ചന്ത ക്ക് വള്ളി ഇട്ടാൽ ചന്തി ആകും എന്ന് ഒരുത്തൻ.. ചന്ത ക്ക് വള്ളി ഇട്ടാൽ ചിന്ത ആകും എന്ന് വേറൊരുത്തൻ… ഇതിലിപ്പോ ഏതാണ് നല്ല ചിന്ത??😎
ഒരു നല്ല ചിന്ത അയാളിലുദിച്ചു: ‘ഇന്ന് ഏതായാലും വൃത്തിയായി ഒന്നു കുളിച്ചേക്കാം’. അതേസമയം അയാളുടെ ശരീരത്തിലെ കോടിക്കണക്കിനു ബാക്റ്റീരിയകൾ യോഗം ചേർന്ന് കുളിക്കുവാനും വൃത്തിയായി നടക്കുവാനുമുള്ള മനുഷ്യരുടെ ദുഷിച്ച ചിന്ത പരിഹരിക്കുവാനുള്ള മാർഗ്ഗങ്ങളടങ്ങുന്ന ഒരു…
നല്ല ചിന്തകളെ വാക്കുകളാക്കി കോർത്തപ്പോൾ കേട്ടവർക്കൊന്നും അത് നല്ലതല്ലത്രേ! ഇനി നല്ല ചിന്തകൾ എന്താണാവോ??? ✍️ ബബിത അഡിറ്റ്
മൂന്ന് മക്കളിൽ ഇളയവൾ കാണാൻ നല്ല ഭംഗിയും അഴകും പനങ്കുല പോലെ ഇടതൂർന്ന മുടിയും ശരീരം അല്പം ക്ഷീണിച്ചവൾ. എന്നാൽ രണ്ടാമത്തവൾ ആവട്ടെ നീളവുമില്ല, വെള്ളം കുടിച്ചാൽ പോലും തടി വെക്കുന്ന ശരീര പ്രകൃതി.…
#അരണ “അരണ കടിച്ചാൽ ഉടനെ മരണം “എന്ന ചൊല്ല് കെട്ടിട്ടാവണം മൂർഖൻ പാമ്പിനെപ്പോലും പേടിക്കാത്ത അച്ഛൻ മെഡിക്കൽ ഷോപ്പിൽ അരണ കേറിയാൽ വല്ലാതെ വിരളുന്നത്. മീനുക്കുട്ടി വിചാരിച്ചു. അതോ ഇടക്കിടെ വില്ലൻ വേഷത്തിൽ വന്നു…
കുറേ കാലത്തിന് ശേഷമാണ് കൂടെ പഠിച്ചൊരു ചങ്കിനെ ടൗണിൽ വെച്ച് കണ്ടത്. കണ്ടപാടെ ഓൻ പറഞ്ഞു. “നേരം ഉച്ചയായില്ലേടാ വിശക്കുന്നുണ്ട് നമുക്ക് എന്തേലുംകഴിക്കാം”ന്ന് അവനെന്നെയും വിളിച്ച് നേരെ ടൗണിലുള്ളൊരു സാമാന്യം ഭേദപ്പെട്ട ഹോട്ടലിലേക്ക് കേറി.…
കുശുമ്പ് * * * * * * ഓനെ കണ്ടപ്പോ കുശുമ്പു തോന്നീല സാറെ പക്ഷെ ഓന്റെ ഓളെ കണ്ടപ്പോ കുശുമ്പു തോന്നി സാറെ … ഞാനും കറുത്തത് ഓനും കറുത്തത് പിന്നെ…
ആഹാ.. ഇതാര് നാൻസിയോ! എന്താ വിശേഷിച്ച്? ദിയ…ഇന്ന് നമ്മുടെ റെസിഡൻസ് അസോസിയേഷൻറെ മീറ്റിംഗ് ഉണ്ട്. വരണം ട്ടോ. ഹും…അവൾ ഇരിക്കുന്നത് കണ്ടില്ലേ? നല്ല മെലിഞ്ഞു സുന്ദരിയായിട്ട്. കെട്ടിക്കാൻ പ്രായമായ ഒരു കുട്ടിയുടെ അമ്മയാണെന്ന് കണ്ടാൽ…
ഇരുട്ടത്തിരുന്നും മറയിൽ ഒളിച്ചും ആരും കാണാതെ വിടവുകളിലൂടെ നൂണ്ടും അതിജീവനത്തിനുള്ള പാഠങ്ങൾ പഠിച്ചും ജീവൻ നിലനിർത്താൻ ഇരതേടിയും സ്വയമൊരു ഇരയാകാതെ നോക്കിയും കരിയിലക്കൂമ്പാരങ്ങളിൽ ആരും കാണാതെ ഒളിപ്പിച്ചു വച്ചു തൻ ജീവന്റെ ജീവാംശത്തെ കരുതലോടെ…
രാവിന്റെ യാമങ്ങളിൽ മിഴി തുറക്കും കൊച്ചരിമുല്ലകൾ, ഇരുട്ടിൽ വെണ്മയോലും താരകങ്ങൾ പോലെ, പാൽപ്പുഞ്ചിരിയോലുമഴകോടെ, സുഗന്ധത്താൽ മാസ്മരഭാവം വിരിയിക്കും, കൂന്തലഴകിനു മാറ്റേകാനോ ഭഗവാന്റെ ഗളത്തെയലങ്കരിക്കാനോ, പ്രണയരസാമൃതത്തിൽ പരിമളമായി നിറയാനോ വരണമാല്യമാവാനോ അന്ത്യയാത്രാമൊഴിയിൽ പുഷ്പമാല്യമാവാനോ വിടർന്നു…
വെയിലത്ത് മിന്നിനീങ്ങുന്ന ആ കൊച്ചുജീവിയെ ചൂണ്ടി പണ്ട് അമ്മൂമ്മ പറഞ്ഞു,”അരണ കടിച്ചാൽ ഉടനെ മരണം” നിരുപദ്രവി പരിവേഷമുള്ള അരണ ഒരു മരണകാരണം ആകുകയോ? എന്റെ സംശയം ”ഒരു പാവമല്ലേ അത് കടിക്കുമോ?അമ്മൂമ്മയുടെ സാന്ത്വനം, “പേടിക്കേണ്ട,അത്…
അലിവോലുന്നൊരു നോക്കോ അനുഭാവത്തോടുള്ളൊരു വാക്കോ അകം നിറഞ്ഞൊരുചേർത്തുപിടിക്കലോ അത്ര മാത്രം മതിയാവും അവൾക്ക് അതുവരെ അനുഭവിച്ച അവഹേളനങ്ങളും അല്ലലും അഭിമാനക്ഷതങ്ങളും അരണയെപ്പോലെ മറന്നുകളഞ്ഞ് അവനെ പിന്നെയും സ്നേഹിക്കാൻ
അരണയുടെ കഴിഞ്ഞ 30 ദിവസത്തെ FB post. “ഓർമ്മകളുടെ ഭാരം താങ്ങാനാകുന്നില്ല. സോഷ്യൽ മീഡിയയിൽ നിന്നും ഞാൻ ഒരു break എടുക്കുന്നു”
മകൾ സന്ധ്യ ആകാറായി, പെണ്ണിനെ കാണുന്നില്ലല്ലോ.. സ്പെഷ്യൽ ക്ലാസ് ഒന്നും ഉള്ളതായി പറഞ്ഞില്ലാലോ… ബസ് പോയി കാണും.എവിടെ പോയി തിരയും…. വല്ലാത്തൊരു കാലമാണ് മകൻ നേരം പാതിരാത്രി ആയി, ഇനിയും നീ വീട്ടിൽ കയറിയില്ലെങ്കിൽ…
കാലത്തിന്റെ കലയാണ് മക്കളെ കലണ്ടർ… കലാന്നു പറഞ്ഞാൽ ഒന്നൊന്നര കല.. കൂട്ടിയും കിഴിച്ചും അക്കങ്ങൾ നിരത്തിയും ഉള്ള കണക്കിന്റെ കല, ഉള്ളു പൊള്ളിയും വേദന തിന്നും ജീവിക്കുമ്പോൾ നേരം പോകാത്ത അപൂർവ കല.. ചിരിച്ചും…
നീ കണ്ടില്ലെന്നത് കാണാത്തതുകൊണ്ടല്ല കണ്ണിൽ പെടാത്തതുകൊണ്ട്; അത്രേയുള്ളൂ കണ്ണിന്റെ കാഴ്ച…… ദൂരപരിധികളല്ല, പരിമിതികളാണ് കാഴ്ചയുടെ ദൂരം കുറക്കുന്നത്…. ബാഹ്യദൃഷ്ടിക്കപ്പുറം അകക്കണ്ണിന്റെ ദൈർഘ്യം പരിമിതികളെ ലംഘിക്കുമ്പോൾ, നേർക്കാഴ്ചകൾ രൂപപ്പെടും… പുറം കണ്ണുകൾ പുറം കാഴ്ചകളിൽ മയങ്ങിപ്പോയിരിക്കുന്നു…
എല്ലാ ചേരുവകളും കൃത്യമായി ചേർത്തിട്ടും മധുരം ഒരുപൊടിക്ക് കൂട്ടിയിട്ടും ഏലക്കായയുടെ സുഗന്ധം മേമ്പൊടി ചേർത്തിട്ടും അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്ത് ചേർത്തിട്ടും ജീവിതപ്പായസത്തിന് മടുപ്പിന്റെ വാട്ടരുചി മാത്രം ബാക്കിയാവുന്നതെന്തു കൊണ്ടെന്ന ചോദ്യത്തിനൊരുത്തരമേയുള്ളൂ, മറ്റുള്ളവർക്കായി സ്നേഹരുചി…
മുല്ലപ്പൂ പുതുമഴ പെയ്താൽ പുതുമണ്ണ് നനഞ്ഞാൽ മുല്ലവള്ളി തളിർത്തു മുല്ലമൊട്ട് വിരിഞ്ഞു മുഴുത്ത മുല്ലമൊട്ടുകൾ അടർത്തിയെടുത്തു മുല്ലപ്പൂമാലകോർത്തു പിന്നിയിട്ട മുടിയിൽ ചൂടി സ്കൂളിൽ പോയ ബാല്യമെത്ര സുന്ദരം കൂടെ ഉമ്മ തന്ന ഉപദേശവും “വാടിയ…
വരൾച്ച ഈ ജലവും എന്നെ മറക്കും , അവ എന്നെ വിട്ടിറങ്ങും. എന്നിൽ ഒഴുകിയിരുന്നവർക്ക്, വരൾച്ചയായും മാറും ഞാൻ. ഈ വക്കിൽ ഏകയായി, ഞാനും ഒരു പുറമ്പോക്ക് ആകും. എൻറെ ഈർപ്പിൽ ആഹ്ലാദിച്ചവർക്ക്, ഞാൻ അപരിചിതയാകും.…
മൂവന്തി.. ദേവാലയത്തിന്റെ ധ്യാനാത്മക മൂകത മാനം കാറേറി കറുത്ത് ഭൂമിയെ പുതയ്ക്കാൻ വെമ്പി ഇരുട്ട് മുകളിൽ പള്ളി മണി ഒന്നു ചിലമ്പിയോ? തെല്ലു ദൂരെ മുസ്ലിം പള്ളിയിൽനിന്ന് ബാങ്കിന്റെ അലയൊലി! അനർഘ നിമിഷം! ഉയിരിന്റെ…
