കുഞ്ഞുകാര്യങ്ങൾ

Bookmark Now
Please login to bookmark Close

വാഹനം ഓടിക്കുമ്പോൾ നമ്മൾ എടുക്കുന്ന ഓരോ തീരുമാനവും തൽസമയതീർപ്പുകളാണ്, ഒരുനിമിഷം വൈകിയാൽ ചിലപ്പോൾ കഥ മാറും, അതുപോലെ വൈകി എടുക്കുന്ന തീരുമാനങ്ങൾ ചിലപ്പോൾ ജീവനേയും ജീവിതത്തെയും ബാധിച്ചെന്ന് വരാം. ശുഭഞായറാഴ്ച നേരുന്നു ….. 🙏

Read More
Bookmark Now
Please login to bookmark Close

അടരുകളിൽ പല സത്യങ്ങളും നിത്യമായ് കുഴിച്ചു മൂടാൻ കെൽപ്പുള്ള മണ്ണ് പോൽ ചില മനുഷ്യരും. ശാന്തമാം ബാഹ്യരൂപത്തിനുള്ളിൽ ഒളിപ്പിച്ചിടുന്നു സങ്കീർണ്ണമാം ചിന്തകളും, മറ്റാർക്കും ഊഹിക്കുവാനാകാ രഹസ്യങ്ങളും.

Read More
Bookmark Now
Please login to bookmark Close

കാത്തിരിപ്പുകൊണ്ട് പരിഹരിക്കാവുന്ന കാര്യങ്ങളുണ്ട്, പ്രവർത്തികൊണ്ട് മാത്രം തീർപ്പാക്കാവുന്ന കാര്യങ്ങളുമുണ്ട്, പരിഭവങ്ങൾപോലും കാലപ്പഴക്കത്തിലൂടെ ഇല്ലാതാകുന്നതിനേക്കാൾ നല്ലത് അപ്പപ്പോൾ പറഞ്ഞുതീർക്കുന്നതാണ്. ശുഭദിനം നേരുന്നു ….. 🙏

Read More
Bookmark Now
Please login to bookmark Close

ജീവിതത്തിൽ എല്ലാം താൽക്കാലികമാണ്, മാറ്റം പ്രകൃതിനിയമമാണ്. ജീവിതം നല്ലതായി പോകുന്നുണ്ടെങ്കിൽ അത് പരമാവധി ആസ്വദിക്കുക, കാരണം അത് എന്നത്തേക്കുമായി നിലനിൽക്കില്ല. ജീവിതം മോശമായി പോകുന്നുണ്ടെങ്കിൽ അതിൽ വിഷമിക്കേണ്ടതുമില്ല, അതും എന്നത്തേക്കുമായി നിലനിൽക്കുകയില്ല. ശുഭദിനം നേരുന്നു………

Read More
Bookmark Now
Please login to bookmark Close

ഇന്നലകൾ പെയ്തുതീർത്ത മഴയിൽ ഈറൻ പകർന്ന രാവുകൾ ഇനിയും കാത്തിരിപ്പൂ.. കൊഴിഞ്ഞ സ്വപ്നത്തിൻ ഏകാന്തതയിൽ ഇനിയുമെത്രെ ദൂരം .. ഓർമ്മകൾ തിരികെയെത്തും വഴികളിൽ ഒരു നിഴലായി മൗനത്തിൻ കൂട്ടായി ഞാനും നിറം മങ്ങിയ…

Read More
Bookmark Now
Please login to bookmark Close

ഇനിയും വിടരുമൊരു പൊൻപുലരി ഇരുൾ നിറയുമീ രാത്രിക്കുമപ്പുറം, പ്രതീക്ഷകൾ തൻ നറു പുഷ്പങ്ങളിനിയും വിരിഞ്ഞിടും ആഹ്ലാദത്തിൻ നറു തേനുമായ്, ഇനിയുമെത്തിടും വസന്തമീ ഊഷര ഗ്രീഷ്മം വിട പറഞ്ഞതിൻ ശേഷമെന്നിങ്ങനെ, ശുഭപ്രതീക്ഷകളാകും പങ്കായത്താൽ തുഴഞ്ഞല്ലോ മർത്യൻ,…

Read More
Bookmark Now
Please login to bookmark Close

പണ്ട് പണ്ടൊരിക്കൽ നാല് സ്ത്രീകൾ ഒരിടത്തു കൂടിയത്രേ ഉറക്കെ പറയാൻ വിലക്കുണ്ടാകയാൽ പതിയെ പറഞ്ഞതെല്ലാം പരദൂഷണമെന്നാരോ പറഞ്ഞത്രേ മറ്റൊരിക്കൽ നാല് പുരുഷന്മാർ കണ്ടുമുട്ടിയത്രേ പൊട്ടിച്ചിരിക്കുവാൻ തെല്ലും ഭയം വേണ്ടെന്നതാൽ ആവോളം ഊറിച്ചിരിച്ചുവത്രെ നേർക്ക് നേർ…

Read More
Bookmark Now
Please login to bookmark Close

മണ്ണോടു ചേര്‍ന്നിരുന്നു ഭൂമിദേവി- നിന്നുദരത്തില്‍ നിന്ന് വന്നു അമ്മ നീ കുളിരായി മഴ തന്നു ചൂടേകും വെയില്‍ തന്നു എന്നിലെന്നോ ജീവന്റെ തുടിപ്പു വന്നു ആ പൊക്കിള്‍കൊടി നീണ്ടു വേരായി , തണ്ടായി തളിരിലകളായ്…

Read More
Bookmark Now
Please login to bookmark Close

നിറവും രൂപവും നോക്കാതെ നിഴലുകൾക്കെല്ലാം ദൈവം ഇരുട്ട് നൽകിയത് എല്ലാവരും തുല്യരാണ് എന്ന് മനസ്സിലാക്കുവാനും, അഹങ്കരിക്കുവാൻ നമ്മളുടെ കൈയ്യിൽ ഒന്നുമില്ല എന്ന് കാണിക്കുവാനും വേണ്ടിയാണ്. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

മനസ്സ് വല്ലാതെ പിരിമുറുകുമ്പോൾ പതിയെ ആ കായൽക്കരയിലേക്കൊന്നു പോകണം, പാറിപറക്കുന്ന മുടിയിഴകൾ മിഴിയിണകളെ തലോടണം, പാതിയടഞ്ഞ മിഴികളിൽ നേർത്ത മഴതുള്ളികൾ വന്നു ചുംബിക്കണം… ചുംബന മാധുര്യം കൺപീലികളെ മെല്ലെ മെല്ലെ പുണർന്നു കൊണ്ടേയിരിക്കണം.. ഇരുട്ടും കൂരിരുട്ടും…

Read More
Bookmark Now
Please login to bookmark Close

മറ്റുള്ളവരെക്കുറിച്ചുള്ള ചിന്തകൾ അല്ലെങ്കിൽ ധാരണകൾ മിക്കവാറും സത്യമാകാറില്ല, പ്രത്യേകിച്ച് ഒരു ജോലിയുമില്ലാത്തവരാണ് ഇങ്ങനെ ചിന്തിച്ചുകൂട്ടുന്നത്, ഇത്തരം ചിന്തകൾ വെച്ചുപുലർത്തി പ്രവൃത്തിക്കുമ്പോഴാണ് നമ്മൾ സ്വയം മോശക്കാരാകുന്നതും മറ്റുള്ളവരെ മോശക്കാരാക്കുന്നതും. ശുഭദിനം നേരുന്നു ….. 🙏

Read More
Bookmark Now
Please login to bookmark Close

അതിജീവിത  ആവില്ലയെന്നിലെ മോഹമാക്കാന്‍ ഇരുളില്‍ വന്നെന്നെ കവര്‍ന്ന നിന്നെ വയ്യെന്റെ പ്രേമമെന്നു കരുതാന്‍ അടങ്ങാത്ത നോവിലെന്നെ തളച്ച നിന്നെ എന്‍ നഗ്ന ദേഹത്തിന്‍ ഉര്‍വരതയെ മാത്രം കണ്ടുമോഹിച്ചെന്നെ കയ്യേറിയ പാന്ഥനായിരുന്നില്ലേ നീ നീച നീ…

Read More
Bookmark Now
Please login to bookmark Close

മഴമേഘം പോലെ മനസ്സിൽ ഓർമ്മകൾ പെയ്തിറങ്ങുമ്പോൾ ഒരു കുളിരു പോലെ നനവെന്നിൽ നിറയുന്നു. ഇലകളിൽ തങ്ങിനിൽക്കും മഴത്തുള്ളി പോലെ, മായുന്നൊരോർമ്മയും ഒരു നനവായുള്ളിൽ. കൺകോണിൽ മിന്നിയൊരാ കണ്ണീരുപോൽ, നനഞ്ഞൊരാ വാക്കുകൾ ഹൃദയത്തിൽ പതിഞ്ഞു. വാകപ്പൂക്കൾ…

Read More
Bookmark Now
Please login to bookmark Close

വിധി തൻ കയ്യിലെ കളിപ്പാവകളായ് നിരന്തരം, ചലിച്ചിടുന്നു മർത്യനീയുലകിലെന്ന സത്യം അറിയുകിലും, വ്യർത്ഥമാം മത്സരങ്ങളിൽ മുഴുകി അഹങ്കരിച്ചിടുന്നവൻ ജന്മം മുഴുവനും.

Read More
Bookmark Now
Please login to bookmark Close

നമ്മൾ മറ്റുള്ളവരെ മനസ്സിലാക്കുന്നതുപോലെ അവരും നമ്മളെ മനസ്സിലാക്കും എന്ന ചിന്തയാണ് നമ്മളുടെ ഏറ്റവും വലിയ പരാജയം, മടുത്തുപോയവരാണ് നമ്മളെ മാറ്റിനിർത്തുന്നത്, ഇഷ്ടപ്പെടുന്നവർ നമ്മളെ ചേർത്തുനിർത്തുക തന്നെ ചെയ്യും. ശുഭദിനം നേരുന്നു ….. 🙏

Read More
Bookmark Now
Please login to bookmark Close

പല പ്രിയപ്പെട്ടവരെയും നിസ്സാരമായ എന്തെങ്കിലും ഒരു കാരണംകൊണ്ട് നമ്മൾ തള്ളിപ്പറഞ്ഞിട്ടുണ്ടാകാം, മറ്റുള്ളവരുടെ ഒരേ ഒരു തെറ്റ് കാരണം അവരുടെ അതുവരെയുള്ള ശരികളെയെല്ലാം ഒരു നിമിഷംകൊണ്ട് മറന്നുപോകുന്നവരാണ് നമ്മളിൽ പലരും. ശുഭഞായറാഴ്ച നേരുന്നു …. 🙏

Read More
Bookmark Now
Please login to bookmark Close

നന്ദി ഒരു മഴത്തുള്ളിയായ് ഊർന്ന തണുവിൻ മൃദു മന്ത്രണം പോൽ നന്ദി.. മുന്നോട്ടു തള്ളിയ നിശബ്ദ കരങ്ങൾക്ക്, വീഴാതെ പിടിച്ചുനിർത്തിയ ദൃശ്യ-അദൃശ്യ കരത്തുകൾക്ക്, വഴിയിൽ കണ്ടുമുട്ടിയ അപരിചിതമാം ദയയോട് ചോദിച്ചില്ലെങ്കിലും മനസ്സിലാക്കിയവർക്ക്, സഹായമില്ലെങ്കിലും പുറംകൂടായി…

Read More
Bookmark Now
Please login to bookmark Close

സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു അല്ലെങ്കില്‍ നമ്മൾ വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ല എന്നൊക്കെ ചിന്തിച്ചിരുന്നാൽ പിന്നെ വേറൊന്നും നമ്മളുടെ മനസ്സിലെ ചിന്തയിലേക്ക് വരില്ല, ചിന്തിച്ചതിനെപ്പറ്റി തന്നെ വീണ്ടും വീണ്ടും ചിന്തിച്ചുകൊണ്ടേയിരിക്കും. ശുഭദിനം നേരുന്നു ……. 🙏

Read More
Bookmark Now
Please login to bookmark Close

നടുവിലെത്തിപ്പെടുകിൽ ഒച്ചയും ബഹളവുമായ് അസ്വസ്ഥത ജനിപ്പിക്കുമാൾക്കൂട്ടം, സ്നേഹസൗഹൃദങ്ങളും കരുതലും പകരും കൂട്ടായ്മയാകുമ്പോൾ, ഹൃദ്യമാം ബന്ധങ്ങൾ നിറം പകർന്നിടും ജീവിതത്തിൽ.

Read More
Bookmark Now
Please login to bookmark Close

അനുഭവങ്ങളിൽനിന്ന് എടുക്കുന്ന തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുക, അഭിനയങ്ങളിൽ വീണ് വീണ്ടും വിട്ടുവീഴ്ച ചെയ്യാതിരിക്കുകയും ചെയ്യുക, വേദനിപ്പിച്ചവർക്ക് ഇനിയും വേദനിപ്പിക്കുവാൻ ഒരു മടിയും ഉണ്ടാവുകയില്ല. ശുഭദിനം നേരുന്നു…… 🙏

Read More