Bookmark Now
Please login to bookmark Close

നിന്നിലേക്കുള്ള പാതകൾ അറ്റമില്ലാതെ അനന്തമായ് നീളുന്നു.. ഒന്നു ചേരാൻ.. നിർന്നിമേഷം നിന്നെ തൊട്ട് നിൽക്കാൻ.. ശ്വാസത്തലപ്പുകൾ ചേർന്നലിയാൻ… കാത്തിരിക്കേണ്ടും കാലം എത്ര ദൂരെ…

Bookmark Now
Please login to bookmark Close

അരികിലില്ല അതിദൂരമകലെ ആണെങ്കിലും നീയെന്നൊരേക പ്രതീക്ഷതൻ തണലിൽ എണ്ണവറ്റാതെ തെളിഞ്ഞു കത്തുന്നു നേർത്തൊരായുസ്സ് അനന്തമായ്…

Bookmark Now
Please login to bookmark Close

പ്രണയമൊരനന്തമായ പ്രാർത്ഥനയാകുമ്പോൾ നീയതിൽ ഒറ്റവരി മന്ത്രമാകുന്നു…!

Bookmark Now
Please login to bookmark Close

ഏതോ വഴിദൂരങ്ങളിൽ പരസ്പരം വ്യഥകൾ ഇറക്കിവെച്ച ചുമടുതാങ്ങികൾ നമ്മൾ… ഏറെയില്ലിനി നേരം കിതപ്പാറ്റുവാൻ വീണ്ടും വ്യഥകളേറ്റുക നെഞ്ചിൽ യാത്ര തുടരാനായ്… പാത പിരിയുന്നേരം അരികിലെങ്കിലും..…

Bookmark Now
Please login to bookmark Close

ഇരുതല രാകി മിനുക്കി മൂർച്ചയിട്ട മൗനത്തിൻ മുറിവേറ്റാണ് അവളിൽ അവനും അവനിൽ അവളും വേരഴുകി ദ്രവിച്ചു വീണതും… സ്നേഹം മരിച്ച് മരവിച്ചതും…!

Bookmark Now
Please login to bookmark Close

നീ തൂവുമൊരു തുള്ളി സ്നേഹത്താൽ സ്നാനപ്പെട്ട് ഉയിർക്കപ്പെടുന്നു… നരവീണും ചുളിഞ്ഞും മുഷിഞ്ഞൊ- രർദ്ധ പ്രാണൻ…

Bookmark Now
Please login to bookmark Close

നിന്നെയോർക്കാത്ത നേരമില്ല… നീ നിറയാത്തതായ് ഒരണുവുമില്ല… നിന്റെ ഉള്ളിലേക്കെത്തി നോക്കിയാലോ നോക്കിനറ്റത്ത് ഞാനുമില്ല…!

Bookmark Now
Please login to bookmark Close

നീയെറിഞ്ഞ ചൂണ്ടയിലാണന്ന് ചങ്കുടക്കിയതും ചങ്ങലയില്ലാതെൻ വിഷാദവർഷങ്ങളെ തളച്ചതും…

Bookmark Now
Please login to bookmark Close

ഇല്ലായ്‌മകൾക്ക് അത്രമേൽ ആഴമുണ്ടെന്നും മുറിവിനോളം നോവുണ്ടെന്നും ശൂന്യതയോളം അഗാധമാണെന്നും മരണത്തോളം മരവിപ്പാണെന്നും ഓർമിപ്പിക്കുന്നു നീയില്ലായ്‌മകൾ…!

Bookmark Now
Please login to bookmark Close

ജീവിതത്തിൽ ഉയർച്ച ഉണ്ടാകണമെങ്കിൽ വേദനിക്കണം, ദുഃഖിക്കണം, നഷ്ടങ്ങൾ ഉണ്ടാകണം കാരണം വിജയം അറിയുവാൻ പരാജയപ്പെടണം, നേട്ടത്തിനായി നഷ്ടപ്പെടുകയും വേണം, ജീവിതമൂല്യങ്ങൾ അറിയുവാൻ വേദനിക്കുകയും വേണം, കാരണം ജീവിതത്തിലെ…