ഒരിക്കൽ ഇറങ്ങിപ്പോന്ന ഇടത്തേക്ക് വീണ്ടും കയറിച്ചെല്ലുമ്പോൾ പരസ്പരം പഴിചാരിയ വാക്കുകൾ ചിതലെടുക്കാതെ മേൽക്കൂര കെട്ടിയിരിക്കുന്നതു കാണാം.
നമ്മളുടെ ജീവിതം എന്നും ഒരു അത്ഭുതമാണ്, ഒന്ന് കണ്ണുചിമ്മി തുറക്കുമ്പോഴേക്കും എന്തു വേണമെങ്കിലും സംഭവിക്കാം, അതുകൊണ്ട് നമ്മൾക്ക് കിട്ടിയ സമയത്ത് എല്ലാവരെയും മനസ്സുതുറന്ന് സ്നേഹിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക. ശുഭദിനം നേരുന്നു…… 🙏
നമ്മളെക്കുറിച്ചുമാത്രം ചിന്തിച്ച് കാടുകയറി പോകുന്ന ചിന്തകൾക്കിടയിലേക്ക് അൽപ്പനേരം നമ്മളുടെ പ്രിയപ്പെട്ടവരെ കടന്നുവരുവാൻ അനുവദിക്കുക, അവരുടെ സാന്നിദ്ധ്യം നമ്മളുടെ ഇരുളാർന്ന ചിന്തകൾക്കിടയിൽ നല്ല ചിന്തകളുടെ കുഞ്ഞുവെളിച്ചം കടന്നുവരുന്നതായി കാണുവാൻ കഴിയും. ശുഭദിനം നേരുന്നു…… 🙏
മർത്യന് തലചായ്ച്ചിടാൻ സ്വസ്ഥമായ് വിശ്രമിച്ചിടാൻ അവശ്യമല്ലോ പാർപ്പിടം. പക്ഷേ, ആഡംബരത്തിൻ പ്രദർശനവേദിയായ് ഗൃഹം മാറിടുമ്പോൾ, കടക്കെണിയിൽപ്പെട്ടുഴലുന്നു മനുഷ്യൻ, അശാന്തി തൻ കൂടാരമായിടുന്നു വീടകം.
ജീവിതത്തിലെ ഏതൊരു അവസ്ഥയോടും പൊരുത്തപ്പെട്ടുപോകുവാൻ മനസ്സിനെ പാകപ്പെടുത്തിയാൽ നമ്മളുടെ സന്തോഷത്തെ തകർത്തെറിയുവാൻ ഈ ലോകത്ത് മറ്റാർക്കുമാവില്ല, അതുപോലെ നേരിടേണ്ടിവരുന്ന സാഹചര്യങ്ങളെ ഓർത്ത് പിൻമാറിയവരല്ല സ്വന്തം കഴിവുകളിൽ വിശ്വാസമുള്ളവരാണ് ജീവിതത്തിൽ സ്വപ്നങ്ങൾ സ്വന്തമാക്കിയിട്ടുള്ളതും. ശുഭദിനം നേരുന്നു………
മരിക്കുന്നതുവരെ ഒന്നിൽനിന്നും വിരമിക്കരുത്, ഒരേ സ്ഥലത്ത് ഒരേ തൊഴിൽമാത്രം ചെയ്ത് ശീലിച്ചവർ തൊഴിലവസാനിക്കുമ്പോൾ വീണുടയും, വ്യത്യസ്ഥവഴികളിലൂടെ സഞ്ചരിക്കുന്നവർ പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തും. ശുഭദിനം നേരുന്നു ….🙏
കാണുന്ന സ്വപ്നങ്ങൾക്കൊന്നും അവസാനമുണ്ടായിട്ടില്ല.. മനസ്സിൽ പൂത്തുലഞ്ഞ ആഗ്രഹങ്ങൾക്കും മോഹങ്ങൾക്കും ഒരൊറ്റമുണ്ടായിട്ടില്ല.. എന്നിട്ടും ചില ഇഷ്ടങ്ങൾ ഇപ്പോഴും ഇഷ്ടങ്ങളായിത്തന്നെ നിലനിൽക്കുന്നു.. എങ്ങനെയോക്കെ ആവരുതെന്നു ആഗ്രഹിക്കുന്നുവോ, അതേ പാതകളിലേക്ക് തന്നെ ജീവിതം സ്വയം ദിശ മാറിപോകുന്നുവെന്ന തോന്നൽ യാഥാർഥ്യമായികൊണ്ടിരിക്കുകയാണ്.. ഹൃദയത്തിന്റെ അകത്തളങ്ങളിൽ പലപ്പോഴായി…
ഒരാളെ കാണുന്നതും വിലയിരുത്തുന്നതും നമ്മളുടെ കാഴ്ചപ്പാടുകൾക്ക് ഉള്ളിൽ നിന്നാകരുത്, മറിച്ച് ആ വ്യക്തിയുടെ സ്വഭാവരീതികൾ അയാളുടെ പെരുമാറ്റം എന്നിവക്ക് അനുസരിച്ചായിരിക്കണം, രൂപത്തിലോ ഭാവത്തിലോ സൗന്ദര്യത്തിലോ അല്ല ഒരാൾ വലിയവനാകുന്നത്, മറിച്ച് നന്മയുള്ള മനസ്സുകൊണ്ട് മാത്രമാണ്.…
ഒരാളെ കൊല്ലാൻ പല കാരണങ്ങളും ഉണ്ടാകും. കൊല്ലാതിരിക്കാൻ നിങ്ങൾക്കൊരൊറ്റ കാരണമേയുള്ളൂ. നിങ്ങളൊരു മനുഷ്യനാണ് എന്ന സ്വയം തിരിച്ചറിവ് !
നമ്മളുടെ ജീവിതത്തിൽ നഷ്ടപ്പെടുത്തി കളയാൻ തോന്നാത്തതും എന്നാൽ സ്വന്തമാക്കാൻ പറ്റാത്തതുമായ ചില ബന്ധങ്ങളായിരിക്കും നമ്മൾക്ക് കൂടുതൽ സന്തോഷവും സങ്കടവും നൽകുന്നത്. ശുഭദിനം നേരുന്നു ….. 🙏
ഒരിക്കലും ആരെയും ഒന്നിനും നിർബന്ധിക്കരുത്. ഫോൺ വിളിക്കണം, മെസ്സേജ് അയക്കണം, നമ്മളെ സ്നേഹിക്കണം എന്നൊക്കെ പറഞ്ഞ് ആരേയും നിർബന്ധം പുലർത്തേണ്ട. കാരണം അറിഞ്ഞുതരുന്നതിനേക്കാൾ വരില്ല പിടിച്ചുവാങ്ങുന്നത്. ശുഭദിനം നേരുന്നു ….. 🙏
അവർ നിശബ്ദമായി ഒരു വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. സങ്കോചങ്ങളില്ലാതെ , അതിർവരമ്പുകൾ വകവെയ്ക്കാതെ, മുന്നോട്ട് ധൈര്യപൂർവ്വം.. ഒരു പാട് പേർക്ക് പണ്ട് കഴിയാതെ പോയത്..
ചാരം മൂടിയിട്ടും കെടാത്ത കനല് പോലെയാണ് ചില സൗഹൃദങ്ങൾ. ഒരു ഓർമ്മപ്പെടുത്തൽ മതിയാകും തീജ്വാലയാകാൻ. ഒരർധവിരാമത്തിൽ എന്നോ നിർത്തിയത് വീണ്ടുമൊരു കവിതപോലെ ഒഴുകാൻ തുടങ്ങും..
ഹൃദയങ്ങളെ ചേർത്തുവരക്കുമ്പോൾ ചില്ലയും വേരും അതിരു കവിയാതെ വേലിയേകണം. മുറിയാത്ത ചന്ദ്രനും നക്ഷത്രങ്ങളും അതിരു കാത്തു മിടിക്കുകയും വേണം.
രണ്ട് പുറം ചട്ടയുടെ മേൽക്കൂരയിലിരുന്ന് നിങ്ങൾക്കെന്നെ പരിഭാഷപ്പെടുത്താം. പക്ഷെ അതിൽ ഞാനെന്ന രചിയിതാവ് ഉണ്ടായിരിക്കുകയില്ല. നിങ്ങളെന്ന വിവർത്തകനേ ഉള്ളൂ..!
മനോജ്ഞമാം രചനകൾ ഭാഷ തൻ അതിരുകൾ താണ്ടി, സഹൃദയർക്കു സമ്മാനിച്ചിടും മഹത്തരമാം കർമ്മമല്ലോ വിവർത്തനം.
നമ്മൾ ഉള്ളതുകൊണ്ടാണ് ലോകത്ത് എന്തെങ്കിലും നടക്കുന്നത് എന്നോ നമ്മൾ ഇല്ലെങ്കിൽ അതൊന്നും നടക്കുകയില്ല എന്നും ചിന്തിക്കുന്നത് വിഡ്ഡിത്തമാണ്, ലോകമുണ്ടായതുമുതൽ ഇന്നുവരെയും നാളെയും അതിന്റെ പ്രയാണം തുടർന്നുകൊണ്ടേയിരിക്കും. ശുഭദിനം നേരുന്നു…… 🙏
അകത്ത് മഴയുള്ള ആരോ വെയിലിനെ ഗർഭത്തിൽ ചുമന്നു പ്രസവിച്ചതെത്രെ കണ്ണീർ മണികൾ!
കൈക്കുമ്പിളിൻ വലുപ്പത്തിൽ നെഞ്ചിൽ മിടിക്കുമീ ഇത്തിരിയുള്ളോരു ഹൃദയം, നിയന്ത്രിച്ചിടുന്നു മനുഷ്യശരീരത്തിലെ ഓരോ അണുവിനെയും ചലനത്തെയും. ഒരു മാത്ര മിടിപ്പൊന്നു തെറ്റുകിൽ നൂൽപ്പാലത്തിന്മേൽ ആടിടുന്നു പ്രാണൻ. എത്ര രഹസ്യങ്ങൾ, നൊമ്പരങ്ങൾ, വികാരവിചാരങ്ങൾ, ഒളിപ്പിച്ചിടുന്നു ആരുമറിയാതെയീ കുഞ്ഞുഹൃദയം.
ബന്ധങ്ങൾ മൂന്ന് തരമുണ്ട്; ഒന്ന് സ്നേഹം മാത്രം തരും, മറ്റൊന്ന് അനുഭവം തരും, വേറൊന്ന് സ്നേഹം തരുന്നുണ്ട് എന്ന ഭാവേന അനുഭവം തരും. സ്നേഹം തരുന്ന ബന്ധങ്ങളെ മനസ്സിലും അനുഭവം തരുന്ന ബന്ധങ്ങളെ ഓർമ്മകളിലും…
