കർത്താവേ. ഇനിയൊന്നു കാണുവാൻ കഴിയുമോ…? ആ സ്വരമൊന്ന് കേൾക്കാൻ ആകുമോ..? അന്നവൻ നൽകിയ ജ്വല്ലറി ബോക്സും മാലയും…
