സംഗീതം പ്രണയത്തെയും, വിരഹത്തെയും വർണ്ണിക്കാൻ ഇത്രയേറെ വീര്യമുള്ള മറ്റെന്താണുള്ളത്.. – വിഷ്ണു ചെറുപുഴ
തിരക്കുകൂട്ടും മനുഷ്യരെ പുച്ഛമാണെനിക്കെപ്പൊഴും തിരക്കിനെക്കുറിച്ചെഴുതുവാൻ ഉള്ളിൽ മോഹമുണ്ടിപ്പൊഴും തിരക്കൊഴിഞ്ഞൊരു നേരം നോക്കി ഞാൻ ഇരിക്കുകയാണിപ്പൊഴും തിരക്കൊഴിഞ്ഞാൽ ഉടനെ ഞാൻ തിരക്കിനെക്കുറിച്ചെഴുതിടാം തിരക്കൊഴിഞ്ഞൊരു നേരമുണ്ടേൽ വായിക്കേണം നിങ്ങളും കളിചിരികളും കുസൃതിയും ബാല്യമങ്ങ് കഴിഞ്ഞുപോയ് പഠനഭാരം, പരീക്ഷ…
തേടിപ്പോയി കിട്ടുന്ന ബന്ധങ്ങളിൽ ചിലതൊക്കെ അഴകുള്ളതായിരിക്കാം, എന്നാൽ കണ്ടും കേട്ടും അറിഞ്ഞും തേടിയെത്തുന്ന ബന്ധങ്ങൾ ആയിരിക്കും കൂടുതൽ അഴകുള്ളതും ആഴമേറിയതും. ശുഭദിനം നേരുന്നു….. 🙏
പുലരിയിൻ ചിരിയിൽ നഗരം ഉണർത്തും ഉണർവിൻ താളം, കാലടിപ്പാടുകളുടെ മർമ്മരം, ജീവിതം തുടിക്കും, തിരക്കിന്റെ നേർരേഖയിൽ ഓരോ മുഖത്തും ഓരോ കഥയുമായി സ്വപ്നങ്ങളുടെ ചിറകിലേറി പറക്കാൻ. അലക്ഷ്യമായല്ല ഈ പാച്ചിൽ, ലക്ഷ്യബോധത്താൽ നിറയുമോരോ…
നിനക്ക് പാർക്കാനായ് കരമൊഴിവാക്കി പതിച്ചു തന്ന ഹൃദയത്തിൽ നിന്നാണ് വറ്റിവരണ്ട ഭൂതകാല പ്രണയത്തിന്റെ ഭൂപടം മായ്ച്ചു നീ പടിയിറങ്ങിയത്… നീയില്ലാതെ നിലതെറ്റി വീണ വിഷാദഖനികളിൽ പിന്നെയും മൂകം പ്രണയത്തിന്റെ വേര് ചികയുന്നു ഞാൻ… …
പരിപാടികളുടെ അവസാനം ചടങ്ങിനുവേണ്ടിമാത്രം നടത്തുന്ന ഒന്നായിരിക്കരുത് നന്ദിപ്രകടനം, ജീവിതത്തിലെ ഓരോ നിമിഷവും ഓരോത്തരിലും ഉണ്ടായിരിക്കേണ്ട മനോഭാവമായിരിക്കണം അത്. ഉപകാരസ്മരണകളിലാത്ത ജീവിതം തികച്ചും ശുഷ്ക്കമായിരിക്കും. ശുഭദിനം നേരുന്നു …… 🙏
കല്യാണം കഴിഞ്ഞ നാൾ തൊട്ട് അവൾക്കു പറയാൻ ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. ഡൽഹിയിലേക്ക് ഒരു പിക്നിക് പോവണം താജ്മഹൽ കാണണം. എന്റെ കൈകളിൽ കൈകൾ കോർത്തു പിടിച്ചു നടന്നു കൊണ്ട് താജ്‌മഹലിന്റെ ഭംഗി ആസ്വദിക്കണം.…
നഷ്ടപ്പെടലുകളൊരു ശൂന്യതയാണ്, ഉള്ളിലൊരു തോരാമഴപ്പെയ്ത്താണ്, ഓർമ്മകളുടെ തിരതല്ലലിൽ ചിതറിവീഴുന്ന മിഴിനീരലകളാണ്, ദിനം ചെല്ലുംതോറും ഭാരമേറ്റിയുറയുന്ന അഴലിന്റെ അലിയാത്ത മഞ്ഞുമലകളാണ്… കെട്ടഴിഞ്ഞ പട്ടം പോലെയലയുന്നൊരോർമ്മയുടെയറ്റത്തൊരു നൂലിഴയായാകുന്നാ മുഖങ്ങൾ, ജീവിതപ്പാതയോരങ്ങളിലെ തണലിന്റെ തണുപ്പായി, നേർവഴിനയിക്കുന്നവഴിവിളക്കായി, ചൂരൽക്കഷായത്തിന്റെ കയ്പ്പിലും…
സൗമ്യമായ് ഓരോ നിമിഷവും പെരുമാറിടുവാൻ കഴിയുന്നോർ ഉള്ളിൽ ഏറ്റവും കരുത്തു നിറയുവോർ തന്നെ നിശ്ചയം.
തിരിച്ചുകിട്ടുന്നവയെക്കുറിച്ച് ഒരു ചിന്തയുമില്ലാതെ ചെയ്യുന്ന പ്രവർത്തികൾക്ക് ചില ഗുണങ്ങളുണ്ട്, നിരാശ ഉണ്ടാവുകയില്ല, പ്രവർത്തന ഊർജ്ജം സ്വയം കണ്ടെത്തും, ഉദ്ദേശശുദ്ധിയിൽ കളങ്കം വരുകയുമില്ല, ആരോടും പരിഭവവും ഉണ്ടാവില്ല, എന്ത് സംഭവിച്ചാലും കർമ്മങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. ശുഭദിനം നേരുന്നു………
ചെയ്യുന്നതെല്ലാം സൽകർമ്മകളാണെന്ന വ്യാജേന പലരും സ്ഥാനങ്ങളും അവസരങ്ങളും സമ്മാനങ്ങളും ചോദിച്ചുവാങ്ങുന്നു, സത്യമറിയാത്തവർ ഇത്തരക്കാർക്ക് അവസരങ്ങൾ ഒരുക്കികൊടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് ഇവിടങ്ങളിൽ സംഭവിക്കുന്നതെന്ന് പൊതുജനങ്ങൾ അറിയുകയും പ്രതികരിക്കുകയും വേണം. ശുഭദിനം നേരുന്നു ……. 🙏
കടമ നിറവേറ്റാൻവേണ്ടി മാത്രം ചെയ്യുന്ന കർമ്മങ്ങൾ അർത്ഥരഹിതമാണ്, ആചാരത്തിനും ഔപചാരികതയ്ക്കുംവേണ്ടി മാത്രം നടത്തുന്ന ചടങ്ങുകളും അവയിലെ പങ്കാളിത്തവും വെറും കപടനാടകങ്ങൾ മാത്രമാണ്. ശുഭദിനം നേരുന്നു ……. 🙏
ചതുപ്പ് ******* ഇടവപ്പാതി മഴയിൽ തോട്ടിറമ്പിനപ്പുറം ഒരു ചതുപ്പ് രാത്രി മുഴുവൻ പാടിക്കൊണ്ടിരുന്നു.. അത് വെറും തവളപ്പാട്ടല്ല.. ചതുപ്പിന്റെ വിലാപം… കടലായില്ല കരയുമായില്ല.. മണ്ണല്ല വെള്ളവുമല്ല രണ്ടുമല്ലാത്ത എന്നാൽ രണ്ടും ചേർന്ന ഒന്ന്.. തന്നിലേക്ക്…
എന്റെ അച്ഛൻ വീട്ടിലെ ഏറ്റവും ഇളയ മകനായിരുന്നു. അച്ഛൻ പിറന്ന് വീണത് സമ്പന്നതയിലേയ്ക്കാണ്. അച്ഛന്റെ അച്ഛന് ബിസിനസ്സ് ആയിരുന്നു. അച്ഛാച്ഛന്റെ ബിസിനസ്സ് നഷ്ട്ടത്തിലായപ്പോൾ, ആരോടും പറയാതെ സിലോണിലേയ്ക്ക് നാടുവിട്ടു. അച്ഛൻ ഏഴാം ക്ലാസ്സിൽ പഠിയ്ക്കുക്കുന്നു.…
ഒരു ഫ്ലാഷ്… ഒരു മിന്നൽ…. ഒരു നിമിഷാർദ്ധം! ഉടലില്ല.. നിറമില്ല… രൂപമേതുമില്ല.. പിതൃതേജസ്സിറ്റുന്ന മിഴിരണ്ടു മാത്രം. ഒരു മിഠായിപ്പെട്ടിയെയാണ് ഞാനപ്പോളോർമിച്ചത്. വർണ്ണമെത്ര… രൂപമെത്ര… ഉള്ളിലുള്ളതെല്ലാം പക്ഷേ, മിഠായികൾ തന്നെ. വർഗ്ഗ,വർണ്ണ വേർതിരിവിന്റെ…
കുടുംബങ്ങളിൽ പണ്ട് വില്ലനും നായകനുമായ അച്ഛൻ ഇന്ന് നായകനും കൂട്ടുകാരനുമാകുന്ന മനോഹരമായ മാറ്റം നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. പണ്ട് അച്ഛനോട് പറയേണ്ട കാര്യങ്ങൾ അമ്മ വഴിയാണ് പോയ്ക്കൊണ്ടിരുന്നത്. ഇന്നോ മക്കളുടെ കാര്യങ്ങൾ അച്ഛൻ പറഞ്ഞിട്ടാവും അമ്മ…
കവിത:അച്ഛൻ രചന : ബിന്ദു എസ് നായർ അച്ഛന്റെ കൈപിടിച്ചാദ്യംചുവടുകൾ വച്ചതെന്നമ്മപറഞ്ഞതോർക്കുന്നു ഞാൻ. അച്ഛന്റെ തോളത്തിരുന്നാദ്യയാത്ര ചോറൂണിനമ്പല നടയിലേക്ക്.. മൂന്നാം വയസിൽ മുറുമുറുപ്പോടെ ഞാനലറിക്കരഞ്ഞു കൊണ്ട – ച്ഛന്റെ കൈപിടിച്ചാശാൻകളരിയിൽ അക്ഷരം ചൊല്ലിപ്പഠിക്കുവാൻ പോയ്…
എല്ലാ എതിരാളികളേയും എതിർത്ത് തോൽപ്പിക്കേണ്ടതില്ല, പരദൂഷണങ്ങളും കുറ്റങ്ങളും അധിക്ഷേപങ്ങളും ശീലമാക്കിയവർക്ക് സ്വന്തമായ ദിശയോ ലക്ഷ്യമോ ഉണ്ടാകില്ല, ആരെയെങ്കിലും അവഹേളിക്കുന്നതിനോ അപമാനിക്കുന്നതിനോ മാത്രമായിരിക്കും അവരുടെ താല്പര്യം. ശുഭഞായറാഴ്ച നേരുന്നു …. 🙏
വായിക്കുന്നവനേ അറിവുണ്ടാവൂഅറിവുള്ളവനേ ഭാവന ഉണ്ടാകൂഭാവന ഉള്ളവനേ എഴുതുവാൻ കഴിയൂ ✍️ദിനേഷ് ബാബു
എങ്ങോട്ടെന്നില്ലാതെ കാറ്റ് പറത്തിയിട്ടും ഇഷ്ടം തോന്നിയതിനൊക്കെയും മുത്തം കൊടുത്തു പാറിപ്പറക്കുന്നവൻ
