ബഹുമാനത്തിന് അർഹരല്ലാത്തവരെപോലും കഴിയാവുന്നതും ബഹുമാനിക്കുവാൻ ശ്രമിക്കുക, അത് അവരുടെ നന്മകൾക്കും സ്വഭാവത്തിനുമുള്ള അംഗീകാരമായിട്ടല്ല, മറിച്ച് നമ്മളുടെ സംസ്കാരത്തിന്റെ മഹിമ പ്രതിഫലിപ്പിക്കുവാൻ മാത്രമായിട്ടാണ് അത് ചെയ്യേണ്ടത്. ശുഭദിനം നേരുന്നു…… 🙏
ലക്ഷ്യം നേടിയാലേ സന്തോഷിക്കുകയുള്ളൂ എന്ന് ചിന്തിക്കാതെ ലക്ഷ്യത്തിലേക്കുള്ള യാത്രയെ ആസ്വദിക്കുക, കാരണം ഈ യാത്രയിൽ സന്തോഷം കണ്ടെത്തുവാൻ കഴിയാത്തവർക്ക് ലക്ഷ്യത്തിൽ എത്തിയാലും സന്തോഷം ലഭിക്കുകയില്ല. ശുഭദിനം നേരുന്നു….. 🙏
ജീവിച്ചിരിക്കുമ്പോൾ എല്ലാം തനിക്ക് സ്വന്തമാക്കണം എന്ന് ചിന്തിക്കുന്നവരും അതിനായി പെടാപ്പാട് പെടുന്നവരുമുണ്ട്, എന്നാൽ മരിക്കുമ്പോൾ ഉടുതുണിപോലും തനിക്ക് എടുക്കുവാൻ കഴിയില്ല എന്ന സത്യം മറക്കുകയും ചെയ്യുന്നു, ധനത്തോടും ഭൗതികസുഖത്തോടുള്ള അത്യാർത്തി അവരെ സത്യവും ധർമ്മവും…
ഇരുളടഞ്ഞ വീഥികളിൽ ഇടറാത്ത പാദങ്ങളോടെ ശൂന്യതയിൽ നിന്നും പെറുക്കിയെടുത്ത കല്ലുകൾക്കൊണ്ടൊരു വീടൊരുക്കി ഇരവും പകലും ഇളവില്ലാതെ പണിയെടുത്തും വിശക്കുമ്പോൾ മുണ്ടുമുറുക്കിയുടുത്തും പാതിമെയ്യോടൊത്തൊ- പ്പത്തിനൊപ്പം അക്ഷീണയായവൾ ഇല്ലായ്മയിലും സന്തോഷം പങ്കിട്ടുതന്നും മക്കൾക്കന്നത്തിനൊപ്പം സ്നേഹവും ശാസനയും വിദ്യയും…
ഇന്ന് മദേർസ് ഡേ ആണത്രേ! ആദ്യ mother’s ഡേ ആയതുകൊണ്ട് ഒരു ടീച്ചർ അറിയിച്ചപ്പോളാണ് ഞാൻ ഈ ദിവസത്തിന്റെ പ്രത്യേകത അറിഞ്ഞത്. ഒരു വിശേഷവും ഇല്ലാത്ത ദിവസം വരെ ആഘോഷിക്കുന്ന എനിക്ക് ഈ ദിവസം…
അച്ഛനാണ് ‘അമ്മ’യ്ക്ക് പൂർണത നൽകുന്നത്.. അതുകൊണ്ട് തന്നെയാവാം ഇന്ന്, ഈ മാതൃദിനത്തിലും അമ്മയുടെ കണ്ണുകളിൽ – ഞാനേതോ നഷ്ടസ്മൃതികൾ തിരയുന്നത്..!
എൻ മനസ്സിൻ ചില്ലയിൽ സ്വപ്‌നങ്ങൾ കൊണ്ടൊരു കൂടൊരുക്കി പ്രതീക്ഷ പ്രകാശം പരത്തി സ്നേഹത്തിൻ പൊൻ പട്ടുപുടവ തന്നെൻ പ്രിയന്റെ ഹൃദയരാഗം മീട്ടും സ്വനം ജീവതാളമായി കാറ്റിലും മഴയിലും വെയിലിലും സുഷിരങ്ങൾ വീഴാതെ മിഴിനട്ടു ഞാനെന്നും…
യുദ്ധാവേശം ……………………… കളികാണും ആവേശ- ത്തോടെൻെറ കൂട്ടുകാർ ചാനലിൽ യുദ്ധത്തിൻ വാർത്ത കാൺമൂ ആവേശ കൊടുമുടി മുകളിൽ കരേറീട്ട് യുദ്ധത്തിൻ വാർത്ത ചമയ്ക്കുന്നു ചാനലിൽ അകത്തൊരു മൂലയിൽ നിറകണ്ണുമായിട്ട് മനമുരുകി പ്രാർത്ഥിപ്പൂ പെണ്ണുങ്ങൾ –…
ദിനരാത്രങ്ങൾ ഓട്ടം തുടർന്നേ പോയി കൂട്ടത്തിൽ ഞാനും ഇന്നിന്റെ അവസാനമെത്തി നാളെയ്ക്ക് വേണ്ടി ഓടാൻ കാത്തിരിക്കുന്നു ഞാൻ മങ്ങിയും തെളിഞ്ഞും ഇന്നലെയുടെ കാഴ്ചകൾ കൂട്ടം തെറ്റിയ മുഖങ്ങൾ, ഓടിത്തീർത്ത പാതകൾ, മണ്ണിൽ പതിഞ്ഞ കാൽപ്പാടുകൾ…
ഒരു പിഞ്ചു കുഞ്ഞിൻെറ പാൽ പുഞ്ചിരിയിലെ മധുരം നുണയാത്ത – താരുണ്ട് ഭൂമിയിൽ ? ഭൂമിയിൽ വന്നു പിറന്ന നാൾ നമ്മൾക്ക് സമ്മാനമായ് ആരോ തന്നതല്ലോ ചിരി നറുതേനിൽ ചാലിച്ച ചിരിയല്ലോ പുഞ്ചിരി അർത്ഥങ്ങൾ…
മുഖങ്ങളിലെ ചിരിയും ചിരിയിലെ മുഖങ്ങളേയും തിരിച്ചറിയും നേരം തിരിയുന്നൊരു ചിരി താനേ എന്നധരത്തിലും…
ഒരു ബന്ധം നശിക്കുന്നത് എപ്പോഴാണ് ? സ്നേഹം അവസാനിക്കുമ്പോൾ ? പരസ്പരബഹുമാനം ഇല്ലാതെയാവുമ്പോൾ ? അല്ല… വിശ്വാസം നഷ്ടപ്പെടുമ്പോൾ .. അതിന്മേൽ ചോദ്യങ്ങൾ ഉയരുമ്പോൾ .. ഉയിര് കൊടുത്ത് കെട്ടിപ്പൊക്കിയെ സ്നേഹവും ആ സ്നേഹത്തിന്റെ…
ഓർക്കുവാനും ഓർമ്മകൾ പങ്കിടുവാനും ശാസിക്കുവാനും സഹായിക്കുവാനും സ്വതന്ത്രമായി പെരുമാറുവാനും എന്തും പരസ്പരം പറയുവാനും പറ്റുന്ന നല്ല ബന്ധങ്ങൾ ജീവിതത്തിൻ്റെ സൗന്ദര്യമാണ്, എന്നിട്ടും എത്ര മറന്നിട്ടും മറക്കുവാൻ പറ്റാത്ത ഒരു ഓർമ്മയായി പലരും നമ്മളിൽ നിലനിൽക്കുന്നത്…
പലപ്പോഴും മനസ്സിലെ ദു:ഖത്തിന്റെ മറയാണ് മുഖത്തെ ചിരി… ഈ ചിരി കാണുമ്പോൾ കാണുന്നയാൾക്കും ചിരി😁 ജെമിനി കെ രാജ്
മനുഷ്യന് മാത്രം സ്വായത്തമായ ഒരു ദിവ്യ ഔഷധം! ചിരി! ഏതു നീറ്റുന്ന മനസ്സിനും ലേപനമാണ് അത്!പക്ഷെ… ഒരു പ്ലാസ്റ്റിക് ചിരി..അല്ല.. ഹൃദയത്തിൽ നിന്നു തുടങ്ങി അപരന്റെ ഹൃദയത്തിൽ തൊടുന്ന ആ ചിരിക്ക് നീറുന്ന മനസ്സുമായി…
കാലങ്ങൾ കഴിയുമ്പോൾ ബന്ധങ്ങളിലെ പുതുമ നഷ്ടപ്പെടുന്നു, സംസാരിക്കുവാനുള്ള താൽപര്യവും കുറഞ്ഞു വരുന്നു, അന്ന് അവർക്ക് വേണ്ടി നമ്മൾ പലതും മാറ്റി വെച്ചു, ഇന്ന് മറ്റ് പലതിനുംവേണ്ടി അവർ നമ്മളെ മാറ്റിനിർത്തുകയും ചെയ്യുന്നു. ശുഭദിനം നേരുന്നു…
നമ്മളുടെ സ്വപ്നങ്ങൾ എപ്പോഴും നമ്മളെക്കാൾ വലുതായിരിക്കണം, സ്വപ്നങ്ങൾ അസാധ്യവും വെല്ലുവിളി ഉയർത്തുന്നതും ആണെങ്കിൽ അത് നമ്മളെ പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കുകയും ചെയ്യും. ശുഭഞായറാഴ്ച നേരുന്നു…… 🙏
ലഹരിക്ക് അടിമയായ് മാറിയോർ തന്നുടെ മനസ്സും ശരീരവും ചാഞ്ചാടും, പിന്നവർ നാൽക്കാലിയായിടും, ഉരഗമായ് മാറിടും, അവരുടെ ജീവിതം നരകമായ് മാറ്റിടും ലഹരിയെ അടിമയായ് മാറ്റിയാൽ നമ്മുടെ ജീവിതം തന്നെ ലഹരിയായ് മാറിടും, ജീവിതം ലഹരിയായ്…
ജീവിതത്തിൽ, ബന്ധങ്ങൾ പക്ഷികളെ പോലെയാണ്. നമ്മൾ മുറുകെ പിടിച്ചാൽ അത് ജീവൻ വെടിഞ്ഞ് പോകും, അയച്ചുപിടിച്ചാലോ അത് പറന്നുപോവുകയും ചെയ്യും. എന്നാൽ സ്നേഹത്തോടെ പരിചരിച്ച് പിടിച്ചാൽ അത് നമ്മളോടൊപ്പം എപ്പോഴും ഉണ്ടാവുകയും ചെയ്യും. ശുഭദിനം…
