നാദം നിലച്ച വാക്കുകൾക്കിടയിലെ നിശബ്ദത.. ജീവിതത്തിരയിലടിഞ്ഞുകൂടിയ അസാധാരണ വിസ്മയങ്ങളാം ശില്പം വെണ്ണക്കൽ ശില്പംപോൽ വെള്ളക്കടലാസ്സിൽ നീലിച്ചക്ഷരക്കൂട്ടങ്ങളായിമാറി ഹൃദയതന്ത്രിയിൽ ആർദ്രമാം ധ്വനിമുഴങ്ങി പ്രാണൻ വിദൂരതയിൽ മിഴിനട്ടു കാലപ്രവാഹത്തിലും രൂപാന്തരമില്ലാത്തൊരപൂർണ്ണ ശില്പമായ് സ്മൃതിയിലൊരപൂർവ്വ സൃഷ്ടിയായി നിൽപ്പൂയിന്നും.…
അഴകഴവുകൾ ഒപ്പിച്ചു മനോഹരമായ് ചമച്ചൊരുക്കും, ശില്പം വിളിച്ചോതിടുന്നു ശില്പി തൻ കരവിരുത്. നിർജ്ജീവമാം ശില്പങ്ങളെ തൻ സർഗ്ഗശേഷിയാൽ ജീവൻ തുടിക്കും പോൽ മനോജ്ഞമാക്കിടുന്നു ശില്പികൾ. രൂപത്തിൻ തികവോടെ ബുദ്ധിയും വികാരങ്ങളും ചേർത്തൊരുക്കിയ മർത്യനെപ്പോൽ പൂർണ്ണതയെഴും…
ഒരാൾക്ക് മറ്റൊരാൾ കൊടുക്കുവാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം, അത് സമയമാണ്. നമ്മൾ ചോദിക്കാതെ നമ്മളോട് മിണ്ടുവാനും നമ്മളെ കേൾക്കുവാനും സമയം കണ്ടെത്തുന്നുണ്ട് എങ്കിൽ അവർക്ക് നമ്മൾ അത്ര പ്രിയപ്പെട്ടതായിരിക്കും. ശുഭദിനം നേരുന്നു ………
അറിയുന്ന കാര്യങ്ങൾ മാത്രം അറിയാമെന്നും അറിയാത്ത കാര്യങ്ങൾ അറിയില്ല എന്നുമുള്ള തിരിച്ചറിവ് ഉണ്ടാകുന്നത് അത് തുറന്ന് പറയുവാനുള്ള ആർജ്ജവം കാണിക്കുമ്പോഴുമാണ്, അതുപോലെ നമ്മളുടെ ഉള്ളിലുള്ള കാര്യം അറിയാത്തിടത്തോളം പുറമെനിന്ന് കാണുന്നവർക്ക് മനോഹരമാണ് മറ്റുള്ളവരുടെ ജീവിതം.…
നമ്മളുടെ തോൽവി ചിലരുടെ സ്വപ്‌നമായിരിക്കും, നമ്മളുടെ കീഴടങ്ങൽ ചിലരുടെ ആഗ്രഹവുമായിരിക്കും, പക്ഷെ അവക്കെല്ലാമപ്പുറം നമ്മളുടെ പോരാട്ടവും വിജയവും നമ്മളുടെ മാത്രം ലക്ഷ്യമാണ്, ആ ലക്ഷ്യമാണ് നമ്മളെ നയിക്കേണ്ടതും. ശുഭദിനം നേരുന്നു …… 🙏
എൻെറയീ ജീവൻെറ സ്പന്ദനമാകുവോൻ തേങ്ങും മനസ്സിന് സാന്ത്വനമേകുവോൻ, കണ്ണുനീർ തുള്ളി തുടക്കുവാനെത്തുവോൻ, വിശക്കും വയറിന് അന്നമായ് മാറുവോൻ ഇരുളിൻെറ വഴികളിൽ വെളിച്ചമായ് മാറുവോൻ കാരുണ്യ കടലെൻെറ ഉള്ളിൽ നിറയ്ക്കുവോൻ ഓരോ നിമിഷവും കൂടെ നടക്കുവോൻ…
ചിന്തകൾ തിരയടിക്കും മനസ്സിൻ തീരത്തടിയും ശംഖിൽ പറയാക്കഥകൾ തൻ മർമ്മരങ്ങൾ കേൾക്കെ …. ✍️ഡോ.ഹേമലത.സി.കെ
ആഗ്രഹിച്ച പലതും കൈവിട്ട് പോകുമ്പോൾ തിരിച്ചുപിടിക്കുവാൻ ധൈര്യമില്ലാതെ നിസ്സഹായനായി മാറുന്ന ഒരു നിമിഷമുണ്ട്, അതിനെ വിളിക്കുന്ന ഓമനപ്പേരാണ് വിധി, അങ്ങനെയുള്ള ജീവിതത്തിൽ സ്നേഹംകൊണ്ട് ആരെയും മനസ്സിലാക്കുവാൻ സാധിക്കുകയില്ല, എന്നാൽ സാഹചര്യംകൊണ്ട് എല്ലാവരെയും മനസ്സിലാക്കുവാൻ കഴിയുകയും…
പടിഞ്ഞാറ് സൂര്യൻ താഴ്ന്നു തുടങ്ങി. പ്രകാശം ഇരുട്ടിന് വഴിമാറുന്ന സമയം. വേദനകൾ ഇരട്ടിക്കുന്നത് ആ സമയത്താണ്.. ഇവിടെ വേദന എന്ന് പറയാമോ? അല്ല.. ഒരു നീറ്റൽ. വേനലാവധി കാലമാണ്. അച്ഛൻവീട്ടിലേക്ക് അവധി ആഘോഷിക്കാൻ വരുമ്പോൾ…
ജാതി മത വർഗ്ഗ ഭേദമന്യേ കഴിയുന്ന നാട്ടിലൊരു ദിനം ഒരുകൂട്ടർ നിഷ്ഠൂരമാം വിധം ഒരു കൂട്ടരെ മാത്രം തിരഞ്ഞ് വധിച്ച് ആഹ്ലാദിക്കയായ്… ഇതിനൊരറുതി വേണ്ടേ…. …
അക്ഷരങ്ങളാം വർണ്ണങ്ങൾ ചാലിച്ചെഴുതിയ, മോഹനവാങ്മയ ചിത്രമല്ലോ പുസ്തകമോരൊന്നും. വിജ്ഞാനത്തിൻ ലോകം തുറന്നിടുന്നു മുന്നിൽ, ഭാവന തൻ ചിറകിലേറി വിസ്മയലോകങ്ങൾ താണ്ടിടും സ്വപ്നസഞ്ചാരിയായ് മാറ്റിടുന്നു അനുവാചകനെ. പുസ്തകം തുറന്നു തന്നിടും ലോകത്തിൽ അലിഞ്ഞു ചേരാൻ കൊതിച്ചിടുന്നു…
പുസ്തകം,അത് വായനക്കാരന് വ്യത്യസ്ത അനുഭവത്തിലൂടെയുള്ള യാത്രയാണ്. പരിചയം ഉള്ളതും ഇല്ലാത്തതുമായ വഴിയിലൂടെയുള്ള സഞ്ചാരം. താളുകൾ മറിയുമ്പോൾ ഒരു പുതുവികാരം ജനിക്കുന്നു. വാക്കുകൾക്കതീതമായ ഒരനുഭൂതി ലഭിക്കുന്നു.. ഒറ്റപ്പെടലിൽ കൂട്ടുകൂടാനും വിരസനിമിഷങ്ങൾ രസകരമാക്കാനും…
💧അശ്രുബിന്ദുക്കൾ🌹 ✍️ ഷീജിത്ത് – പിണറായി —————————— കാഞ്ചി വലിച്ചവനും അതിൽ നിന്നും ചീറ്റിയ തീയ്യിൽ വെന്തവനും രക്തം തെറിച്ചതിന് സാക്ഷികൾ രക്ത സാക്ഷികൾ തോക്കുമായ് പറഞ്ഞയച്ചവനും മരിച്ചു വീണവൻ്റെ ശവം വെച്ച് വിലപേശുന്നവനും…
ഇന്നിവിടെ വയലില്ല, വയൽക്കിളികളില്ല കുളിർക്കാറ്റിൻ കൈകളിൽ പൂക്കളില്ല കാലിലിക്കിളികൂട്ടാൻ നിളയിലെ കുഞ്ഞോളങ്ങളില്ല നീരുവറ്റിവരണ്ട മേനിതൻ ദുരിതം കണ്ടു കലുഷിത കണ്ണുകൾ കീറി മുറിച്ചടർത്തിമാറ്റിയ തുണ്ടുകൾ വേദന കൊണ്ടാലറുമ്പോഴും കാരുണ്യം വറ്റിയ മനസ്സുകൾ ദുരകൊണ്ട…
ആത്മാർത്ഥയില്ലാത്തവർക്ക് ഒരൊറ്റ കുഴപ്പമേയുള്ളു അവർക്കൊരിക്കലും ഒരു ബന്ധവും തുടർന്നുപോകുവാൻ കഴിയുകയില്ല, അതുകൊണ്ട് ദു:ഖങ്ങളെ മറക്കുക, ഇനിയുള്ള നാളുകൾ സന്തോഷിക്കുക, മരണം പ്രതിക്ഷിക്കാതെ വരുന്ന വിരുന്നുകാരനാണെന്ന് എപ്പോഴും ഓർമ്മ വേണം. ശുഭദിനം നേരുന്നു ………. 🙏
പ്രണയമെന്നാൽ ശ്രദ്ധയാണ് ആയിരം സുന്ദരന്മാരും സുന്ദരികളും ചുറ്റിലും പറന്നു നടക്കുമ്പോഴും ഒരാളിലേക്ക് തന്നെ എത്തുന്ന ശ്രദ്ധ ചിലർക്ക് അതൊരു വൈഫൈ റൂട്ടർ പോലെയാണ് ഒരേ സമയം പല ഡിവൈസുകളിൽ കണക്ട് ആകും ചിലർക്കത് ഡാറ്റ…
ശരിയാണ് എന്ന് ഉറപ്പുള്ള ഒരു കാര്യത്തിനുവേണ്ടി സംസാരിക്കുമ്പോൾ എത്രയൊക്കെ എതിർപ്പുകൾ നേരിട്ടാലും ഇടംവലം നോക്കാതെ ധൈര്യത്തോടെ നിൽക്കുക. തോറ്റുപോയാലും ന്യായത്തിനുവേണ്ടിയാണ് എന്നുള്ള സന്തോഷം ഉണ്ടാവും. ശുഭദിനം നേരുന്നു ……. 🙏
കുരിശിൻമേൽ ക്രൂശിച്ചാലും കല്ലറയിലിട്ടടച്ചാലും സത്യത്തിൻ നാമ്പുകൾ- എന്നും ഉയിർത്തെഴുനേൽക്കുക തന്നെ ചെയ്യും. ✍️ ദിനേഷ് ബാബു
വാക്കുകൾ താക്കോൽ പോലെയാണ്, തുറക്കാത്ത ഏതു ഹൃദയത്തിന്റെ വാതിലുകളും തുറക്കുവാൻ അതിനാവും, പക്ഷെ ഓർക്കുക വീണ്ടുമൊരിക്കലും തിരിച്ചുകയറുവാൻ പറ്റാത്തവിധം പൂട്ടുവാനും അതിന് കഴിയും. ശുഭഞായറാഴ്ച നേരുന്നു……. 🙏
