അനാവശ്യമായതിനെയെല്ലാം മുറുകെപ്പിടിക്കുകയും അത്യാവശ്യമായതിനെയെല്ലാം അവഗണിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ജീവിതം ഉപയോഗശൂന്യമാകുന്നത്. ശുഭദിനം നേരുന്നു …….. 🙏
താരാഗണങ്ങൾ കാവലായ് രാവിൻ വസന്തമായ് പൂനിലാവിൻ കുളിർ തെന്നലിൽ സുഗന്ധം ചാലിച്ചെത്തിയ പാരിജാതമേ, ആർദ്രമാം നിൻ മിഴികളിൽ പരിഭവം കലർന്നതെന്തേ ലജ്ജ്ജയിൽ വിടരും നിൻ ദളങ്ങൾ ഇന്നെന്തേ ചെറു മന്ദസ്മിതം തൂവാത്തൂ.. ഹിമകണങ്ങൾ നിന്നെ…
വീശിയകന്നൊരു ചിറകിൽ നിന്നു കൊഴിഞ്ഞു വീണാ തൂവലുകൾ പെറുക്കി കൂട്ടി ഞാൻ തുന്നിയെടുത്തൊരാ പുത്തൻ ചിറകാണ് നിനക്ക് സമ്മാനിച്ചതെൻ കുഞ്ഞേ യതോർക്കാതെ നീയെന്തിനെപ്പോഴു മകലേയ്ക്കു പോയൊരീയമ്മക്കിളി യെയോർത്തു തേങ്ങുന്നു ഒട്ടുമേ നീങ്ങാതെയാക്കൂട്ടിൽ നിന്നും. തൂവലുകൾ…
എന്റെ ബാല്യത്തിൽ വീടിന്റെ കിഴക്കേ ദിക്കിൽ ഒരു പാരിജാതത്തിന്റെ മരമുണ്ടായിരുന്നു. നല്ല ഉയരത്തിൽ കൊമ്പും ചില്ലയും വിരിച്ച്, രാജാവിനെ പോലെ തലയുയർത്തി നിന്നു. ഞങ്ങളുടെ കുഞ്ഞേട്ടനാണ് പാരിജാതം നട്ടുനനച്ച് വളർത്തി വലുതാക്കിയത്. കുഞ്ഞേട്ടൻ…
ഉള്ളിലൊളിപ്പിയ്ക്കും ചിറകുമായ് മണ്ണിൽ പിറന്നുവീഴുന്നു മർത്യൻ. അറിയുന്നില്ല പലപ്പോഴുമവൻ സ്വന്തം ചിറകുകളെ. ചിറകുകൾ വിരിച്ചു പറക്കാൻ ഉണ്ട് ആകാശങ്ങൾ അകലെ, കൈയെത്തിപ്പിടിക്കാനുണ്ട് ഉയരങ്ങൾ ദൂരെ ഉയർന്നു പറന്നു ആകാശങ്ങൾ സ്വന്തമാക്കിടാൻ, ഉയരങ്ങൾ എത്തിപ്പിടിച്ചിടാൻ, വേണം…
ഒന്നിനുവേണ്ടിയും മരിക്കുകയല്ല ജീവിക്കുകയാണ് വേണ്ടത്, ഉണരുന്നതുമുതൽ ഉറങ്ങുന്നതുവരെ സ്വയം സംശയിച്ചും കുറ്റപ്പെടുത്തിയും ജീവിക്കുന്നവർ സ്വയം എരിഞ്ഞടങ്ങുകയേയുള്ളൂ. ശുഭദിനം നേരുന്നു …… 🙏
പൈസ എല്ലാം അല്ല. ശരിയാണ്. പക്ഷെ അത് പറയണമെങ്കിൽ കൈയിൽ പൈസ ഉണ്ടായിരിക്കണം. പൈസ ഇല്ലാത്തവരെ ഇന്നും എന്നും ആൾക്കാര് തഴഞ്ഞിട്ടേയുള്ളൂ.
കവിത : ചിറക് ഞാൻ പറന്നു, കുറെ ദൂരം. പുതിയ കാഴ്ചകൾ, പുതു ജീവൻ, ഉയിർക്കൊണ്ട മോഹമലരുകൾ. വെൺ മേഘത്തുണ്ടുകൾ അടക്കം പറഞ്ഞു. അങ്ങനങ്ങനെ പലതും.. ഇടയ്ക്കിടെ ശ്വാസം കിട്ടാതെ വന്നു.. താഴേക്കു പതിക്കുമോ…
പണ്ടു് നമ്മുടെ പിതാമഹർ കാടിന്റെ നടുവിലാണ് താമസിച്ചിരുന്നത്. അന്നൊക്കെ മർത്ത്യ ജീവിതം ദുരിത പൂർണ്ണമായിരുന്നു. വന്യമൃഗങ്ങളോടു് പോരാടിയും ഭക്ഷണത്തിനായി ഇരകളെ വേട്ടയാടിയും കായ്കനികൾ ഭക്ഷിച്ചുമാണ് അവർ ജീവിച്ചിരുന്നത്. വേവിച്ച ഭക്ഷണം…
ബന്ധങ്ങൾ തൻ തുടക്കങ്ങൾ ചിലപ്പോൾ പ്രതീക്ഷകൾ തൻ അനന്തവിശാലമാം ആകാശങ്ങൾ മുന്നിൽ കാണിച്ചു ഭ്രമിപ്പിച്ചിടുന്നു നമ്മെ. ദിനങ്ങൾ കടന്നു പോയീടവേ, മടുപ്പിൻ മാറാല മനസ്സിൻ ഭിത്തിയിൽ നിറയവേ തുടക്കങ്ങൾ തൻ വർണ്ണങ്ങൾ വെറും ജലരേഖകൾ…
കൂടെയുണ്ട് എന്ന വാക്കിലല്ല, കൂടെയുണ്ട് എന്ന തോന്നലിലാണ് ഓരോ ആളുകളും മറ്റുള്ളവർക്ക് പ്രിയപ്പെട്ടവർ ആകുന്നത്. നോവും നൊമ്പരങ്ങളും ബാക്കിയാക്കി ഓരോ ദിവസങ്ങളും വിട പറയുമ്പോൾ അകലെ എവിടെയോ വിരിയുന്ന പ്രതീക്ഷയുടെ നേർത്ത കിരണങ്ങൾ തേടിയുള്ള…
അനില േഫാണിൽ വിളിച്ചിരുന്നു. അവൾ വളരെയധികം ആഗ്രഹിച്ച ജോലിയ്ക്കു് ഇന്നു മുതൽ തുടക്കം കുറിയ്ക്കുകയാണ്. അമ്മെ പുതിയ ജോലിയ്ക്കു് പോവുകയാണ്, അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും വേണമെന്ന് പറഞ്ഞു. എഴുത്തു പരീക്ഷയ്ക്കും, ഇന്റർവ്യൂവിനും പോകുമ്പോഴും എന്നെ…
കവിത : തുടക്കം ചിരിച്ചു നിൽക്കുന്ന പുലരിപ്പെണ്ണിനെ കണ്ടു ഞാനിന്നിന്റെ തുടക്കം കുറിച്ചു. അന്തിച്ചോപ്പിന്റെ ചന്തം കണ്ടു ഞാനിന്നിന്റെ അന്ത്യം കുറിച്ചു. നാളെയുടെ പ്രതീക്ഷയോടെ ഞാനുറങ്ങാൻ കിടന്നു നിശയുടെ കൈകൾ മെല്ലെ തഴുകി എന്നോട്…
പ്രതികൂലമാം സാഹചര്യങ്ങളെ തൻ നിരന്തരപരിശ്രമത്താൽ തരണം ചെയ്തു, അനുകൂലമാക്കി സൽഫലങ്ങൾ കൊയ്തിടാൻ അനന്യമാം കഴിവുകൾ നൽകിയല്ലോ മനുഷ്യകുലത്തിനു വിധിതാവ്. കാറ്റും കോളും നിറയും കടലിൽ കപ്പലോടിയ്ക്കും കപ്പിത്താനെപ്പോൽ ജീവിതനൗകയെ തീരത്തണച്ചിടാനായ് യത്നം ചെയ്യുന്നു നിത്യവും…
ഈ കടലാഴങ്ങളിൽ എന്തായിരിക്കും ഒരൊറ്റ മുങ്ങാം കുഴിയിൽ കയ്യിൽ കിട്ടുന്നത് എന്തായിരിക്കും മുത്തോ പവിഴമോ രത്നങ്ങളോ അതുമല്ലെങ്കിൽ ജീർണ്ണതയുടെ ഏതെങ്കിലും അടയാളങ്ങളോ ആ കടലിലേക്ക് ഇറങ്ങുകയാണ് ഉപ്പ കടലിന്റെ കൈ പിടിച്ചു മഹർ വാങ്ങിക്കുന്നു…
ശരീരം മാറണമെങ്കിൽ മനസ്സ് മാറണം, ശരീരത്തിന് മാറാൻ കഴിഞ്ഞില്ലെങ്കിലും മനസ്സിന് മാറാൻ കഴിഞ്ഞാൽ എന്തിനും പരിഹാരമുണ്ടാവും. ശുഭദിനം നേരുന്നു …….🙏
ഒന്നും ചെയ്യുവാൻ അറിയാത്തവരുടെയും അതിന് ശ്രമിക്കാത്തവരുടെയും സ്വയം രക്ഷപ്പെടാനുള്ള തുറുപ്പുചീട്ടാണ് മറ്റുള്ളവരെപ്പറ്റി സ്ഥിരമായി വിമർശിക്കുകയും പറഞ്ഞുനടക്കുകയും ചെയ്യുക എന്നുള്ളത്. ശുഭദിനം നേരുന്നു…… 🙏
പ്രകാശിന് ഗൾഫിൽ ഒരു കമ്പനിയിലായിരുന്നു ജോലി. ഇരുപത്തിയഞ്ച് വർഷത്തോളം പ്രവാസി ജീവിതം നയിച്ചു. വീടും കുടുംബവും അല്ലലില്ലാതെ മുന്നോട്ടു പോയി. പിന്നീടു് ഭാര്യയോടും കുട്ടികളോടും, കുടുംബത്തോടും കൂടെ ഒരുമിച്ച് ജീവിയ്ക്കാമെന്ന് കരുതി നാട്ടിലേയ്ക്ക്, പ്രവാസി…
കോപത്തിന്റെ വികാരങ്ങളിൽനിന്നും നിമിഷനേരത്തേക്ക് ക്ഷമിക്കാനുള്ള കഴിവ് നമ്മൾക്കുണ്ടെങ്കിൽ വന്നുചേരുന്ന വേദനകളുടെ ഒരായിരം നിമിഷങ്ങളിൽനിന്നും നമ്മൾക്ക് രക്ഷപ്പെടാനും സാധിക്കും. ശുഭദിനം നേരുന്നു…… 🙏
ചുറ്റിലും അനേകർ ഉണ്ടെന്നാകിലും, ഉള്ളിലെ തിരയിളക്കങ്ങളറിയാതെ, മനസ്സിൽ നിറയും നൊമ്പരങ്ങളെയറിയാതെ, കുത്തുവാക്കുകളാൽ, പരിഹാസങ്ങളാൽ, മുറിപ്പെടുത്തിടും മനുഷ്യർക്കിടയിൽപ്പെട്ട് ആത്മാവിൽ ഏകാകിയായ് കാലം കഴിച്ചിടുന്നു ചില മനുഷ്യജന്മങ്ങൾ.
