“കുറുക്കൻ” സമൂഹത്തിലെ ജീവികളിൽ വെച്ച് ഏറ്റവും സൂത്രശാലിയായ ഒരു ജീവിയാണ്. ഏതുവിധേന എങ്കിലും മറ്റുള്ളവരിൽ നിന്നും സൂത്രത്തിൽ കാര്യം സാധിപ്പിച്ചെടുക്കുകയാണ് കുറുക്കൻ്റെ ജോലി. അത്രക്കും കൗശലവും സൂത്രവും ഉള്ളവർക്കേ ജീവിതത്തിൽ മുന്നേറുവാനും, വിജയിക്കുവാനും സാധിക്കുകയുള്ളൂ.…
കണ്ണീർ കണ്ണും മനസ്സും ഒരു പോലെ ശുദ്ധമാക്കി ആത്മാവിനും ശരീരത്തിനും ഒരു പോലെ ആശ്വാസം പകരുന്നു.
മനുഷ്യ മനസ്സിൽ നീറി പുകയുന്ന വേദന ജലധാരയായ് പുറത്തേക്കൊഴുക്കുന്നു ചുടുകണ്ണുനീർ കണങ്ങളായ്….
ഇംഗ്ലീഷും മലയാളവും ച്ചേർന്നങ്ങ് മംഗ്ലീഷായി മലയാളിയുടെ മാത്രം ഇംഗ്ലീഷായി പോസ്റ്റിയത് ട്രോളുകളായി പിന്നീട് സീനായി പിന്നത് ഡാർക്കായി അവസാനം പ്ലിങ്ങായി. ജെമിനി കെ രാജ്
കൊടുക്കുവാനുള്ളത് കൊടുക്കേണ്ട സമയത്ത് കൊടുക്കാൻ മനസ്സുണ്ടാകണം, വൈകിയാൽ സ്വീകരിക്കുവാൻ ആളുകൾ ഉണ്ടാകണമെന്നില്ല, അത് സ്നേഹമായാലും കരുതലായാലും ചില മറുപടികളായാലും. ശുഭദിനം നേരുന്നു…… 🙏
സുന്ദരജീവിതത്തിൻ സ്വപ്നങ്ങൾപൂത്തുലഞ്ഞു നിൽക്കുംനവയൗവ്വനമല്ലോ മർത്യജീവിതത്തിൻ വസന്തകാലം.മോഹങ്ങളെ കൈയ്യിലൊതുക്കിടാൻആവേശം നിറയും കാലം,മാനം തൊട്ടുയർന്നു പറന്നിടാൻഊർജ്ജം സിരകളിൽ നിറയും കാലം.വികാരങ്ങൾ തൻ തിരകളെവിവേകത്തിൻ ചങ്ങലകളാൽനിയന്ത്രിക്കേണ്ടും കാലം.
സ്വപ്നങ്ങൾ ചിന്തകളാക്കി നിഴലും വെളിച്ചവും സമരേഖയാക്കി തീക്ഷണ വികാരങ്ങളുടെ യാത്ര.. പ്രണയവും വിരഹവും കലഹങ്ങളും പൊട്ടിച്ചിരികളും ആസ്വാദ്യകരമാകുന്ന വേളകൾ പുത്തെൻ കൂടൊരുക്കി ജീവിത താളങ്ങളറിയുന്ന കാലം.. ജമിനി കെ രാജ്
കടന്നുപോകുന്ന ചിലർക്ക് പകരക്കാരുണ്ടാവുകയില്ല, കാരണം അവർ പകർന്നുനൽകിയത് അവർക്ക് മാത്രം നൽകുവാൻ സാധിക്കുന്ന ചിലതാണ്, ചിലർക്ക് പകരക്കാരായി അവർ മാത്രമേ ഉണ്ടാവുകയുമുള്ളൂ. ശുഭദിനം നേരുന്നു…… 🙏
നമുക്ക് വിഷമങ്ങളും ബുദ്ധിമുട്ടുകളും വരുമ്പോൾ നമ്മൾ സങ്കടപ്പെടും, വിഷമിക്കും. ചിലപ്പോൾ കരയും. പക്ഷെ മറ്റുള്ളവർക്ക് അതേ ബുദ്ധിമുട്ട് വരുമ്പോൾ അത് പോലെ വിഷമമോ സങ്കടമോ തോന്നുമോ. അവരുടെ സങ്കടത്തിൽ കരഞ്ഞിട്ടുണ്ടോ. ഉണ്ടെങ്കിൽ അതിനാണ് മനുഷ്യത്വം…
ആരെയെങ്കിലുമൊക്കെ കാണാനും എന്തെങ്കിലുമൊക്കെ കഴിക്കാനും എവിടെയെങ്കിലുമൊക്കെ സഞ്ചരിക്കാനും ഇറങ്ങുന്നതുപോലെയല്ല എവിടേക്ക്, എന്തിനുവേണ്ടി ഇറങ്ങുന്നു എന്ന് തീരുമാനിച്ചിറങ്ങുന്ന യാത്രകൾ. ശുഭഞായറാഴ്ച നേരുന്നു ……. 🙏
നിന്റെ കണ്ണിലെ കത്തും പ്രണയത്തിൽ ഉറ്റുനോക്കാൻ നിന്നെ തൊട്ട് ഞാൻ നിന്ന നേരം… ഉള്ളെരിഞ്ഞെങ്കിലും കണ്ടു നിന്നു… നിന്റെ കണ്ണിൽ കരിന്തിരിയായ് എരിഞ്ഞ പ്രണയം…
വഴിതെറ്റി വന്നൂവെന്ന് ഖേദിച്ചു നീ മടങ്ങുമ്പോൾ കേട്ടുവോ… ആർദ്രമൊരു ഹൃദയത്തിൽ ജ്വലിച്ചാളും പ്രണയത്തിൻ നിശ്ശബ്ദവിപ്ലവം….!
ചക്രവാളത്തിനറ്റം വരേയ്ക്കും നോട്ടമെയ്ത് കാത്തു നിൽക്കുന്നു ഞാൻ.. വിഷാദത്തിൻ നേർത്ത തിരികളെരിയുമെൻ ഹൃത്തിൽ ആനന്ദത്തിൻ തേൻതുള്ളിയായ് നീ പെയ്യും നിമിഷമെണ്ണി…
ആവതില്ല പ്രണയമേ നിന്നെയെൻ വിസ്മൃതിയുടെ ആഴങ്ങളിൽ കുഴിച്ചു മൂടുവാൻ.. ചോര ചീന്തി മീസാൻ കല്ലിൻ ഭാരമേറ്റേണ്ടതെൻ നെഞ്ചിലല്ലേ…
അകറ്റി നിർത്തേണ്ടവരെ അകത്ത് പ്രതിഷ്ഠിക്കരുത്. ശത്രുവിന്റെ വലുപ്പത്തെക്കാൾ ശത്രുതയുടെ വലുപ്പമാണ് അപകടകരം…
കൊച്ചു നക്ഷത്രമേ കണ്ടുവോ നീ കൊച്ചൊരു പൈതലിൻ പൊൻമുഖം നീ…. തേജസാർന്നൊരു പൈതലാണേ… ബേദ്ലഹേമിൻ്റെ പുത്രനാണേ…. മഞ്ഞു പെയ്യുന്നൊരു രാത്രിയില്.. വന്നു പിറന്നവൻ പാരിടത്തിൽ ….. നക്ഷത്ര ലക്ഷങ്ങൾ കണ്ണു ചിമ്മി കാവൽ മാലാഖമാർ…
നനഞ്ഞിറങ്ങിയ നിൻ്റെ നീല നയനങ്ങളിൽ ഒരു വിരഹാഗ്നി എരിയു ന്നതറിഞ്ഞു ഞാൻ ‘ വിടചൊല്ലി പിരിയുവാനാവാതെ നീ എന്നരികത്തു നിന്നതും കണ്ണു നീരണിഞ്ഞതും , ഓർമ്മയിലൊരു ചിത്രമായ് നിന്നു. കടപ്പാടുകൾ തീർത്തൊരു ബന്ധനത്താല കലേക്കു…
കഴിഞ്ഞു പോയൊരാ വർഷത്തിന്നാഹളാദവും’ ദുഃഖവും സുഖവും ഏറ്റു വാങ്ങിയൊരതന്തരാന്മാവിൻ്റെ വിങ്ങലും ചിരിയും ഓർമ്മതൻ പുസ്തകത്താളിൽ കുറിച്ചിടുമ്പോൾ ദൂരെക്കെറിഞ്ഞിടാം ദു:ഖംതന്ന വയൊക്കെയും ‘ പുതിയൊരു വർഷത്തിൻ പുലരിക്കായ് ഉറ്റുനോക്കുമ്പോൾ നന്മയെ കാത്തിടാം തിന്മയെ മറന്നിടാം. ശാന്തിയും…
വീട്ടിൽ വലിയ പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലാതെ തന്നെ കാണുംപോയി എങ്കിലും നമുക്കു മൊത്തത്തിൽ ചില വേദനാജനകമായ കാര്യങ്ങൾ ഉണ്ടായി അതിൽ അർജ്ജുൻ ൻ്റെ മരണവും, കണ്ണൂർ ദുരന്തവും പിന്നെ അടിക്കടിയുള്ള ആസ്റ്റിഡൻ്റുകളും ആത്മഹത്യകളും ചില…
