ഒന്നിൽ നിന്നും മറ്റൊന്നിലേയ്ക്ക് കൂടുമാറുന്ന ഒരു ഗെയിം പോലെ പോകുന്ന ഇന്നിന്റെ ലോകത്തിലെ ബന്ധങ്ങളെ ഭയമാണ്. ഒന്നിലേയ്ക്കാഴ്ന്നിറങ്ങിയാൽ ആ മനുഷ്യനിൽ മാത്രമായി ലോകവും വിശ്വാസവും ചുരുങ്ങിയാൽ നഷ്ടപെടുമ്പോൾ, ആ ഓർമ്മകളുടെ നീരാളികൈകൾ മനസ്സിനെ വലിഞ്ഞു…
മോഹങ്ങൾ തരളമായി മയങ്ങും നിൻ കണ്ണിൽഒരു സ്നേഹചുംബനം നൽകാൻ കൊതിപ്പൂ ഞാൻഇന്ന് ഏറ്റവും മൃദുവാം ഒരു തൂവൽസ്പർശമായിഎൻ്റെ ജീവൻ്റ അന്ത്യാഭിലാഷമായി ജീവിതയാത്ര ഇനിയെത്ര ദൂരം താണ്ടണംഈ ഊന്നുവടിയുടെ വാർദ്ധക്യയാത്രഅറിയില്ല ഒന്നുമാത്രമറിയാംസ്നേഹിച്ചിരുന്നില്ല നിന്നെ ഞാൻ ഇതുവരെ കാമത്തിരകൾ ഉയർന്നു…
മനസ്സറിഞ്ഞ് ആയിരം നന്മകൾ ചെയ്താലും മനസ്സറിയാതെ ചെയ്തുപോയ ഒരു തെറ്റിൻ്റെ പേരിലായിരിക്കും നമ്മളെ എന്നും മറ്റുള്ളവർ ഓർത്തുവെക്കുക. അതുപോലെ സത്യം എപ്പോഴും നിശബ്ദത പാലിക്കുന്നവരിലാണ്, കളവ് പറയുന്നവരാണ് എപ്പോഴും ശബ്ദമുണ്ടാക്കുന്നതും. ശുഭദിനം നേരുന്നു……. 🙏
അറിഞ്ഞുമനസ്സിലാക്കുവാൻ കഴിയാത്തവരോട് പറഞ്ഞുമനസ്സിലാക്കുവാൻ ശ്രമിക്കരുത്, ആരെയും ബോധ്യപ്പെടുത്തുവാനോ തൃപ്തിപ്പെടുത്തുവാനോ വേണ്ടി ഒന്നും ചെയ്യരുത്, കാരണം അതിൽ നഷ്ടപ്പെടുത്തുന്നത് നമ്മളുടെ ജീവിതമാണ്. ശുഭദിനം നേരുന്നു……. 🙏
എന്നെ മറന്നു തുടങ്ങുമ്പോഴൊക്കെയും ഞാൻ നിന്നെയോർക്കും, നിന്റെ കൈവിരലുകൾ എന്റെ കണ്ണീരിനെ പുൽകിയതോർക്കും നീ നൽകിയ ചുംബനങ്ങൾ എന്റെ മുറിവുകളെ മായ്ച്ചുകളഞ്ഞതോർക്കും എന്റെ ഉറക്കമില്ലായ്മയിൽ നീ കടം നൽകിയ താരാട്ടുകൾ ഓർക്കും അങ്ങനെയങ്ങനെ നിന്റെയോർമകളിൽ…
കഴിഞ്ഞുപോയ ഒരു ദിവസം, ഒരു മണിക്കൂർ അല്ലെങ്കിൽ ഒരു നിമിഷം ഈ ജീവിതകാലം മുഴുവൻ നമ്മൾക്ക് തിരിച്ചുകിട്ടുകയില്ല, അതുകൊണ്ട് കലഹവും ദേഷ്യവുമെല്ലാം ഒഴിവാക്കുക, എല്ലാവരോടും സ്നേഹത്തോടെ, വിനയത്തോടെ, സമാധാനത്തോടെ പെരുമാറുകയും ചെയ്യുക. ശുഭഞായറാഴ്ച നേരുന്നു…….…
ജീവിതത്തിൽ നമ്മൾ പലയിടത്തും പല സ്ഥാനങ്ങളിൽ ഇരിക്കുമ്പോൾ നമ്മളുടെ പ്രവൃത്തികൊണ്ടും പെരുമാറ്റംകൊണ്ടും മറ്റുള്ളവരുടെ മനസ്സിൽ നമുക്കൊരു ഇടം നേടിയെടുക്കണം, അല്ലാതെ സ്ഥാനമാനങ്ങൾ അഹഭാവത്തിനും അഴിമതി നടത്താനും ശത്രുത ഉണ്ടാക്കാനും മറ്റുള്ളവരെ ഉപദ്രവിക്കാനും വിനിയോഗിക്കരുത്. ശുഭദിനം…
മലയാള ഭാഷയ്ക്ക് നാട്ടുമൊഴിയുടെ ചന്തങ്ങൾ ചാർത്തിയ സുൽത്താനെ ഓർക്കുമ്പോൾ തെളിയുന്നുണ്ടൊരുപാടു വർത്താനങ്ങൾ പാത്തുമ്മാൻറാടോടി വന്നിട്ടെന്നോർമ്മയെ ബേപ്പൂരിലേക്കങ്ങ് കൊണ്ടുപോയി ഒരുപാട് വർത്താനം ചൊല്ലിക്കൊണ്ടാ മാവിൻ ചോട്ടിലിരിപ്പുണ്ട് ബല്യ സുൽത്താൻ ഒരു നറു പുഞ്ചിരി ചുണ്ടിലൊളിപ്പിച്ച്, നാട്ടുവർത്താനങ്ങൾ…
നമ്മൾക്ക് ഏറ്റവും ആദ്യമുണ്ടാകേണ്ട ഗുണം വിനയമായിരിക്കണം, വിനയം വന്നാലേ ഈശ്വരകൃപ ഉണ്ടാവുകയുള്ളൂ, നോക്കിലും വാക്കിലും പ്രവൃത്തിയിലുമെല്ലാം വിനയമുണ്ടായാൽ നമ്മൾ സന്മനസ്സിന് പാത്രമാകും, താഴ്ന്നിടത്ത് വെള്ളം ഒഴുക്കിയെത്തുന്നതുപോലെ ഈശ്വരകൃപ നമ്മളിലേക്ക് ഒഴുകിയെത്തുകയും ചെയ്യും. ശുഭദിനം നേരുന്നു…
സങ്കടങ്ങളും പ്രയാസങ്ങളും കാലം സമ്മാനിക്കുന്നത് നമ്മളെ തോൽപ്പിക്കാനല്ല, ഒരിക്കലും ഒരിടത്തും തോൽക്കാതിരിക്കാനും ജീവിതത്തെ അടുത്തറിയാനും ചുറ്റുമുള്ളവരെ പഠിക്കാനും വേണ്ടിയാണ്. ശുഭദിനം നേരുന്നു……. 🙏
സങ്കടങ്ങൾ മനസ്സിൽ നിറയുമ്പോൾ കണ്ണുകൾ നിറയാതെ പുഞ്ചിരിച്ചുനിൽക്കുന്ന മനസ്സിനെ ആർക്കും ഒരിക്കലും തോൽപ്പിക്കാൻ ആവില്ല, കൊഴിഞ്ഞുപോയ ഇന്നലെയോ വിടരാനിരിക്കുന്ന നാളെയോ അല്ല ജീവിതം, വിടർന്നുനിൽക്കുന്ന ഇന്നാണ് ജീവിതം. ശുഭദിനം നേരുന്നു…… 🙏
നീ എപ്പോഴാ ഏറ്റവും കൂടുതൽ സന്തോഷിച്ചിട്ടുള്ളത്..? നമ്മുടെ ഓർമകളിൽ.. അതിൽ മാത്രമോ? ഉം.. ഏറ്റവും കൂടുതൽ വിഷമിക്കുന്നതോ..? അതും നമ്മുടെ ഓർമകളിൽ.. അപ്പോ.. അപ്പോ ബാക്കിയെല്ലാം? ബാക്കിയെല്ലാം ചുറ്റും ഇരുട്ടാണ്.. Greeshma sujith
ഒരുപാട് സ്നേഹമുള്ളവരോട് മാത്രമേ നമ്മൾ പരിഭവം പറയാറുള്ളൂ, പിണങ്ങുകയും ദേഷ്യപ്പെടാറുമുള്ളൂ, മൗനംകൊണ്ട് വേദനിപ്പിക്കുകയും ചെയ്യാറുള്ളൂ, പക്ഷേ അത് മനസ്സിലാക്കുവാൻ അവർക്ക് കഴിയണം എന്നുമാത്രം. ശുഭദിനം നേരുന്നു…… 🙏
ഉറക്കമൊഴിച്ചു പഠിച്ചും ഉല്ലാസജീവിതം മാറ്റിവച്ചും രോഗികൾക്കായി വെൺകുപ്പായമണിഞ്ഞു പ്രതീക്ഷതൻ ദൂതനായി ആശ്വാസത്തിൻ മർമ്മരമായി സ്നേഹസ്പർശത്തിൻ സ്പന്ദനമായി അത്ഭുതങ്ങൾ സൃഷ്ടിക്കും കരങ്ങളോടെ രോഗിതൻ ഭയത്തിൻ ഇരുൾമാറ്റി മനസ്സിൽ തണലേകി ഇരവും പകലും മറന്നു രാവേറെയെന്നോർത്തിടാതെ…
ശാന്തമാം ആകാശസീമയിൽ പൊടുന്നനെ പ്രത്യക്ഷമായിടും ഉൽക്ക പോലെ, ശാന്തസുന്ദരമായ് നീങ്ങിടും ജീവിതവീഥിയിൽ നിനച്ചിരിക്കാതെ വന്നുചേർന്നിടുന്നു തിരിച്ചടികൾ, പരീക്ഷകൾ, ചിലപ്പോൾ തീവ്രമാം മോഹഭംഗങ്ങളും.
മനം കവരുന്ന വാക്കുകൾ പറയുവാൻ ചിലപ്പോൾ ചിലർക്ക് കഴിഞ്ഞേക്കാം, പക്ഷേ നമ്മളുടെ മനസ്സ് അറിയുന്ന വാക്കുകൾ പകർന്നുനൽകുവാൻ നമ്മളെ അറിയുന്ന നല്ല മനസ്സലിവുള്ളവർക്ക് മാത്രമേ കഴിയുകയുള്ളൂ. ശുഭദിനം നേരുന്നു…… 🙏
ചിലർ നമ്മളെ ചില പാഠങ്ങൾ പഠിപ്പിക്കും, നല്ലതുപോലെ വേദനപ്പിച്ചുതന്നെ പഠിപ്പിക്കും. ആ പാഠങ്ങൾ എല്ലാം നല്ലതുപോലെ മനസ്സിലാക്കിതന്നെ പഠിക്കുകയും ചെയ്യണം, കാരണം നാളെ ഒരിക്കൽ ഇതേ പാഠം മറ്റൊരാൾ വന്ന് പഠിപ്പിക്കുവാൻ അവസരം കൊടുക്കരുത്.…
നീളുന്നവീഥികൾ തുടരുന്നയാത്രകൾ ബാല്യങ്ങൾ കൗമരങ്ങൾ… കിതച്ചെത്തും യൗവ്വന വാർധക്യങ്ങൾ ഉടലിനപ്രാപ്യമാം അജയ്യമാമവസ്ഥയിൽ വീണ്ടും നീളുന്നു വീഥികൾ തുടരുന്ന യാത്രകൾ.. Greeshma sujith
സുഗന്ധമുള്ള പൂവുകളിൽ മാത്രമേ ശലഭങ്ങൾ വന്നിരിക്കുകയുള്ളൂ, ഭംഗി നോക്കി അവ പൂക്കളിൽ ആകൃഷ്ടരാകില്ല, അവർക്കറിയാം സുഗന്ധമുള്ള പൂവുകളിലെ തേൻ ഉണ്ടാവുകയുള്ളൂ എന്ന്, അതുപോലെ സ്നേഹമാകുന്ന തേൻ പങ്കുവെക്കുമ്പോൾ മാത്രമേ സൗഹൃദങ്ങളും നമ്മളെ തേടിയെത്തുകയുള്ളൂ. ശുഭഞായറാഴച…
എല്ലാവരേയും സ്വീകരിക്കാനോ ചേർത്തുനിർത്താനോ ആർക്കുമാകില്ല, എപ്പോഴും വേണ്ടതും വേണ്ടാത്തതും തമ്മിൽ തിരിച്ചറിയാൻ നമ്മൾക്ക് കഴിയണം, അപ്രധാനമായതിന് നൽകുന്ന അമിതമൂല്യവും അമൂല്യമായതിന് നൽകുന്ന അവഗണനയും നമ്മളുടെ ജീവിതത്തിൽ എപ്പോഴും കുറ്റബോധം ഉണ്ടാക്കും. ശുഭദിനം നേരുന്നു …….…
