ഇന്ന് മറക്കുവാൻ ശ്രമിച്ചതെല്ലാം നാളെ ഓർത്തെടുക്കുവാൻ കഴിഞ്ഞേക്കും, പക്ഷെ ഇന്ന് നഷ്ടമായതൊന്നും നാളെ തിരിച്ചുകിട്ടിയെന്ന് വരില്ല. നമുക്ക് കഴിഞ്ഞുപോയതിനെ മാറ്റുവാൻ കഴിയുകയില്ല, എന്നാൽ അതിനെക്കുറിച്ച് ചിന്തിക്കുന്ന രീതി മാറ്റുവാൻ കഴിയും. ശുഭദിനം നേരുന്നു…… 🙏
നീ എന്നെയും ഞാൻ നിന്നെയും നിയന്ത്രിക്കുന്നതല്ല ജീവിതം. നമ്മുടെയുള്ളിലുള്ള വികാരങ്ങളെ നമ്മൾ തന്നെ നിയന്ത്രിക്കുന്നതാണ് യഥാർത്ഥ ജീവിതം.
ശക്തിയായ് നീ മാറണേ… എങ്ങും താങ്ങും തണലുമായ് നീ മാറണേ.. വേദനിക്കും ഹൃദയങ്ങളിൽ കരുത്തുപകരുവാനായുണ്ടാവണേ.. പുകപടലങ്ങളെങ്ങും പടരവേ… അതുലോകമാകെ ഇരുൾ മൂടവേ.. നിൻ കരങ്ങളിൽ ഭദ്രമായ്…. നീറും മനങ്ങളെ കാത്തിടേണമേ…. മാറോടു ചേർത്ത് നീ…
നമ്മൾ ഏറ്റെടുക്കുന്ന നന്മയുള്ള ഉദ്യമങ്ങളിൽനിന്നും നമ്മളെ പിന്തിരിപ്പിക്കുവാൻ പല പ്രതിസന്ധികളും കടന്നുവന്നേക്കാം, അവയുടെ മുന്നിൽ ചിലപ്പോഴെങ്കിലും നമ്മൾ വീണുപോവുകയും തളർന്നുപോവുകയും ചെയ്തേക്കാം, എങ്കിലും ലക്ഷ്യത്തിലേക്ക് നമ്മൾ നടന്നുകൊണ്ട് ഇരിക്കണം. ഇല്ലെങ്കിൽ ഒരുപക്ഷെ നമ്മൾതന്നെ ഇല്ലാതായിപ്പോകും.…
ബാല്യം മരവിച്ച കൈകളിൽ പുസ്തകത്തിനു പകരം ഞങ്ങൾക്ക് കിട്ടിയത് പണിയായുധങ്ങൾ.. പകലുമിരവുപോലിരുണ്ട ജീവിത ഭാരങ്ങൾ.. പേന പിടിക്കേണ്ട കുഞ്ഞിളം വിരലുകളിൽ നീലിച്ച നോവിൻ തഴമ്പുകൾ കളിച്ചും ചിരിച്ചും നടക്കേണ്ടൊരീ പ്രായത്തിൽ വയറ്റിലെ തീ കെടുത്താൻ പൊള്ളുന്ന കനലുകൾ താണ്ടുന്ന കുഞ്ഞിക്കാലുകൾ..…
എന്നെന്നും മറക്കാൻ സാധിക്കാനാവാത്ത നൊമ്പരത്തിൻ്റെ ഓർമ്മകൾ സമ്മാനിച്ചു കൊണ്ട് ഒരു ദിനം കൂടി കടന്നുപോയ്. ✍️ ദിനേഷ് ബാബു.
ഒന്നുമറിയാതെ ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾ വളർന്നു വരുമ്പോൾ അവർക്ക് ജീവിക്കാൻ വേറെ വഴിയില്ലാതെ വരുമ്പോഴാണ് വിശപ്പകറ്റാൻ പല വഴികളും തേടേണ്ടി വരുന്നത്. അങ്ങിനെയുള്ള കുട്ടികളെ കണ്ടെത്തി അവർക്കായി സഹായങ്ങൾ ചെയ്തു കൊടുക്കേണ്ടത് സർക്കാരിൻ്റെ കടമയാണ്…
കുഞ്ഞിളം കണ്ണുകൾ ചിമ്മി തുറക്കുമ്പോളറിയാത്ത ആനന്ദം എങ്ങുനിന്നോ… പിഞ്ചിളംചുണ്ടു- വിതുമ്പി കരയുമ്പോൾ നിൻ കണ്ണീർ..തേങ്ങലായെന്നിലും വന്നു നിന്നു… കുഞ്ഞിളം കൈകളും പിഞ്ചു- കാൽപാദങ്ങളും എന്നെയും തേടി നടക്കുന്ന നേരം നിർവ്യതി കൊണ്ടെൻ മനം നിറഞ്ഞു……
സംസാരം നല്ലതാണ്, അത് മിത്രങ്ങളെ സൃഷ്ടിക്കും. അതേസമയം സംസാരം കൂടുതലായാൽ അപകടവുമാണ്, അത് ശത്രുക്കളെയും സൃഷ്ടിക്കും. മൗനം നല്ലതാണ്, അത് ബന്ധം ദൃഢമാകും, അതേസമയം മൗനം കൂടിയാൽ അപകടവുമാണ്, അത് തെറ്റിദ്ധാരണ സൃഷ്ടിക്കുകയും ചെയ്യും.…
എനിക്കു നീ… …………………. കാച്ചി കുറുക്കിയ നാലുവരി കവിതയായി നിന്നെ ചുരുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല വലിച്ചു നീട്ടിയൊരു മഹാകാവ്യമാക്കുവാനും വയ്യ ചിത്രപ്പണികൾ ചെയ്ത പുറംചട്ടയുള്ള പ്രിയ വർണ്ണപുസ്തകത്തിലെ കടലാസു തുണ്ടുകളിൽ കുറിച്ചിടുന്ന വരികളോ വരകളോ…
സ്നേഹത്തിൻ്റെ ഏതെങ്കിലും ഒരു ഭാവത്തിൻ്റെ ആധാരത്തിലാണ് എല്ലാ ബന്ധങ്ങളും ഉണ്ടാകുന്നതും നിലനിൽക്കുന്നതും, ബഹുമാനമോ പരിഗണനയോ ശ്രദ്ധയോ തലോടലോ അംഗീകാരമോ അഭിനന്ദനമോ അങ്ങനെ എന്താണ് കൂടെയുള്ളവർക്ക് ആവശ്യം അതുനൽകുവാൻ മനസ്സിനെ പഠിപ്പിക്കുവാൻവേണ്ടി നമ്മൾ ശ്രമിക്കുകയും വേണം.…
നിശയുടെചിറകിൽ അലസമായൊഴുകും മേഘത്തുണ്ടുകൾ അവിടെ താരകമിഴികൾ ചിമ്മുമ്പോൾ നിദ്ര പുൽകിയയാമങ്ങളിൽ ചെല്ലക്കാറ്റിൽ തോളിലേറി മാദകഗന്ധം തൂകി വന്ന വെൺസൗന്ദര്യമേ നിന്നോരോദലങ്ങളിലും ഓരോരോ മോഹമൊളിപ്പിച്ചു നീ ഹിമബിന്ദുക്കൾതൻ നനുത്ത നിശ്വാസങ്ങൾ ചുണ്ടിലൊളിപ്പിച്ചു വന്നുവോ സ്വപ്‌നങ്ങൾ…
നീലാകാശത്തിൻ താഴെ ഒരിക്കലുമടങ്ങാ അലകളുമായ് ചക്രവാളസീമയോളം പരന്നുകിടക്കും അനന്തമാം സാഗരം, ആഴങ്ങളിൽ ഒളിപ്പിച്ചിടുന്നു, അജ്ഞാതരഹസ്യങ്ങൾ, അമൂല്യരത്നങ്ങൾ. മനുഷ്യമനസ്സുമതു പോലെ, ചിന്തകൾ തൻ അലകൾ ഒടുങ്ങുന്നില്ലൊരിക്കലും, ഉള്ളിലൊളിഞ്ഞിരിപ്പുണ്ട്, മൂകമാം നൊമ്പരങ്ങൾ, നിറമെഴും സ്വപ്‌നങ്ങൾ, നിഗൂഢരഹസ്യങ്ങൾ, ചിലപ്പോൾ…
തീരങ്ങളിൽ തളിരിട്ട സ്വപ്‌നങ്ങൾ നിൻ ചിരിയിലൊരു കനലായ് നീലമിഴികളിൽ വേദനയൊഴുക്കി അഴലാഴിയിൻ നിശബ്ദതയിൽ പ്രണയാർദ്രനൊമ്പരം തേങ്ങുമെൻ മനസിൻ സാഗര വീചികളിൽ ഉയരുന്ന തിരകളിലായി കാലങ്ങൾ മിന്നിമറയുന്നു മഴ നനഞ്ഞ മണ്ണിൻ ഗന്ധം പരന്നു…
കുറ്റങ്ങളും കുറവുകളും ഉള്ളവരാണ് നമ്മൾ എല്ലാവരും, തെറ്റുകളും പോരായ്മകളും മനുഷ്യസഹജവുമാണ്, അത് എല്ലാം അറിഞ്ഞുകൊണ്ടും ക്ഷമിച്ചുകൊണ്ടും ഒരാളെ സ്നേഹിക്കുവാൻ കഴിയുമ്പോഴാണ് ബന്ധങ്ങൾ പവിത്രമാകുന്നത്, അങ്ങനെയുള്ള ബന്ധങ്ങൾ അതിന്റെ ശുദ്ധിയോടെയും പവിത്രതയോടെയും കാത്തുസൂക്ഷിക്കുവാൻ നമ്മൾക്ക് കഴിയുകയും…
ഞാനൊരു കവിതയെഴുതാൻ പേനയെടുക്കുകയായിരുന്നു, അടുക്കളയിലെ അലൂമിനിയം തന്മാത്രകളുടെ കൊളീഷൻ എന്റെ പേനയെ താഴെ വെപ്പിച്ചു ഞാൻ വായിയ്ക്കാനൊരു ബുക്ക് നീർത്തുകയായിരുന്നു ഇരുമ്പ് സംയുക്തങ്ങളുടെ വിസ്ഫോടനത്തിൽ ഞാൻ അക്ഷരങ്ങൾ പാടേ മറന്നു പോയി എന്റെ ഭാവന…
ധരിക്കുന്ന വസ്ത്രത്തിന്റെ വിലയോ കഴിക്കുന്ന ഭക്ഷണത്തിന്റെ മേന്മയോ താമസിക്കുന്ന വീടിന്റെ വലിപ്പമോ അല്ല, ഇവയേത് രീതിയിലായാലും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുവാൻ സാധിക്കുന്നുണ്ടെങ്കിൽ അവിടെ ജീവിതവിജയം ഉണ്ടാകും. ശുഭദിനം നേരുന്നു…… 🙏
ഉള്ളിലുള്ള കാര്യം അറിയാത്ത ഇടത്തോളം പുറമെനിന്ന് കാണുന്നവർക്ക് മനോഹരമാണ് മറ്റുള്ളവരുടെ ജീവിതം, അതുകൊണ്ട് ജീവിതത്തിൽ നല്ലത് ചെയ്യുക, അത് മറ്റാരും കാണുന്നില്ല എങ്കിൽ അത് ആകണം ജീവിതത്തിലെ സത്യസന്ധത. ശുഭഞായറാഴ്ച നേരുന്നു…… 🙏
പിടയുന്ന ജീവനെ കാണാത്ത കണ്ണുമായ് പടച്ചോൻെറ കൃപയ്ക്കായി പ്രാർത്ഥിക്കും സോദരേ ബലി ഇനിയും നമ്മൾ തുടരണമോ? എന്ന്, ഇറച്ചിക്കടയിൽ സഞ്ചിയുമായ് നിൽക്കും ഞാൻ 😒
എന്നുമെന്നിൽ തോന്നിടുന്നൊരു കുഞ്ഞു പൈതലായ് മാറുവാൻ നല്ലതു കണ്ടു നറു നൻമ പോലൊരു കുഞ്ഞു പൈതലായ് മാറുവാൻ ഒന്നുമറിയാത്ത ബാല്യമേ പടരുന്ന സ്നേഹത്തിൻ കാലമേ… പോയിടാതെ നീ എന്നിൽ നിന്നു- മെനിക്കാവതില്ല പറയുവാൻ.. പിഞ്ചു…
