കവിത

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

എന്നും ചിരിതൂകും മർത്യരെ കാണുമ്പോൾ കരയുന്ന മനസ്സിനെ കാണാൻ കഴിയണം കോപത്താൽ…

ഇരുളിൻ കലികാലമിതു കരുണ വറ്റിയ കണ്ണുകൾ ചിരി മറന്ന ചുണ്ടുകൾ ഇരവിലും പകലിലും നിണമൊഴുകുന്ന നിരത്തുകളൾ അതിജീവിതകൾ പെരുകുന്നു…

മനുഷ്യമനസ്സിൽ നന്മ തൻ വെളിച്ചം മങ്ങിത്തുടങ്ങുമീ ദിനങ്ങൾ കലികാലത്തിൻ ലക്ഷണമോ? ഓർത്തുനോക്കിയാലറിയാം സത്യം, തിന്മയും നന്മയുമുണ്ടായിരുന്നു ഉലകിൽ അനാദികാലം മുതലേ,…

അച്ഛന് കൂട്ടായിരുന്നോരാ ചാരു കസേര…ഇന്നൊറ്റക്ക് ഉറങ്ങുന്നു ഉമ്മറത്തൊരു കോണിൽ…വെറ്റില പാക്കിന്റെ നറുമണം തൂകി…ഇന്നൊറ്റക്കുറങ്ങുന്നു… പൊട്ടിച്ചിരിയുടെ അലകളിലെവിടെയോ…നൊമ്പരപ്പൂവിന്റെ ഗന്ധമുണ്ട്…സർവ പ്രപഞ്ച സ്മൃതികളിൽ…

എൻ ഹൃദയത്തെ ചേർത്തുവയ്ക്കാൻ ചിന്തകൾ പതഞ്ഞു പൊന്തുമ്പോൾ എൻ വിരൽതുമ്പിലെ തൂലികയിൽ പിറക്കാൻ എന്നിലെ കാഴ്ച്ചകൾക്കു ചന്തംകൂട്ടാൻ ഇരുൾ പരക്കും…

മരണത്തിന്റെ വക്കത്തിരുന്നാണ് ആ കവിത എഴുതി തുടങ്ങിയത്. തുടങ്ങിയിടത്ത് നിന്ന് എത്തിചേർന്നത് ജീവിതത്തിലാണ്,  മരണത്തിൽ നിന്ന് ദൂരെ ആണെന്നാണോ വായിച്ചത്? അതല്ല ഞാൻ…