തീരാനോവിൻ ഭാണ്ഡവും പേറി നിരത്തിലൂടെ ഞാനേകയായ് നടന്നിടുമ്പോൾ ദൂരെ ചക്രവാളം ചുമന്നു, കാക്കകൾ കൂട്ടമായി പറന്നു ആരും കേൾക്കാത്ത ശബ്ദമായ് ഞാനാരും കാണാത്ത രൂപമായ് നാടും നഗരിയും ചുറ്റി കാല്പനികതയുടെ ഓരം ചേർന്നങ്ങനെ ഞാൻ…
ചന്തത്തിൽ ചമയങ്ങൾ ചാർത്തി അണിഞ്ഞൊരുങ്ങി നിൽക്കും നേരം മനുഷ്യനുള്ളിലെ നെരിപ്പോടിൻ ചൂടും പുകയും കാണുകില്ലാരും പലപ്പോഴും. ചങ്കുപിടയും നൊമ്പരങ്ങളെ, ഉള്ളിലുറങ്ങും രഹസ്യങ്ങളെ. ചന്തമെഴും പുറംമോടിയാൽ മറച്ചുപിടിച്ചിടാൻ കഴിവുള്ളനല്ലോ മർത്യൻ.
ഇന്നെന്റെ ഓർമ്മകൾക്കിത്തിരി ചന്തം കൂട്ടി നീ. നമ്മുടെ പ്രണയവും നമ്മൾ കണ്ട കിനാക്കളും എന്റെ കാതിൽ നീ മന്ത്രിച്ച മൃദു മന്ത്രണങ്ങളും പാടിത്തീർക്കാത്തൊരാ- പാട്ടിന്റെ മൂളലും ഇന്നെന്റെ സ്വപ്നത്തി- നിത്തിരി ചന്തം കൂട്ടി നീ…
മഞ്ഞിൽ പുതഞ്ഞുകിടക്കും ഉത്തുംഗമാം ശൃംഗങ്ങളിൽ ഒളിഞ്ഞു കിടപ്പൂ മർത്യനപ്രാപ്യമാം അജ്ഞാതസ്ഥലികൾ, മനോജ്ഞമാം കാഴ്ചകൾ, കെട്ടുകഥകൾ, തപസ്സുചെയ്യും ഋഷിവര്യന്മാർ,മഞ്ഞുമനുഷ്യനാം യതി, ഇനിയുമനേകം രഹസ്യങ്ങൾ. മനുഷ്യൻ തൻ ഇച്ഛാശക്തിയാൽ കീഴടക്കിയെന്നാലും, പ്രപഞ്ചത്തിൻ മുന്നിൽ മർത്യനെത്രമേൽ നിസ്സാരനെന്നൊരു സത്യമോർമ്മിപ്പിയ്ക്കും…
എല്ലാവർക്കും ഒരേ ചിന്തയോ ഒരേ മനസ്സോ ഒരേ കാഴ്ചപ്പാടോ ആയിരിക്കണമെന്നില്ല. അതുകൊണ്ടുതന്നെ നമ്മളുടെ ചിന്താഗതിക്കൊപ്പം മറ്റുള്ളവരും ചിന്തിക്കണമെന്നും പെരുമാറണമെന്നും ആഗ്രഹിക്കരുത്. അംഗീകരിക്കുവാൻ കഴിയുന്നത് അംഗീകരിക്കുകയും അല്ലാത്തത് വിട്ടുകളയുകയും ചെയ്യുക, അതായിരിക്കും നല്ല ബന്ധങ്ങളുടെ നിലനിൽപ്പിന്…
ഹി മാലയം എന്ന മഹാത്ഭുതം. ഹിമത്തിന്റെ ആലയമാണ് ഹിമാലയം. ഭാരതത്തിന്റെ വടക്കേ അതിർത്തിയിൽ ഹിമാലയം സ്ഥിതി ചെയ്യുന്നു. ഹിമാലയ സാനുക്കളെ ഹിമവാൻ എന്ന ദേവനായി ഭാരതീയർ ആദരിയ്ക്കുക്കുന്നു. ഹിമാലയം ദേവഭൂമിയാണ്. ദേവഭൂമിയായ ഉത്തരാഖണ്ഡ് ഹിമാലയത്തിനടുത്താണ്.…
ഫ്യോംലി പൂക്കളുടെ മഞ്ഞപ്പും ബുറാംസ് പൂക്കളുടെ ചുമപ്പും വസന്തത്തെ ഉന്മത്തമാക്കിയുള്ള കാണാ കാഴ്ചകൾ. അത്രമേലതെന്നെ മദിപ്പിച്ചു തരളിതമാം മോഹങ്ങൾ എന്നിലൊളിപ്പിച്ചു നിന്നു ഞാൻ. ഹിമാലയ സാനുവാം നന്ദമേരുവിൽ സൂര്യൻ തെന്നിമാറുന്നതും ഋതുഭേദങ്ങൾ പ്രകൃതിയിലൊരുക്കുന്ന മായക്കാഴ്ചകൾ…
തിരയെ കുറിച്ചെഴുതുമ്പോൾ, തീരത്തെ കുറിച്ചു് പറയാതിരിക്കാൻ നിർവ്വാഹമില്ല. തിരയും തീരവും തമ്മിൽ അഗാധ ബന്ധമുണ്ട്. അറബി കടലൊരു മണവാളൻ, കരയോ നല്ലൊരു മണവാട്ടി എന്നല്ലെ കവി സങ്കല്പം. തിരയും തീരവും ചിലസമയങ്ങളിൽ സ്നേഹിയ്ക്കും, അതു…
ഓർമ്മ നശിച്ചാലും മരിക്കാതെ കിടക്കുന്ന ഞരമ്പുകൾ എന്റെ ശരീരത്തിലുണ്ടെങ്കിൽ ഈ ദേഹത്തിൽ നിന്നും മറ്റുള്ളോർക്ക് ഉതകുന്ന അവയവങ്ങളത്രയും മറ്റൊരു ജീവനിൽ ഉയിർ നൽകാൻ കൊടുക്കണമെന്നും.. കോശങ്ങൾ ഒക്കെയും നശിച്ചാണ് മരിക്കുന്നതെങ്കിൽ ഇനിയൊരു പുതു രോഗം…
എണ്ണിയാലൊടുങ്ങില്ല, ഒരിക്കലുമടങ്ങില്ല കടലിലെ തിരകൾ. മന്ദമായ് തീരത്തെ തഴുകി, ഒരു നാളും കരയിലലിഞ്ഞു ചേരാനാകാതെ മടങ്ങിടുന്നു മെല്ലെ കടലിന്റെ മടിയിലണഞ്ഞിടാനായ്. അജ്ഞാതമാം കടലിൻ നിഗൂഢതകളെചൊല്ലി ഒരു വേള കരയോട് സ്വകാര്യമായ് പറയുകയാവാം അവയെല്ലാം.
മനസ്സിലാക്കുക എന്നത് അറിവിനേക്കാൾ ആഴമേറിയ കാര്യമാണ്, നമ്മളെ അറിയുന്നവർ പലരും ഉണ്ടാകും, എന്നാൽ നമ്മളെ മനസിലാക്കുന്നവർ വളരെ ചുരുക്കമേ കാണൂ, അതുപോലെ തെറ്റ് ചെയ്തിട്ടില്ല എന്ന പൂർണ്ണബോദ്ധ്യമുണ്ടെങ്കിൽ ആരെയും ഒന്നും ബോദ്ധ്യപ്പെടുത്തേണ്ടതില്ല, കാലം അതിന്റെ…
തിര കരയിലെക്കിനിയെത്രദൂര മെന്നറി യാതെയൊഴുകുന്നതൊരു തിര…, കരയെന്റെ ഹൃദയത്തോളമടുത്തെ ന്നോർത്തോടിയണയുന്ന മറ്റൊരു തിര…, പ്രിയമോലുമൊരു ചെറു പിൻവിളിക്കായ് കാതോർത്തടക്കിയ ചെറു തേങ്ങലു പോൽ ഇനിയുമൊരു ചെറു തിര…, ഇനിയില്ല ഒരുനാളുമൊരുമിച്ചൊരിക്കലു മെന്നോർക്കേയലറിക്കരഞ്ഞുകൊണ്ടാ കരയെയൊന്നാകെയാഞ്ഞുപുൽകീടാ നായ്…
മനസ്സിന്നാഴിയിലെ ചിന്തകളാം തിരകൾ എന്നന്തരംഗത്തിൽ നുര പതഞ്ഞു ദൂരെ ചക്രവാളം കറുത്തിരുണ്ടു തീരത്തു ഞാൻ കണ്ട കൽപ്പാടുകൾ മാഞ്ഞു പോയി ഓളങ്ങൾ നിലയ്ക്കുന്നുവോ ജീവനിശ്വാസത്തിൻ താളം പിഴയ്ക്കുന്നുവോ ഇന്നലെകളുടെ സാന്ത്വനം ഇന്നിന്റെ നെഞ്ചിൽ തിരതള്ളുന്ന…
തിരകളോരോന്ന് കാലിൽ തഴുകുമ്പോഴവളുടെയുള്ളിലെ നോവുകൾ ചോര പൊടിച്ചു. തിരകളെണ്ണിനിന്ന് പടിഞ്ഞാറെ ചക്രവാളത്തിൽ ദിനകരൻ കടലിൽ താണതവളറിഞ്ഞില്ല. ഇരുൾകനത്തപ്പോൾ ലാത്തി വീശി കൂട്ടി കേറടിയെന്ന് റോന്ത് ചുറ്റുന്ന കാക്കിവേഷധാരികൾ. അവരുടെ പരിഹാസച്ചിരികൾക്കിടയിലവൾ ഭയന്നോടി ഒരു ഓട്ടോയിൽ…
വീഴാതെ ആരും നടക്കുവാൻ പഠിക്കുന്നില്ല, ഓരോ വീഴ്ചയും ഓരോ പാഠങ്ങൾ പഠിപ്പിക്കുകയും ചെയ്യും, കാണാതെപോയ കാഴ്ചകളും കേൾക്കാതെപോയ അറിവുകളും അപ്പോൾ മാത്രമാണ് തിരിച്ചറിയുകയും ചെയ്യുക, അനുഭവം തന്നെയാണ് ഗുരു. ശുഭദിനം നേരുന്നു…… 🙏
ചില നേരങ്ങളിൽ എന്റെ ഹൃദയം മുറിയാറുണ്ട് ചിലപ്പോളത് സ്നേഹത്തിന്റെ കാഴ്ചയിലാവും ചിലപ്പോളത് സ്നേഹമില്ലായ്മയുടെ കേൾവികളിലാവും.. കൂർത്ത ചില്ലുകക്ഷണങ്ങൾ കൊണ്ട് ആഴത്തിൽ പരിക്കേൽപ്പിച്ച പോലെ തട കെട്ടിയ സ്നേഹമെല്ലാം ഒലിച്ചു പോകും.. അപ്പോൾ ഞാനെന്റെ കുഞ്ഞുങ്ങളെ…
നമ്മളിൽ പലരും മെഴുകുതിരികൾ ആണ്. സ്വയം ഉരുകി മറ്റുള്ളവർക്ക് വെളിച്ചം പകരുന്ന മെഴുകുതിരികൾ. വെളിച്ചം കിട്ടാതെ ആയാലോ, കൂടുതൽ വെളിച്ചം ഉള്ളത് വന്നാലോ, എടുത്ത് കളയുന്ന വെറും മെഴുകുതിരികൾ
ഒന്നും ഉറപ്പില്ലാത്ത നാളെകളിലാണ് നമ്മളുടെ സ്വപ്നങ്ങൾ ജീവിക്കുന്നത്, അങ്ങനെയുള്ള കാലത്ത് സമയം പോലെ ധൂർത്തടിക്കുവാൻ പറ്റുന്ന മറ്റൊന്നില്ല, അതിനാൽ അത് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്, സമയമില്ലാതെ ലോകത്തിൽ നമ്മൾക്ക് ഒന്നും ചെയ്യുവാൻ കഴിയുകയുമില്ല. ശുഭഞായറാഴ്ച…
നാണയത്തിൻ വശങ്ങൾ പോൽ വേർതിരിച്ചെടുക്കുവാനാകാതെ ചിലനേരം, ജീവിതത്തിൽ തെളിയുന്നു ശരിയും തെറ്റും. ശരിയെന്നുറച്ചു നാം ചെയ്ത പലതും കാലം തിരിയവേ, തെറ്റായ് മാറി സ്വസ്ഥത കെടുത്തിടും. ഇന്നിൻ ശരി നാളെ തെറ്റാകാം. തെറ്റുകൾ ചിലനേരം…
കുറവുകളില്ലാ മർത്യർ ആരുണ്ട് ഭൂവിൽ സ്നേഹിക്കുവോരുടെ കുറവുകൾ സ്നേഹത്തോടെ തിരുത്തി ചേർത്തുപിടിക്കാൻ കഴിഞ്ഞാൽ, കുറവുകളെല്ലാം ആപേക്ഷികം മാത്രം.
