ഞാൻ നടന്നകലുകയായിരുന്നു… എവിടേക്ക് എന്നറിയാതെ… എന്തിനെന്നറിയാതെ… ചിലപ്പോൾ മനുഷ്യർ വഴികൾ തേടിയല്ല നടക്കുന്നത്, അകത്ത് തകർന്നുപോയ എന്തൊക്കെയോ കൂട്ടിയിണക്കാൻ വേണ്ടിയാണ്. ഓരോ ചുവടും ഒരോർമ്മയിൽ നിന്നുള്ള അകലമായിരുന്നു, ഓരോ ശ്വാസവും ഒരിക്കൽ…
ഒരു കരച്ചിലിനെ എങ്ങനെ വിവർത്തനം ചെയ്യുമെന്നാണ് ഞാനോർത്തത്. ഗദ്ഗദങ്ങളെയാണോ, തേങ്ങലുകളെയാണോ, തൊണ്ടയിൽ കുടുങ്ങിയ നെടുവീർപ്പുകളെയാണോ, വിളക്കിച്ചേർത്തെഴുതേണ്ടതെന്ന് ഒരു വേള ശങ്കിച്ചു നിന്നുപോയി. ഒരു വേദനയെ എങ്ങനെയാണ് അളക്കേണ്ടത് എന്നും ചിന്തിച്ചു. മുറിവുകളുടെ ആഴം നോക്കിയാണോ,…
വെളിച്ചം പെയ്യുന്നിടത്തൊക്കെയും നീയെന്റെ കൂടെയുണ്ടായിരുന്നു; മിണ്ടാതെ, പിണങ്ങാതെ— എൻ്റെ ചുവടുകൾക്ക് കാവലായ്, എൻ്റെ സ്വകാര്യമാം ഹൃദയത്തുടിപ്പായ്… പെരുമഴ തിമിർത്താർത്തൊരാ വസന്തത്തിൽ, പഴയൊരു കാലൻകുടക്കീഴിൽ നാം ഒതുങ്ങിയപ്പോൾ, നിൻ്റെ നിഴൽ എന്നിലേക്ക് പടർന്നു കയറുകയായിരുന്നു.…
“എൻ്റെ സ്നേഹമേ…!!” ഒറ്റവട്ടമേ നീ വിളിച്ചുള്ളൂ അങ്ങനെ. എത്രവട്ടമീ തപ്തമദ്ധ്യാഹ്ന ഗ്രീഷ്മ പ്രപഞ്ചമായിരിക്കുന്നൂ ഞാൻ!
പ്രണയത്തിൽ നിന്ന് നിൻ്റെയീ പരിഭവത്തെ ഒന്നരിച്ചു മാറ്റാമോ ? ഓഹോ..! എങ്കിൽ, ജലത്തിന് നനവെന്ന പോലെ വിത്തിന് വിരിയലെന്ന പോലെ നിന്നിൽ പടരും പ്രണയാർദ്ര ഭൂപടം ആകുന്നതെങ്ങനെ ഞാൻ..?
നിരാശത അതിന്‍റെ വഴിയിൽ തടഞ്ഞുനില്ക്കുന്നു. ആധി അതിന്‍റെ പ്രയാണം നിറുത്തുന്നു. കഴുകൻ അതിന്‍റെ പറക്കലുപേക്ഷിക്കുന്നു. അന്ധമാക്കുന്ന വെളിച്ചം പ്രവഹിക്കുന്നു; പ്രേതങ്ങൾപോലും അതാർത്തിയോടെ കുടിച്ചിറക്കുന്നു. ഹിമഗുഹയിലെ ചെമന്ന ചായം പൂശിയ മൃഗങ്ങളെപ്പോലേ, നമ്മുടെ ആന്തരികസത്തകൾ…
ഒരിക്കൽ നീ പറഞ്ഞിരുന്നില്ലേ, ഭൂമിയുടെ ആഴത്തിലുള്ള ഏകാന്തത കണ്ട് മേഘം ഭൂമിക്കയക്കുന്ന കത്തുകളാണ് മഴയെന്ന്! നിന്നെ കാത്തുകാത്ത് എന്നിലെ വെള്ളക്കെട്ടുകൾ വരണ്ടതു കണ്ട് ദാഹിച്ചു മടങ്ങുന്ന എൻ്റെ പ്രേമത്തിൻ്റെ പാദവേരുകൾ കാണുന്നില്ലേ നീ? …
പറിച്ചെറിയപ്പെടുമ്പോൾ അവശേഷിക്കുന്നത് പൊരുതിനിന്ന അടിവേരുകളാണ് ഋതുക്കൾ മാറിവരും വേരുകൾ പടരും തളിർക്കും വസന്തങ്ങളിലവ വീണ്ടും പൂക്കും വസന്തം വരുന്നത് സർവ്വ ചരാചരങ്ങൾക്കും വേണ്ടിയാണെന്ന് കാലം അടയാളപ്പെടുത്തിവെക്കും, അങ്ങിനെയാണ് ഉന്മൂലനത്തിൻ്റെ ചരിത്രങ്ങൾ അണയാതെ എന്നും കനലായ് എരിയുന്നത്. ……
ആരൊക്കെയോ കണ്ടെത്തിയ വഴികളിലൂടെ തന്നെ അയാൾക്കും, ജിവിതത്തെ മരണം കൊണ്ട് ഹരിച്ചു വെട്ടിമാറ്റി തൻ്റെ ശരിയുത്തരം കിട്ടിയപ്പോൾ ശിഷ്ടം വന്നു സ്വപ്നങ്ങളെ കൂട്ടാനറിയാതെ ഭാര്യയും രണ്ട് പെൺമക്കളും! ജീവിതം പലപ്പോഴും ഒരു വഴിക്കണക്കാണ്..!! പ്രശ്നങ്ങളില്ലെങ്കിൽ…
വീട്ടിലെ പൂച്ച പ്രസവിച്ചു. നാലാം നാൾ-ഞാനതുങ്ങളെ പുഴക്കക്കരേക്ക് നാടുകടത്തി. തിരിച്ചു കേറുമ്പോൾ ഉമ്മറപ്പടിയിൽ കത്തുന്ന കണ്ണുകൾ. ഞാനത് കണ്ടില്ല. രാത്രി എന്റെ കുഞ്ഞിന്റെ തൊട്ടിലിനരികെ വീണ്ടും തിളങ്ങുന്ന കണ്ണുകൾ. ഞാനതു കണ്ടു, ഞാനുറങ്ങിയില്ല. ഞാനിപ്പോൾ…
മനുഷ്യരേ, നിങ്ങൾ കൂട്ടം ചേർന്നും അല്ലാതെയും ആക്രമിച്ച മനുഷ്യരെ ഓർമ്മയുണ്ടോ? നിങ്ങൾ കൊടുത്ത മുറിവുകളിൽ നിന്ന് കിനിഞ്ഞിറങ്ങിയ ചോരയും അസഹനീയമായ വേദനയും ജീവിതകാലം മുഴുവൻ പേറുന്ന മനുഷ്യരെ ഓർക്കാറുണ്ടോ? അവർക്ക് ഒരു ഹൃദയമുണ്ടെന്നും അതിന്…
സ്‌നേഹത്തിൻ്റെ കൂട്ടിക്കിഴിച്ച കണക്ക് അറിയില്ല. തിരിച്ചു കിട്ടാത്ത സ്നേഹത്തിൻ്റെ ചരിത്രവും സയൻസും സൂഷ്മമായി വായിച്ചെടുക്കാനും പറയാനും അറിയില്ല. പക്ഷെ സ്‌നേഹം എന്ന മാതൃഭാഷയിൽ മനോഹരമായി കവിതകൾ രചിക്കും. അതിൻ്റെ വലിയ പരീക്ഷകളിൽ ഒന്നാമനും ആകും..
ലോകത്ത് നല്ലതും ചിത്തയുമായ പുസ്തകങ്ങളുള്ളതു പോലെ ലോകത്തെ, മനുഷ്യരെ, നിങ്ങൾ വായിച്ചെടുക്കുന്നതിനനുസരിച്ച് നിങ്ങളേയും ലോകം നല്ലതോ ചീത്തയോ ആയ ഒരു പുസ്തകമായി ക്രമേണേ വായിച്ചെടുക്കും…
ഒരിക്കൽ, ഒരിക്കല്‍ കൂടി ഓർമകൾ ഒളിമങ്ങാത്ത നമ്മിലെ നമ്മളിലേക്ക് തിരികെ പോകണം. വെള്ളിക്കൊലുസുകൾ കലപില കൂട്ടുന്ന കുഞ്ഞിക്കാലുകളാൽ വെള്ളാരം മണലിൽ പിച്ചവെക്കാൻ….. സന്ധ്യക്ക് ഒരു ചെറുതിരിയുമായി ഭൂമിയിലേക്ക് ഇറങ്ങിവരുന്ന ഗന്ധർവനെ കാത്ത കൗമാരം കടക്കാന്‍……
വർണ്ണാഭമായ സായന്തനങ്ങൾക്ക് അറിയില്ല ഇരുൾ പടരുന്ന മേഘശകലങ്ങളുടെ വിരഹങ്ങൾ … വിജയൻ മണ്ണഴി … ♥
ഇരുണ്ടു കൂടിയഅസഹ്യതകൾ തിമിർത്ത് പെയ്യുകയാണ് കൂടെഇടിയും മിന്നലുംവൈദ്യുതി നിലച്ചിരിക്കുന്നുഇരുണ്ട കാർമേഘങ്ങൾഅമ്പിളിയെ മറച്ചിരിക്കുന്നുനിലാവു കാത്ത്വരാന്തയിൽ ഇരിക്കുകയാണ് മഴകണ്ട് കുളിർ കൊണ്ട്അപ്പോൾ ഒരാൾപുഴപോലൊഴുകുന്ന റോഡിലൂടെവാഹന വെളിച്ചത്തിൽമിന്നൽ പിണരുകളെ പുണർന്ന്മഴനനഞ്ഞ് നടന്നുനീങ്ങുന്നുഉള്ളിൽ പൊള്ളു ജീവിതംകുളിർപ്പിക്കുകയാവും അയാളപ്പോൾഅഭ്രപാളികളിൽ പ്രകൃതിയുടെ രതിനിർവ്വേദങ്ങൾ…
തൊട്ടാൽവാടിടും തൊട്ടാവാടിയെ തൊട്ടുകളിച്ചൊരുകളിയതുവേണ്ട കണ്ടാൽ നല്ലൊരു പൂവ്വാണെന്നേ എന്നാൽ മുഴുവനും മുള്ളാണത്രേ ലജ്ജയിലാഴും മുഖമിതുകണ്ടാൽ കൗതുകമേറിതു കൈയ്യോങ്ങേണ്ട വെറുതെതഴുകാൻ കൈവച്ചാലോ മുള്ളത്കൊണ്ട് കൈകൾപോറാം നന്ദകുമാർ 388 – …
മരിച്ചവർ ജീവിതത്തെക്കുറിച്ച് സ്വപ്നങ്ങൾ കാണാറില്ലല്ലോ ആ രാത്രിയങ്ങിനെ കണ്ണീരിൽ ഒലിച്ചുപോയി പിറ്റേന്നു കാലത്തും എനിക്കു ജീവൻ ഉണ്ടായിരുന്നു സാഹചര്യം മനുഷ്യന്റെ എല്ലാപേടികളെയും അസ്ഥാനത്താക്കുന്നു ഭീതിയും വെപ്രാളവും നമ്മുടെ ബുദ്ധിയെ മുക്കാലും കെടുത്തിക്കളയുന്നു അന്നേരം ഹൃദയം…
ഇരുളാണ് ചുറ്റും, ആർത്തിരമ്പുന്ന കരക്കാറ്റുകൾ വിടരാൻ കൊതിച്ച പൂമൊട്ടുകൾ പ്രാണനെ പൊതിയുന്ന വരൾച്ചകൾ… ഋതുക്കൾ വന്നു പോകും വരേക്കും… മുറിവേറ്റ ആകാശത്തിനു കീഴെ ഞാൻ നിഴലുകളെ എണ്ണിയിരിക്കും. ഉതിരാതെ നിൽക്കുന്ന കണ്ണീരിന്റെ ഭാരം…
ജീവിതം അതിന്റെ എല്ലാ ആകസ്മികതയോടും മനുഷ്യരുടെ മേൽ വന്നു പതിക്കുന്നു ചിലപ്പോൾ സന്തോഷം ചിലപ്പോൾ സങ്കടം ഇടയ്ക്കെപ്പൊഴോ നിർവികാരത ചിലപ്പോൾ സമാധാനം ചിലപ്പോൾ പ്രശ്നങ്ങളുടെ നീണ്ട നിര ഇടയ്ക്കെപ്പോഴോ സ്വസ്ഥതയുടെ മിന്നാമിനുങ്ങുകൾ ചിലപ്പോൾ നിറയെ…
