ലളിതമായ് ജീവിക്കാനേ അവന് നിവൃത്തി ഉണ്ടായിരുന്നുള്ളൂ പരാതിയും പരിഭവവുമില്ലാതെ ഉള്ളതുകൊണ്ട് ഓണം പോലെ ‘ലളിതം സുന്ദര’മെന്നോതി ലളിതമായ് തന്നെ ജീവിതവും തുടങ്ങി അനുഭവമൂർച്ചയെ തേച്ചു മിനുക്കി അവഗണനയുടെ കഴുത്തറുത്തു കൊണ്ട് ആയുസ്സന്ത്യത്തോളത്തേയ്ക്കുള്ള പാത വെട്ടിത്തെളിച്ചു…
നമ്മളുടെ മൂല്യം നമ്മളിലാണ് അല്ലാത്ത മറ്റുള്ള ആളുകളുടെ കണ്ണുകളിലല്ല, മറ്റുള്ളവരുടെ സ്തുതിക്കായി കാത്തുനിൽക്കേണ്ടതുമില്ല, മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്ന് കരുതി മാറിനിന്നാൽ നമ്മൾ നഷ്ടപ്പെടുത്തുന്നത് നമ്മളുടെ സന്തോഷവും ആഘോഷവുമാണ്. ശുഭദിനം നേരുന്നു……. 🙏
പൂർവികർ കഴിച്ചൊരു പഴത്തിൻ സത്തല്ലോ നാണമെന്ന വികാരത്തിൻ കാരണം നരൻമാരേ വർഷങ്ങൾ ഒരുപാട് കഴിഞ്ഞു പഴത്തിൻെറ സത്തയും അലിഞ്ഞലി – ഞ്ഞില്ലാതെയായി നമ്മിൽ നാണമെന്ന വികരത്തിൽ കേടുകൾ ഏറിയേറി നാണമേ ഇല്ലാത്തോരായ്…
ജീവിതം എപ്പോഴും നമ്മൾക്ക് രണ്ട് അവസരം വെച്ചുനീട്ടുന്നുണ്ട്, പൊരുതുക അല്ലെങ്കിൽ പൊരുത്തപ്പെടുക, പൊരുതണം എന്ന ആഗ്രഹവും ഉളളിലൊതുക്കി പൊരുത്തപ്പെട്ടവരാണ് നമ്മളിൽ ഏറെയും. ശുഭദിനം നേരുന്നു…… 🙏
സ്നേഹവാത്സല്യങ്ങളും കരുതലും നിറഞ്ഞു തുളുമ്പുമൊരാലിംഗനം ആശങ്കകൾ നിറഞ്ഞു നിൽക്കും മനസ്സിൻ മുറിവുകളിൽ ആശ്വാസത്തിൻ ലേപനം പുരട്ടിടും, കൂരിരുൾ നിറയും വഴിയിലും കൂടെ നടന്നിടാൻ കൂടെയുണ്ട് സ്നേഹങ്ങളെന്ന തോന്നലിൽ സാന്ത്വനത്തിൻ കുളിർമഴയായ് പൊഴിഞ്ഞിടും.
മൗനത്തിൻ താഴ്വരയിൽ ഒരു കുളിർ തെന്നലായ് നീയെന്നിൽ ആത്മാവിൻ സ്വരമായി ഹൃദയങ്ങളൊന്നായി ചേരുമ്പോൾ കരളിൻ നോവുകൾ കണ്ണീർ കണങ്ങൾ മാഞ്ഞുപോകുന്നുവോ.. പിരിയുവാനാവതില്ല ഇനിയുള്ള കാലം ആലിംഗനങ്ങളാൽ ആത്മാവിൻ ലയനം ജെമിനി കെ raj
സ്വന്തമാവണം നീ എനിക്കെപ്പോഴും ഇടയ്ക്കെങ്കിലും… എന്റെ മാത്രം ‘നീ’ ആയി മാറണം അവിടെ കിന്നരിച്ച് നിൻ മടിയിൽ മയങ്ങണം വിരൽത്തുമ്പാൽ മാറിൽ കളം വരച്ച് നിൻ കൈക്കുള്ളിൽ ഒതുങ്ങിക്കിടക്കണം നിന്റെ മിഴികളിൽ നിറയുന്ന പ്രണയം…
നീല നിശീഥിനീ നീ വന്നണയുമ്പോൾ ഏറെയാമോദമാ- ണെൻെറയുള്ളിൽ നിർമ്മലമാമെൻെറ ഓമന ശയ്യയിൽ നിദ്ര പുതച്ചു കിടക്കും നേരം സ്വപ്ന സുന്ദരികളാം അപ്സര കന്യകൾ ആലിംഗനം ചെയ്തു മൂടുമെന്നും അവരുടെ ആലിംഗനത്തി- ലലിഞ്ഞു…
അപരിചിതർ നടുവിൽ ഞാൻ പരിചിതരെ തേടി പരിചിതരുടെ ഇടയിൽ ഞാൻ ബന്ധുത്വം തേടി ബന്ധുക്കൾക്കി- ടയിലോ രക്തബന്ധത്തെയും ഓടിച്ചെനച്ഛൻ്റെ മാറിൽ പോയ് ചേർന്നു താളം പിഴച്ചുള്ള ഹൃദയ ധ്വനിയും, കരചലനത്തിലെ അപരിചിതത്വവും ! ഞെട്ടലോടോടി…
ഞാനൊരു സമുദ്രം… നീയെന്നിൽ ചുറ്റി സഞ്ചരിക്കും നാവികൻ…! പ്രണയം പേറും യാനത്തിൻ അണിയത്തും അമരത്തുമായ് സ്വപ്നസഞ്ചാരി നീയൊരൊറ്റ നാവികൻ… തിരമുറിച്ച്, കപ്പൽപ്പാത താണ്ടി കാലഭേദങ്ങൾ കടന്ന് നിന്റെ നങ്കൂരങ്ങളാൽ കണ്ടെടുക്കുക.. ഭൂമിയും ആകാശവും കാണാതെ…
എന്നും ഗ്രഹ്യമായിരുന്നൊരാ ഗ്രന്ഥം അന്നൊരു നാളിലെന്നിലെ പെങ്ങളിലൊരു പാഠം പരിഭാഷ തെറ്റിച്ചു വരച്ചു! ഇന്ന്, തെളിയാത്ത ബന്ധത്തിൻ ചിത്രമായ് ആ ഗ്രന്ഥം..!
പെറ്റ തള്ള വലിച്ചെ- റിഞ്ഞപ്പൊഴേ വാരി മാറോടണച്ചങ്ങു കൊണ്ടുപോയ് ഓള കൈകളാൽ തഴുകി തഴുകി നീ ഉമ്മവച്ചങ്ങുറക്കിയാ കുഞ്ഞിനെ വേദനകളകറ്റി നീ കൊണ്ടുപോയ് വേദനകളേ ഇല്ലാത്ത ലോകത്ത് നീച ലോകത്ത് വഴിതെറ്റി വന്നൊരാ കുഞ്ഞിനെ…
കോപത്തിന്റെ വികാരങ്ങളിൽനിന്ന് നിമിഷനേരത്തേക്ക് ക്ഷമിക്കാനുള്ള കഴിവ് നമ്മൾക്ക് ഉണ്ടെങ്കിൽ വന്നുചേരുന്ന വേദനകളുടെ ഒരായിരം നിമിഷങ്ങളിൽനിന്ന് നമ്മൾക്ക് രക്ഷപ്പെടാനും സാധിക്കും. ശുഭദിനം നേരുന്നു……. 🙏
ഇരുട്ടില്ലാതെ നക്ഷത്രങ്ങൾക്ക് തിളങ്ങുവാനാവില്ല, അതുപോലെ വേദനകളില്ലാതെ ജീവിതവും പ്രകാശിക്കുകയില്ല. വില അറിയാതെ വലിച്ചെറിയുന്ന പലതും വില അറിയുമ്പോൾ വലിയ വില കൊടുത്താലും വാങ്ങുവാൻ കഴിയാതെ ആവുകയും ചെയ്യും. ശുഭദിനം നേരുന്നു….. 🙏
പെയ്തൊഴിയുന്ന മഴയുടെ നനുത്ത ഓർമ്മകളിൽ ആങ്ങളെ,നിൻ കാൽപ്പാടുകൾ പതിഞ്ഞിരിക്കുന്നു മൺവാതിലിൽ മറഞ്ഞ നീ വിദൂരതയിൽ മിന്നും താരമായ് നാമൊന്നിച്ചുള്ള യാത്രകളിൽ നീയായിരുന്നെൻ വഴികാട്ടി എന്റെ കൈവിരലുകളിൽ നിന്റെ കൈയ്യടി ശബ്ദമിന്നും ഉയർന്നുകേൾപ്പൂ.. …
അക്കങ്ങൾ വിലപ്പെട്ടതാണ് അക്ഷരങ്ങൾ വിലപ്പെട്ടതാണ് വാക്കുകൾ വിലപ്പെട്ടതാണ് വാചകങ്ങൾ വിലപ്പെട്ടതാണ് ഖണ്ഡികകൾ വിലപ്പെട്ടതാണ് ✍️ ദിനേഷ് ബാബു.
നമ്മളുടെ ഉത്തമസുഹൃത്ത് ആരാണ് എന്ന് ആരെങ്കിലും നമ്മളോട് ചോദിച്ചാൽ നമ്മൾക്ക് ലളിതമായി ഉത്തരം നൽകുവാൻ കഴിയണം, മറ്റൊരാൾക്കുവേണ്ടി നമ്മളെ ഒഴിവാക്കാത്ത ഒരു വ്യക്തി ആരാണോ ആ വ്യക്തിയാണ് നമ്മളുടെ ഉത്തമസുഹൃത്ത് എന്ന്. ശുഭദിനം നേരുന്നു…..…
അമ്മയെന്ന വാക്കിനെ കൊന്നു കളഞ്ഞു ഒരുത്തി. വേദനയോടെ പിടഞ്ഞവൾ വീണ്ടും വിളിച്ച് കാണുമമ്മേയെന്ന് …. കറപിടിച്ച പോൽ മനസിൽ മകളേ നിൻ മുഖ ദളം തെല്ലു കൂമ്പിനിൽപ്പൂ ഏതൊരപശകുന ഗർഭപാത്രം തിരഞ്ഞെടുത്ത് വന്നു നീ…
നാളേയ്ക്ക് മാറ്റിവെക്കരുതാത്ത ചിലതുണ്ട് എന്നാലും മടിമൂലം നമ്മൾ അത് മാറ്റിവെയ്ക്കുകതന്നെ ചെയ്യും, കാലം പോകുന്നത് അറിയാതെ മാറ്റിവെച്ചതൊക്കെ പിന്നീട് നഷ്ടബോധം നൽകുകയും ചെയ്യും, എന്നാൽ മാറ്റിവെയ്ക്കുന്നതിൽ പലതും കയ്യെത്തിപിടിക്കുവാൻ കഴിയാത്ത ദൂരത്തേക്ക് മാറിനിൽക്കുകയും ചെയ്യും.…
അമ്മ ചൊല്ലും നീയാണ് ‘മാതൃക’ ഇതിലുണ്ട് ചുമതലയും പങ്കിടീലും ഇളം കൈ പിടിച്ചു സ്നേഹമാം പാതയിലൂടെ പുഞ്ചിരിതൂകി ഉള്ളിലൊറ്റക്ക് കനൽ കെടുത്തി മറ്റുള്ളോർതൻ മുമ്പിൽ ചിരിച്ചും കേൾക്കുന്നു ചുറ്റും നീ മൂത്തതല്ലേയെന്ന ചോദ്യം…
