ആമുഖങ്ങൾ ഏതുമില്ലാതെ നീ സന്തോഷമായി ഇരിക്കുന്നുവോ എന്ന് ചോദിക്കുന്ന മനുഷ്യർ എന്ത് മനോഹരം ആണല്ലേ
നമ്മളുടെ ഉള്ളതും ഇല്ലാത്തതുമായ തെറ്റുകൾ കണ്ടെത്തുവാനും അത് പ്രചരിപ്പിക്കുവാനും നമ്മൾക്ക് ചുറ്റും ഒരുപാട് പേരുണ്ടാകും, എന്നാൽ നമ്മളുടെ ശരികളും ശരിയാണെന്ന് തോന്നുന്ന കാര്യങ്ങളും കണ്ടെത്തുവാനും അത് പറയുവാനും ഒരിക്കലും മറ്റൊരാൾ വരികയില്ല, അതിന് നമ്മൾ…
ശരീരത്തിലെ നാറ്റത്തെക്കാൾ ഭീകരമത്രെ ചിലരുടെ മനസ്സിൽ നിന്നും വമിക്കുന്ന ദുർഗന്ധം. എത്ര തേച്ചുരച്ചു കഴുകിയാലും സുഗന്ധ ദ്രവ്യത്തിൽ മുങ്ങികുളിച്ചാലും അതിന്റെ നാറ്റം മാറ്റമില്ലാതെ നിലനിൽക്കുമെത്രെ. റംസീന നാസർ
സ്വന്തം പെൺമക്കളെ സ്നേഹനിധികളും മരുമക്കളെ നികൃഷ്ട ജീവിയായും കാണുന്ന ചില സ്ത്രീ ജനങ്ങളുണ്ട്. അവരെ അമ്മയെപ്പോലെ കാണണമെന്നു എത്ര ആഗ്രഹിച്ചാലും അവരുടെ പെരുമാറ്റരീതി അമ്മായിഅമ്മ എന്നപേർ ചൊല്ലിവിളിക്കാൻ നമ്മെ നിർബന്ധിതരാക്കും. റംസീന നാസർ
നിയമം ആദ്യം അട്ടഹസിച്ചു.. പിന്നെ പൊട്ടിത്തെറിച്ചു.. പണം,രാഷ്ട്രീയം, അധികാരം. പിന്നെ തേങ്ങലായി.. ഗദ്ഗദമായി.. ഒടുവിൽ മരണത്തെ പുൽകി.
അയാൾ ഒരു പാട്ട് കേട്ടു. എത്ര മനോഹരമായ ഗാനം! കേൾക്കുംതോറും അയാൾക്ക് അതിനോടുള്ള ഇഷ്ടം കൂടിക്കൂടി വന്നു. അങ്ങനെ ആ പാട്ടും അയാളും ഒന്നായി. കുറെ നാൾ കഴിഞ്ഞപ്പോൾ ആ പാട്ടിന്റെ വരികൾ അയാൾക്ക്…
എല്ലാവരും ഈ ലോകം വിട്ടു പോകും. അതിനിടയിൽ കിട്ടുന്ന സമയം നമ്മൾക്ക് സന്തോഷത്തോടെ ഇരിക്കാം, പരസ്പരം സ്നേഹിച്ചും കലഹിച്ചും ഇണങ്ങിയും പിണങ്ങിയും കഴിയുകയും ചെയ്യാം. ആരും പരസ്പരം വെറുപ്പ് സമ്പാദിക്കാതെ ഇരിക്കുവാൻ നമ്മൾക്ക് ഒന്നായി…
ആ നഗരത്തിൽ അവൾ പുതിയതായിരുന്നെങ്കിലും, അവൾക്ക് ആ നഗരം മറ്റൊരു ഒറ്റപ്പെടലിന്റെ ഇടമായിരുന്നു, ജനിച്ചു വളർന്ന ഇടത്തിൽ പോലും ചുറ്റും ആളുകൾ ഉണ്ടായിട്ടും തനിച്ചാവുന്നതിന്റെ അനുഭവം ഇവിടെയും ഒട്ടും വൈകാതെ അവളെ തേടിയെത്തി. പകലൊക്കെ…
എന്തുണ്ടായാലും കൂടെ ഒരാളുണ്ട് എന്ന ധൈര്യം വളരെ വലുതാണ്. അതില്ലാതാകുമ്പോൾ വരുന്ന ശൂന്യത വളരെ ആഴമുള്ളതും.
പുറമേ നിന്ന് ആരും എന്തും പറഞ്ഞു കൊള്ളട്ടെ, ഒരു കൊടുങ്കാറ്റ് തന്നെ വന്നെന്നിരിക്കട്ടെ. നമ്മൾ പിടിച്ചു നിൽക്കും, ചങ്കൂറ്റത്തോടെ. കുലുങ്ങുക പോലുമില്ല. പക്ഷെ, നമ്മുടെ അല്ലെങ്കിൽ എന്റെ എന്ന് മനസ്സിൽ കരുതി താലോലിച്ചു കൊണ്ട്…
എല്ലാ ബന്ധങ്ങളും നിലനിൽക്കുന്നത് ദൃശ്യമോ അദൃശ്യമോ ആയ ചില കാരണങ്ങളുടെ പേരിലാണ്, പൊരുത്തക്കേടുകൾക്കും നീരസങ്ങൾക്കുമപ്പുറം പരസ്പരം ചേർത്ത് നിർത്തുന്ന ഒരു കാരണമെങ്കിലും കണ്ടെത്തുവാൻ ആകാത്തവർ അകലങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്യും. ശുഭദിനം നേരുന്നു…… 🙏
ഉള്ളിൽ മധുരമൊരു ഗീതം പോൽ നിറഞ്ഞു തുളുമ്പും അനുരാഗം, എന്നും മനുഷ്യമനസ്സിനെ തരളിതമാക്കിടും മൃദുവികാരം. അനാദികാലം മുതൽ കവികൾ പാടിപുകഴ്ത്തിടും രാഗം.
നമ്മളുടെ കൈവശം ഉള്ളത് എന്തുതന്നെ ആയാലും അത് ഒരിക്കലും മറ്റുള്ളവരിൽ വിഷമം ഉണ്ടാക്കുന്ന രീതിയിലോ അല്ലെങ്കിൽ മറ്റുള്ളവരിൽ അസൂയ ജനിപ്പിക്കുന്ന വിധത്തിലോ ഉപയോഗിക്കാതെ ഇരിക്കുവാൻ എപ്പോഴും നമ്മൾ ശ്രദ്ധിക്കണം. ശുഭദിനം നേരുന്നു ……🙏
ദു:ഖങ്ങളും സന്തോഷങ്ങളും ഒന്നും സ്ഥിരമല്ല, മാറിമറിഞ്ഞ് കൊണ്ടിരിക്കും., ചിലത് മറക്കണം, ചിലത് പൊറുക്കണം, മറ്റുചിലത് ഓർമ്മയിൽ വയ്ക്കുകയും വേണം. സ്വയം ജീവിതത്തോട് വാശി തോന്നുവാൻ, ഇനിയും ആ ഒരു അവസ്ഥ വരാതിരിക്കുവാൻ വേണ്ടിയാണിത്. ശുഭദിനം…
മറന്നു പോകുന്നതെന്തെന്ന് ഓർത്തെടുക്കാൻ കഴിയാത്ത വണ്ണം നമ്മെ കീഴടക്കുന്ന മറവിയെ ഓർത്തു പുഞ്ചിരിക്കെ.., ഓർമ്മത്താളിൽ മാഞ്ഞ പേരുകളിൽ ഒന്നു നിന്റേതായിരിക്കുമല്ലോയെന്ന് ഓർത്തപ്പോൾ പുഞ്ചിരിക്കാൻ പോലും മറന്നു പോയി ഞാൻ…, പുഞ്ചിരിയോടൊപ്പം മറന്നുപോയതെന്താവാം മറക്കാൻ ശ്രമിച്ചതെല്ലാം…
ആരെയും നിബന്ധനകൾ വെച്ചോ വ്യവസ്ഥകൾ വെച്ചോ സ്നേഹിക്കരുത്, അത്തരം സ്നേഹബന്ധങ്ങൾ എപ്പോഴും താൽക്കാലികവും പക്വത ഇല്ലാത്തതുമായിരിക്കും, ഒരു കാരണവുമില്ലാതെ ഒന്നിനുവേണ്ടിയുമല്ലാതെ സ്നേഹിക്കണം എങ്കില് മാത്രമേ അത് ആത്മാര്ത്ഥസ്നേഹമാവുകയുള്ളൂ. ശുഭദിനം നേരുന്നു…….. 🙏
കറുത്ത ചില്ലുകൊണ്ടൊരുകൊട്ടാരം അതിനുള്ളിലൊരു കുഞ്ഞുമാലാഖ മഞ്ഞ നിറമുള്ള, നീലക്കണ്ണുള്ള സ്വർണ്ണമുടിയുള്ള മാലാഖ… തോഴിമാരില്ലാത്ത കൂട്ടുകാരില്ലാത്ത കുഞ്ഞുമാലാഖയ്ക്ക് കൂട്ടാരുണ്ട്..? ചില്ലുകൊട്ടാരത്തിനപ്പുറം മഴവിൽക്കാട് ചില്ലുകൊട്ടാരത്തിനിപ്പുറ പുഞ്ചിരിക്കുന്ന് മഴവിൽക്കാട്ടിൽ നൂറായിരം കിളികളും പൂമ്പാറ്റകളുമുണ്ട്.. പുഞ്ചിരിക്കുന്നിലോ, വിടർന്നു നിൽക്കുന്ന നൂറായിരം…
പ്രഭാകിരണങ്ങൾ ചൊരിഞ്ഞു ചുറ്റിലും നിറയുമന്ധകാരമകറ്റും ദീപത്തിൻ ഒളിമങ്ങിടാതെ കാത്തിടാനായ്, വേണം അഗ്നിയെ ജ്വലിപ്പിച്ചിടും എണ്ണ മുടങ്ങാതെ. നന്മ തൻ കൈത്തിരി തെളിയും മനുഷ്യമനസ്സാം ദീപത്തെ പടുതിരി കത്താതെ, കെടാതെ കാക്കാനായ് സദ് വിചാരങ്ങളാകും എണ്ണ…
നമ്മളുടെ അസാന്നിധ്യത്തിൽ നമ്മളെകുറിച്ച് ഒരാൾ എന്ത് പറയും എന്ന് നമ്മൾക്ക് അറിയണമെങ്കിൽ നമ്മളുടെ സാന്നിധ്യത്തിൽ അയാൾ മറ്റുള്ളവരെകുറിച്ച് എന്ത് പറയുന്നു എന്ന് ശ്രവിച്ചാൽ മതിയാകും. ശുഭദിനം നേരുന്നു…….. 🙏
ഞാൻ വണ്ടി ഓടിക്കുന്ന ഒരാളാണ്. നമ്മൾ ആരെയും തൊടാതെ, ആരും നമ്മളെയും തൊടേണ്ട എന്ന ഭാവത്തിൽ വണ്ടിയും കൊണ്ട് പോകുമ്പോൾ ചിലര് നമ്മുടെ മുൻപിൽ കേറാൻ നോക്കും. വഴിയുണ്ടെങ്കിൽ വേണ്ടില്ല. മുൻപിലും പുറകിലും ഒക്കെ…
