അനന്തരം ആ നിമിഷങ്ങളുടെ അന്ത്യത്തിൽ കാമം പ്രേമത്തിനെ കൊന്നു; അവസാനമെന്നോണം പ്രേമം കാമത്തെ നോക്കി, എന്തിന്? അതിന്റെ കണ്ണുകളിൽ പകപ്പ് കാമം ഒന്ന് കണ്ണിറുക്കി പിന്നെ മനോഹരമായി ചിരിച്ചു എനിക്ക് കടന്നു വരാനായി നീ…
നിങ്ങളെല്ലാവരും ഒന്നൊഴിയാതെ, ഏകമനസ്സോടെ ശരിവെയ്ക്കാൻ പോകുന്ന ഒരു വസ്തുത ഞാൻ പറയാം. കറുമ്പികൾക്കും വെളുമ്പികൾക്കും ഇത് രണ്ടിനുമിടയിൽ തൊലിനിറമുള്ള എല്ലാ പെണ്ണുങ്ങൾക്കും ഒരുപോലെ ചേരുന്ന നെയ്ൽ പോളിഷ് – ക്യൂട്ടെക്സ് – ന് ഒരു…
പ്രിയനേ, ഞാനും നീയും നമ്മളായി മാറിയ ദിനങ്ങളിൽ മതിയാകാതെ പോയ സംസാരങ്ങൾ പൂരിപ്പിക്കാനായി ഞാനെഴുതിയ കത്തുകൾ ഓരോ വരിയും വീണ്ടും വീണ്ടും നീ പറഞ്ഞിരുന്ന വൈകുന്നേരങ്ങളിൽ പിന്നേ… എന്നതിൽ വീണ്ടും തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന…
നിണം ചാലിച്ചെഴുതിയിരുന്ന പ്രണയലേഖനങ്ങൾക്ക് ആത്മാർത്ഥയുണ്ടായിരുന്നു അവ കാവ്യാത്മകമായിരുന്നു. ഇന്നു കമിതാക്കൾ നിണമൊഴുക്കുന്നത് അത്രയും കാവ്യാത്മകമായ അതേ പ്രണയത്തിനു തന്നെ. റംസീന നാസർ
നമുക്ക് നമ്മൾ ഉഉള്ളിടത്തോളം വേറാര് വേണം, പ്രണയിക്കാൻ? സ്വയം സ്നേഹം ഇല്ലാതെ മറ്റൊരാളെ സ്നേഹിക്കാൻ സാധിക്കില്ല. കാരണം, നമ്മൾ മറ്റുള്ളവരിൽ കാണുന്ന സ്നേഹം നമ്മൾ നമ്മിൽത്തന്നെ കാണുന്ന സ്നേഹത്തിൻ്റെ പ്രതിഫലനം മാത്രമാണ്. – ദീപ…
ഉമിനീരിലലിഞ്ഞു ചേർന്ന് പ്രണയം തുല്യം ചാർത്തുമ്പോൾ നീയും ഞാനും മറന്ന് നമ്മളെന്നായി തീരുന്ന മനോഹരനിമിഷമെന്നത്രേ ചുംബനങ്ങളുടെ മേൽവിലാസം.
ആത്മാർഥമായി പ്രണയിച്ചവനും ഹൃദയം പകുത്തു നൽകിയവനും . അവളുടെ ശരീരത്തെ ആയിരുന്നു. പരിശുദ്ധ പ്രണയമെന്നത് കേവലം മാംസനിബിഢമായി മാറിയ ഈ കലികാലമെത്ര ദുസ്സഹം. റംസീന നാസർ
എനിക്കു പ്രിയമുള്ള ഓർമ്മകൾ സമ്മാനിച്ചവള്‍. നൊമ്പരത്തിൽ ചേർത്തു പിടിച്ചവൾ. സന്തോഷത്തിൽ മതിമറന്നു ചിരിച്ചവള്‍. ഞാൻ പേറുന്ന ഭാരങ്ങൾക്ക് കൈത്താങ്ങു നൽകുന്നവൾ. എന്റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റിയവൾ. എന്റെ ജീവനു വർണ്ണം നൽകുന്നവൾ. എന്റെ ജീവന്റെ പാതിയായവൾ.…
ദുഷ്ടരെ നിങ്ങൾ ഭയക്കേണ്ടതില്ല. കാരണം, അവർ ദുഷ്ടരാണെന്ന് നിങ്ങൾക്കറിയാം. നിങ്ങൾ യഥാർത്ഥത്തിൽ ഭയക്കേണ്ടത് നല്ലവരെയാണ്. അവർക്ക് ദുഷ്ടരാവാൻ ഇനിയും അവസരങ്ങളുണ്ട്.
എന്റെ പ്രിയതമേ ! അവളുടെ ചെവിയോട് മുഖമടുപ്പിച്ചു പ്രണയം തുളുമ്പുന്ന സ്വരത്തിൽ അവൻ മൊഴിഞ്ഞതേ ഓർമ്മയുള്ളു . ചാടിയെഴുനേറ്റു കട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ എടുത്തു അയാളുടെ മടിയിൽ ഇരുത്തി അമർഷത്തോടെ ഭർത്താവിനെ നോക്കിയവൾ .…
വാശിപ്പുറത്ത് ചിലരെ നമ്മൾ മനഃപൂർവം മറന്നേക്കാം! പക്ഷെ അത് എന്നെന്നേക്കുമായി ഒരു നഷ്ടമായി തീരാതെ ഇരിക്കണമെങ്കിൽ ആ വാശിയെ മറന്നിട്ട് സ്നേഹത്തെ കൂട്ട് പിടിച്ച് തിരിച്ച് ചെന്നേക്കണം! അവർ മുഖം തിരിക്കില്ല.. കാരണം ആ…
ആരോടെങ്കിലും വിരോധം മനസ്സിൽ സൂക്ഷിക്കുക എന്നുള്ളത് ആരും അറിഞ്ഞു കൊണ്ട് ചെയുന്ന ഒന്നാവില്ല. സാഹചര്യം കൊണ്ട്, പെരുമാറ്റം കൊണ്ട്, ചതിക്കപ്പെട്ടത് കൊണ്ട്, വിശ്വാസവഞ്ചന നേരിട്ടത് കൊണ്ട് തുടങ്ങി പല കാരണങ്ങളാൽ നമുക്ക് പലരോടും വിരോധമോ…
അടച്ചിട്ട വാതിലിനുള്ളിൽ അകവും പുറവും കൂർത്ത നഖമുനകളാൽ കീറി മുറിക്കപ്പെട്ട് ചുടുചോര ചിന്തും മനസ്സ് പേറി പലവിധ വേഷങ്ങൾ കെട്ടിയാടി തളർന്നു വല്ലപ്പോഴുമൊരിക്കൽ വെളിച്ചത്തിലേക്കവൾ കാലുകുത്തുമ്പോൾ അവളെയണിയിക്കാൻ മുഖപടമായി ഒരു വാക്ക്! അതുമാത്രം ചിലർക്ക്…
അകാലത്തിൽ അമ്മ വേർപിരിഞ്ഞപ്പോൾ ഇനിയെന്തു ചെയ്യുമെന്ന ചോദ്യ ചിന്നത്തിനു മുമ്പിൽ പകച്ചു നിൽക്കാതെ തലയിൽ ഒരു തോർത്തു മുണ്ടുചുറ്റിക്കെട്ടി അടുക്കളയിൽ കുന്നുകൂടിയ പാത്രം കഴുകിത്തുടക്കുന്ന അച്ഛനെ കണ്ടപ്പോൾ മനസ്സിലാക്കിയിരുന്നു അച്ഛൻ വെറുമൊരു പോലീസ് ആഫീസർ…
മനുഷ്യരങ്ങനെയാണ്..! അവരിഷ്ടപ്പെടുന്നവർ പറയുന്ന കള്ളങ്ങൾ വിശ്വസിക്കുകയും, അവർക്കിഷ്ടമില്ലാത്തവർ പറയുന്ന സത്യങ്ങൾ അവിശ്വസിക്കുകയും ചെയ്യും. ✍️ഫാബി നിസാർ
മനസ്സിന്റെ ഉള്ളറകളിലൊന്നിലെ ചിതലരിക്കാത്ത ചുവരലമാരയിൽ,ഇന്നോളം ആർക്ക് മുന്നിലും തുറന്ന് വയ്ക്കാതെ ഭദ്രമായി സൂക്ഷിച്ച് വച്ച ഒരു ജീവിതപുസ്തകമുണ്ട്! ഒരിക്കലും മായ്ച്ചു കളയാനോ,താനേ മാഞ്ഞു പോകാനോ ആവാത്ത വിധം ഹൃദയാന്തർഭാഗത്ത് പലപ്പോഴായി ആലേഖനം ചെയ്ത്…
എന്താണു മനുഷ്യത്വം? ചിന്തിച്ചു ചിന്തിച്ച് ഒരുത്തരത്തിലെത്താൻ എനിക്കാവുന്നില്ല. പാഠഭാഗങ്ങളിൽ ഞാൻ പഠിച്ച മനുഷ്യത്വം സഹജരോടു കരുണ കാണിക്കലാണ്. അനീതിക്കിരയായവരെ ചേർത്തുപിടിക്കലാണ്. പഷ്ണിക്കാരന്റെ പഷ്ണി മാറ്റലാണ്. ജാതിമതഭേദമന്യേ തോളോടുതോൾ ചേർന്നുനിൽക്കലാണ്. നെഞ്ചകങ്ങളിൽ വിഷം കലക്കി ഞങ്ങളെന്നും…
കുഴിഞ്ഞ മുഖത്തെ കത്തിനിൽക്കുന്ന അഗ്നിഗോളങ്ങളെ നേരിടാൻ കഴിയാതെ ഇരുമ്പഴികളിൽ പിടിച്ച് അവൾ ബന്ധിക്കപ്പെട്ട ചങ്ങലകളിലേക്ക് ഞാനാശ്വാസത്തോടെ നോക്കി. ” അവരവളെ അടിമയാക്കി, ഞാനവൾക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അവരവളെ വെറുപ്പ് ശീലിപ്പിച്ചു, ഞാനവളെ സ്നേഹിച്ചു. അവരവൾക്ക്…
മനസ്സ് മരവിച്ച ഇക്കാലത്തു മനുഷ്യത്വത്തിനു എന്തു സ്ഥാനം. ഉന്നത സ്ഥാനം നൽകി ബഹുമാനിച്ചും ശുശ്രൂശിച്ചും പോന്നിരുന്ന വൃദ്ധജനങ്ങളെ പുറം കാൽ കൊണ്ട് ചവിട്ടിത്തെറിപ്പിക്കുന്ന വർത്തമാന കാലം. മക്കളെ കൊലചെയ്യുന്ന അമ്മയും അച്ഛന്റെ കുഞ്ഞിനെ പ്രസവിച്ച…
“ഒറ്റകുട്ടിയായ നീ എന്തു ഭാഗ്യവതിയാ ,ഉപ്പയുടെയും ഉമ്മയുടെയും സ്നേഹം നിനക്കു മാത്രം ലഭിക്കുമല്ലോ? സഹോദരങ്ങളുമായി വഴക്കിടേണ്ട, ആവശ്യമുള്ളതൊക്കെ നിനക്ക് പെട്ടെന്നു വാങ്ങി തരുമല്ലോ അവർ “, കുട്ടിക്കാലത്തു കൂട്ടുകാരികൾ പറഞ്ഞപ്പോൾ താനാണ് ഏറ്റവും ഭാഗ്യവതിയെന്നു…
