പ്രണയദിനം രചനാമത്സരം
അപ്പോൾ പ്രണയത്തിൽ എഴുതാവുന്ന വിവിധ ബ്ലോഗ് ആശയങ്ങൾ നിങ്ങൾക്ക് കോണ്ടെസ്റ്റ് പോസ്റ്ററിൽ കാണാം.
അവയെക്കുറിച്ച്:
*പ്രണയകഥ: പ്രണയം വിഷയമായി വരുന്ന ഒരു കഥ എഴുതൂ. അനുഭവമോ ഭാവനയോ ആകാം.
*വൈകി വന്ന പ്രണയം: പ്രണയത്തിന് പ്രായമുണ്ടോ? കൗമാരത്തിലും യൗവനത്തിലും മാത്രമാണോ പ്രണയം പൂക്കുന്നത്? വൈകി വന്ന പ്രണയം വിഷയമാക്കൂ.
*നഷ്ടപ്രണയം: അല്പം സെന്റി അടിച്ചാലോ? നിരാശ കാമുകനോ കാമുകിയോ കഥാപാത്രം ആക്കൂ. സ്വന്തം നഷ്ടപ്രണയത്തെ ഓർത്തെടുക്കുകയുമാവാം.
*പ്രേമക്കത്ത്: പ്രണയദിനത്തിൽ പ്രണയലേഖനം എഴുതാതെ എങ്ങനെ? കിട്ടിയതോ കൊടുത്തതോ കിട്ടാത്ത/കൊടുക്കാത്ത പ്രേമക്കത്തുകൾ രചിക്കൂ.
*പ്രണയ സിനിമ: നിങ്ങളെ പ്രണയത്തിൽ ആറാടിച്ച ആ സിനിമ/സിനിമകൾ ഏതാണ്? പ്രിയപ്പെട്ട ഓൺ സ്ക്രീൻ കാമുകനും കാമുകിയും ആരൊക്കെ?
*പുസ്തകത്തിലെ പ്രണയം: വായിച്ച പുസ്തകങ്ങളിൽ നിന്നൊരു പ്രണയം ഓർത്തെടുക്കൂ.
*മഴവില്ലഴകിൽ പ്രണയം: ആണും പെണ്ണും തമ്മിൽ മാത്രമാണോ പ്രണയം? എല്ലാവർക്കും അവരവർക്ക് താല്പര്യമുള്ള പോലെ പ്രണയം അനുഭവിക്കാൻ സാധിക്കണ്ടേ? LGBTQA പശ്ചാത്തലത്തിൽ പ്രണയകഥ എഴുതൂ.
