നിന്നെ മറക്കുകയെന്നാൽ ഇല കൊഴിഞ്ഞ നഗ്നശാഖിയായ് വെയിലേറ്റുരുകലാണ്… അലയടങ്ങാത്ത കണ്ണീർക്കടൽ ഉള്ളിൽ ഒളിപ്പിക്കലാണ്… വെന്തു പഴുത്ത അഗ്നിപർവതങ്ങളെ ചുമന്ന് നടക്കലാണ്… ഉള്ള് ചത്തവളുടെ കണ്ണീർ ചിരിയായ് മുങ്ങി നിവരലാണ്.. ഓർമ്മകളെരിയും ചിതയ്ക്ക് ചാരെ…
ഒറ്റയ്ക്കാവുകയെന്നാൽ ഒച്ചയില്ലാതെ ജീവിതം വലിഞ്ഞിഴഞ്ഞു നീങ്ങലാണ്.. കമിഴ്ത്തി വെച്ച സ്നേഹത്തിൻ പാനപാത്രങ്ങളിൽ ദാഹനീര് തിരഞ്ഞു തൊണ്ട പൊള്ളലാണ്… തിരസ്കാരങ്ങളുടെ നിരന്തര പ്രഹരമേറ്റ് ചിന്നിപ്പോയതൊക്കെയും തുന്നിക്കൂട്ടലാണ്.. നിസ്സംഗതയാൽ മൗനമേൽപ്പിക്കും മുറിവുകളെ തോർത്തിയുണക്കലാണ്… നിരാസങ്ങളെ, ഉള്ളിടറാതെ നിർമമതയോടെ,…
ആചന്ദ്രതാരമെൻ പ്രാണന്റെ ചില്ലയിൽ പൊൻചെമ്പകമായ് നീ വിടരൂ… നേർത്ത പൂമണം കൊണ്ടെന്നെ പുണരൂ….
വേർപെടുമ്പോഴും വേർപെടാതെ, വേദനിച്ചു കൊണ്ടും നമ്മളെ നമ്മൾ ഉള്ളിൽ ചുമക്കുന്നു പിന്നെയും…
വെയിലങ്ങ് മൂക്കുമ്പോൾ ചൂടങ്ങ് കൂടുമ്പോൾ വേനൽ കാലത്തെ ചൂടിനെ പ്രാകും കുളിരുവാൻ പ്രാർത്ഥിച്ച് കുളിരങ്ങു കൂടുമ്പോൾ മകരമാസത്തിലെ കുളിരിനെ പ്രാകും മഴയങ്ങ് പെയ്യുമ്പോൾ വെള്ളം നിറയുമ്പോൾ കണ്ണും പൂട്ടി നാം മഴയെയും പ്രാകും ഗതികേട്…
ചായം മങ്ങിയ, മുറ്റത്തുറങ്ങുന്ന അച്ഛന്റെ ചങ്ങാതിയായ സൈക്കിൾ. മൺപാതയിലൂടെ ശ്വാസം കിതച്ചും കയറ്റത്തിലൂടെ സൈക്കിൾ ഉന്തിയും കയറ്റവും ഇറക്കവും രസിച്ചങ്ങനെ മൂളിപ്പാട്ടും പാടി, മണികിലുക്കി വരുന്നോരഛന്റെ ഓർമ്മകളെന്നിൽ മിന്നിമറയുന്നു.. അച്ഛന്റെ സൈക്കിളിൻ പിന്നിൽ ഒതുങ്ങിയിരുന്നൊരു…
എന്തെങ്കിലും പ്രശ്നങ്ങളും വിഷമങ്ങളും ഉണ്ടാകുമ്പോൾ എല്ലാം തകർന്നു എന്ന ചിന്തയിൽ ഒരിക്കലും നിരാശപ്പെടരുത്, ആ പ്രശ്നങ്ങളും വിഷമങ്ങളും ചിലപ്പോൾ നല്ല ഒരു തുടക്കത്തിന് കാരണമായേക്കാം. ശുഭദിനം നേരുന്നു……🙏
കണ്ണുകൾ ഈറനണിയുനേരം നിന്നെ ഓർത്തു ഞാൻ കൃഷ്ണാ!! നിൻ്റെ നോട്ടവും നിൻ പുഞ്ചിരിയും എന്നിൽ അലിയുന്നു കൃഷ്ണാ!! നീ എന്നുമറിയുന്നു കൃഷ്ണാ!! സന്തോഷമാകിലും സന്താപമാ- കിലും നീയെന്നെ….. അറിയുന്നെൻ കൃഷ്ണാ!! അകലെയാണെങ്കിലും അരികി- ലാണെങ്കിലും…
ലൈംഗിക ദാരിദ്യരേഖയ്ക്ക് താഴെയോ മുകളിലോ എന്ന് രേഖപ്പെടുത്തുവാൻ ഒരു ചോദ്യം അപേക്ഷാഫോറത്തിൽ ഉണ്ടായിരുന്നു. ‘താഴെയും മുകളിലുമല്ലാതെ, ആ രേഖയിലൂടെ, ദൃഢമായ ഒരു നീളൻ ദണ്ഡും കൈയ്യിൽ പിടിച്ച് തുലനം ചെയ്ത്, വീഴാതെ മുന്നോട്ട് നീങ്ങുകയാണ്’…
നന്മയും സത്യവും ലോകമെമ്പാടും തിരഞ്ഞാലും അത് നമ്മളിൽ ഇല്ലെങ്കിൽ നമ്മൾക്ക് എവിടെയും കണ്ടെത്താനാവില്ല, നമ്മൾക്ക് എല്ലാത്തിൻ്റെയും വില അറിയാം പക്ഷേ മൂല്യം അറിയില്ല, എന്നാൽ നമ്മൾ ഇന്ന് മറികടക്കുന്ന ഒരോ വേദനയും നാളെ നമ്മൾക്ക്…
കവിത :പള്ളിക്കൂടം രചന:ബിന്ദു എസ് നായർ പള്ളിക്കൂടം തുറന്നല്ലോ കുഞ്ഞു മക്കൾ പുത്തനുടുപ്പിട്ട് പുള്ളിക്കുട ചൂടി വന്നല്ലോ.. തുള്ളിച്ചാടിക്കളിക്കാല്ലോ അറിവിൻ പാലാഴിയിൽ കുളിക്കാല്ലോ കൂട്ടു കൂടിനടക്കാല്ലോ എന്നും കൂടെയുണ്ടീ ഗുരുനാഥന്മാർ അറിവേകും ഗുരുനാഥന്മാർ ഒന്നിച്ചെത്തി വരവേൽപായ്…
അറിവിനായ് ദാഹിച്ചലയുന്നവർക്ക് ഉണരുവാനുള്ളൊരു മന്ത്രം ഇന്നിൻ്റെ ശക്തി നാളെയുടെ ഊർജം.. ഇന്നെന്നിലും നിന്നിലും നിറയുന്ന മന്ത്രം വിജയം.. വിജയം
ജീവിതത്തിൽനിന്ന് നമ്മൾക്ക് പഠിക്കുവാൻ കഴിയുന്ന ഏറ്റവും വലിയ പാഠം ഈ ലോകത്ത് വേദനയുണ്ട് എന്നല്ല മറിച്ച് ആ വേദന സന്തോഷമാക്കി മാറ്റുവാൻ കഴിവുണ്ട് എന്നതാണ്, അതുകൊണ്ട് ജീവിതം മനോഹരമാക്കുവാൻ ഒരു വഴിയേയുള്ളു, ഒരാളേയും തേടിപോകാതെ…
പ്രതികരണം പലരിലും വ്യത്യസ്തമായിരിക്കും, വികാരത്തിന് പ്രാധാന്യം കൊടുക്കുന്നവർ വളരെവേഗം പ്രതികരിക്കും, വിവേകപൂർവ്വം ചിന്തിക്കുന്നവർ സാവധാനത്തിലായിരിക്കും പ്രതികരിക്കുക, ചിലയിടത്ത് മൗനവും മികച്ച പ്രതികരണമായിരിക്കും. ശുഭഞായറാഴ്ച നേരുന്നു……. 🙏
ചിലർ വാക്കുകൾകൊണ്ട് സ്നേഹിക്കും, ചിലർ പ്രകടനങ്ങൾകൊണ്ട് സ്നേഹിക്കും, ചിലർ വാഗ്ദാനങ്ങൾകൊണ്ട് സ്നേഹിക്കും, ചിലർ ബുദ്ധികൊണ്ട് സ്നേഹിക്കും, ഇത് ഒന്നുമല്ല, മനസ്സുകൊണ്ട് സ്നേഹിക്കുന്നവരാണ് യഥാർത്ഥ സ്നേഹിതർ, പക്ഷെ പലപ്പോഴും അവരെ ആരും തിരിച്ചറിയാറുമില്ല. ശുഭദിനം നേരുന്നു………
ഇരുൾ മൂടുമീമേഘങ്ങൾ- ക്കെന്തേ നൊമ്പരം നിറമേറും നീലവാനംഎങ്ങോ മാഞ്ഞുപോയ് പാറി പറന്നുല്ലസിക്കും മിന്നാ- മിന്നികൾ ഒന്നും വന്നു നിന്നേയില്ല നിൻ മേനിയാകെ ആടി തിമിർത്തുല്ലസിക്കും വെൺമഴത്തുള്ളികൾ ഒരു മന്ദഹാസം പോൽ തഴുകി തലോടവേ നൊടിനേരം…
ജീവിക്കാൻ എന്താണ് നമുക്ക് വേണ്ടത്. വായു, വെള്ളം അതൊക്കെ കഴിഞ്ഞാൽ പിന്നെന്തൊക്കെ വേണം. പണം, ആൾക്കാർ,പദവി അങ്ങിനെ പലതും പക്ഷെ ഇതൊന്നും വലിയ കാര്യമാക്കാതെ മനോഹരമായി ജീവിക്കുന്നവരുണ്ട്. നമുക്ക് വേണ്ടത് നമ്മൾ നമ്മളായി ജീവിക്കുക…
യോഗ്യതയില്ല എന്ന മുൻധാരണ ഏറ്റവും വലിയ അയോഗ്യതയാണ്, പരാജയം എന്നത് നമ്മൾക്ക് കൂടുതൽ കരുത്തോടെ തിരിച്ചുവരാനുള്ള അവസരവുമാണ്, തെറ്റായ കാര്യങ്ങളാണ് എപ്പോഴും ജീവിതത്തിലെ ശരിയായ പാഠങ്ങൾ പഠിപ്പിക്കുന്നത്. ശുഭദിനം നേരുന്നു…… 🙏
പുറം മോടികളില്ലാതെ ജീവിതത്തിൽ ലാളിത്യം പാലിച്ചിടുകിൽ സമ്പത്തിൽ ആശങ്കയില്ലാതെ മനശ്ശാന്തിയോടെ ദിനങ്ങൾ കഴിച്ചിടാം പക്ഷേ, ചിന്തകളിൽ ലാളിത്യം നിറയേണം, കുഞ്ഞു കാര്യങ്ങളിൽ മനസ്സ് നിറയേണം എന്നെന്നുമുള്ളിലാ ശാന്തി നിലനിന്നു ജന്മം സഫലമായിടാൻ.
അതിരുകവിഞ്ഞ ആവേശവും ആത്മവിശ്വാസവും കൂട്ടത്തിൽ നമ്മൾ എന്ന ഭാവവും കൂടിയുണ്ടെങ്കിൽ കൈയെത്തും ദൂരത്തുള്ള നമ്മൾക്ക് അർഹതപ്പെട്ട വിജയങ്ങൾവരെ പരാജയങ്ങളായി മാറിപ്പോവുകയും ചെയ്യും. ശുഭദിനം നേരുന്നു….. 🙏
