ഓർമകളുടെ കല്ലറ മാന്തുകയെന്നാൽ അതിലടക്കം ചെയ്ത വേതാളത്തെ വീണ്ടും തോളിലേന്തുക എന്നതാണ്.. കഴുത്തിൽ മുറുകിയ അതിന്റെ നേർത്ത കരങ്ങൾ ആരും കാണാതെ ഹൃദയത്തിന്റെ ഉള്ളറകൾ തേടിപ്പോവും, ധമനികൾ വലിച്ചു പൊട്ടിച്ച് രക്തം ചിന്തിയ്ക്കും, വാൽവുകൾ…
ഒരു കരണത്തടിയേൽക്കുമ്പോൾ മറുകരണം കാട്ടി എളിമയോടെ പ്രഹരമേറ്റ് വാങ്ങാൻ ഞാൻ ഗാന്ധിയല്ല, ഇനി ഏറ്റ് വാങ്ങിയാലും എനിയ്ക്കാരും മഹാത്മാ പട്ടമൊന്നും തരാൻ പോണില്ല രാഷ്ട്രപിതാവായ് വാഴ്ത്തപ്പെടുകയുമില്ല മറിച്ച് വിഡ്ഢിയെന്ന സ്ഥാനം നേടാം, തിരിച്ചൊന്ന് കൊടുത്താൽ…
ഞാൻ എന്തിനാണ് വെറുതേ കരയുന്നത്? ഹേയ് ഞാനോ..? എപ്പോൾ ഞാൻ കരഞ്ഞു..? എല്ലാം ഒരു തോന്നലാണ് അതേ അനുഭവിച്ചതെല്ലാം വെറുമൊരു തോന്നൽ മാത്രമാണ്, മുറിവേറ്റതും പിടഞ്ഞതും ചോര പൊടിഞ്ഞതും എണീറ്റ് നിൽക്കാൻ ശ്രമിച്ചതും.. എല്ലാം..…
പഞ്ചേന്ദ്രിയങ്ങളെ മുഴുവൻ സമർപ്പിച്ച് ഭൂമിയിൽ സ്വർഗ്ഗം പണിയുവോരെ രാപകലില്ലാതെ എന്നുമീ ഭൂമിയിൽ ചോരയെ നീരാക്കി മാറ്റുവോരേ തൊഴിലാളി സോദരേ, പിറന്നിടുന്നു നിങ്ങൾക്കായ് മെയ് ദിന പുലരികൾ ചെഞ്ചോര നിറവുമായ് വിടർന്നിടുന്നു പൂവുകൾ പൂമരങ്ങൾ പാടിടുന്നു…
പാലിച്ചിടാൻ വിഷമങ്ങൾ ഏറെയുണ്ടാകിലും, ജീവിതം മുഴുവനും മുറുകെപിടിച്ചീടുകിൽ ഉള്ളിൽ ആനന്ദവും സംതൃപ്തിയും എന്നും നിറച്ചിടും നന്മയല്ലോ സത്യസന്ധത.
വിജയത്തിൻ്റെ മാത്രം മനുഷ്യരാകുവാൻ ശ്രമിക്കരുത്, മറിച്ച് നമ്മൾ മൂല്യമുള്ള മനുഷ്യരാകുവാൻ ശ്രമിക്കുക. പരാജയപ്പെട്ടവരുടെ ഒരു ചിരി മാത്രം മതി ജയിച്ചെന്ന് കരുതുന്ന നമ്മളുടെ ആത്മവിശ്വാസം ഇല്ലാതാക്കുവാൻ. ശുഭദിനം നേരുന്നു…….. 🙏
സത്യത്തിന്റെ മുഖം വികൃതമാണെങ്കിലും സത്യം പറയുന്നതിലൂടെയും സത്യസന്ധതയോടെയുള്ള പെരുമാറ്റത്തിലൂടെയും മറ്റുള്ളവരുമായി ശക്തമായ ബന്ധം സ്ഥാപിക്കാൻ കഴിയുന്നു. ആരുടെ മുൻപിലും പതറാതെ, തലകുനിക്കാതെ നിൽക്കാം. സ്വയം അഭിമാനിക്കാം. വഞ്ചനയും കാപട്യവും ജീവിതത്തിൽ എപ്പോഴെങ്കിലും തിരിച്ചടി നൽകും.…
ശില്പിയുടെ കരവിരുതിൽ ശിലയൊരു ശില്പമാവുമ്പോൾ, ഭാവനയിലെ അഴകളവുകൾ കരചലനങ്ങളിലൂടെ ശിലയിൽ പ്രഹരമായി പതിയുമ്പോൾ, അന്യമായതൊക്കെ കൽചീളുകളായി പൊടിഞ്ഞുതിരവേ, അന്യാദൃശമാവുന്നതിസുന്ദരമാം ശില്പഭംഗി, ശിലയിൽ തുടിക്കും ശില്പചേതനയറിയുന്നവനോ ശില്പി, ജന്മമേകി മിഴി തുറന്നാലന്യനാവുന്നവനോ ശില്പി,, ആത്മപീഢയിലുരുകി…
നമ്മുടെ വിഷമത്തിന് ഏറ്റവും വലിയ കാരണങ്ങളിൽ ഒന്ന് നമ്മുടെ കൈവശം ഇല്ലാത്തതിനെ തേടി നടക്കുന്നു എന്നതാണ്, മറ്റൊന്ന് നമ്മുടെ കൈവശം ഉള്ളതിനെ കാണുവാനോ അതിൻെറ മൂല്യം മനസ്സിലാക്കുവാനോ ശ്രമിയ്ക്കുന്നില്ല എന്നതുമാണ്. ശുഭദിനം നേരുന്നു …….…
നിന്റെ ചടുലമാം ചലനങ്ങളാൽ മുദ്രകൾകാട്ടി നീ മോഹന നടനമാടിയെന്മുന്നിൽ നിന്റെയംഗലാവണ്യം അഞ്ജനമെഴുതിയ നീലമിഴികൾ ചിത്രം വരയ്ക്കുന്ന നിൻകരാംഗുലികൾ നിൻ വദനത്തിൽ മിന്നിമറയുന്ന ഭാവങ്ങൾ ആനന്ദമായി, രൗദ്രമായി, വിതുമ്പലായി, സ്നേഹമായി, പ്രണയമായൊഴുകിടുമ്പോൾ നിറങ്ങൾ കൊഴിഞ്ഞ മണ്ണിൽ…
ആരോരുമറിയാതെ സൗന്ദര്യത്തിൻ മാദക നൃത്തമാടി വരുന്നോരാ മാദക തിടമ്പിനെ,,,,, വരവേൽക്കാൻ ആഗ്രഹമുണ്ടെന്നാലും, വരില്ലവൾ,, കുചേലനെ കാണുമ്പോ ഓടിമറയും,, കുബേരനെ കണ്ടാലോ വീണ്ടു വീണ്ടു നിലമറന്ന് ആടുമവൾ പണമെന്ന വിശ്വ സുന്ദരി,,,,,എത്രനാൾ ഇനിയും ഞാൻ നിൻ…
ആയുസ്സിന്റെ ഓരോ ദിവസവും കൊഴിഞ്ഞുവീഴുമ്പോൾ ആത്മാർത്ഥതയോടെ ചേർത്തുനിർത്തിയ പലരും അപരിചിതരായി മാറിയേക്കാം, എന്നാൽ ദൈവം എന്ന കരവിരുതുകാരൻ നമ്മൾക്കായി കാത്തുവെച്ചിട്ടുണ്ടാകും നമ്മളെക്കാൾ നമ്മളെ അറിയുന്ന നല്ലൊരു കൂട്ട്. ശുഭദിനം നേരുന്നു…… 🙏
നാദം നിലച്ച വാക്കുകൾക്കിടയിലെ നിശബ്ദത.. ജീവിതത്തിരയിലടിഞ്ഞുകൂടിയ അസാധാരണ വിസ്മയങ്ങളാം ശില്പം വെണ്ണക്കൽ ശില്പംപോൽ വെള്ളക്കടലാസ്സിൽ നീലിച്ചക്ഷരക്കൂട്ടങ്ങളായിമാറി ഹൃദയതന്ത്രിയിൽ ആർദ്രമാം ധ്വനിമുഴങ്ങി പ്രാണൻ വിദൂരതയിൽ മിഴിനട്ടു കാലപ്രവാഹത്തിലും രൂപാന്തരമില്ലാത്തൊരപൂർണ്ണ ശില്പമായ് സ്മൃതിയിലൊരപൂർവ്വ സൃഷ്ടിയായി നിൽപ്പൂയിന്നും.…
അഴകഴവുകൾ ഒപ്പിച്ചു മനോഹരമായ് ചമച്ചൊരുക്കും, ശില്പം വിളിച്ചോതിടുന്നു ശില്പി തൻ കരവിരുത്. നിർജ്ജീവമാം ശില്പങ്ങളെ തൻ സർഗ്ഗശേഷിയാൽ ജീവൻ തുടിക്കും പോൽ മനോജ്ഞമാക്കിടുന്നു ശില്പികൾ. രൂപത്തിൻ തികവോടെ ബുദ്ധിയും വികാരങ്ങളും ചേർത്തൊരുക്കിയ മർത്യനെപ്പോൽ പൂർണ്ണതയെഴും…
ഒരാൾക്ക് മറ്റൊരാൾ കൊടുക്കുവാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം, അത് സമയമാണ്. നമ്മൾ ചോദിക്കാതെ നമ്മളോട് മിണ്ടുവാനും നമ്മളെ കേൾക്കുവാനും സമയം കണ്ടെത്തുന്നുണ്ട് എങ്കിൽ അവർക്ക് നമ്മൾ അത്ര പ്രിയപ്പെട്ടതായിരിക്കും. ശുഭദിനം നേരുന്നു ………
അറിയുന്ന കാര്യങ്ങൾ മാത്രം അറിയാമെന്നും അറിയാത്ത കാര്യങ്ങൾ അറിയില്ല എന്നുമുള്ള തിരിച്ചറിവ് ഉണ്ടാകുന്നത് അത് തുറന്ന് പറയുവാനുള്ള ആർജ്ജവം കാണിക്കുമ്പോഴുമാണ്, അതുപോലെ നമ്മളുടെ ഉള്ളിലുള്ള കാര്യം അറിയാത്തിടത്തോളം പുറമെനിന്ന് കാണുന്നവർക്ക് മനോഹരമാണ് മറ്റുള്ളവരുടെ ജീവിതം.…
നമ്മളുടെ തോൽവി ചിലരുടെ സ്വപ്നമായിരിക്കും, നമ്മളുടെ കീഴടങ്ങൽ ചിലരുടെ ആഗ്രഹവുമായിരിക്കും, പക്ഷെ അവക്കെല്ലാമപ്പുറം നമ്മളുടെ പോരാട്ടവും വിജയവും നമ്മളുടെ മാത്രം ലക്ഷ്യമാണ്, ആ ലക്ഷ്യമാണ് നമ്മളെ നയിക്കേണ്ടതും. ശുഭദിനം നേരുന്നു …… 🙏
എൻെറയീ ജീവൻെറ സ്പന്ദനമാകുവോൻ തേങ്ങും മനസ്സിന് സാന്ത്വനമേകുവോൻ, കണ്ണുനീർ തുള്ളി തുടക്കുവാനെത്തുവോൻ, വിശക്കും വയറിന് അന്നമായ് മാറുവോൻ ഇരുളിൻെറ വഴികളിൽ വെളിച്ചമായ് മാറുവോൻ കാരുണ്യ കടലെൻെറ ഉള്ളിൽ നിറയ്ക്കുവോൻ ഓരോ നിമിഷവും കൂടെ നടക്കുവോൻ…
ചിന്തകൾ തിരയടിക്കും മനസ്സിൻ തീരത്തടിയും ശംഖിൽ പറയാക്കഥകൾ തൻ മർമ്മരങ്ങൾ കേൾക്കെ …. ✍️ഡോ.ഹേമലത.സി.കെ
ആഗ്രഹിച്ച പലതും കൈവിട്ട് പോകുമ്പോൾ തിരിച്ചുപിടിക്കുവാൻ ധൈര്യമില്ലാതെ നിസ്സഹായനായി മാറുന്ന ഒരു നിമിഷമുണ്ട്, അതിനെ വിളിക്കുന്ന ഓമനപ്പേരാണ് വിധി, അങ്ങനെയുള്ള ജീവിതത്തിൽ സ്നേഹംകൊണ്ട് ആരെയും മനസ്സിലാക്കുവാൻ സാധിക്കുകയില്ല, എന്നാൽ സാഹചര്യംകൊണ്ട് എല്ലാവരെയും മനസ്സിലാക്കുവാൻ കഴിയുകയും…
