കുഞ്ഞുകാര്യങ്ങൾ

Bookmark Now
Please login to bookmark Close

നമ്മൾ ആരേയും വളർത്തണമെന്നില്ല, വളരാൻ അനുവദിച്ചാൽ മാത്രം മതി, കൂട്ടിലിട്ട് വളർത്തുന്ന ഒരു പക്ഷിയുടെയും ചിറകുകൾക്ക് ബലമുണ്ടാകില്ല, എന്നാൽ തുറന്നുവിട്ടാൽ അവ സ്വയം യാത്ര ചെയ്യുകയും ഏഴാം കടലിനക്കരെവരെ ചെന്നെത്തുകയും ചെയ്യും. ശുഭദിനം നേരുന്നു…

Read More
Bookmark Now
Please login to bookmark Close

പൂർണ്ണേന്ദു തൻ ശോഭ മാത്രമല്ല, അമാവാസി തൻ കൂരിരുൾ കൂടി ഉള്ള ഒരാളാണു ഞാൻ “ചന്ദ്രൻ”. ✍️ദിനേഷ് ബാബു.

Read More
Bookmark Now
Please login to bookmark Close

നമ്മളുടെ ശരികളെമാത്രം അംഗീകരിച്ച് ചേർത്തുനിർത്തുന്നവരെയല്ല നമ്മളുടെ ചെറിയ തെറ്റുകളിൽപോലും വെളിച്ചം കാണിച്ചുതരുന്നവരെ വേണം നമ്മൾ കൂടെ ചേർത്തുനിർത്തേണ്ടത്, അവർ ആയിരിക്കും നമ്മൾക്ക് ജീവിതവെളിച്ചവും വഴികാട്ടിയും തണലുമായി തീരുന്നവർ. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

ഒരു കാലവും ഒരുപാട് കാലത്തേക്കുണ്ടാവില്ല, പക്ഷേ ചില ഓർമ്മകൾ എല്ലാ കാലത്തേക്കുമുണ്ടാകും. ഓർക്കേണ്ടത് ഓർക്കുക മറക്കേണ്ടത് മറക്കുക. ഓർമ്മകൾ ആർത്തിരമ്പുന്ന തിരമാലകൾ പോലെയാണ്, ചിലത് നമ്മളെ സന്തോഷിപ്പിക്കും ചിലത് നമ്മളെ അലട്ടികൊണ്ടേയിരിക്കും. അനുഭവങ്ങൾ തീവ്രമാണെങ്കിൽ…

Read More
Bookmark Now
Please login to bookmark Close

ഓരോ നീക്കവും ജാഗ്രതയോടെ ചെയ്യുകിൽ, വിജയം നേടിടാം ജീവിതമാം ചതുരംഗത്തിൽ. ഭാഗ്യനിർഭാഗ്യങ്ങൾ നിയന്ത്രിച്ചിടും ചൂതാട്ടം നിരന്തരം നടക്കുമീയൂലക വാഴ്‌വിൽ, ചതി തൻ പകിടയെറിഞ്ഞു തളർത്തിടുന്നു മർത്യനെ വിധിയെന്ന അദൃശ്യനാം കളിക്കാരൻ നിനച്ചിരിക്കാതെ ചിലനേരം.

Read More
Bookmark Now
Please login to bookmark Close

നമ്മളുടെ മാറ്റങ്ങൾക്കിടയിൽ മാറ്റമില്ലാതെ കിടക്കുന്ന കുറേ മാറ്റങ്ങളുണ്ട്, നമ്മളുടെ കുറേയധികം മാറ്റങ്ങൾക്കിടയിൽ മാറ്റമില്ലാതെ കിടക്കുന്നതും ഒരുതരം മാറ്റംതന്നെയാണ്. ശുഭദിനം നേരുന്നു ….. 🙏

Read More
Bookmark Now
Please login to bookmark Close

മധുരമാം സ്മരണകൾ നിറഞ്ഞൊരൻ ബാല്യകാലം ഓർക്കുവാൻ ഉണ്ടൊരു ഇടവഴി ഓടിനടനൊരിടവഴി ആ തൊടിയ്ക്ക് അപ്പുറം കായ്ക്കുന്ന തേൻമാവും എൻ  കൈകലുകളിൽ ചെളി പുരട്ടിയൊരു പാടവും കൂടെ ഓടി നടന്നോരാ കളിതോഴരും ഒന്നോടിയാൽ എത്തിയിടുന്നോരാ അമ്പലവും പെരുന്നാളുകൾ ഘോഷമാക്കിയിരുന്ന പള്ളികളും ഒന്നിച്ചും വീതം വച്ചിരുന്ന നല്ല് ആമ്പൽ…

Read More
Bookmark Now
Please login to bookmark Close

പ്രയാസങ്ങളും പ്രതിസന്ധികളും രാപകൽപോലെ വന്നുകൊണ്ടേയിരിക്കും, അവയെ ഇല്ലാതാക്കുവാനല്ല മറിച്ച് അവയെ വിജയകരമായി നേരിടുവാനുള്ള കരുത്താണ് നമ്മൾ നേടേണ്ടത്. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

നീലവെളിച്ചത്തിൻ സ്‌ക്രീനിൽ മിഴിമുന കോർത്ത്‌ വിരൽത്തുമ്പിലൂടൊഴുകി നീങ്ങുന്ന പല പല കാഴ്ചകൾ പുതു പുതു സൗഹൃദങ്ങൾ കമന്റുകൾ, ലൈക്കുകൾ, ഷെയറിങ്ങുകൾ കാറ്റുപോലെ വീശിയടിക്കും വാർത്തകൾ ഫെയ്ക്കും ഫെയ്ക്കല്ലാത്തതും ഹൃദയത്തിൻ കാഴ്ചകൾ സ്റ്റാറ്റസായി മാറുന്നു വിരസമാം…

Read More
Bookmark Now
Please login to bookmark Close

ചുരുളഴിയാത്ത ചോദ്യങ്ങളുടെ കൂടാരങ്ങളാണ് നമ്മളുടെ ഓരോ ജീവിതവും, നമ്മൾ അതിൽ ഒരു ഉത്തരം കണ്ടുപിടിക്കുമ്പോഴേക്കും കാലം അതിന്റെ ചോദ്യങ്ങൾതന്നെ മാറ്റിയിട്ടുണ്ടാവും, അങ്ങനെയുള്ള നമ്മളുടെ ജീവിതത്തിൽ പറയാതെ നമ്മളെ മനസ്സിലാക്കുവാൻ പറ്റുന്നവരുണ്ടെങ്കിൽ അതാണ് സൗഹൃദത്തിലും ജീവിതത്തിലും…

Read More
Bookmark Now
Please login to bookmark Close

പകലോനുദിച്ചു വരും വേളയിൽ ഉണർന്നു വരുന്നു മനുഷ്യർ, പുതിയൊരു പകലിൻ ശുഭപ്രതീക്ഷകളുമായ്. നന്മകൾ നിറയുന്നു, സംതൃപ്തി പകർന്നു കൊണ്ടവസാനിപ്പിച്ചിടുന്നു ചിലനേരം പകലുകൾ. അപ്രതീക്ഷിതമാം ആഘാതങ്ങളുമായ് നടുക്കങ്ങൾ പകർന്നു ദുഃഖസ്മരണകളായ് മാറിടുന്നു ചിലതെല്ലാം.

Read More
Bookmark Now
Please login to bookmark Close

ബന്ധങ്ങൾ വളരെയേറെ വിലപ്പെട്ടതാണ്, എല്ലാവരിൽനിന്നും അത് പ്രതീക്ഷിക്കരുത്, കാരണം വളരെ കുറച്ച് ആളുകൾക്ക് മാത്രമേ സ്നേഹത്തിൻ്റെയും ആത്മാർത്ഥതയുടെയും വില അറിയുകയുമുള്ളൂ. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

പകലവൾ വെൺപട്ടുചേലചുറ്റി നിറ പുഞ്ചിരിയുമായെത്തിയവൾ പൊടുന്നനെ മാറുന്ന ലോകം കണ്ടുനിൽക്കാനാവാതില്ലാതെ നിഴലുകൾ മറയ്ക്കുന്നു. നാടും നഗരിയും ഭേദം കൂടാതെ തീർക്കുന്ന ചോരകളങ്ങൾ അവളുടെ കണ്ണിൽ കെടാത്ത തീയായി.. അവൾ പൊള്ളുന്നു, അഗ്നിയായെരിയുന്നു. അമ്മമനസ്സുകൾ…

Read More
Bookmark Now
Please login to bookmark Close

അന്ത്യനിമിഷം എപ്പോഴാണ് എന്നറിഞ്ഞാൽ അവസാന കർമ്മമെങ്കിലും നമ്മൾക്ക് ശ്രേഷ്ഠമാക്കാൻ കഴിഞ്ഞേനെ, എന്നാൽ അതിലും ശ്രേഷ്ഠമാണ് അന്ത്യം എപ്പോൾ വേണമെങ്കിലും ആകാമെന്നറിഞ്ഞ് നമ്മളുടെ ഓരോ കർമ്മവും ശ്രേഷ്ഠമാക്കുന്നത്. ശുഭദിനം നേരുന്നു …. 🙏

Read More
Bookmark Now
Please login to bookmark Close

മറ്റുളളവർ നമ്മളോട് എങ്ങനെ പെരുമാറി എന്ന് ആരും ചിന്തിക്കാറില്ല, നമ്മൾ അവരോട് എങ്ങനെ പ്രതികരിച്ചു എന്നതുമാത്രം അവസാനം വലിയൊരു തെറ്റായി മാറും. ശുഭഞായറാഴ്ച നേരുന്നു …… 🙏

Read More
Bookmark Now
Please login to bookmark Close

നല്ലതും ചീത്തയും രണ്ടും നമ്മളിലുണ്ട്, ഏതാണോ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് അത് വളരുന്നു, അതുകൊണ്ട് നല്ലത് ചിന്തിക്കുക, നല്ലതിനെ വളർത്തുക, ഏതാണ് നല്ലതെന്ന് നമ്മൾതന്നെ തിരുമാനിക്കുകയും ചെയ്യുക. ശുഭദിനം നേരുന്നു ……. 🙏

Read More
Bookmark Now
Please login to bookmark Close

മാറിമാറി വരും രാഷ്ട്രീയക്കോമരങ്ങൾ തൻ നയങ്ങളിൽ നട്ടം തിരിഞ്ഞു, അധികാരത്തിൻ കെട്ടിക്കാഴ്ചകളിൽ കണ്ണുനീറി, സ്വാർത്ഥതാല്പര്യങ്ങൾ അടിച്ചേല്പിച്ചിടും യുദ്ധക്കെടുതികൾ തൻ ദുരിതങ്ങൾ പേറി, ജീവിതസമസ്യകളാൽ വലയും പാവം കൂട്ടമല്ലോ ജനം.

Read More
Bookmark Now
Please login to bookmark Close

പല സ്വരങ്ങൾ പല ഭാവങ്ങൾ തുടിക്കുന്ന ഹൃദയങ്ങൾ, ദൈന്യത കലർന്ന മിഴികൾ, ചിലരിൽ തീക്ഷണത പല വിധ ജീവിതങ്ങൾ തെരുവോരങ്ങളിൽ തിരക്കിട്ട് പായുന്നവർ, വയലേലകളിൽ പണിയെടുക്കുന്നവർ ചിരിയുടെ അലകൾ, കണ്ണീരിൻ്റെ നനവ്, ഇരവും…

Read More
Bookmark Now
Please login to bookmark Close

നമ്മൾക്ക് പല ബന്ധങ്ങൾ നേടുവാൻ കഴിയും, എന്നാൽ നല്ല ഹൃദയത്തിന് മാത്രമേ ആ ബന്ധങ്ങൾ ആജീവനാന്തം നിലനിർത്തുവാൻ കഴിയുകയുള്ളൂ. അങ്ങനെയുള്ള ജീവിതത്തിൽ ഒരായിരം നല്ല മുഖങ്ങൾ കണ്ടെത്തുവാൻ കഴിയണം, അതിൽ അപൂർവ്വം ചില മനസ്സുകളിൽമാത്രം…

Read More
Bookmark Now
Please login to bookmark Close

പുതുമ നഷ്ടപ്പെട്ടാൽ വലിച്ചെറിയുവാൻ പാകത്തിന് ആരിലേക്കും ഇറങ്ങിച്ചെല്ലാതിരിക്കുക, കാരണം ഉപയോഗിച്ചു മടുത്തത് വഴിയരികിൽ വലിച്ചെറിയുവാൻ നമ്മൾ മനുഷ്യരോളം മിടുക്ക് മറ്റാർക്കുമുണ്ടാവില്ല. ശുഭദിനം നേരുന്നു…… 🙏

Read More