കുഞ്ഞുകാര്യങ്ങൾ

Bookmark Now
Please login to bookmark Close

നമ്മൾക്ക് നല്ലവരാണ് എന്ന് തോന്നുവരോട് മാത്രം ബന്ധങ്ങൾ പുതുക്കുക, നല്ലവരോടൊത്ത് പ്രവർത്തിക്കുക, അല്ലാതെ കണ്ടതിനും കേട്ടതിനുമെല്ലാം അഭിപ്രായം പറയുകയോ നമ്മളുമായി യോജിക്കാത്തവരുമായി ചങ്ങാത്തം കൂടുകയോ ചെയ്യരുത്, ജീവിതത്തിലെ ഒരിക്കലും തിരിച്ചുകിട്ടാത്ത വിലപ്പെട്ട സമയം പാഴാക്കരുത്.…

Read More
Bookmark Now
Please login to bookmark Close

നമ്മളുടെ നല്ല പ്രവർത്തികൾ ഓർക്കുന്നത് നമ്മളുടെ അടുത്ത തെറ്റുവരെ മാത്രമാണ്, അതുകൊണ്ട് ഒരിക്കലും അഭിനന്ദനങ്ങളിൽ കൂടുതൽ സന്തോഷിക്കാതിരിക്കുക, വിമർശനങ്ങളിൽ നിരാശപ്പെടാതിരിക്കുകയും കഴിവിൻ്റെ പരമാവധി ചെയ്‌തുകൊണ്ടിരിക്കുകയും വേണം. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

കാലമേറെയായ് അടിമത്തം തുടച്ചു നീക്കിയിട്ടെന്നാകിലും, മനുഷ്യനെന്നുമൊരടിമ തന്നെ. മനോവികാരങ്ങൾ തൻ, സ്നേഹബന്ധങ്ങൾ തൻ, അനുഭവങ്ങൾ പകർന്നു നൽകിയ മനോവ്യഥകൾ തൻ, ആരുമറിയാതുള്ളിലൊളിപ്പിയ്ക്കും ഭീതികൾ തൻ, അപകർഷതകൾ തൻ, കരങ്ങളിൽ നിരന്തരം പിടഞ്ഞു തീരും പാവം…

Read More
Bookmark Now
Please login to bookmark Close

അടിമ സ്വന്തനാട്ടിലന്യനായി വിശപ്പിനും ദാരിദ്ര്യത്തിനും അടിമയാകുന്നവർ മറ്റൊരാളുടെ വാക്കിനായി ജീവിച്ചു സ്വപ്‌നങ്ങൾ അടക്കിവയ്ക്കുന്നൊർ ശരീരത്തോട് മാത്രമല്ല ചിന്തയോടും വികാരത്തോടുമടിമത്തം അജ്ഞാനത്തിന്റെ ഇരുളിൽ കുടുങ്ങി, വിദ്യയുടെ വെളിച്ചം തേടി അലയുന്നവർ. സമ്പത്തിനും അധികാരത്തിനും അടിമയായി, മനസ്സിനെ…

Read More
Bookmark Now
Please login to bookmark Close

ഇന്നലെ സംഭവിച്ചതിനെ മാറ്റുവാനോ നാളെ വരാനിരിക്കുന്നതിനെ നിയന്ത്രിക്കുവാനോ നമുക്ക് കഴിഞ്ഞെന്ന് വരില്ല, പക്ഷേ ഇന്ന് എങ്ങനെ ജീവിക്കാം എന്ന് തീരുമാനിക്കുവാനുള്ള പൂർണ്ണ സ്വാതന്ത്ര്യം നമുക്കുണ്ട്. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

എപ്പോഴും സന്തോഷത്തോടെ ഇരിക്കുക എന്നത് നേടിയെടുക്കുവാൻ പ്രയാസമുള്ള കാര്യമാണ്, അതായത് നമ്മളുടെ ജീവിതത്തിൽ സന്തോഷവും ദുഃഖവും മാറിമാറി വരും, തടസ്സമില്ലാതെ എപ്പോഴും സന്തോഷംമാത്രം ഉണ്ടാവുകയുമില്ല. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

നമ്മളുടെ മനസ്സ് വേദനിക്കുമ്പോൾ അത് അറിയുവാൻ പറ്റുന്ന മറ്റൊരു മനസ്സ് കൂടെയുണ്ടെങ്കിൽ അതാണ് ഈ ജീവിതത്തിലെ മഹാഭാഗ്യം, ഒരാളെ കണ്ണുകൊണ്ട് കാണുകയല്ല മനസ്സുകൊണ്ട് മനസ്സിലാക്കുകയാണ് വേണ്ടത്, അവിടെയാണ് സ്നേഹവും നിലനിൽക്കുന്നത്. ശുഭദിനം നേരുന്നു……. 🙏

Read More
Bookmark Now
Please login to bookmark Close

പ്രിയനിമിഷങ്ങളെ എന്നെന്നും ഓർമ്മയിൽ സൂക്ഷിച്ചിടാനായ് പകർത്തിവെച്ചിടാം, ഭംഗിയിൽ കാത്തുവെച്ചിടാം, ശാസ്ത്രത്തിൻ സംഭാവനയാകും നിശ്ചലചിത്രങ്ങൾ തൻ അനുഗ്രഹത്താൽ.

Read More
Bookmark Now
Please login to bookmark Close

അവരുടെ ഗാലറിയിൽ പട്ടിണി ‘ഗ’ പോലെ ചുളുക്കിയ കുഞ്ഞു നട്ടെല്ലുകളില്ല. പലായനങ്ങൾ കയറ്റിറക്കങ്ങൾ ഏകി ‘സ’ പോലെ കൂട്ടിക്കെട്ടിയ ഭാണ്ഡങ്ങളില്ല. അവർ ലോകനേതാക്കൾ ഫോട്ടോഗ്രാഫർമാർ, ഉദയങ്ങൾ പരന്ന സ്വന്തമാകശങ്ങളെ പിന്നേയും പിന്നേയും…

Read More
Bookmark Now
Please login to bookmark Close

നമ്മൾക്ക് ഇല്ലാത്ത ഗുണങ്ങൾ മറ്റുള്ളവർക്ക് ഉണ്ടെന്ന് കേൾക്കുമ്പോൾ നമ്മളുടെ മനസ്സിൽ ദുഷ്ചിന്തകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്, ഇത് ഇല്ലാതാക്കാൻ മറ്റുളളവരുടെ നല്ല സ്വഭാവഗുണങ്ങൾ തെരഞ്ഞെടുത്ത്, കഴിയുമെങ്കിൽ നമ്മളുടെ ജീവിതത്തിൽ പകർത്തുകയാണ് വേണ്ടത്. ശുഭദിനം നേരുന്നു ………

Read More
Bookmark Now
Please login to bookmark Close

പുതുവർഷത്തിൻ പുത്തൻപ്രതീക്ഷകൾ തൻ പുതുവെളിച്ചം, മലയാളമണ്ണിൽ നിറച്ചുകൊണ്ടെത്തിടുന്നു പൊൻചിങ്ങപ്പുലരി. കലിതുള്ളിയാടും കർക്കിടകപ്പെരുമഴയിൽ കുളിച്ചുനിൽക്കും കേരളഭൂമി, പുതുപുഷ്പങ്ങൾ ചൂടിനിന്നിടുന്നു. മാവേലിമന്നനെ വരവേറ്റിടാൻ, ഓണപ്പൂവിളികൾക്കായ് നാടും മാലോരും ചമഞ്ഞൊരുങ്ങി നിൽക്കും നാളുകൾ വരവായ്.

Read More
Bookmark Now
Please login to bookmark Close

ചതിയാണോ നുണയാണോ കൂടുതൽ അപകടകാരി? നുണ തന്നെയാണ്. ചതിയാണെങ്കിൽ നമ്മൾ ഒരു തവണയേ വേദനിക്കുകയുള്ളൂ, എന്നാൽ ഓരോ നുണകളും നമ്മൾ തിരിച്ചറിയുമ്പോഴും അത് നമ്മളെ വേദനിപ്പിച്ചുകൊണ്ടേയിരിക്കും. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

എത്തിച്ചേരുവാൻ കഴിയാതെ തോറ്റുപോകുമെന്ന് ലോകം മുഴുവൻ വിളിച്ചു പറഞ്ഞാലും എത്തുമെന്ന് ഉറപ്പിച്ച് ചില ദൂരങ്ങളിലേക്ക് തളരാതെ നടന്നുപോയി, ലക്ഷ്യത്തിലെത്തി ലോകത്തെ നോക്കി പുഞ്ചിരിച്ചവരുടെ വാശിയുടെ പേരാണ് ആത്മവിശ്വാസം. ശുഭഞായറാഴ്ച നേരുന്നു …🙏

Read More
Bookmark Now
Please login to bookmark Close

പച്ചപ്പിൻ പുതപ്പു മണ്ണിൽ വിരിച്ച് ആകാശ നെറ്റിയിൽ ചിങ്ങത്തിൻ പൊൻകിരണം ചാർത്തി മഴത്തുള്ളികൾ പെയ്തൊഴിയാതെ മഴമേഘങ്ങൾ… നനവിൻ കുളിർത്തെന്നൽ വീശി വയൽക്കിളിപ്പാട്ടുമായി പൊന്നിൻ ചിങ്ങം വന്നല്ലോ ഇളവെയിലിൻ ചെറുവളകളണിഞ്ഞു പ്രഭാതം, സ്വർണ്ണ പുടവഞ്ഞുറിഞ്ഞുടുത്തു…

Read More
Bookmark Now
Please login to bookmark Close

കള്ള കർക്കിടകം പോയ് വീണ്ടും ചിങ്ങം വന്നു പിറക്കുമ്പോൾ മലയാളത്തിൻ മണ്ണിലും മനസ്സിലും വർണ്ണ പൂവുകൾ വിടരുകയായ് പൂവും ചൂടി അണിഞ്ഞൊരുങ്ങാൻ കൈരളി വീണ്ടും ഉണരുകയായ് സമത്വ സുന്ദര ലോകത്തിൻെറ സ്വപ്നം വീണ്ടും…

Read More
Bookmark Now
Please login to bookmark Close

ഒരു നുള്ളോളമുപ്പു മതി നമ്മുടെ രസമുകുളങ്ങളെ ത്രസിപ്പിച്ചിടുവാൻ, അല്പം പോലുമില്ലെങ്കിലോ, രുചിയില്ലാതെ പാഴായിടുമേതു വിഭവവും. ആത്മാർത്ഥയില്ലാ മനുഷ്യബന്ധങ്ങളുമതുപോലെ, ഉപ്പില്ലാ ഭോജ്യം പോൽ നിർവികാരമാം ബന്ധനം മാത്രം.

Read More
Bookmark Now
Please login to bookmark Close

‘നീ കരഞ്ഞു കരഞ്ഞ് ഇവിടെ കണ്ണീർപ്പുഴ തീർക്കുമോ ?’ എന്ന അവരുടെ ചോദ്യത്തിന് അവളുടെ കലങ്ങിമറിഞ്ഞ കണ്ണിൽനിന്നാഞ്ഞടിക്കുന്ന.. കശക്കിയെറിയപ്പെട്ട സഹനത്തിന്റെ കണികകൾ നുരഞ്ഞു പൊങ്ങിയ തിരമാലകൾ അവർക്കുത്തരമേകി അവളുടെ മറുപടിയിൽ കണ്ണുനീരിന്റെ ഉപ്പുരസമായിരുന്നില്ല, മറിച്ച്…

Read More
Bookmark Now
Please login to bookmark Close

താൻ രണ്ടാമത്തെ കുഞ്ഞായിരുന്നത് കൊണ്ട് അമ്മയ്ക്ക് തന്നെ ഇഷ്ടമാണോ എന്നുള്ള അവളുടെ സംശയം അവൾക്ക് അവളുടെ രണ്ടാമത്തെ കുഞ്ഞുണ്ടായപ്പോഴാണ് മാറിയത്. എത്ര കുഞ്ഞുങ്ങളുണ്ടായാലും എല്ലാവരും അമ്മയ്ക്ക് ഒരു പോലെയാണെന്ന് അവൾക്ക് മനസ്സിലായി.

Read More
Bookmark Now
Please login to bookmark Close

കടലിൻ നീലിമയിൽ നിശബ്ദയായ നീ കാലത്തിൻ കനലിൽ ചുട്ടുപൊള്ളുന്ന നുഭവത്തിൻ കണികയായ് മാറി നീ ജീവിതത്തിൻ രുചിക്കൂട്ടിൽ നീ വേണം ചിരിയുടെ മാധുര്യമേറുമ്പോഴും മിഴിനീരിൻ രുചിയുപ്പുതന്നെ. ജെമിനി കെ രാജ്

Read More