മരിക്കുന്നതുവരെ ഒന്നിൽനിന്നും വിരമിക്കരുത്, ഒരേ സ്ഥലത്ത് ഒരേ തൊഴിൽമാത്രം ചെയ്ത് ശീലിച്ചവർ തൊഴിലവസാനിക്കുമ്പോൾ വീണുടയും, വ്യത്യസ്ഥവഴികളിലൂടെ സഞ്ചരിക്കുന്നവർ പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തും. ശുഭദിനം നേരുന്നു ….🙏
കാണുന്ന സ്വപ്നങ്ങൾക്കൊന്നും അവസാനമുണ്ടായിട്ടില്ല.. മനസ്സിൽ പൂത്തുലഞ്ഞ ആഗ്രഹങ്ങൾക്കും മോഹങ്ങൾക്കും ഒരൊറ്റമുണ്ടായിട്ടില്ല.. എന്നിട്ടും ചില ഇഷ്ടങ്ങൾ ഇപ്പോഴും ഇഷ്ടങ്ങളായിത്തന്നെ നിലനിൽക്കുന്നു.. എങ്ങനെയോക്കെ ആവരുതെന്നു ആഗ്രഹിക്കുന്നുവോ, അതേ പാതകളിലേക്ക് തന്നെ ജീവിതം സ്വയം ദിശ മാറിപോകുന്നുവെന്ന തോന്നൽ യാഥാർഥ്യമായികൊണ്ടിരിക്കുകയാണ്.. ഹൃദയത്തിന്റെ അകത്തളങ്ങളിൽ പലപ്പോഴായി…
ഒരാളെ കാണുന്നതും വിലയിരുത്തുന്നതും നമ്മളുടെ കാഴ്ചപ്പാടുകൾക്ക് ഉള്ളിൽ നിന്നാകരുത്, മറിച്ച് ആ വ്യക്തിയുടെ സ്വഭാവരീതികൾ അയാളുടെ പെരുമാറ്റം എന്നിവക്ക് അനുസരിച്ചായിരിക്കണം, രൂപത്തിലോ ഭാവത്തിലോ സൗന്ദര്യത്തിലോ അല്ല ഒരാൾ വലിയവനാകുന്നത്, മറിച്ച് നന്മയുള്ള മനസ്സുകൊണ്ട് മാത്രമാണ്.…
ഒരാളെ കൊല്ലാൻ പല കാരണങ്ങളും ഉണ്ടാകും. കൊല്ലാതിരിക്കാൻ നിങ്ങൾക്കൊരൊറ്റ കാരണമേയുള്ളൂ. നിങ്ങളൊരു മനുഷ്യനാണ് എന്ന സ്വയം തിരിച്ചറിവ് !
നമ്മളുടെ ജീവിതത്തിൽ നഷ്ടപ്പെടുത്തി കളയാൻ തോന്നാത്തതും എന്നാൽ സ്വന്തമാക്കാൻ പറ്റാത്തതുമായ ചില ബന്ധങ്ങളായിരിക്കും നമ്മൾക്ക് കൂടുതൽ സന്തോഷവും സങ്കടവും നൽകുന്നത്. ശുഭദിനം നേരുന്നു ….. 🙏
ഒരിക്കലും ആരെയും ഒന്നിനും നിർബന്ധിക്കരുത്. ഫോൺ വിളിക്കണം, മെസ്സേജ് അയക്കണം, നമ്മളെ സ്നേഹിക്കണം എന്നൊക്കെ പറഞ്ഞ് ആരേയും നിർബന്ധം പുലർത്തേണ്ട. കാരണം അറിഞ്ഞുതരുന്നതിനേക്കാൾ വരില്ല പിടിച്ചുവാങ്ങുന്നത്. ശുഭദിനം നേരുന്നു ….. 🙏
അവർ നിശബ്ദമായി ഒരു വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. സങ്കോചങ്ങളില്ലാതെ , അതിർവരമ്പുകൾ വകവെയ്ക്കാതെ, മുന്നോട്ട് ധൈര്യപൂർവ്വം.. ഒരു പാട് പേർക്ക് പണ്ട് കഴിയാതെ പോയത്..
ചാരം മൂടിയിട്ടും കെടാത്ത കനല് പോലെയാണ് ചില സൗഹൃദങ്ങൾ. ഒരു ഓർമ്മപ്പെടുത്തൽ മതിയാകും തീജ്വാലയാകാൻ. ഒരർധവിരാമത്തിൽ എന്നോ നിർത്തിയത് വീണ്ടുമൊരു കവിതപോലെ ഒഴുകാൻ തുടങ്ങും..
ഹൃദയങ്ങളെ ചേർത്തുവരക്കുമ്പോൾ ചില്ലയും വേരും അതിരു കവിയാതെ വേലിയേകണം. മുറിയാത്ത ചന്ദ്രനും നക്ഷത്രങ്ങളും അതിരു കാത്തു മിടിക്കുകയും വേണം.
രണ്ട് പുറം ചട്ടയുടെ മേൽക്കൂരയിലിരുന്ന് നിങ്ങൾക്കെന്നെ പരിഭാഷപ്പെടുത്താം. പക്ഷെ അതിൽ ഞാനെന്ന രചിയിതാവ് ഉണ്ടായിരിക്കുകയില്ല. നിങ്ങളെന്ന വിവർത്തകനേ ഉള്ളൂ..!
മനോജ്ഞമാം രചനകൾ ഭാഷ തൻ അതിരുകൾ താണ്ടി, സഹൃദയർക്കു സമ്മാനിച്ചിടും മഹത്തരമാം കർമ്മമല്ലോ വിവർത്തനം.
നമ്മൾ ഉള്ളതുകൊണ്ടാണ് ലോകത്ത് എന്തെങ്കിലും നടക്കുന്നത് എന്നോ നമ്മൾ ഇല്ലെങ്കിൽ അതൊന്നും നടക്കുകയില്ല എന്നും ചിന്തിക്കുന്നത് വിഡ്ഡിത്തമാണ്, ലോകമുണ്ടായതുമുതൽ ഇന്നുവരെയും നാളെയും അതിന്റെ പ്രയാണം തുടർന്നുകൊണ്ടേയിരിക്കും. ശുഭദിനം നേരുന്നു…… 🙏
അകത്ത് മഴയുള്ള ആരോ വെയിലിനെ ഗർഭത്തിൽ ചുമന്നു പ്രസവിച്ചതെത്രെ കണ്ണീർ മണികൾ!
കൈക്കുമ്പിളിൻ വലുപ്പത്തിൽ നെഞ്ചിൽ മിടിക്കുമീ ഇത്തിരിയുള്ളോരു ഹൃദയം, നിയന്ത്രിച്ചിടുന്നു മനുഷ്യശരീരത്തിലെ ഓരോ അണുവിനെയും ചലനത്തെയും. ഒരു മാത്ര മിടിപ്പൊന്നു തെറ്റുകിൽ നൂൽപ്പാലത്തിന്മേൽ ആടിടുന്നു പ്രാണൻ. എത്ര രഹസ്യങ്ങൾ, നൊമ്പരങ്ങൾ, വികാരവിചാരങ്ങൾ, ഒളിപ്പിച്ചിടുന്നു ആരുമറിയാതെയീ കുഞ്ഞുഹൃദയം.
ബന്ധങ്ങൾ മൂന്ന് തരമുണ്ട്; ഒന്ന് സ്നേഹം മാത്രം തരും, മറ്റൊന്ന് അനുഭവം തരും, വേറൊന്ന് സ്നേഹം തരുന്നുണ്ട് എന്ന ഭാവേന അനുഭവം തരും. സ്നേഹം തരുന്ന ബന്ധങ്ങളെ മനസ്സിലും അനുഭവം തരുന്ന ബന്ധങ്ങളെ ഓർമ്മകളിലും…
ചോര ചായം കലർത്തിയ പ്രിയ ഹൃദയമേ വാക്കുകൾ പിറക്കുന്നിടം നീ നിന്നോരോമിടുപ്പിലും ഇന്നലകളുടെ ഓർമ്മകൾ തിരുകുന്നൊരിടമല്ലോ നീ ജീവിതത്തിൻ തിരകളേറ്റുവാങ്ങുന്ന തീരം നീ ജീവന്റെ കവാടവും നീയല്ലോ നിൻ താളം നിശ്ചലമാകുംവരെ നിറമുള്ള…
എന്റെ അമ്മ പറഞ്ഞിട്ടുണ്ട് അമ്മ പത്താം ക്ലാസ്സിൽ പഠിക്കിമ്പോഴാണ് അമ്മയുടെ ചേച്ചിയുടെ കല്യാണം നടന്നതെന്നു. കാലങ്ങൾ കഴിഞ്ഞ്. ഞാൻ പത്തിൽ ആയപ്പോൾ അമ്മയുടെ ചേച്ചിയുടെ മോൾ ഹെലൻ ചേച്ചിയുടെ കല്യാണം നടന്നു. ദേ, ഇപ്പോൾ…
അമ്മയുടെ വയറ്റിൽ ജീവൻ തുടിക്കുമ്പോൾ മുതൽ ഹൃദയത്തിന്റെ താളമാണ് നമ്മുടെയും താളം. ഏഴു ദിവസവും 24 മണിക്കൂറും താളം തെറ്റാതെ മിടിക്കുന്നത് കൊണ്ട് നമ്മൾ അതിന്റെ വില അറിയുന്നില്ല. അതിനെ ഒന്ന് ശ്രദ്ധിക്കുന്നു പോലുമില്ല.…
നിലാവിന്റെ ചുറ്റും നിന്റെ ഒരു വലയം കണ്ടിരുന്നു നിന്റെ ചുണ്ടുകളിൽ നിന്ന് വിരിയുന്ന ഒരു പ്രകാശമുണ്ട് ആ പ്രകാശം കൊണ്ട് നിലാവ് പുഞ്ചിരിച്ചു നിലാവും എന്റെ മനസ്സും ഒരു പോലെ പുഞ്ചിരിച്ചു കണ്ട സ്വപ്നങ്ങളും…
എനിക്കേറെ പ്രിയപ്പെട്ടവളാണ് ഞാൻ.. എന്നെ ഏറ്റവും കൂടുതൽ സ്നേഹിച്ചവൾ.. ആകാശത്തോളം സ്വപ്നം കാണാൻ പഠിപ്പിച്ചവൾ.. അറ്റമില്ലാത്ത ആഗ്രഹങ്ങൾക്ക് ചിറകുകളായവൾ .. ഓടിതളർന്നപ്പോൾ താങ്ങും തണലുമായവൾ.. കരഞ്ഞു കലങ്ങിയപ്പോൾ മാടോടക്കി പിടിച്ചവൾ.. നിന്നെയറിയാൻ നിന്നോളം വേറെയാരുമില്ലെന്ന…
