മക്കൾ തൻ ദാരിദ്ര്യമകറ്റാൻ ദുഃഖപുത്രിയവൾ യാത്രയായി …. അങ്ങു ദൂരെയൊരു ദിക്കു തേടി.. രണ്ടു മക്കളെ പെറ്റൊരമ്മയിവൾ വേവും നൊമ്പരം ഉള്ളിലൊതുക്കി.. മഴക്കാറുപോലെ മാനസ്സം ….. കണ്ണീർ കണങ്ങളടർന്നുരുണ്ടു തെറിച്ചതീ മണ്ണിലേക്ക് ….. നല്ല…
ആദ്യം അപരിചിതർ രണ്ടു വീട്ടിൽ താമസം പിന്നെ പരിചിതർ ഒരു വീട്ടിൽ താമസം ഭാര്യയും ഭർത്താവുമായിട്ടങ്ങനെ ഒന്നിച്ചുള്ള യാത്രയിൽ ഭിന്ന ചിന്തകൾ ഭിന്നാഭിപ്രായങ്ങൾ സ്നേഹത്താലൊന്നാക്കി ഇഷ്ടങ്ങളും സ്വപ്നങ്ങളും കൂടുതൽ വർണ്ണാഭമാക്കി ജീവിതത്തിലെ ഏറ്റവും നല്ല…
തുറന്നുപറയുന്ന ചില കാര്യങ്ങൾ മനസ്സിലെ ഭാരം കുറയ്ക്കും, ഉള്ളിലെ സ്നേഹം വർദ്ധിപ്പിക്കുകയും ചെയ്യും. തുറന്ന് സംസാരിക്കുവാൻ അൽപ്പസമയം മാറ്റിവെക്കുവാൻ നമ്മൾക്ക് സാധിക്കണം, അത്തരം മാറ്റിവെക്കലുകൾ ബന്ധങ്ങളുടെ ആഴം വർധിപ്പിക്കുകയും ബന്ധങ്ങളെ തമ്മിൽ ചേർത്തുനിർത്തുകയും ചെയ്യും.…
ആത്മാർത്ഥത ഇല്ലാത്ത ഒന്നിന്റെയും പിന്നാലെ അലയരുത്, സത്യസന്ധമല്ലാത്ത ഒന്നിനെയും ചേർത്തുപിടിക്കുകയും ചെയ്യരുത്, വേദനിപ്പിക്കപ്പെടും എന്ന് ഉറപ്പുള്ളതിൽ നിലയുറപ്പിക്കുകയും ചെയ്യരുത്. ശുഭദിനം നേരുന്നു…….. 🙏
ചിലരിൽ അനുഭവത്തിന്റെ തീക്ഷണാക്ഷരങ്ങൾ പ്രവാസം പട്ടിണിയും വേദനയും ലയിച്ച കണ്ണീരുപ്പിൽ ഇരുളും വെളിച്ചവും വന്നുപോകുമ്പോൾ പൊള്ളുന്ന മണലിൽ പൊള്ളുന്ന മനസ്സുമായി ചോർന്നു പോകാതെ ജീവിതം ചേർത്തുപിടിക്കാൻ പ്രാണൻ കൊതിക്കുന്ന പ്രവാസം പല ഭാഷകൾ പല…
ഒരു തൂവൽ കൊണ്ടെങ്കിലും മൃദുലമായ് നീയെന്നെ തഴുകിയെങ്കിൽ ദുഃഖഭാരമൊഴിഞ്ഞു നിൻ ഹൃദയത്തിൽ ഞാൻ വീണലിഞ്ഞേനെ….
ചങ്കിൽ തറഞ്ഞിരിക്കുന്നു നീയുപേക്ഷിച്ചതിൻ ശിഷ്ടം… ആണ്ടോടാണ്ട് വിങ്ങിപ്പഴുത്ത് പുതുക്കുന്നു നീയെന്ന ദുഃഖത്തിൻ ഓർമദിവസം…!
കെട്ട് പൊട്ടിപ്പാറും അന്ധമാമൊരിഷ്ടത്തിൻ തുഞ്ചത്തായ് കോർത്തിടുന്നു.. വിഷാദത്തിൻ വെയിലേറ്റ് മെലിയുന്നെൻ പ്രാണനെ….
ജീവിച്ചിരിക്കുമ്പോൾ ആകുവോളം കൊടുക്കുവാനുള്ളതാണ് സ്നേഹം, മരിച്ചുകഴിഞ്ഞിട്ട് എത്ര ഉറക്കെ കരഞ്ഞ് ബഹളംവെച്ചാലും അത് കാണുവാനും കേൾക്കുവാനും അവരില്ല എന്ന ഓർമ്മ എപ്പോഴും നമുക്ക് വേണം, അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ തമ്മിൽ സ്നേഹിച്ചങ്ങ് കഴിയുക. ശുഭദിനം നേരുന്നു………
പൂർണ്ണതയെന്നത് മനോഹരമാം സങ്കല്പം മാത്രമല്ലോ, പൂർണ്ണനാം മർത്യൻ ആരുണ്ട് ഭൂവിൽ, രൂപത്തിൽ, സ്വഭാവഗുണങ്ങളിൽ, ഭൗതികനേട്ടങ്ങളിൽ, പൂർണ്ണനാകാൻ ശ്രമിക്കുന്നവൻ നിത്യവും, അതൃപ്തി തൻ തീയിൽ ഉരുകിടുന്നു. ഉലകിൽ കാണും വസ്തുക്കളെല്ലാം അപൂർണ്ണമായ് തന്നെ ചമച്ചു ദൈവം.…
ജയിച്ചവരുടെ ആത്മകഥയെക്കാൾ പ്രചോദകശേഷിയുണ്ട് തോറ്റവരുടെ ആത്മകഥയ്ക്ക്, ജയിച്ചവരെ പഠിച്ചാൽ എങ്ങനെ ജയിക്കാമെന്ന് പഠിക്കാം, എന്നാൽ തോറ്റവരെ പഠിച്ചാൽ എന്തുകൊണ്ടാണ് തോൽക്കുന്നതെന്നും തോൽവിയെ എങ്ങനെയൊക്കെ നേരിടണമെന്നും ഒരേ സമയം പഠിക്കാം. ശുഭദിനം നേരുന്നു …….. 🙏
അമ്മതൻ മടിത്തട്ടിലി രുന്നന്നു ഞാൻ… അറിവിൻ്റെയാദ്യാക്ഷരം കുറിച്ചു. ആദ്യ വിദ്യാലയമാം വീട്ടിൽ നിന്ന ന്നമ്മ തൻ ചാരത്തിരുന്നു , അമ്മ ചൊല്ലും പദങ്ങളെ കേട്ടുപഠിച്ചറിവു കൂട്ടി. അന്നമ്മ കാണിച്ചു തന്നതൊക്കെയും അറിവിൻ്റെ കനവിലേക്കു ക്കൊരു…
ജീവനായ് നീ നിറയുന്നു തോഴാ നീയെൻ പ്രാണനിൽ ….. പ്രണയമായ് – ‘ ഇങ്ങുദൂരെ ഞാനും, അങ്ങു ദൂരെ നീയും പ്രാണനിൽ വേവുന്നൊ രഗ്നിയും പേറി കാലമാം കുത്തൊഴുക്കിൽ വിരഹാർദ്ര നിമിഷങ്ങളെണ്ണി കണ്ണീർകണം പൊഴിച്ച്…
കണ്ണിലേക്കിരച്ചു കയറുന്നതെന്നോ ഒഴുകിയെത്തുന്നതെന്നോ, നീ വിശേഷിപ്പിച്ച നിദ്രയെന്നെ അകലെ മാറി നിന്നു കൊതിപ്പിച്ച ആ രാത്രികളിലേതിലാവാം ഞാൻ, പേടി സ്വപ്നങ്ങൾ പതുങ്ങി യെത്തുന്നത് ഉറങ്ങുന്നവരെ തേടി മാത്രമല്ലെന്നറിഞ്ഞത്? രാത്രിയിൽ വല നെയ്യുന്ന ചിലന്തിയെ പോലെ…
സാന്ദ്രമാം സന്ധ്യയിൽ നിൻ നേത്രങ്ങളിൽ നിന്നടർന്നുവീണ കണ്ണുനീർത്തുള്ളികൾ അന്ത:പ്പുരത്തിന്നിടനാഴികളിൽ തളം കെട്ടിനിന്ന മൗനത്തിൽ ഒളിപ്പിച്ചുവോ ഊർമിളേ നീ വിരഹാഗ്നിയിൽ എരിഞ്ഞ പതിനാലു വർഷം ഉള്ളിലെ ഘനം തൂങ്ങും മേഘത്തുണ്ടുകൾ മഴച്ചാറ്റലായ് പെയ്തിറങ്ങിയോ പരിഭവം പറയാത്ത…
ഹൃദയത്തിൽ എന്നോ പൂട്ടിയിട്ട കതകുകൾ… മാപ്പ് എന്ന താക്കോൽ കൊണ്ട് അവ തുറക്കുമ്പോൾ, നാം മോചിതരാക്കുന്നത് ആ തെറ്റുകാരെയല്ല… തടവിൽ കഴിഞ്ഞ നമ്മുടെ മനസ്സുകളെ തന്നെയാണ്!
സത്യത്തിന്റെ കണ്ണുകൾ മരവിച്ചിരിക്കുന്നു നുണകൾ പൊട്ടിച്ചിരിക്കുന്നു. മേഘത്തുണ്ടുകളിൽ നിന്നടർന്നു വീണ ജലകണികക്കിന്നു ചോരയുടെ നിറം കണ്ടു കനവല്ലിതു പിടയുന്ന വേദനകൾ മാത്രം പല ജീവനുകൾ, പല വേഷങ്ങൾ.. പാതി നടന്ന കാൽപ്പാദങ്ങൾ.. പേടിച്ചരണ്ട മിഴികൾ,…
അക്ഷര മുത്തുകൾ കോർത്തിണക്കി., വള്ളിയും പുള്ളിയും തെറ്റാതെ നോക്കി. അന്തരാത്മാവിൻ്റെ നൊമ്പരങ്ങൾ ചൊല്ലി പറഞ്ഞങ്ങീണത്തിലായ് ഒരു ചെറു തെന്നലിൻ സ്പർശനം പോൽ ഹൃത്തിൻ്റെയുള്ളിലെ ശോകാർദ്ര നിമിഷങ്ങൾ തച്ചുടച്ചൻ പോട് , നീ പാട്ടുകൾ അങ്ങകലെ…
നമുക്ക് നമ്മുടെ കഴിവിൽ വിശ്വസിക്കാം. കാരണം നമ്മുടെ കഴിവ് നമുക്ക് കിട്ടിയ അനുഗ്രഹമാണ്. ആ അനുഗ്രഹം നമുക്ക് തന്നത് നമ്മൾ ഒക്കെ വിശ്വസിക്കുന്ന ആ പ്രപഞ്ച ശക്തിയാണ്.
എത്ര തേടിയാലും കണ്ടെത്തുവാൻ ആവാത്ത ചില സന്തോഷങ്ങളുണ്ട്, എത്ര തുഴഞ്ഞാലും കര പറ്റാത്ത ചില സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ട്, പലതും വെറുതെയാണ് എന്ന് അറിയാമെങ്കിലും നാളത്തെ പുലരിയിൽ എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ ഓരോ…
