പറഞ്ഞയാൾക്കും കേട്ടയാൾക്കും ചിരി വരുത്തുന്നതാണ് ഫലിതം. കേട്ടയാൾക്കു പ്രയാസവും പറഞ്ഞയാൾക്കു ചിരിയുമെങ്കിൽ അതിനെ പരിഹാസമായേ കൂട്ടാനാവൂ. താര സുഭാഷ്
അതിജീവനമാണ് പ്രധാനം. അതിജീവിക്കാൻ കഴിഞ്ഞാൽ ജീവിതം നീട്ടുന്ന കയ്പുകൾ പോലും നമ്മെ കരുത്തരാക്കും. താര സുഭാഷ്
കൈപ്പറ്റുന്നവർക്കും കൊടുക്കുന്നവർക്കും സമ്മാനങ്ങൾ സന്തോഷമുണ്ടാക്കണം. കൊടുത്തു കഴിഞ്ഞ സമ്മാനങ്ങളെ കുറിച്ച് കൊടുത്തയാൾ ചിന്തിക്കുകയും ചികയുകയും ചെയ്യാതിരിക്കുകയാണ് ഉചിതം. ഒരു പഴയ കഥ ആയാലോ? ഗുരുകുലത്തിൽ വിദ്യാഭ്യാസം പൂർത്തിയാക്കി ഒരു സംഘം പുറത്തേക്ക് പോകുന്ന ദിവസം.…
എനിക്കും നിനക്കുമിടയിലെ തുരുത്തുകൾ അലിയും.. വിരൽ തൊടും ദൂരത്തിൽ ശ്വാസങ്ങൾ പിണയും നേരം സിരകളിലെ ഉന്മാദത്തീയിൽ നീയും ഞാനും ചേർന്ന് പുതിയൊരു തുരുത്താകും…….. .. താര സുഭാഷ്
വിശാലമാം ഗഗനവീഥികളിൽ സ്വതന്ത്രമായ് തൻ ചിറകുകൾ വീശി പറന്നുല്ലസിക്കും പറവ പോൽ മനുഷ്യമനസ്സ്. സങ്കല്പത്തിൻ ചിറകിലേറിയതു താണ്ടിടും പ്രകാശവേഗങ്ങൾ കണ്ണടച്ചു തുറക്കും നേരത്തിനുള്ളിൽ.
നമ്മളുടെ മനസ്സിലുള്ളത് എന്താണെങ്കിലും അത് വ്യക്തമായി പറയണം, സത്യം പറയുന്നത് തിരുമാനങ്ങളിലേക്കും നുണകൾ അകലത്തിലേക്കും നയിക്കും. ശുഭദിനം നേരുന്നു….. 🙏
ഒരാളെയും നമ്മൾ വില കുറച്ചു കാണരുത്, എല്ലാവരും വ്യത്യസ്തരാണ്, പലർക്കും പല കഴിവുകളാണുള്ളത്, ഒരുപക്ഷെ നമ്മൾ വില കുറച്ചു കണ്ടവരായിരിക്കും ആപത്ത് സമയത്ത് നമ്മളുടെ കൂടെ ഉണ്ടാവുന്നത്. ശുഭഞായറാഴ്ച നേരുന്നു……. 🙏
ജീവിതത്തിൽ നേട്ടവും നഷ്ടവും അടയാളപ്പെടുത്തിടാനാവില്ല കൃത്യമായ്, നേട്ടമായ് തോന്നിപ്പിച്ചിടുന്നവ ചിലപ്പോൾ, ക്ഷണഭംഗുരമെന്നു തെളിഞ്ഞിടുമൊരു കാലം. നികത്തിടാനാവാത്ത നഷ്ടമെന്നു തോന്നിടും കാര്യങ്ങൾ, ഓർമ്മകൾ മാത്രമായിടുമൊരു കാലം.
പറന്നുയരണമിനിയുമിനിയും അകലങ്ങൾ തൻ ഉയരങ്ങളിലേയ്ക്ക് ചിറകറ്റു വീണിടത്തു നിന്നൊരു ഫീനിക്സ് പക്ഷിയെപ്പോൽ പറന്നകലണം ഇനിയുമിനിയും എങ്ങോട്ടെന്നില്ലാതെ ദൂരെദൂരേ മടുപ്പില്ലാതെ കണ്ടുതീർക്കാൻ കൊതിയുള്ളിടങ്ങളിലേയ്ക്ക് എന്നിട്ടൊടുവിൽ കാണാക്കാഴ്ചകൾ കണ്ടുമറന്നിടത്തു നിന്നിറങ്ങി വന്നു ചുരുങ്ങിയൊതുങ്ങണമിനിയുമൊരു കുഞ്ഞുകുഞ്ഞാറ്റപ്പക്ഷിയെപ്പോൽ അവിടെ ഒരു…
“നമ്മൾ നമ്മളായാൽ തീരുന്ന ഇഷ്ടമേയുള്ളു മറ്റുള്ളവർക്ക് നമ്മളോട് ഞാൻ ഞാനായിട്ടൊന്നു ജീവിക്കുന്നത് വരെ എന്നെയവർ വാഴ്ത്തും ഞാൻ ഞാനായാൽ പിന്നെ താഴ്ത്തും” #ചിന്താശകലം #കൂട്ടക്ഷരങ്ങൾ
ഒരാളെയും നമ്മൾ വില കുറച്ചു കാണരുത്, എല്ലാവരും വ്യത്യസ്തരാണ്, പലർക്കും പല കഴിവുകളാണുള്ളത്, ഒരുപക്ഷെ നമ്മൾ വില കുറച്ചു കണ്ടവരായിരിക്കും ആപത്ത് സമയത്ത് നമ്മളുടെ കൂടെ ഉണ്ടാവുന്നത്. ശുഭഞായറാഴ്ച നേരുന്നു……. 🙏
പുത്തൻ പ്രതീക്ഷകളുമായെത്തി പുതുവർഷം, വരവേറ്റിടാം നമുക്കീ നവവത്സരപ്പുലരിയെ ആമോദമോടെ. നന്ദി ചൊല്ലിടാമീ പ്രപഞ്ചത്തോട് നമുക്കായ് കാത്തുവെച്ച ദിനരാത്രങ്ങൾക്കായ്, ഹൃദയപൂർവ്വം പ്രയത്നം ചെയ്തിടാം, ആരോഗ്യം നിറയും തനുവിനായ്, ശാന്തി നിറയും മാനത്തിനായ്.
നമ്മളുടെ അറിവുകൊണ്ട് ഒരു വ്യക്തിയെ അപമാനിക്കുമ്പോഴല്ല മറിച്ച് നമ്മളുടെ അറിവുകൊണ്ട് മറ്റൊരാൾക്ക് ഗുണമുണ്ടാകുമ്പോഴാണ് നമ്മൾ ശരിക്കും അറിവുള്ളവരാകുന്നത്. ശുഭദിനം നേരുന്നു……. 🙏
നന്ദി തുറന്നു പറയുമ്പോൾ കേൾക്കുന്നയാൾ വിനീതനും പറയുന്നയാൾ ധന്യനും ആകുകയാണ് ചെയ്യുന്നത് തിരിച്ചല്ല.
പ്രതീക്ഷയെന്ന മൂന്നാക്ഷരമല്ലോ മാനവജീവിതമാകും നാടകത്തിൽ, വെളിച്ചം നിറയുമൊരങ്കമെന്നും.
വലിയ മാറ്റങ്ങൾ വേണ്ടിടത്ത് തനിച്ച് എന്തു ചെയ്യാനാകും എന്നത് പലരുടെയും സംശയമാണ്. ഒരു കുഞ്ഞു കഥ ഓർക്കാം. ജപ്പാനിലെ ഒരു കടൽത്തീരത്ത് തിരകളിലേക്ക് അടിക്കടി കുനിഞ്ഞ് ഒരാൾ എന്തോ ചെയ്യുന്നതായി സഞ്ചാരിയുടെ ശ്രദ്ധയിൽ പെടുന്നു …
മനുഷ്യരെ അടയാളപ്പെടുത്തുന്നത് കഴിവുകളല്ല, അതെങ്ങനെ ഉപയോഗിക്കുന്നു എന്നതാണ്.
ഈ 2025 വും അങ്ങനെ കടന്നു പോകാൻ ഇനി മണിക്കൂറുകൾ ബാക്കി… ഒരുപാട് തിരിച്ചറിവുകൾ തന്ന… അത് പോലെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ സാധിച്ച… പ്രതീക്ഷ അത് നമുക്ക് ജീവിക്കാനുള്ള വെളിച്ചം ആണെന്നും… നമ്മളെ പോലെ…
അനുഭവങ്ങൾ നല്ലതോ ചീത്തയോ എന്നതല്ല, അതു നൽകിയ പാഠം ഉൾക്കൊണ്ടോ എന്നതാണ് പ്രധാനം.
മറ്റൊരാളാവാൻ കഴിയില്ലെങ്കിലും, നമുക്ക് സ്വയം പുതുക്കാനാവും. 2026 നിങ്ങളുടെ ഇതുവരെ ഉള്ളതിൽ ഏറ്റവും മികച്ച പതിപ്പിന് സാക്ഷ്യം വഹിക്കട്ടെ! താര സുഭാഷ്
