രാത്രികളിൽ ഉറങ്ങാത്ത ജാനറ്റ് ഞങ്ങൾക്കൊരു അദ്ഭുതമായിരുന്നു. എന്റെ രാത്രി ഡ്യൂട്ടികൾ അവരുടെ കരച്ചിലിൽ കുതിർന്നു. അമ്മേ എന്ന് തേങ്ങിക്കരഞ്ഞ് ഒരു കൊച്ചു കുഞ്ഞിനെ പോലെ ആരെയും തിരിച്ചറിയാതെ…
നമ്മൾക്ക് ആരേക്കുറിച്ചാണോ അറിയേണ്ടത് അവരോടോപ്പം നടന്നുനോക്കണം, അല്ലാതെ മറ്റുള്ളവർ പറയുന്നത് കേട്ട് ആരെയും വിലയിരുത്തരുത്. കാരണം എല്ലാവർക്കും എല്ലാവരും ഒരുപോലെയല്ല, കാഴ്ചകൾ ഒന്നാണെങ്കിലും കാഴ്ചപ്പാടുകൾ വ്യത്യസ്തമായിരിക്കും. ശുഭദിനം…
ഹും! അവൾക്കെന്തിന്റെ കുറവായിവിടെ? അയാൾ ആക്രോശിച്ചു തീന്മേശയിലെന്ത് വിളമ്പി വെച്ചാലും പുച്ഛവും എച്ചിലും നിറഞ്ഞ മറുപടി കൊണ്ടവളെ ചവിട്ടി താഴ്ത്തുന്നവരേ, നിങ്ങളവളുടെ ഒരു നാൾ ജീവിച്ചു നോക്കിയോ?…
കുറവുകൾ ഉള്ളിടത്തു കുറ്റങ്ങൾ കൂടുന്നു. അസന്തുഷ്ടി പ്രകടിപ്പിക്കുന്നു. ചെറിയ കുറവുകളെപ്പോലും മൂടിവയ്ക്കാൻ ശ്രമിക്കുന്നു. അതോടൊപ്പം മറ്റുള്ളവരുടെ കുറവുകളെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. മറ്റുള്ളവരുടെ കുറവുകൾ പറഞ്ഞു പരിഹസിക്കരുത്. നമ്മുടെ…
വേനൽക്കാലത്ത് പുഴകൾ വറ്റി വരണ്ട് കിതച്ചു നീങ്ങുമ്പോഴും മഴക്കാലത്തോടടുക്കുമ്പോൾ ജലസമൃദ്ധമാകുന്നില്ലേ? അതുപോലെ കുറവുകളിലും പൂർണ്ണതയിലേക്കുള്ള പ്രയാണമാണ് മനുഷ്യ ജീവിതം.
“ഓ കുട്ടി ഒക്കെ പഠിച്ചിട്ട്ണ്ടാവുല്ലോ പഠിപ്പിസ്റ്റല്ലേ” മുൻവിധിയോടെയുള്ള ഈ ചോദ്യത്തിന് മുന്നിൽ കുറ്റബോധത്തോടെ ചൂളി നിന്നിരുന്ന ഒരു പെൺകുട്ടിയാണ് ആദ്യകാല പരീക്ഷയോർമ്മകളിൽ നിറയുന്നത്. “ഇതൊരു രോഗമാണോ ഡോക്ടർ?”…
ശരിയും തെറ്റും ഓർമ വച്ച കാലം മുതൽ ശരി തെറ്റുകളെക്കുറിച്ചു മുതിർന്നവരുടെ ആധികാരികതയാണ് സംസാരിച്ചിരുന്നത്, പിന്നീട് അധ്യാപകരുടെയും. കുട്ടിത്തം മാറിത്തുടങ്ങിയ പ്രായത്തിൽ കഥയും കവിതയും മറ്റു ലേഖനങ്ങളും…
ഞാൻ പരിചയപ്പെട്ടിട്ടുള്ള ചില വ്യക്തികളെ കാണുമ്പോൾ വിചാരിക്കും അവർ യാതൊരുവിധ കുറവും ഇല്ലാത്തവരാണെന്ന്. അവർ എപ്പോഴും സന്തോഷവന്മാരായിരിയ്ക്കും. മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും, ചുറ്റിലും പ്രകാശം പരത്തുകയും ചെയ്യുന്നു. ആരെങ്കിലും…
അമ്മ അപ്പോളേ പറഞ്ഞതാ പോവണ്ടാ പോവണ്ടാന്ന്. വണ്ടി എടുത്തിട്ട് രണ്ട്ആ ഴ്ചയെ ആയിട്ടുള്ളു. രെജിസ്ട്രേഷൻ പോലും കഴിഞ്ഞിട്ടില്ല. സ്വന്തം വരുമാനത്തിൽ നിന്നു മിച്ചം പിടിച്ച് ആശിച്ചു മോഹിച്ചു…
മലയാളഭാഷകൻ മാദകഭംഗി മലർമന്ദഹാസമായ്… നമ്മുടെ പെറ്റമ്മയോളം തന്നെ മധുരമുണ്ട് നമ്മുടെ മാതൃഭാഷയായ മലയാളത്തിന്. ലോകത്തിൻറെ ഏതുകോണിൽ പോയാലും പെട്ടെന്ന് ആരെങ്കിലും മലയാളം പറയുന്നത് കേട്ടാൽ നമുക്ക് മനസ്സിൽ…
