കണ്ണന്റെ പ്രണയത്തിൻ സാക്ഷിയാം യമുന, വിശ്വമഹാത്ഭുതമാം താജ്മഹലിൻ ഭംഗിയ്ക്ക് മാറ്റ്കൂട്ടിയ പ്രണയനദി. ഇന്നുമൊഴുകിടുന്നു ശാന്തമായെങ്കിലും മനുഷ്യന്റെ ആർത്തി മാലിന്യക്കടലായ് മാറ്റിയീ സുന്ദരചിത്രത്തെ. കണ്ണനും രാധയും ഷാജഹാനുമെല്ലാം ഭൂതകാലത്തിൻ തിരശ്ശീല മാറ്റിനോക്കി നെടുവീർപ്പിടുന്നുണ്ടാകാം നിത്യവും യമുനയെ…
വിരഹത്തിൻ മുള്ളാൽ വരഞ്ഞിടമൊക്കെ ചുവന്ന പനിനീർപ്പൂക്കൾ വിരിഞ്ഞുചിരിച്ചു. ഹൃദയമൊട്ടാകെ ചെമ്പനീർപ്പൂക്കാലമൊരുക്കി കാത്തിരിക്കുന്നു ഞാൻ നിനക്കായ്.. ✍️ബബിത അഡിറ്റ്
നമ്മുടെ പൂർവ്വികർ പ്രകൃതിയെ മക്കളായി സ്നേഹിച്ചു, മാറ്റങ്ങളെ തിരിച്ചറിഞ്ഞു, ഇന്നുള്ളവരോ? പ്രിയ യമുനേ പുണ്യ നദിയായ നീ ഗംഗയുടെ പോഷക നദി, യമുനോത്രിയുടെ പുത്രി പിതൃ തർപ്പണത്തിലൂടെ മോക്ഷ പ്രാപ്തി നേടാൻ, നീ ഇന്ന്…
നദികളിൽ സുന്ദരിയാണ് യമുന നദി. കാളിന്ദീ നദിയുടെ തുടർ നദിയാണ് യമുന. യമുന നദിയിൽ സ്നാനം ചെയ്യുന്നതും, യമുനാ ജലം പാനം ചെയ്യുന്നതും, ഏഴു വംശത്തെ ശുദ്ധീകരിയ്ക്കുക്കുന്നു. ഗംഗയോളം പുണ്യമായ നദിയാണ് യമുനാ നദി.…
നമ്മളുടെ ശരീരത്തിന് വല്ല രോഗവും വന്നാൽ ഉറ്റവരും ഉടയവരും നമ്മളെ പരിചരിക്കും, രോഗിയാണ് എന്ന പരിഗണന തരുകയും ചെയ്യും, എന്നാൽ നമ്മളുടെ സ്വഭാവത്തിനാണ് രോഗമെങ്കിൽ അടുപ്പമുള്ളവർപോലും നമ്മളിൽനിന്നും അകന്നുപോവുകയും നമ്മളെ അവഗണിക്കുകയും ചെയ്യും. ശുഭദിനം…
അടിമ തന്നെയെന്നും മനുഷ്യൻ, സ്വന്തം മോഹങ്ങൾ തൻ, ആത്മബന്ധങ്ങൾ തൻ, ദൗർബല്യങ്ങൾ തൻ അടിമ.
പ്രത്യേക പരിഗണന കൊടുത്ത് നട്ടുവളർത്തിയതിനേക്കാൾ, ഉപകാരമില്ല എന്ന് കരുതി നമ്മൾ വലിച്ചെറിയുന്ന വിത്തുകൾ ആവാം ഒരുപക്ഷേ നമ്മൾക്ക് തണലേകുന്ന വൻവൃക്ഷങ്ങൾ ആകുന്നത്, പലപ്പോഴും ബന്ധങ്ങളും സൗഹൃദങ്ങളും അങ്ങനെയാവാം. ശുഭഞായറാഴ്ച നേരുന്നു…….. 🙏
മഴവില്ല് പോൽ ഒരിക്കൽ മാഞ്ഞു പോയ സ്വപ്നങ്ങൾ, ക്ഷണനേരം മാത്രം തെളിഞ്ഞു നിന്ന സ്നേഹവെളിച്ചങ്ങൾ, പിന്നെയും തിരിച്ചുവരും ചിലപ്പോൾ ജീവിതപാതയിൽ. വീണ്ടുമവയെ എത്തിപ്പിടിയ്ക്കാനോടും ചാപല്യം നിറയും ഹൃദയം. ഓർത്തിടേണമപ്പോൾ അവ പണ്ട് പകർന്നു തന്ന…
ഒരിക്കലും സ്നേഹം തേടി ഞാൻ അലഞ്ഞിട്ടില്ല തേടിവന്ന സ്നേഹത്തിൽ പലതിലും ഞാൻ കൊതിച്ചതൊന്നും കണ്ടുമില്ല അറിയാതെ തേടിയെത്തിയ നിന്നിൽ ഒഴികെ. ഞാൻ എന്നുമുതൽ നിന്നെ സ്നേഹിച്ചു തുടങ്ങി എന്ന് എനിക്കറിയില്ല.. നീ എന്നെയും. പക്ഷേ…
കാണുന്നവരിലൊക്കെ കാമം തേടുന്നവരെ എന്തു പറയാൻ ആണ്? സാഹോദര്യത്തിൻ്റെ അർഥം ഇനി എങ്ങനെയാണ് മനുഷ്യരെ പറഞ്ഞു പഠിപ്പിക്കേണ്ടത്? തൊഴിൽ ഇടങ്ങളിൽ പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ സൗഹൃദങ്ങളിൽ ലൈംഗിക ദാഹം ശമിപ്പിക്കാനുള്ള ശരീരങ്ങളെ തേടുന്നതിന് എന്ത്…
കടന്നുപോയവർ ഇടയ്ക്ക് ഓർമ്മകളായി വന്ന് നമ്മളെ ഉണർത്തും, ഇന്നലെകളിലേക്ക് കൊണ്ടുപോവുകയും ചെയ്യും. പകർന്നുനൽകിയ സ്നേഹാനുഭവങ്ങളെ ഒരിക്കൽക്കൂടി കാണിച്ചു തരും, പിന്നെ പോയ്മറയുകയും ചെയ്യും. ഓർമകൾ ഉള്ളിടത്തോളം കാലം അവർ അങ്ങനെ ജീവിക്കും നമ്മളിലൂടെ. ശുഭദിനം…
പിന്നെയും മഴ പെയ്തു കൊതിതീരാതെ ഉള്ളിലെ മോഹവും പെയ്തിറങ്ങി കൊതി തീരാതെ നേർത്ത കുളിരിൽ മയങ്ങാൻ കൊതിച്ചു പിന്നെയും മഴയിൽ നനയാൻ കൊതിച്ചു.
മീര ഗ്രാമത്തിൽ ജനിച്ചു വളർന്ന കുട്ടിയാണ്. പാടവും വയൽ വരമ്പുകളും കുണ്ടനിടവഴിയും തട്ടകത്തെ മുത്തിയുടെ അമ്പലവും അമ്പല കുളവും പുഴയും പാട്ടുപാടി ഒഴുകുന്ന അരുവിയും തോടുകളും സർപ്പകാവുകളും ഒക്കെ മാത്രം കണ്ടു വളർന്ന കുട്ടിയാണ്.…
ആവർത്തനങ്ങളാൽ ജീവിത മൊട്ടാകെ നീറ്റുന്നു….. പിന്നെയും നീട്ടിയെടുത്തൊരീയായുസ്സിൻ ദീർഘത്തെ ഭയക്കുന്നു.. പിന്നെയും ഭയന്നോടിയണയുന്ന ഇരുട്ടിലെൻ രക്ഷ തിരയുന്നു…… പിന്നെയും തിരച്ചിലിൻ ആഴവും വേഗവും പതിയെ കുറയുന്നു….. പിന്നെയും എൻ പ്രതീക്ഷ തൻ തിരിനാള ശോഭയൊട്ടണയുന്നു……
തുടക്കങ്ങൾ തന്നെയാകണം ചിലതിനൊടുക്കവുമെന്നാൽ ഒടുങ്ങാതെയിരിക്കും പലതുമീ മണ്ണിലതുപോലെ ഒടുക്കമെന്തെ ന്നറിയാതെയൊന്നിനും തുടക്കമി ട്ടീടരുതൊരിക്കലുമാരുമൊന്നിനും. തുടക്കത്തിലിതെല്ലാം ഓർമയു ണ്ടെന്നാകിൽ ഒടുക്കമേപ്പോഴു മെളുപ്പമാകുമെന്നോർക്കുക. അതില്ലെങ്കിലൊടുക്കമില്ലാത്ത പലതും തുടങ്ങീടാനൊരു തുടക്ക മായി മാത്രം ഒടുങ്ങീടും നമ്മളീ മണ്ണിലതിനാൽ തുടക്കം…
പരിജാതങ്ങൾ പൂത്തുനിന്നൊരാ നാട്ടുവഴിയിൽ പൂമണമേറ്റുന്മാദിയായൊരാ കാറ്റൊരിക്കൽ ഓർത്തു നിന്നത് തൻ പ്രിയതോഴി തൻ സുഗന്ധമാണതെന്നോ അതോ അതോർമിപ്പിച്ചത് അവളേറ്റു പാടുമായിരുന്നൊരാക്കുയിൽ പാട്ടിൻ ഈണമാണതെന്നോ…, അതറിയാനായോരോ രാവിലും സൗഗന്ധിക തണലായ് കാത്തു നിന്നു പൂപൊഴിഞ്ഞ പാരിജാത…
എന്തൊക്കെയോ ഓർത്ത് ദുഃഖിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് എല്ലാം മറന്ന് മനോഹരമായി ചിരിക്കുന്നത്, മറക്കുവാൻ കഴിയുമെങ്കിൽ ചിരിക്കുവാനും നമ്മൾക്ക് കഴിയണം, ദൈവം നമ്മളെ എപ്പോഴും പരീക്ഷിക്കാം, പക്ഷെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. ശുഭദിനം നേരുന്നു……..🙏
പറക്കുന്ന ഷഡ്പദക്കൂട്ടരാണു ഞങ്ങൾ ഏറ്റവും കൂടുതലാവാസ വ്യവസ്ഥയുള്ളവർ. അനുവാദമില്ലാതെ, ഭയമില്ലാതെ കുടിൽ തൊട്ട് കൊട്ടാരം വരെ കടന്നുചെല്ലാം ഞങ്ങൾക്ക്. വേലക്കു രാപകൽ ഭേദമില്ലാത്തവർ ഞങ്ങൾ കയ്പ്പോ , മധുരമോ എന്തും രുചിച്ചിടാം ഞങ്ങൾക്ക്. സ്വാർത്ഥത തെല്ലും…
വനിത മക്കളെയും കൂട്ടി ഭർത്താവായ വിനുവിന്റെ വീട്ടിൽ എത്തി. വിനു ഒരാഴ്ച മുൻപേ എത്തിയിരുന്നു. മക്കളുടെ ആദ്യ കുർബാന ഒരാഴ്ച കഴിഞ്ഞുള്ള തിയതിക്കു നടത്താൻ വേണ്ടി എത്തിയതാണ്. പല കാരണങ്ങൾ കൊണ്ട് വനിതയും വിനുവും…
സുഗന്ധം പരത്തിയണിഞ്ഞൊരുങ്ങി ഉദ്യാനത്തിനലങ്കാരമായ് നിൽക്കും പാരിജാതസൂനങ്ങൾ നിറയ്ക്കുന്നു മനസ്സിൽ സുന്ദരവാസന്തഋതു പകരും ശുഭപ്രതീക്ഷകൾ തൻ നവ്യാനുഭൂതികൾ.
